Breaking News
എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍
തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
...0വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം
നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച
...0റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന് കമ്മീഷന് സെക്രട്ടറി
ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) വോക്കേഷന് കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി.
...0
അന്ന് മട്ടാഞ്ചേരിയില്‍ സംഭവിച്ചത്

സത്യത്തിന് പഴയ മുഖവും പുതിയമുഖവും ഇല്ല; ഒരൊറ്റ മുഖം മാത്രം.
കേരള സഭയുടെ ചരിത്രത്തില്‍ വ്യക്തമായ ചേരിതിരിവുകള്‍ വരുത്തിയ ഒരു ചരിത്ര സംഭവത്തിന് 2020 ജനുവരി 3ന് 367 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. കൊച്ചി രൂപതയിലെ മട്ടാഞ്ചേരി ജീവമാതാ പള്ളിയില്‍ 1653 ജനുവരി 3ന് നടന്ന പ്രസിദ്ധമായ കൂനന്‍കുരിശ് ശപഥമാണത്. കേരള സഭയിലെ ഒരു വിഭാഗം അധികാരമേല്‍ക്കോയ്മ നിലനിര്‍ത്തുന്നതിനും സ്വാര്‍ത്ഥ താല്പര്യങ്ങള് സംരക്ഷിക്കുന്നതിനും വേണ്ടി നടത്തിയ ഈ ശപഥത്തില്‍ കേരളത്തിലെ ലത്തീന്‍സഭയ്ക്ക് പങ്കൊന്നുമില്ല. ഒരു വിഭാഗം തോമാ ക്രിസ്ത്യാനികളുടെ ശപഥത്തിന് കൊച്ചി രൂപതയുടെ മട്ടാഞ്ചേരി പള്ളി തെരഞ്ഞെടുക്കപ്പെട്ടു എന്നുമാത്രം. അതറിയണമെങ്കില്‍ ചരിത്രത്തിന്റെ വഴിയേ നാം കുറേ പിന്നോട്ട് നടക്കണം.
കൂനന്‍കുരിശു സത്യത്തിനു മുന്‍പ് സംഭവിച്ചത്
ഗോവ മെത്രാപ്പോലീത്ത അലക്സിസ് മെനേസിസ് 1599 ല്‍ ഉദയംപേരൂര്‍ സുനഹദോസ് വിളിച്ചു ചേര്‍ക്കുന്നതുവരെ ആര്‍ക്കും പരാതിയും പരിഭവവും ഉണ്ടായിരുന്നില്ല. ഉദയംപേരൂര്‍ സൂനഹദോസിലെ തീരുമാനങ്ങള്‍ നടപ്പാക്കി തുടങ്ങിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. വിവാഹം കഴിച്ച ഭാര്യയെ കൂടാതെ മറ്റു ഭാര്യമാരും വെപ്പാട്ടിമാരുമായി കഴിഞ്ഞിരുന്നവര്‍ക്ക് ഭാര്യ ഒഴികെയുള്ളവരെ ഉപേക്ഷിക്കേണ്ടിവന്നു. മാന്യമായി വസ്ത്രംധരിക്കാനും മറ്റും അനുവാദം ഇല്ലാതിരുന്ന കീഴ്ജാതിക്കാരായ ക്രിസ്ത്യാനികള്‍ക്ക് മറ്റുള്ളവരെ പോലെ തന്നെ വസ്ത്രംധരിക്കാനും സഭാപരമായ എല്ലാ കാര്യങ്ങളിലും ഇടപെടാനും അനുവാദം കിട്ടിയതില്‍ ഭൂരിഭാഗം മേലാള ക്രിസ്ത്യാനികള്‍ക്ക് ഉണ്ടായ അസഹിഷ്ണുത ചെറുതായിരുന്നില്ല.
പള്ളിപ്പറമ്പില്‍ നിന്നു മാത്രം തിരുകര്‍മങ്ങളില്‍ പങ്കെടുത്തിരുന്നവര്‍ തങ്ങളോടൊപ്പം തോളോട് തോളുരുമ്മി പള്ളിക്കകത്ത് കയറിയപ്പോള്‍ ഉണ്ടായ കലി പറഞ്ഞറിയിക്കാന്‍ ആവുന്നതല്ല. കൊള്ളപലിശയ്ക്ക് പണം കടം കൊടുക്കുകയും പലിശയും അതിന്റെ പലിശയും പിഴപ്പലിശയും കൂടി കടംതീര്‍ക്കാന്‍ കഴിയാത്തവരുടെ വസ്തുവകകള്‍ തട്ടിയെടുത്തിരുന്നവരോട് ന്യായമായ പലിശയേ വാങ്ങാവൂ എന്ന് സുനഹദോസ് ശഠിച്ചു. കള്ളഅളവുകളും തൂക്കങ്ങളും വഴി ജനങ്ങളെ കൊള്ളയടിച്ചു കഴിഞ്ഞിരുന്നവര്‍ക്ക് അളവിനും തൂക്കത്തിനും ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പള്ളിയില്‍ കൊണ്ടുവന്ന് മുദ്ര വയ്ക്കണമെന്ന സുനഹദോസ് തീരുമാനം കനത്ത തിരിച്ചടിയായി.
ആണ്മക്കളെ പോലെ പെണ്മക്കള്ക്കും മാതാപിതാക്കളുടെ സ്വത്തില്‍ അവകാശമുണ്ടെന്ന സുനഹദോസ് തീരുമാനം സ്ത്രീകളെ അടിമകളാക്കി ഭരിച്ചിരുന്ന പുരുഷമേധാവിത്വത്തിന് തിരിച്ചടിയായി. കൂടാതെ മന്ത്രവാദം, കൂടോത്രം, ഭാഗ്യദോഷപ്രവചനം, ജ്യോതിഷം എന്നിവവഴിയും മാമോദീസാ, ആദ്യകുര്‍ബാന സ്വീകരണം, പട്ടം നല്കല് തുടങ്ങിയ തിരുകര്മങ്ങളിലൂടെയും മല്പാന്മാരും കത്തനാര്‍മാരും ഉണ്ടാക്കിയിരുന്ന വലിയ വരുമാനം സുനഹദോസ് നിരോധിക്കുകയും തിരുക്കര്‍മങ്ങള്‍ക്ക് തുക ക്രമീകരിച്ച് നിജപ്പെടുത്തുകയും ചെയ്തതോടെ അവരുടെ വരുമാനം നിലച്ചതും വൈദികനാകുന്നതിന് അടിസ്ഥാന പൊതുവിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചതും തെരഞ്ഞെടുക്കപ്പെട്ട സെമിനാരികളില്‍ പഠിക്കണം എന്ന് നിയമം ഉണ്ടാക്കിയതും പള്ളിയിലെ തിരുക്കര്‍മങ്ങള്‍ക്ക് നാമമാത്രമായ പ്രതിഫലമേ വാങ്ങാന്‍ പാടുള്ളൂ എന്ന് നിഷ്കര്ഷിച്ചതും ചിലര്‍ക്ക് വലിയ തിരിച്ചടിയായി.
ഇങ്ങനെ സുനഹദോസ് സര്‍വമേഖലയിലും പിടിമുറുക്കിയതോടെ ഈ സുഖസൗകര്യങ്ങളൊക്കെ ആവോളം അനുഭവിച്ചിരുന്നവര്‍ റോമന്‍ കത്തോലിക്കാസഭയ്ക്ക് തങ്ങളുടെമേല്‍ ഉണ്ടായ ആധിപത്യത്തിനും അതിനവസരം ഉണ്ടാക്കിയ ഗോവ ആര്‍ച്ച്ബിഷപ് മെനേസിസിനുമെതിരെ സംഘടിച്ചു. എന്നാല്‍, ശരിയായ ക്രിസ്തീയ അരൂപിയില്‍ ജീവിക്കാന്‍ ആഗ്രഹിച്ചവര്‍ സുനഹദോസ് തീരുമാനങ്ങളെ സ്വാഗതം ചെയ്ത്അതനുസരിച്ച് ജീവിക്കാന്‍ തുടങ്ങി. അതിനാല്‍, ഏതുവിധേനയും സുനഹദോസ് തീരുമാനങ്ങള്‍ റദ്ദാക്കികിട്ടാന്‍ ഒരു വിഭാഗം തീവ്രശ്രമം ആരംഭിച്ചു. തീരുമാനങ്ങള്‍ അട്ടിമറിക്കാനും പാപ്പായുടെ നേതൃത്വത്തിലുള്ള ലത്തീന്‍ സഭയില്‍നിന്ന് തങ്ങളെ പഴയ കല്‍ദായ ബന്ധത്തില്‍ ഉറപ്പിച്ചുനിര്‍ത്താനും ശ്രമങ്ങള്‍ തുടങ്ങി. ഈ നീക്കങ്ങള്‍ക്ക് കേരളത്തിലെ ക്രിസ്ത്യാനികളില്‍ നിന്ന് നൂറ്റാണ്ടുകളായി നേട്ടമുണ്ടാക്കിയിരുന്നവര് എല്ലാ സഹകരണങ്ങളും പ്രോത്സാഹനങ്ങളും നല്കി.
ഉദയംപേരൂര്‍ സുനഹദോസിനുശേഷം നടന്നത്
ഗോവ, കൊച്ചി രൂപതകള്‍ പദ്രൂവാദോ സംവിധാനത്തിലുള്ള രൂപതകളായിരുന്നതിനാല് റോമിലെ പ്രൊപ്പഗാന്ത സംവിധാനത്തോട് സഹകരിച്ച സുറിയാനി തോമാ ക്രിസ്ത്യാനികള്‍ക്ക് വേണ്ടി 1563ല്‍ റോം അങ്കമാലി രൂപത സ്ഥാപിച്ചു. രണ്ടുവര്‍ഷത്തിനുശേഷം അതിരൂപതയായി ഉയര്‍ത്തി. കേരളത്തിലെ മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ മുഴുവന്‍ ഒരു കാലത്ത് ഈ അതിരൂപതയുടെ കീഴില്‍ ആയിരുന്നു. മാര്‍ ഏബ്രഹാം ആയിരുന്നു അങ്കമാലി അതിരൂപത മെത്രാപ്പോലീത്ത. 1583ല്‍ നടന്ന അങ്കമാലി സുനഹദോസിന്റെ തീരുമാനങ്ങള്‍ക്ക് എതിരായി സുറിയാനി ആരാധനക്രമത്തില്‍ നിന്ന് നെസ്തോറിയന്‍ പാഷണ്ഡത ഇല്ലാതാക്കാന്‍ നടപടികളൊന്നും കൈക്കൊള്ളാതെ തികഞ്ഞ നെസ്തോറിയന്‍ ആയി തന്നെ മാര്‍ ഏബ്രഹാം മരണമടഞ്ഞു.
അങ്കമാലി അതിരൂപതയുടെ ആര്‍ക്കദിയോക്കന്‍ ജോര്‍ജും ബിഷപ് ഫ്രാന്‍സിസ് റോസും ആദ്യകാലത്ത് സൗഹൃദത്തില്‍ ആയിരുന്നെങ്കിലും പിന്നീട് പല കാരണങ്ങളിലും അഭിപ്രായവ്യത്യാസം ഉണ്ടായി. മാര്‍ ഏബ്രഹാമിന്റെ മരണശേഷം ആര്‍ക്കദിയോക്കന്‍ പ്രതീക്ഷിച്ചത് എബ്രഹാമിന്റെ സഹായിയായിരുന്ന ഫാ. തോമസ് മെത്രാന് ആകുമെന്നായിരുന്നു. എന്നാല്‍, ആര്‍ച്ച്ബിഷപ്പിന്റെ ഇടപെടല്‍ മൂലം അത് നടക്കാതിരിക്കുകയും ഫാ. ഫ്രാന്‍സിസ് റോസ് മെത്രാന് ആവുകയും ചെയ്തു. ആര്ക്കിദിയോക്കനും മെത്രാനും തമ്മില്‍ തര്‍ക്കം മൂര്‍ച്ഛിച്ചിരിക്കെ 1624ല്‍ ബിഷപ് ഫ്രാന്‍സിസ് റോസ് അന്തരിച്ചു. തുടര്‍ന്ന് യൂറോപ്യന്‍ ആയ സ്റ്റീഫന്‍ ബ്രിട്ടോ അങ്കമാലി കൊടുങ്ങല്ലൂര്‍ രൂപതയുടെ മെത്രാനായി.
കൂനന്‍കുരിശു ശപഥത്തിന്റെ പടയൊരുക്കം
ബിഷപ് സ്റ്റീഫന്‍ ബ്രിട്ടോ അധികം താമസിയാതെ കാലം ചെയ്തു. ഈശോസഭാ വൈദികന് ആയിരുന്ന ഫ്രാന്‍സിസ് ഗാര്‍സിയ അങ്കമാലി-കൊടുങ്ങല്ലൂര്‍ രൂപതയുടെ മെത്രാനായി. ഇക്കാലത്ത് ആര്‍ക്കദിയോക്കന്‍ ജോര്‍ജ് മരണമടയുകയും അദ്ദേഹത്തിന്റെ അനന്തിരവന് തോമസ് പറമ്പില്‍ ആര്‍ക്കദിയോക്കന്‍ ആവുകയും ചെയ്തു . മെത്രാനും ആര്ക്കദിയോക്കനും പിടിവാശിക്കാരായിരുന്നു. രൂപതാ ഭരണകാര്യങ്ങള്‍ ആര്ക്കദിയോക്കനോട് ആലോചിക്കേണ്ട കാര്യമില്ലെന്നും കത്തോലിക്കാസഭയുടെ നിയമങ്ങള്‍ക്കും പോര്‍ച്ചുഗീസ് നേതൃത്വത്തിന്റെ നിര്ദേശമനുസരിച്ചും താന്‍ ഭരണം നടത്തുമെന്നും അതിനെ ചോദ്യം ചെയ്യാന്‍ ആര്ക്കദിയോക്കനോ മറ്റാര്‍ക്കെങ്കിലുമോ യാതൊരു അവകാശവും അധികാരവും ഇല്ലായെന്ന് ഗാര്‍സ്യ മെത്രാനും, പരമ്പരാഗതമായി തനിക്കു സിദ്ധിച്ചിട്ടുള്ള അവകാശങ്ങളില്‍ കൈകടത്താന്‍ താന്‍ മെത്രാനെ അനുവദിക്കില്ലെന്ന് ആര്ക്കദിയോക്കനും വാദിച്ചു .ഈശോസഭക്കാരനായ ഗാര്‍സ്യ മെത്രാനെതിരെ ആര്‍ക്കദിയോക്കന്‍ നടത്തിയ പടയൊരുക്കങ്ങള്‍ക്ക് സന്ന്യാസസഭാ വിഭാഗങ്ങളായ ഫ്രാന്സിസ്കരും ഡൊമിനിക്കരും ഒളിഞ്ഞും തെളിഞ്ഞും കോപ്പ് കൂട്ടി കൊടുത്തു എന്ന് പറയാതെ വയ്യ. കാരണം ഇത് ചരിത്രമാണല്ലോ. ഇത്തരം പ്രോത്സാഹനങ്ങള്‍ ആര്‍ക്കദിയോക്കന്‍ കൂടുതല്‍ കരുത്തുനല്കി. ഉദയംപേരൂര്‍ സുനഹദോസ് വഴി തങ്ങള്‍ക്ക് നഷ്ടമായതൊക്കെ തിരികെ പിടിക്കാനുള്ള സുവര്‍ണാവസരമായി ഒരു വിഭാഗം തോമാ ക്രിസ്ത്യാനികള്‍ ഇതിനെ കരുതി. അവരും ആര്‍ക്കദിയോക്കന്‍ തോമസിനെ പിന്താങ്ങി.
ആര്‍ക്കദിയോക്കന്‍ പോര്‍ച്ചുഗീസ് വൈസ്രോയിക്ക് ഗാര്‍സ്യ മെത്രാന് എതിരെ പരാതി നല്കി. എന്നാല്‍, ഈ പരാതിയില്‍ വൈസ്രോയി നിശബ്ദത പാലിക്കുകയാണ് ചെയ്തത്. ആര്‍ക്കദിയോക്കന്‍ തോമസ് കര്മലീത്തരുടെയും ഡൊമിനിക്കരുടെയും സഹായത്തോടെ പാപ്പയ്ക്ക് ഗാര്‍സ്യ മെത്രാനെതിരെയും ഈശോ സഭക്കാര്‍ക്കെതിരെയും പരാതി നല്കി. കേരള സഭ പദ്രുവാദോ അധികാരത്തിന് കീഴില്‍ ആയിരുന്നതിനാല്‍ പാപ്പയും ഇക്കാര്യത്തില്‍ ഇടപെട്ടില്ല.
തുടര്‍ന്ന് ആര്‍ക്കദിയോക്കന്‍ ഒരു മെത്രാനെ അയച്ചുതരാന്‍ പാപ്പായ്ക്കും കത്തോലിക്കാ സഭയ്ക്കും വഴങ്ങാത്ത പൗരസ്ത്യ നെസ്തോറിയന്‍ പാത്രിയാര്‍ക്കീസിനോട് അപേക്ഷിച്ചു. അപേക്ഷ പ്രകാരം പേര്‍ഷ്യയില്‍ നിന്ന് മാര്‍ അഹത്തൊള്ള എന്ന മെത്രാന് മൈലാപ്പൂരില്‍ എത്തി. ഇന്ത്യ മുഴുവന്റെയും ചൈനയുടെയും പാത്രിയാര്‍ക്കിസായി പാപ്പയില്‍ നിന്ന് അധികാരം ലഭിച്ച ഇഗ്നേഷ്യസ് ആണ് താന്‍ എന്ന് അഹത്തൊള്ള മൈലാപ്പൂരില്‍ തീര്‍ഥാടനത്തിന് പോയ ശെമ്മാച്ചന്മാര് വഴി കേരളത്തില്‍ പ്രചരിപ്പിച്ചു. എന്നാല്‍, കേരളത്തിലെ കത്തോലിക്കാനേതൃത്വം ഇത് തള്ളിക്കളഞ്ഞു. കാരണം അക്കാലത്ത് അബൂനമാര് പാപ്പ അംഗീകരിച്ചവര്‍ ആണെന്നും പറഞ്ഞ് കേരളത്തിലെ വിശ്വാസികളെ കബളിപ്പിച്ച സംഭവങ്ങള്‍ നിരവധിയായിരുന്നു. എന്നുതന്നെയുമല്ല വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെയോ മെനസിസ് മെത്രാപ്പോലീത്തയെപോലും പാത്രിയാര്ക്കീസ്മാരായി റോം നിയമിച്ചിരുന്നില്ല. കൂടാതെ പദ്രുവാദോ ഭരണത്തിന് കീഴിലുള്ള പ്രദേശത്ത് പോര്‍ച്ചുഗീസ് അനുമതിയില്ലാതെ പാപ്പ അഹത്തൊള്ളയെ പാത്രിയാര്‍ക്കീസ് ആയി നിയമിച്ചു എന്നു പറഞ്ഞാല്‍ അത് ആര് വിശ്വസിക്കാന്‍? അതിനാല്‍ കേരളത്തിലേക്ക് പോകാന്‍ അഹത്തൊള്ളയെ പോര്‍ച്ചുഗീസുകാര്‍ അനുവദിച്ചില്ല. തന്നെയുമല്ല രേഖകള്‍ പരിശോധിക്കാന്‍ അദ്ദേഹത്തോട് ഗോവയില്‍ എത്താനും ആവശ്യപ്പെട്ടു.
എല്ലാം ഉണ്ടായത് ഈ നുണയില്‍ നിന്ന്
ആര്‍ക്കദിയോക്കന്‍ തോമസ,് പാപ്പ അയച്ചിരിക്കുന്ന പൗരസ്ത്യ പാത്രിയര്‍ക്കീസിനെ പോര്‍ച്ചുഗീസുകാരും കത്തോലിക്കാ നേതൃത്വവും കൂടി മൈലാപ്പൂരില്‍ തടഞ്ഞുവച്ചിരിക്കുകയാണ് എന്ന് വ്യാപകപ്രചരണം നടത്തി. അഹത്തൊള്ളയെ കേരളത്തിലെക്ക് കൊണ്ടുവരാന്‍ സഹായിക്കണമെന്ന് ആര്‍ക്കദിയോക്കന്‍ യോഗം കൂടി അഭ്യര്‍ത്ഥിച്ചു. എന്നാല്‍, പാപ്പയുടെ അധികാരപത്രം കാണാതെയും പോര്‍ച്ചുഗീസുകാരുടെ അനുമതി ഇല്ലാതെയും അഹത്തൊള്ളയെ കേരളത്തില്‍ കാലുകുത്തിക്കില്ലെന്ന് ഗാര്‍സ്യ മെത്രാന് അറിയിച്ചു. തുടര്‍ന്ന് ആര്ക്കദിയോക്കനും അനുയായികളും ഗാര്‍സിയ മെത്രാനും ഈശോസഭക്കാരും പാപ്പയെ അനുസരിക്കാത്ത ശീശ്മക്കാരാണെന്ന് പ്രചരിപ്പിച്ചു. അതിനിടെ അഹത്തൊള്ളയുമായി മൈലാപ്പൂരില്‍നിന്ന് ഒരു കപ്പല്‍ കൊച്ചിയില്‍ എത്തിയിട്ടുണ്ടെന്ന പ്രചരണം ആര്‍ക്കദിയോക്കന്‍ അഴിച്ചുവിട്ടു. ഒപ്പം അഹത്തൊള്ളയെ കൊച്ചിയില്‍ ഇറങ്ങാന്‍ ഗാര്‍സ്യ മെത്രാന് അനുവദിക്കുന്നില്ലെന്നും. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 25000ല്‍ അധികം തോമാക്രിസ്ത്യാനികള്‍ കൊച്ചിയിലേക്ക് കുതിച്ചു. അവര്‍ മട്ടാഞ്ചേരിയില്‍ താവളം അടിച്ച് അഹത്തൊള്ളയെ പുറത്തിറക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. 1653ലെ പുതുവര്ഷപ്പുലരിയില് ആയിരുന്നു ഈ സംഭവം.
മട്ടാഞ്ചേരിയിലെ കന്യകാമറിയത്തിന്റെ പള്ളിപരിസരത്ത് ഇവര്‍ തമ്പടിച്ചു. രണ്ടുദിവസം ആ നിലതുടര്‍ന്നു. ജനുവരി മൂന്നിന് തുറമുഖത്തുണ്ടായിരുന്ന ഒരു പോര്‍ച്ചുഗീസ് കപ്പല്‍ തുറമുഖം വിട്ടു. ഇത് കണ്ട ആര്ക്കദിയാക്കന് പോര്‍ച്ചുഗീസുകാരും ഈശോസഭാക്കാരും ചേര്‍ന്ന് അഹത്തൊള്ളയെ കടലില്‍ മുക്കികൊന്നു എന്ന് പ്രചരിപ്പിച്ചു. ഇത് സത്യമെന്ന് വിശ്വസിച്ച വിശ്വാസികള്‍ തങ്ങള്‍ തമ്പടിച്ചിരുന്ന കന്യകാമറിയത്തിന്റെ പള്ളിയിലേക്ക് ഇരച്ചുകയറി. ഈശോ എഴുന്നുള്ളിയിരിക്കുന്ന സക്രാരിയെയും കത്തുന്ന മെഴുകുതിരികളെയും തുറന്നുവെച്ച വേദപുസ്തകത്തെയും സാക്ഷിയാക്കി ഇനി ഗാര്‍സ്യ മെത്രാനുമായോ ഈശോസഭാ വൈദികരുമായോ റോമിലെ അധികാരിയും ആയോ യാതൊരു ബന്ധവും ഉണ്ടായിരിക്കില്ലെന്ന് ശപഥം ചെയ്തു. എല്ലാവര്ക്കും പള്ളിയുടെ അകത്ത് പ്രവേശിക്കാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ ശേഷിച്ചവര്‍ പള്ളിയുടെ മുന്‍പിലുള്ള കുരിശില്‍ തൊട്ട് ശപഥം ചെയ്യാനാണ് ശ്രമിച്ചത് എന്നാല്‍, അങ്കണത്തില്‍ നിന്ന മുഴുവന്‍ ആളുകള്‍ക്കും കുരിശില്‍ തൊടാന്‍ കഴിയാതിരുന്നതുകൊണ്ട് ആരോ ഒരു വടം കൊണ്ടുവന്ന് കുരിശിലേക്ക് നീട്ടി എറിഞ്ഞ് കെട്ടി വലിച്ചുപിടിച്ചു. ഈ വടത്തില്‍ പിടിച്ച് അവര്‍ ശപഥമെടുത്തു. എല്ലാവരും കൂടി പിടിച്ചപ്പോള്‍ മണ്ണില്‍ തറകെട്ടി സ്ഥാപിച്ചിരുന്ന കുരിശ് ഇളകിചരിഞ്ഞു. ഈ ചരിഞ്ഞ കുരിശില്‍ പിടിച്ച് ഒരു വിഭാഗം തോമാക്രിസ്ത്യാനികള്‍ 1653 ജനുവരി മൂന്നിന് നടത്തിയ ശപഥമാണ് കൂനന്‍കുരിശു ശപഥം. ഈ കുരിശാണ് ഇന്ന് കൂനന്‍കുരിശ്, പ്രാന്തന് കുര്യച്ചന് എന്നൊക്കെ അറിയപ്പെടുന്നത് .
സത്യത്തിന് രണ്ടു മുഖമില്ല
അന്ന് കൊച്ചി തുറമുഖത്ത് എത്തിയ പോര്‍ച്ചുഗീസ് കപ്പലില്‍ അഹത്തൊള്ള ഇല്ലായിരുന്നു. അഹത്തൊള്ളയെ കടലില്‍ മുക്കികൊന്നു എന്നുപറഞ്ഞ് ഇവിടെ ശപഥം നടക്കുമ്പോള്‍ അദ്ദേഹം മൈലാപ്പൂരില്‍ പോര്‍ച്ചുഗീസുകാരുടെ വിചാരണ നേരിടുകയായിരുന്നു. പിന്നീട് പനിപിടിച്ചാണ് അദ്ദേഹം മരണമടഞ്ഞത്. ഇതാണ് സത്യം-ചരിത്രവും.
എന്തിന് ലത്തീന്‍കാരെ പഴിക്കണം?
ഉദയംപേരൂര്‍ സുനഹദോസ് മുതല്‍, അല്ല നെസ്തോറിയന്‍ പാഷണ്ഡതയ്ക്കും അപ്പുറം മുതല്‍ ഒരു വിഭാഗം തോമാ ക്രിസ്ത്യാനികള്‍ക്കിടയില്‍ ഉരുണ്ടുകൂടിയ കാര്‍മേഘം അന്ന്, 367 വര്‍ഷങ്ങള്‍ക്കുമുന്‍പ് മട്ടാഞ്ചേരിയില്‍ പെയ്തൊഴിഞ്ഞുവെന്ന് മാത്രം. പോര്‍ച്ചുഗീസുകാരുടെ വരവിനെ തുടര്‍ന്നും അതിനു മുന്‍പും ഉദയംപേരൂര്‍ സൂനഹദോസിനെ തുടര്‍ന്നും റോമിന്റെ നിയമവും പോര്‍ച്ചുഗീസുകാരുടെ പദ്രുവാദോ അധികാരവും സ്വീകരിച്ച മാര്‍ത്തോമാ ക്രിസ്ത്യാനികളും മറ്റു മതങ്ങളില്‍ നിന്നു ക്രിസ്തുമതം സ്വീകരിച്ചവരും ചേര്‍ന്ന ലത്തീന്‍ കത്തോലിക്കര്‍ക്ക് ഈ ശപഥത്തില്‍ ഒരു പങ്കുമില്ല. അന്ന് അവിടെ തടിച്ചുകൂടിയ തോമാക്രിസ്ത്യാനികളില് ഒരു വിഭാഗം ശപഥം ചെയ്യാന്‍ തെരഞ്ഞെടുത്തത് ലത്തീന്‍ കത്തോലിക്കരുടെ കൊച്ചി രൂപതയിലെ മട്ടാഞ്ചേരി ജീവമാതാ പള്ളി ആയിരുന്നുവെന്നു മാത്രം. കൂനന്‍കുരിശ് ശപഥം നടന്ന ദേവാലയം ഒന്നേ ഉള്ളൂ. അത് മട്ടാഞ്ചേരി ജീവമാതാ പള്ളിയാണ്. അതില്‍ പഴയതും പുതിയതുമില്ല. കൂനന്‍കുരിശ് ശപഥത്തിനു ശേഷം ഉത്ഭവിച്ച സഭാവിഭാഗം എങ്ങിനെ ശപഥം നടന്ന ദേവാലയം ആകും?
കൂനന്‍കുരിശ് ശപഥത്തിനുശേഷം സഭയില്‍ സംഭവിച്ചത്
അന്ന് മട്ടാഞ്ചേരിയില്‍ തടിച്ചുകൂടിയവരില്‍ മുഴുവന്‍ പേരും ശപഥത്തില്‍ പങ്കെടുത്തില്ല. ഭൂരിഭാഗവും കത്തോലിക്കാ സഭയോട് കൂറുപുലര്‍ത്തി നിലകൊണ്ടു. അന്ന് മട്ടാഞ്ചേരിയില്‍ തോമാ ക്രിസ്ത്യാനികള്‍ രണ്ടായിപിരിഞ്ഞു. ശപഥത്തില്‍ പങ്കെടുക്കാതെ എന്നാല്‍, ലത്തീന്‍ റീത്ത് സ്വീകരിക്കാതെ സുറിയാനി റീത്ത് സ്വീകരിച്ച് ആഗോള കത്തോലിക്കാ സഭയുടെ ഭാഗമായ പഴയ കൂറ്റുകാര്‍ എന്ന ഇന്നത്തെ സുറിയാനി കത്തോലിക്കര്‍. രണ്ടാമത്തേത് മട്ടാഞ്ചേരി കൂനന്‍കുരിശ് ശപഥത്തില്‍ പങ്കെടുത്ത് അന്ത്യോഖ്യാ കല്‍ദായ പാത്രിയാര്‍ക്കീസുമാരുടെ ഭാഗമായ പുതിയ കൂറ്റുകാര്‍ എന്ന ഓര്‍ത്തഡോക്സ് വിഭാഗം. അവര്‍ പിന്നീട് പല കക്ഷികളായി തിരിഞ്ഞത് മറ്റൊരു ചരിത്രം.
Related
Related Articles
ഭാരത ജനതയുമായി സംവദിക്കുക തീവ്ര അഭിലാഷമെന്ന് പാപ്പാ
വത്തിക്കാന്‍ സിറ്റി: ഇന്ത്യ തന്റെ ഹൃദയത്തോടു ചേര്‍ന്നിരിക്കുന്ന രാജ്യമാണെന്നും എത്രയും വേഗം അവിടത്തെ ജനങ്ങളെ സന്ദര്‍ശിക്കണമെന്ന തീവ്രമായ ആഗ്രഹം തനിക്കുണ്ടെന്നും ഫ്രാന്‍സിസ് പാപ്പാ വ്യക്തമാക്കി. കേരളം, തമിഴ്നാട്,
പോരാട്ടം ഭീകരതയ്ക്കും തിന്മയ്ക്കുമെതിരെ
മോണ്‍. ഡോ. പോള്‍ മുല്ലശേരി കൊല്ലം: ഭീകരതയ്ക്കും തിന്മകള്ക്കുമെതിരെ ശക്തമായ പോരാട്ടം നടത്തുന്നതിന് യേശുവിന്റെ കുരിശുമായി മുന്നോട്ടുനീങ്ങുമെന്ന് നിയുക്ത കൊല്ലം മെത്രാന് മോണ്‍. പോള്‍ ആന്റണി മുല്ലശേരി
ആട്ടിടയന്മാരുടെ സൗഭാഗ്യം
കാലിത്തൊഴുത്തില്‍, പുല്‍ത്തൊട്ടിയില്‍നിന്നും വീണ ഉണ്ണിയേശുവിനെ ആദ്യം കണ്ടുവണങ്ങാന്‍ സൗഭാഗ്യമുണ്ടായത് പാവപ്പെട്ട, അക്ഷരാര്‍ഥത്തില്‍ നിശ്ശൂന്യരായ ഒരു സംഘം ആട്ടിടയന്മാര്ക്കാണ്. തണുപ്പുള്ള പുല്‍മേടുകളില്‍ തീകാഞ്ഞും കഥപറഞ്ഞും പാട്ടുപാടിയും നേരം വെളുക്കാന്‍