Breaking News

വല്ലാര്‍പാടത്തമ്മയുടെ തിരുനാള്‍ കൊടിയേറി

വല്ലാര്‍പാടത്തമ്മയുടെ തിരുനാള്‍ കൊടിയേറി

എറണാകുളം: കാരുണ്യത്തിന്റെയും വിമോചനത്തിന്റെയും നാഥയായ പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ മാധ്യസ്ഥ തിരുനാള്‍ കൊടിയേറ്റം ബസിലിക്ക റെക്ടര്‍ ഫാ. മൈക്കിള്‍ തലകെട്ടി നിര്‍വഹിച്ചു. കേരളതീരത്തെ കീര്‍ത്തിത ദേശീയ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്ക് തിരുനാള്‍ സമാപിക്കുന്ന 24 വരെ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും വിദൂര ദേശങ്ങളില്‍ നിന്നും തീര്‍ഥാടകരുടെ നിലയ്ക്കാത്ത പ്രവാഹമായിരിക്കും.
24ന് രാവിലെ 10ന് തിരുനാള്‍ ദിവ്യബലിയില്‍ ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ മുഖ്യകാര്‍മിനായിരിക്കും. വല്ലാര്‍പാടം പള്ളിയുടെ ചരിത്രവുമായി ബന്ധപ്പെട്ട കൊച്ചി രാജ്യത്തെ ദിവാനായിരുന്ന ചേന്ദമംഗലം പാലിയത്ത് രാമന്‍ വലിയച്ചന്റെ പിന്‍തലമുറക്കാര്‍ ബസിലിക്കയിലെ കെടാവിളക്കിനുള്ള എണ്ണ സമര്‍പ്പിക്കാനെത്തും. ആര്‍ച്ച്ബിഷപ് കല്ലറക്കലിനെയും പാലിയത്തച്ചന്റെ കുടുംബാംഗങ്ങളെയും റെക്ടര്‍ ഫാ. തലക്കെട്ടി, സഹവികാരിമാരായ ഫാ. ജിബിന്‍ കൈമലേത്ത്, ഫാ. ഡിനോയ് റിബേര, ഫാ. ജെയ്‌സല്‍ കൊറയ, പ്രസുദേന്തി സ്റ്റാന്‍ലി ഗൊണ്‍സാല്‍വസ് എന്നിവരും ഇടവക പ്രതിനിധികളും ചേര്‍ന്നു സ്വീകരിക്കും.
കടലിനോടു മല്ലടിക്കുന്ന മത്സ്യത്തൊഴിലാളികളും നാവികരും മറ്റു ജലയാത്രികരും വള്ളങ്ങളും ബോട്ടുകളും ജലയാനങ്ങളും വലകളും ഉപകരണങ്ങളുമൊക്കെയുമായി വല്ലാര്‍പാടം പള്ളിക്കടവില്‍ വെഞ്ചരിപ്പുകര്‍മത്തിന് വന്നണയുന്നു.
ബസിലിക്കയിലെ പ്രധാന അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചിട്ടുള്ള കാരുണ്യമാതാവിന്റെ തിരുസ്വരൂപചിത്രം 1524ല്‍ പോര്‍ച്ചുഗീസുകാര്‍ കൊണ്ടുവന്നതാണ്. പ്രകൃതിക്ഷോഭത്തില്‍ നിന്നും ദുരന്തങ്ങളില്‍ നിന്നും ജീവിതപ്രതിസന്ധികളില്‍ നിന്നും പാപഭാരത്തില്‍ നിന്നും മോചിപ്പിക്കുന്ന കാരുണ്യമാതാവിന്റെ സന്നിധിയില്‍ വന്നണഞ്ഞ് വിമോചനത്തിന്റെ ദൈവിക കൃപാകടാക്ഷം നേടിയ നാനാജാതിമതസ്ഥരുടെ അനുഭവസാക്ഷ്യങ്ങളും എണ്ണമറ്റ അത്ഭുതങ്ങളും നിറഞ്ഞതാണ് വല്ലാര്‍പാടം ബസിലിക്കയുടെ പുണ്യചരിതം.
തിരുനാള്‍ എട്ടാമിടം ഒക്‌ടോബര്‍ ഒന്നിന് കൊണ്ടാടും. ഒക്‌ടോബര്‍ രണ്ടിന് 13 മണിക്കൂര്‍ ആരാധന നടത്തും.


Related Articles

വിദ്യാര്‍ഥികള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകമാകരുത് -ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍

നെയ്യാറ്റിന്‍കര: വിദ്യാര്‍ഥികള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകമാകാതെ പഠനപ്രക്രിയ പൂര്‍ത്തീകരിക്കണമെന്ന് നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍. വാഴിച്ചല്‍ ഇമ്മാനുവല്‍ കോളജിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളും കോളജിന്റെ ഫ്രെഷേഴ്‌സ്‌ഡെയും

വിജയപുരം രൂപതയില്‍ തിരുഹൃദയ-യുവജനവര്‍ഷം ഉദ്ഘാടനം ചെയ്തു

വിജയപുരം: രൂപതയില്‍ 2018 മാര്‍ച്ച് 28 മുതല്‍ 2019 ഏപ്രില്‍ 17 വരെ തിരുഹൃദയവര്‍ഷമായി ആചരിക്കുമെന്ന് ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ പ്രഖ്യാപിച്ചു. തൈലാശീര്‍വാദ ദിവ്യബലിക്കുമുമ്പായിരുന്നു പ്രഖ്യാപനം.

തപസുകാലവും ഉപവാസവും

ഭാരതീയ സംസ്‌കാരത്തില്‍ തപസും ഉപവാസവും ആത്മീയയാത്രികരുടെ ജീവിതശൈലിയാണ്‌. അവരെ താപസന്മാരെന്ന്‌ വിളിച്ചുപോന്നു. ആത്മീയതാപം (ചൂട്‌) ഉണര്‍ത്തുന്ന ഒരു ജീവിതശൈലിയുടെ കഴിഞ്ഞകാല ജീവിതത്തിലെ കര്‍മഫലങ്ങളെ കത്തിച്ചു സ്വന്തം ആത്മരക്ഷ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*