Breaking News

അന്തരീക്ഷ മലിനീകരണവും ഹാര്‍ട്ടറ്റാക്കും

അന്തരീക്ഷ മലിനീകരണവും ഹാര്‍ട്ടറ്റാക്കും

ഹൃദയധമനികളിലെ ബ്ലോക്കിന്റെ വലിപ്പവും ഹാര്‍ട്ടറ്റാക്കും തമ്മില്‍ വലിയ ബന്ധമില്ലെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ദീര്‍ഘകാലം ആപത്ഘടകങ്ങള്‍ക്ക് വിധേയമായാല്‍ ഹൃദയധമനികളുടെ ഉള്‍പ്പോളകളില്‍ കൊഴുപ്പും മറ്റു ഘടകങ്ങളും അടിഞ്ഞുകൂടി ഉള്‍വ്യാസം ചെറുതായി രക്തസ്രാവം ദൂഷ്‌ക്കരമാകുന്നു. കൊഴുപ്പ് നിക്ഷേപം അഥവാ പ്ലാക്ക് കട്ടിയേറിയ ഒരു പദാര്‍ഥമാണ്. കാലാന്തരത്തില്‍ ഈ പ്ലാക്കിന് വലിപ്പവും കട്ടിയുമേറിക്കൊണ്ടിരിക്കും. ചിലപ്പോള്‍ കാല്‍സ്യവും അടിഞ്ഞുകൂടും. കൊഴുപ്പുനിക്ഷേപത്തിന്റെ വലിപ്പവും ഹാര്‍ട്ടറ്റാക്കും തമ്മിലുള്ള ബന്ധത്തെപ്പറ്റി പല ഗവേഷണങ്ങളും നടന്നിട്ടുണ്ട്. പ്രസ്തുത പഠനങ്ങളില്‍ നിന്ന് വെളിപ്പെട്ട യാഥാര്‍ഥ്യം നാം ധരിച്ചുവച്ചിരിക്കുന്നതുപോലെ പ്ലാക്ക് വലുതാകുമ്പോള്‍ സ്വതവേ ഹാര്‍ട്ടറ്റാക്ക് ഉണ്ടാകുമെന്നല്ല, കൊഴുപ്പുനിക്ഷേപത്തിന്റെ വലിപ്പവും ഹൃദയാഘാതവും തമ്മില്‍ ബന്ധമില്ല എന്നതാണ്. മാത്രമല്ല വളരെ കട്ടിയേറിയ ബ്ലോക്കുള്ളവരേക്കാള്‍ മിതമായ വലിപ്പത്തിലുള്ള കൊഴുപ്പുനിക്ഷേപമുള്ളവരില്‍ ഹാര്‍ട്ടറ്റാക്ക് ഉണ്ടാകാനുള്ള സാധ്യത ഏറിനില്‍ക്കുന്നുവെന്നും പഠനങ്ങള്‍ സ്ഥിരീകരിക്കുന്നു.
അപ്പോള്‍ ഹാര്‍ട്ടറ്റാക്കിന് മുന്നോടിയായി ഹൃദയധമനിയില്‍ ബ്ലോക്കുണ്ടായാല്‍ മാത്രം പോരാ, ആ കൊഴുപ്പുനിക്ഷേപം വിണ്ടുകീറി അവിടെ ഒരു രക്തകട്ട (ത്രോംബസ്) ഉണ്ടാകണം. ആ രക്തകട്ടയാണ് വാസ്തവത്തില്‍ ഹാര്‍ട്ടറ്റാക്കിന് ഹേതുവാകുന്നത്. ശാന്തമായി വളര്‍ന്നുകൊണ്ടിരിക്കുന്ന കൊഴുപ്പുനിക്ഷേപം പെട്ടെന്ന് വിണ്ടുകീറുന്നതിനുപിന്നില്‍ പല പ്രേരകശക്തികളുണ്ടെന്നാണ് കണ്ടുപിടിത്തം. ഈ ഉദ്ദീപനഘടകങ്ങളെ ‘ട്രിഗറുകള്‍’ എന്നുവിളിക്കുന്നു. ഹൃദയാഘാതത്തിനുപിന്നില്‍ പ്രവര്‍ത്തിക്കുന്ന ട്രിഗറുകളെപ്പറ്റി നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. അമിതഭക്ഷണം, പുകവലി, അമിത കായികാധ്വാനം, കോപം, നിഷേധാത്മക ചിന്തകള്‍, ലൈംഗികവേഴ്ച, ഗതാഗതത്തിരക്ക്, ശ്വാസകോശ രോഗങ്ങള്‍, കാപ്പി, അന്തരീക്ഷ മലിനീകരണം തുടങ്ങിയ ഉദ്ദീപനഘടകങ്ങള്‍ എപ്രകാരം ഒരുവനില്‍ ഹാര്‍ട്ടറ്റാക്ക് ഉണ്ടാകുന്നതിന് പ്രേരകശക്തിയാകുന്നു എന്നായിരുന്നു ഗവേഷണം. വര്‍ധിച്ച ഗതാഗതത്തിരക്കിലും അന്തരീക്ഷമലീനികരണത്തിലും പെട്ടവര്‍ക്ക് ഏറ്റവും കൂടുതല്‍ ഹൃദയാഘാതമുണ്ടാകുന്നതായി തെളിഞ്ഞു (7.4%). തുടര്‍ന്നുള്ള പ്രധാനപ്പെട്ട ട്രിഗറുകള്‍ അമിതാധ്വാനം (6.2%), മദ്യപാനം (5%), കാപ്പികുടി (5%), നിഷേധ ചിന്തകള്‍ (3.9%), കോപം (3.1%), അമിത ഭക്ഷണം (2.7%), ലൈംഗിക വേഴ്ച (2.2%), ശ്വാസകോശ രോഗങ്ങള്‍ (0.6%) എന്നിവയാണ്.
നൈട്രജന്‍ ഓക്‌സൈഡ് പുകയില പുകയും മറ്റു പുകമിശ്രിതങ്ങളും വിഷലിപ്തമായ പൊടികളുമൊക്കെ കൂടി മലിനീകൃതമായ അന്തരീക്ഷവായു സ്ഥിരമായി ശ്വസിച്ചാല്‍ ഹാര്‍ട്ടറ്റാക്കുണ്ടാകാനുള്ള സാധ്യതയേറുമെന്ന് അമേരിക്കയിലെ 90 നഗരങ്ങളിലുള്ള 50 ദശലക്ഷം ആള്‍ക്കാരില്‍ നടത്തിയ പഠനം തെളിയിച്ചു. ജീവിതകാലം മുഴുവന്‍ മലിനമായ അന്തരീക്ഷത്തിലും ഗതാഗതത്തിരക്കിലും ജീവിക്കുന്നവര്‍ക്ക് ആയുര്‍ദൈര്‍ഘ്യം നന്നേ കുറയും. ഓസോണ്‍, കാര്‍ബണ്‍മോണോക്‌സൈഡ്, സള്‍ഫര്‍ഡയോക്‌സൈഡ്, മെര്‍ക്കുറി, ആര്‍സെനിക്, ബെന്‍സീന്‍, ഫോര്‍മാല്‍ഡിഹൈഡ്, വാഹനപ്പുക തുടങ്ങിയ ആയിരക്കണക്കിന് രാസഘടകങ്ങള്‍ മലിനമായ അന്തരീക്ഷവായുവില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. ലോകജനതയുടെ പകുതിയിലധികം പേര്‍ ഇപ്പോഴും വിറക്, ചാണകം, കല്‍ക്കരി തുടങ്ങിയവകൊണ്ടാണ് ഭക്ഷണം പാകം ചെയ്യുന്നത്. ഇതില്‍നിന്നുള്ള പുകയെല്ലാം അന്തരീക്ഷത്തില്‍ അലിയുകയാണ്. വാഹനങ്ങളില്‍നിന്നുള്ള വിഷപ്പുക അന്തരീക്ഷ മലിനീകരണത്തിന്റെ പ്രധാന സ്രോതസണ. അതുകൊണ്ടു തന്നെ 2020 മുതല്‍ ഇന്ത്യയിലുള്ള വാഹനങ്ങളില്‍ വായുമലിനീകരണം കുറയക്കുന്ന സജ്ജീകരണങ്ങള്‍ (ഭാരത് സ്‌റ്റേജ് ആറ്) ഉണ്ടാകണമെന്ന് നിയമം അനുശാസിക്കുന്നു. ഇന്ത്യയില്‍ മൂന്നിലൊന്ന് ആള്‍ക്കാരും ഏതെങ്കിലും തരത്തിലുള്ള വിഷവായു ശ്വസിക്കുന്നു. വിഷവായു ശ്വസിച്ചാല്‍ ഹൃദയധമനികളില്‍ രക്തം കട്ടയാകാനുള്ള പ്രവണതയേറുന്നു. ക്രമംതെറ്റിയ ഹൃദയ സ്പന്ദനമുണ്ടാകുന്നു. കൊറോണറികള്‍ ചുരുങ്ങുന്നു. ധമനിവീക്കമുണ്ടാകുന്നു. മേല്‍പ്പറഞ്ഞ ഉദ്ദീപനകാരണങ്ങള്‍മൂലം പ്ലാക്ക് പൊട്ടി അവിടെ രക്തകട്ടയുണ്ടാകുകയും ഹാര്‍ട്ടറ്റാക്ക് സംഭവിക്കുകയും ചെയ്യുന്നു.
നഗരവത്ക്കരണം ഊര്‍ജസ്വലമാകുമ്പോള്‍ ഗതാഗതത്തിരക്കും അന്തരീക്ഷ മലിനീകരണവുമാണ് അനന്തരഫലം. ഇന്ത്യപോലുള്ള രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ അവഗണിച്ചുകൊണ്ടുള്ള നഗരവത്ക്കരണം അന്തരീക്ഷ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്നു.


Related Articles

“ഇസ്‌ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.

റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍

ഇരട്ടക്കുരുന്നുകള്‍ക്ക് രണ്ടാം ജന്മം

തലയോട്ടി വേര്‍പെടുത്തി വത്തിക്കാന്‍ ആശുപത്രിയില്‍ അത്യപൂര്‍വ ശസ്ത്രക്രിയ റോം: രണ്ടു വര്‍ഷമായി പരസ്പരം കാണാനാകാതെ തലയോട്ടിയുടെ പിന്‍ഭാഗത്ത് ഒട്ടിച്ചേര്‍ന്ന് പുറംതിരിഞ്ഞുകിടന്ന ഇരട്ടക്കുട്ടികളെ റോമിലെ ബംബീനോ ജേസു പീഡിയാട്രിക്

KLCA കൊച്ചി രൂപതാ അർദ്ധ വാർഷിക ജനറൽ കൗൺസിൽ

KLCA കൊച്ചി രൂപതാ അർദ്ധ വാർഷിക ജനറൽ കൗൺസിൽ തോപ്പുംപടി കാത്തലിക് സെന്ററിൽ KLCA സംസ്ഥാന പ്രസിഡൻറ് ആന്റണി നെറോണ ഉത്ഘാടനം ചെയ്തു. രൂപതാ സമിതിയുടെ കഴിഞ്ഞ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*