വിഴിഞ്ഞം തുറമുഖ പദ്ധതി വികസനമോ വിപത്തോ?
വിഴിഞ്ഞം രാജ്യാന്തര ആഴക്കടല്‍ തുറമുഖ പദ്ധതിയില്‍ കേരളത്തിന് വികസനത്തെക്കാള്‍ വിപത്താണ് പതിയിരിക്കുന്നത് എന്നതിനുള്ള കാരണങ്ങളാണ് ചുവടെ പ്രതിപാദിക്കുന്നത്. നാം ചോദിക്കുന്ന ചോദ്യങ്ങള്‍ ഇവയാണ്:

 1. വിഴിഞ്ഞം പദ്ധതി സാമ്പത്തികനേട്ടം കൊണ്ടുവരുമോ?
 2. കേരളം സിംഗപ്പൂര്‍ ആകുമോ?
 3. വിഴിഞ്ഞം തുറമുഖ പദ്ധതി വഴി ജോലി കിട്ടുമോ?
 4. മത്സ്യത്തൊഴിലാളികള്‍ക്കു ഗുണമുണ്ടാകുമോ?
 5. വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തില്‍ ഹരിത ട്രൈബ്യൂണലും സുപ്രീം കോടതിയും സ്വീകരിക്കുന്ന നിലപാടെന്ത്?
  വിഴിഞ്ഞം പദ്ധതിയുടെ സാമ്പത്തിക വശം
  പദ്ധതിയുടെ അടങ്കല്‍ തുക 7,425 കോടി രൂപയാണ്. തുറമുഖത്തിന്റെ നിര്‍മാണച്ചെലവ് 4,089 കോടി. ഇതില്‍ ഇതിന്റെ നടത്തിപ്പുകാരന്‍ അദാനി (അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ്) മുടക്കുന്നത് 2,454 കോടി. കേരളം മുടക്കുന്നത് 1,635 കോടി. സംസ്ഥാനം ഇത്രയും തുക മുടക്കുന്നത് ‘ഹശമയശഹശ്യേ ഴമു ളൗിറ’ എന്ന നിലയിലാണ്. അതായത്, പദ്ധതി നഷ്ടമാണെന്നിരിക്കെ, അത് ആരെയെങ്കിലുംകൊണ്ട് നടത്തിച്ചെടുക്കാനുള്ള ബാധ്യതാവിടവ് സംസ്ഥാനം നികത്തുന്നു എന്നര്‍ത്ഥം.
  മത്സ്യബന്ധന ഹാര്‍ബറും തുറമുഖത്തിനു വേണ്ടിവരുന്ന 3.1 കിലോമീറ്റര്‍ പുലിമുട്ടും നിര്‍മ്മിക്കാന്‍ 2013ലെ കോണ്‍ട്രാക്ട് പ്ലാനില്‍ പറഞ്ഞിരുന്നത് 767 കോടി രൂപയാണ്. പിന്നീട് അത് 2014ല്‍ 1,210 കോടിയാക്കി ഉയര്‍ത്തി; 2015ല്‍ 1,463 കോടിയും. ഇത് മൊത്തം കേരളം മുടക്കും. അദാനി ഒരു പൈസയും മുടക്കേണ്ടതില്ല. ഇങ്ങനെ തുക ഓരോ വര്‍ഷവും വര്‍ധിപ്പിച്ചത് എന്തു മാനദണ്ഡത്തിലാണെന്ന് മനസിലാക്കാനോ അംഗീകരിക്കാനോ പറ്റുന്നില്ലെന്ന് പദ്ധതിച്ചെലവുകള്‍ വിലയിരുത്തിയ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) കുറ്റപ്പെടുത്തുന്നുണ്ട്.
  തുറമുഖത്തിനുപുറത്തുള്ള അനുബന്ധവികസനത്തിന് 1,973 കോടി രൂപയും കേരളം മുടക്കും. അദാനി ഇതിന് ഒന്നും മുടക്കേണ്ടതില്ല.
  തുറമുഖ നിര്‍മാണത്തിനു മാത്രം കേരളം മുടക്കേണ്ട തുകയുടെ (1,635 കോടി) പകുതി തുകയായ 817 കോടി കേന്ദ്രം കേരളത്തിന് മുന്‍കൂറായി കടം നല്‍കും. ഇത് പിന്നീട് കേന്ദ്രത്തിന് കേരളം കൊടുത്തുതീര്‍ക്കണം. ആ തുക കേന്ദ്രം നല്‍കിയതുകൊണ്ടാണ് അദാനി ഗ്രൂപ്പ് പണി തുടങ്ങിയത്. 3.1 കിലോമീറ്റര്‍ നീളമുള്ള പുലിമുട്ടിന്റെ മുഴുവന്‍ ചെലവും കേരളം മുടക്കുമെന്നിരിക്കേ, അതിന്റെ പണി നടത്തുന്നത് അദാനി ആണ് – അപ്പോള്‍ വകയിരുത്തിയതിനെക്കാള്‍ ചെലവ് കൂടുമോ എന്നത് കാത്തിരിന്നുകാണാം. ചുരുക്കത്തില്‍, മൊത്തം ചെലവില്‍ (7,425 കോടി) കേരളം മുടക്കുന്നത് മൂന്നില്‍ രണ്ടു ഭാഗം: 5,071 കോടി (തുറമുഖ നിര്‍മ്മാണത്തിനു കേരളം കൊടുക്കുന്നത് 1,635 കോടി, ഹാര്‍ബറിനും പുലിമുട്ട് നിര്‍മ്മാണത്തിനും 1,463 കോടി, അനുബന്ധ വികസനം 1,973 കോടി). അദാനി മുടക്കുന്നത് 2,454 കോടി.
  തുറമുഖത്തിനുപുറത്ത് അദാനി ഗ്രൂപ്പിന് താമസസൗകര്യത്തിനും ബിസിനസ് ആവശ്യങ്ങള്‍ക്കും വേണ്ടിവരുന്ന മുഴുവന്‍ സ്ഥലവും, റെയില്‍, റോഡ് എന്നിവയ്ക്ക് വേണ്ടിവരുന്ന സ്ഥലവും കേരളം വാങ്ങികൊടുക്കണം. ഇതില്‍ 30% സ്ഥലം സൗജന്യമായി കൊടുക്കണം; ബാക്കിയുള്ള സ്ഥലം അദാനി ഗ്രൂപ്പ് ബിസിനസിനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിച്ച് അതിന്റെ ലാഭം കിട്ടുന്ന മുറയ്ക്ക് ആ ലാഭത്തിന്റെ 10% സംസ്ഥാനത്തിനു നല്കും.
  മേല്പറഞ്ഞ ആനുകൂല്യങ്ങള്‍ കേരളം കൊടുക്കേണ്ടിവരുന്നതിന്റെ അടിസ്ഥാനമെന്തെന്നു ചോദിച്ചാല്‍, ഇങ്ങനെ ഔദാര്യം ചെയ്തുകൊടുക്കാഞ്ഞാല്‍ പ്രാഥമികമായി നഷ്ടത്തിലായ ഈ പദ്ധതി ആരും ഏറ്റെടുത്തുനടത്തുകയില്ല എന്നാവും വിശദീകരണം. അതാണ് ലയബിലിറ്റി ഗ്യാപ് ഫണ്ടിനുള്ള ന്യായം.
  അതിന്റെ അര്‍ത്ഥം, പദ്ധതി സ്വതവേ നഷ്ടം എന്ന് തുടക്കത്തിലേ സമ്മതിക്കുന്നു. ഇത് എല്ലാ പദ്ധതികളുടെയും കാര്യത്തിലുള്ള സാധാരണ നടപടിയാണെന്ന് വേണമെങ്കില്‍ പറയാം. അങ്ങനെ ആണെങ്കില്‍തന്നെ, പദ്ധതി അസാധാരണമായി ലാഭം മാത്രം ഉണ്ടാക്കിതരുമെന്ന് നമ്മെ വിശ്വസിപ്പിച്ചിരിക്കുന്നത് മുഴുവനും ശരിയല്ല എന്നാണല്ലോ നാം മനസിലാക്കേണ്ടത്!
  പദ്ധതിയുടെ ലാഭവിഹിതകണക്ക്
  പദ്ധതി 2019 ഡിസംബറില്‍ പൂര്‍ത്തിയാകേണ്ടതായിരുന്നു. അദാനി കൃത്യമായി പദ്ധതി പൂര്‍ത്തിയാക്കിയിരിക്കും, അല്ലെങ്കില്‍ കേരളത്തിന് നഷ്ടപരിഹാരത്തുക നല്‍കേണ്ടിവരും, അതിനാല്‍ ഒന്നുകൊണ്ടും പേടിക്കണ്ട എന്നാണ് ചിലര്‍ പറഞ്ഞിരുന്നത്. പക്ഷേ, പദ്ധതി നടപ്പായില്ല; നഷ്ടപരിഹാരത്തുകയും നല്‍കിയിട്ടില്ല.
  പദ്ധതി പൂര്‍ത്തിയാക്കി ബിസിനസ് തുടങ്ങുന്ന ദിവസം മുതല്‍ 15 വര്‍ഷത്തേക്ക് അദാനി ലാഭം എടുക്കും. അതുകഴിഞ്ഞ്, ലാഭത്തിന്റെ ഒരു ശതമാനം കേരളത്തിനു കിട്ടും. ഓരോ വര്‍ഷവും ഒരു ശതമാനം വീതം കൂട്ടും. പരമാവധി ലാഭത്തിന്റെ 40% മാത്രമേ കിട്ടൂ. ഇതില്‍ നിന്നുമാണ് കേരളം കേന്ദ്രത്തിന്റെ തുക (817 കോടി) മടക്കി കൊടുക്കാന്‍.
  40 വര്‍ഷത്തേക്കാണ് അദാനി ഗ്രൂപ്പിന് തുറമുഖം കൈകാര്യം ചെയ്യാന്‍ കൊടുക്കുന്നത്. സാധാരണ എല്ലാ പൊതുമേഖലാ-സ്വകാര്യമേഖലാ പങ്കാളിത്ത (പിപിപി) പദ്ധതിയിലും 30 വര്‍ഷത്തേക്കേ കാലാവധി ഉള്ളൂ. 10 വര്‍ഷം കൂടുതല്‍ കൊടുക്കുന്നതുകൊണ്ട് അദാനിക്ക് കിട്ടുന്ന ലാഭം 29,217 കോടി. കേരളത്തിന് അത്രയും നഷ്ടം എന്നോര്‍ക്കണം.
  40 വര്‍ഷം കഴിഞ്ഞ്, 20 വര്‍ഷത്തേക്കുകൂടി അദാനി ആവശ്യപ്പെട്ടാല്‍ നീട്ടികൊടുക്കണം. നേരത്തെ കേരളം പറഞ്ഞത് 10 വര്‍ഷം കൂടിയേ നീട്ടിക്കൊടുക്കൂ എന്നാണ്. എന്നാല്‍ 10നു പകരം 20 വര്‍ഷത്തേക്ക് നീട്ടിക്കൊടുത്തതുകൊണ്ട് കേരളത്തിനു നഷ്ടം 61,095 കോടി. 40 വര്‍ഷം കഴിയുമ്പോള്‍ നീട്ടിക്കൊടുത്തില്ലെങ്കില്‍ കേരളം അദാനിക്ക് 19,555 കോടി നഷ്ടപരിഹാരം കൊടുക്കണം.
  പദ്ധതി ലാഭമോ നഷ്ടമോ?
  40 വര്‍ഷം കഴിയുമ്പോള്‍ മൊത്തം ലാഭം കിട്ടേണ്ടത് 78,222 കോടി. ഇതില്‍ കേരളത്തിനു കിട്ടുന്ന ലാഭവിഹിതം 13,947 കോടി. 40 വര്‍ഷം കഴിയുമ്പോള്‍ നീട്ടിക്കൊടുത്തില്ലെങ്കില്‍ 19,555 കോടി പകരം കൊടുക്കേണ്ടിവരും. അങ്ങനെ വരുമ്പോള്‍, പദ്ധതികൊണ്ട് കേരളത്തിനു നഷ്ടം 5,608 കോടി രൂപ. (എന്തായാലും കാലാവധി കൂട്ടികൊടുത്തേ പറ്റൂ. അങ്ങനെ കൂട്ടികൊടുക്കുമ്പോള്‍, കേരളത്തിനു കിട്ടുമായിരുന്ന 61,095 കോടി നഷ്ടമാകും). മേല്പറഞ്ഞവയെല്ലാം സിഎജിയുടെ 2016ലെ റിപ്പോര്‍ട്ടില്‍ പറയുന്നതാണ്.
  കൂട്ടിയും കിഴിച്ചും നോക്കിയാല്‍ കേരളത്തിന് 40 വര്‍ഷം കഴിഞ്ഞു ലാഭം 13,947 കോടി ആണല്ലോ, എങ്കില്‍ ലാഭമല്ലേ എന്നു ചോദിച്ചേക്കും. അതു പരിശോധിക്കാം. പദ്ധതിയുടെ കേരളത്തിന്റെ മൊത്തം ചെലവ് 5,071 കോടി. കൂടാതെ, ഇന്നത്തെ പൊന്നുംവിലയ്ക്ക് താമസത്തിനും-ബിസിനസ് ആവശ്യത്തിനുമായി അദാനിക്ക് സ്ഥലം ഏറ്റെടുത്ത് സൗജന്യമായി കൊടുക്കുന്നതിന് തുക എത്രയാകും? കോടികള്‍ വേണ്ടിവരും. കൂടാതെ, 40 വര്‍ഷം കഴിഞ്ഞ് 13,947 കോടി രൂപയുടെ മൂല്യം നോക്കുക. ഇന്നു നാം മുടക്കുന്ന തുകയ്ക്ക് സമാനമാകുമോ കിട്ടാന്‍ പോകുന്ന തുക? (ഇപ്പോള്‍ തന്നെ പദ്ധതിച്ചെലവ് കൂടിക്കഴിഞ്ഞു – പുലിമുട്ടു നിര്‍മാണത്തില്‍).
  ഒരു മാനദണ്ഡവും പാലിക്കാതെയുള്ള ഇളവുകള്‍ കൊടുത്തുപോകുന്ന ഈ പദ്ധതി കേരളത്തിന് ഇത്രയും നഷ്ടം വരുത്തുന്ന സ്ഥിതിക്ക് എന്തിന് ഇതുമായി മുന്നോട്ടുപോകണം എന്നു സിഎജി ചോദിച്ചു. ഇതിന് കേരളത്തിന്റെ പ്രതികരണം, ഈ പദ്ധതിയില്‍ നിന്നു കിട്ടാന്‍പോകുന്ന തൊഴിലവസരങ്ങളെക്കുറിച്ചായിരുന്നു. അപ്പോള്‍, സിഎജി വ്യക്തമായി പറഞ്ഞു: ‘കേരളത്തിന്റെ മറുപടി അംഗീകരിക്കാന്‍ പറ്റില്ല… കേരളം പറയുന്നതുപോലെ ഈ പദ്ധതിയില്‍ നിന്നു കിട്ടുമെന്നു പറയുന്ന സാമ്പത്തിക ആനുകൂല്യങ്ങള്‍ കിട്ടുമെന്നുള്ളത് സംശയാസ്പദമാണ്. കാരണം, കേരളം മുതല്‍മുടക്കുന്നതിനെക്കാള്‍ നഷ്ടം ആണ് ഉണ്ടാകാന്‍ പോകുന്നത് (കാരണം, സംസ്ഥാന ഗവണ്‍മെന്റ് നിക്ഷേപത്തില്‍ നിന്നു പ്രതീക്ഷിക്കുന്ന മൊത്തം നിലവിലെ മൂല്യം – ഇഎന്‍പിവി – നെഗറ്റീവ് ആണ്). ഈ പദ്ധതി സംസ്ഥാനത്തിന്റെ താല്പര്യത്തിന് അനുകൂലമല്ല… സാമ്പത്തിക ലാഭം എന്നത് മുതല്‍മുടക്കുന്ന തുകയുമായി വച്ചുനോക്കുമ്പോള്‍ ഒട്ടും ആനുപാതികമല്ല.’
  ഋചജഢ നെഗറ്റീവ് എന്നാല്‍ എന്താണ്? ഒരു പദ്ധതി വിജയിക്കാന്‍, ആ പദ്ധതിയുടെ ഋഃുലരലേറ ചല േജൃലലെി േഢമഹൗല പോസിറ്റീവ് ആയിരിക്കണം. ചെലവഴിക്കുന്ന തുകയെക്കാള്‍ വരവ് കൂടുതലായിരിക്കണം എന്നു ചുരുക്കം. എന്നാല്‍ സിഎജി പറയുന്നു, വിഴിഞ്ഞം പദ്ധതിയുടെ എന്‍പിവി നെഗറ്റീവ് ആണ്. അതായത്, കേരളം ചെലവഴിക്കുന്നതിനെക്കാള്‍ വരവ് കുറവായിരിക്കും. സാമ്പത്തികമായി വിഴിഞ്ഞം പദ്ധതി ആശാവഹമല്ല എന്നര്‍ത്ഥം.
 6. കേരളം സിംഗപ്പൂര്‍ ആകുമോ?
  വിഴിഞ്ഞം തുറമുഖം വഴി കേരളം സിംഗപ്പൂര്‍ ആകും എന്ന് ചിലര്‍ അവകാശപ്പെടുന്നതു ശരിയോ?
  സിംഗപ്പൂര്‍ തുറമുഖവും വികസനവും പഠിക്കുന്നതിനു മുമ്പ്, അതിന്റ അടുത്തുകിടക്കുന്ന മലേഷ്യ എടുക്കാം. അവിടെ രണ്ട് പ്രധാനപ്പെട്ട തുറമുഖങ്ങളുണ്ട്. അതിലൊന്ന് ടാന്‍ജുങ് പെലെപാസ് ആണ്; ട്രാന്‍സ്ഷിപ്‌മെന്റ് ഹബ് ആയി അറിയപ്പെടുന്നത്. ഇവിടെ പ്രധാനമായും രാജ്യാന്തര കപ്പലുകളില്‍ നിന്ന് മറ്റു കപ്പലുകളിലേക്ക് ചരക്ക് കൈമാറ്റം നടക്കുന്നു. രണ്ടാമത്തെ തുറമുഖം പോര്‍ട്ട് ക്ലാങ്; ഇതൊരു ലോഡ് സെന്റര്‍ ആണ്. എന്നു പറഞ്ഞാല്‍, വിവിധതരം ഉപയോഗം ഉണ്ടെങ്കിലും പ്രധാനമായും മലേഷ്യയുടെ കയറ്റുമതി ചരക്കുകള്‍ കൈകാര്യം ചെയ്യുന്ന തുറമുഖമാണിത്.
  തുറമുഖ വികസനവും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയും സംബന്ധിച്ച് റോട്ടര്‍ഡാം യൂണിവേഴ്‌സിറ്റിയിലെ 2019 ജൂലൈ 14ലെ ഒരു പഠനത്തില്‍ പറയുന്നത് ഇതാണ്: ‘മലേഷ്യയുടെ കയറ്റുമതി ചരക്കുകള്‍ കൈകാര്യം ചെയ്യുന്ന തുറമുഖം പോര്‍ട്ട് ക്ലാങ് ആണ് മലേഷ്യയുടെ സാമ്പത്തിക ഉന്നമനത്തിന് കാരണം… തുറമുഖത്തിന്റെ വലുപ്പം, വ്യാപ്തി (അതായത് എത്രമാത്രം കണ്ടെയ്‌നര്‍ ഉള്‍കൊള്ളുന്നു എന്നതും മറ്റും) അല്ല ഒരു നാടിന്റെ/ഒരു രാജ്യത്തിന്റെ സാമ്പത്തിക വികസനവുമായി ബന്ധപ്പെട്ടിരിക്കുന്നത്… ട്രാന്‍സ്ഷിപ്‌മെന്റ് ഹബിന് പൊതുവെ നാടിന്റെ സാമ്പത്തിക വളര്‍ച്ചയുമായി ബന്ധമില്ല. കാരണം, അവിടെ കൈകാര്യം ചെയ്യുന്ന ചരക്ക് മിക്കതും മറ്റിടങ്ങളില്‍ നിന്ന് എത്തുന്നവയാണ്. അവിടെ ഉത്പാദിപ്പിക്കുന്നവയല്ല. രാജ്യത്തെ കയറ്റുമതിയുടെയും ഇറക്കുമതിയുടെയും കവാടമെന്നതിനെക്കാള്‍ ഒരു താത്കാലിക ഇടത്താവളം മാത്രമാണത്. ലോഡ് സെന്റര്‍ ദേശീയ വിപണിയുമായി ബന്ധപ്പെട്ടതാണെങ്കില്‍, ട്രാന്‍സ്ഷിപ്‌മെന്റ് ഹബ് ആഗോള വ്യാപാരവുമായി ബന്ധപ്പെട്ടതാണ്. അതിന് ദേശീയ സമ്പദ്‌വ്യവസ്ഥയുമായി അത്രയ്ക്ക് ബന്ധമില്ല.’
  ഇന്തൊനേഷ്യയുടെ കാര്യവും സമാനമാണ്. മലേഷ്യയുടെയും ഇന്തൊനേഷ്യയുടെയും സാമ്പത്തിക വളര്‍ച്ച കയറ്റുമതിയെ ആശ്രയിച്ചിരിക്കുന്നു. 1970 മുതല്‍ ഈ രാജ്യങ്ങള്‍ കാര്‍ഷിക അടിസ്ഥാനത്തില്‍ നിന്ന് വ്യാവസായിക അടിസ്ഥാനത്തില്‍ വളര്‍ന്നു. മലേഷ്യയില്‍ വിദേശ നിര്‍മാണകമ്പനികള്‍ക്ക് 100% സ്ഥലം സ്വന്തമായി വാങ്ങി ഉത്പാദനം നടത്താം (പ്രധാനമായും ഇലക്‌ട്രോണിക്, ഓയില്‍ റിഫൈനിങ് തുടങ്ങിയവ). അങ്ങനെ തൊഴില്‍, കയറ്റുമതി എന്നിവയില്‍ വളര്‍ന്നതിനാലാണ് കയറ്റുമതി നടത്തുന്ന തുറമുഖം അവര്‍ക്ക് ഉപകാരപ്പെട്ടത്. തുറമുഖമല്ല വികസനത്തിന് കാരണം, മറിച്ച് കയറ്റുമതിയാണ്. നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ എങ്ങുമെത്താത്ത, സാമ്പത്തിക അരക്ഷിതാവസ്ഥ നിലനില്ക്കുന്ന സംസ്ഥാനമാണ് നമ്മുടേത് എന്ന് ഓര്‍ക്കേണ്ടതുണ്ട്.
  സിംഗപ്പൂര്‍ 63 ദ്വീപുകള്‍ ചേര്‍ന്നുള്ളതാണ്. ഏകദേശം 3,000 അന്താരാഷ്ട്ര കമ്പനികള്‍ അവിടെയുണ്ട്. സിംഗപ്പൂരില്‍ പ്രധാനപ്പെട്ട ഒരു തുറമുഖമുണ്ട്, അതില്‍ രണ്ട് പ്രധാനപ്പെട്ട ടെര്‍മിനലുകളും. സിംഗപ്പൂരിന്റെ സാമ്പത്തിക വളര്‍ച്ചയുടെ സ്ഥിതിയും ഇന്തൊനേഷ്യ, മലേഷ്യ എന്നിവയുടേതിനു സമാനമാണ്. സിംഗപ്പൂരും ആദ്യം നിര്‍മാണ മേഖലയിലേക്കു തിരിഞ്ഞാണ് സാമ്പത്തികനേട്ടം ഉണ്ടാക്കിയത്. വ്യവസായ അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയില്‍ നിന്ന് സിംഗപ്പൂര്‍ ഫിനാന്‍ഷ്യല്‍, ലീഗല്‍ തുടങ്ങിയ സര്‍വീസ് മേഖലയിലേക്ക് തിരിഞ്ഞു.
  വ്യാവസായിക മേഖലയെ ആശ്രയിച്ചിരിക്കും തുറമുഖത്തിന്റെ നേട്ടം. തുറമുഖം നിര്‍മിച്ചതുകൊണ്ടുമാത്രം അങ്ങനെ വലിയ നേട്ടം ഉണ്ടാകുന്നില്ല. തുറമുഖമുള്ള സംസ്ഥാനം അഥവാ രാജ്യം പ്രത്യക്ഷത്തില്‍ നിര്‍മ്മാണപ്രവര്‍ത്തനം ത്വരിതപ്പെടുത്തണം. അല്ലെങ്കില്‍ സാമ്പത്തികനേട്ടം തുറമുഖത്തില്‍ നിന്ന് അധികമുണ്ടാകില്ല. നമ്മുടെ രാജ്യത്ത് എത്രയോ തുറമുഖങ്ങള്‍ ഉണ്ടായിട്ടും മറ്റു രാജ്യങ്ങളുടെ ഏഴയലത്ത് നമ്മള്‍ വരാത്തത് അതുകൊണ്ടാണ്.
  സിംഗപ്പൂരിന്റെ വികസനത്തെ വാഴ്ത്തുന്നവര്‍ ഓര്‍ക്കണം: അവിടെ നഗരവത്ക്കരണതിന്റെ ഭാഗമായി കാടിന്റെ 95 ശതമാനവും നശിച്ചു. (കേരളത്തില്‍ അടിക്കടി ഉണ്ടാകുന്ന പ്രളയം പാരസ്ഥിതികമായ ഒരു മുന്നറിയിപ്പാണ്. കാടും മലയും തീരവും തോടും നഷ്ടപ്പെടുത്തി വേണോ സമ്പത്ത്?)
  തുറമുഖം ഉള്ളതുകൊണ്ട് നാം അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ (കടപ്പുറം ഇല്ലാതാവുക തുടങ്ങിയവ) സിംഗപ്പൂരില്‍ ഉണ്ടാകുന്നില്ല. അവിടെ 63 ഐലന്‍ഡുകളിലായി 56 ലക്ഷം ആളുകള്‍ അധിവസിക്കുന്നു.
  ഓരോ നാടിന്റെയും വികസനം നിര്‍ണയിക്കപ്പെടുന്നത് ഭൂമിശാസ്ത്ര, പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ചുറ്റുപാടുകളുടെ അടിസ്ഥാനത്തിലാണ്. അഴിമതിയോട് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ഭരണസംവിധാനമാണ് സിംഗപ്പൂരില്‍ ഉള്ളത്. അഴിമതി സംബന്ധിച്ച് ആഗോളതലത്തില്‍ പഠിക്കുന്ന ട്രാന്‍സ്‌പേരന്റ് ഇന്റര്‍നാഷണലിന്റെ 2018ലെ റിപ്പോര്‍ട്ട് പ്രകാരം, ലോകത്തെ അഴിമതിയില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് സിംഗപ്പൂര്‍. അഴിമതിയില്‍ ഇന്ത്യയുടെ സ്ഥാനം 78-ാം റാങ്ക്. ചില റാങ്കുകള്‍ ചില രാജ്യങ്ങള്‍ പങ്കുവയ്ക്കുന്നതിനാല്‍, രാജ്യങ്ങളുടെ പട്ടിക എടുത്താല്‍ ഇന്ത്യ 100 രാജ്യങ്ങളുടെയും പിറകിലാണ്.
  വിഴിഞ്ഞം പദ്ധതി ട്രാന്‍സ്ഷിപ്‌മെന്റ് ഹബ് ആയാലും സംസ്ഥാനത്തിന് അതിലൂടെ സാമ്പത്തികമായി വലിയ നേട്ടം ഉണ്ടാവില്ല എന്ന് നാം കണ്ടുകഴിഞ്ഞു. വിഴിഞ്ഞം പദ്ധതി ഒരു ലോഡ് സെന്റര്‍ ആയാലും നഷ്ടം തന്നെ. കാരണം, ഇവിടെ വ്യാവസായിക ഉത്പാദന മേഖലയില്‍ വലിയ മുന്നേറ്റം ഇല്ലാത്തതുതന്നെ. വിഴിഞ്ഞം തുറമുഖം കൊണ്ട് കേരളം സിംഗപ്പൂര്‍ ആകില്ല എന്നു സാരം.
 7. വിഴിഞ്ഞം പദ്ധതി വഴി ജോലി കിട്ടുമോ?
  ശ്രീലങ്കയിലെ ഹംബന്‍തോട്ട തുറമുഖം ഒരു ലക്ഷം ജോലി കൊടുക്കാന്‍ സാധിക്കും എന്നു പറഞ്ഞുകൊണ്ടാണ് തുടങ്ങിയത്. ഇന്നത് വന്‍ പരാജയമാണ്.
  ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ടിലെ ബിജിത് കുമാര്‍ 2019ല്‍ വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് നടത്തിയ ഒരു പഠനത്തില്‍, മദര്‍ പോര്‍ട്ട് എന്ന നിലയില്‍ വിഴിഞ്ഞത്ത് 550 സ്റ്റാഫിനെ മാത്രമാണ് ആവശ്യം എന്നു പറയുന്നുണ്ട്. ഏലിയാസ് ജോണ്‍ ഒരു വീഡിയോ ക്ലിപ്പില്‍ പറയുന്നുണ്ട്, തുറമുഖത്തിന് അകത്ത് ജോലി പരിമിതമാണെന്ന്. പിന്നെ അനുബന്ധ ജോലികളാണ് ആയിരം, പതിനായിരം, ലക്ഷം എന്നൊക്കെ പറയുന്നത്. ഇവര്‍ പറയുന്നതുപോലെ ജോലി കിട്ടുമെങ്കില്‍ തന്നെ, ഈ തുറമുഖം കൊണ്ട് കേരള സാമ്പത്തിക രംഗം മെച്ചമാകില്ല എന്ന് നാം ഇതിനകം കണ്ടു. ജോലി ആയിരകണക്കിന് കിട്ടും എന്നു പറയുമ്പോള്‍, കൂട്ടിവായിക്കേണ്ട കാര്യം വിഴിഞ്ഞം പദ്ധതി കൊണ്ടു നഷ്ടമാകുന്ന തൊഴിലിന്റേതാണ്. വിഴിഞ്ഞത്ത് 5,040 കുടുംബങ്ങള്‍ക്ക് അവരുടെ ഉപജീവനമാര്‍ഗം ഉപേക്ഷിക്കേണ്ടിവരും. വിഴിഞ്ഞത്തിന്റെ വടക്കും തെക്കും ഭാഗത്ത് കടലുമായി ബന്ധപ്പെട്ടു കിടക്കുന്ന 50,000 പേരുടെ തൊഴിലും വീടും തീരവും നഷ്ടമാകും. കൂടാതെ ടൂറിസം മേഖലയില്‍ വിഴിഞ്ഞം-കോവളം ഭാഗത്തുള്ളവരുടെ തൊഴില്‍ നഷ്ടവും. അനുബന്ധ വികസനത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ പോലും തയ്യാറായിട്ടില്ല എന്നും സൂചിപ്പിക്കട്ടെ.
 8. മത്സ്യത്തൊഴിലാളികള്‍ക്ക് വിഴിഞ്ഞം
  തുറമുഖം കൊണ്ട് വികസനമുണ്ടാകുമോ?
  ഒരു വ്യക്തിക്ക്, സമുദായത്തിന്, സമൂഹത്തിന്, ഇഷ്ടമുള്ള ജോലി തെരഞ്ഞെടുക്കാനും, തുറമുഖത്തിനകത്തോ പുറത്തോ ജോലി ചെയ്യാനും ചെയ്യാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്. ഒരു മീന്‍പിടുത്തക്കാരന്‍ ഇങ്ങനെയൊക്കെയേ ആകാവൂ എന്നും തീരുമാനിക്കാന്‍ മറ്റുള്ളവര്‍ക്ക് എന്തവകാശം? ഇവിടെ എത്രയോ ജോലികളുണ്ട്. മത്സ്യത്തൊഴിലാളിയുടെ സഹോദരര്‍ ടീച്ചറോ ഡോക്ടറോ ആയാലേ നിങ്ങള്‍ക്ക് ഉറക്കം വരുകയുള്ളൂ എന്നാണോ? തങ്ങള്‍ക്ക് അമേരിക്കയിലോ ഗള്‍ഫിലോ പോര്‍ട്ടിലോ ഒന്നും ജോലി വേണ്ട, സാധാരണ മത്സ്യത്തൊഴിലാളിയായി ജീവിച്ചാല്‍ മതി എന്നു ചിലര്‍ ചിന്തിക്കുന്നെങ്കില്‍ അതില്‍ എന്താണ് കുഴപ്പം?
  മദ്യപാനമോ പുകവലിയോ ഇല്ലെങ്കില്‍, കൃത്യമായി മീന്‍പിടുത്തം ഉള്ള ഒരാള്‍ക്ക് മക്കളെ നല്ല രീതിയില്‍ വളര്‍ത്താന്‍ സാധിക്കും. മത്സ്യബന്ധന തൊഴില്‍ ഇല്ലാത്ത നാളുകളില്‍ വേറെ തൊഴില്‍ ചെയ്യാനുള്ള പരിശീലനം കിട്ടിയാല്‍ മതി. തുറമുഖത്ത് ജോലി കിട്ടാനായി മത്സ്യത്തൊഴിലാളികള്‍ സ്വന്തം കിടപ്പാടവും തൊഴിലും നാടും വീടും വിട്ടുകൊടുക്കണമോ? ആളുകള്‍ മീന്‍പിടുത്തം ഉപേക്ഷിച്ച്, തീരം നഷ്ടപ്പെടുത്തി പോര്‍ട്ട് നിര്‍മ്മിക്കാന്‍ എന്തിനു നിന്നുകൊടുക്കണം? സമുദായത്തിന്റെ വികസനത്തിന്റെ പേരു പറഞ്ഞ്, ജോലി കിട്ടും എന്നു പറഞ്ഞ് നാടും വീടും തൊഴിലും ഉപേക്ഷിക്കാന്‍ മത്സ്യത്തൊഴിലാളിയെ നിര്‍ബന്ധിക്കുന്നത്, അതിന്റെ പേരില്‍ അവിടെ നിന്ന് അവനെ ആട്ടിപ്പായിക്കുന്നത് എന്തിനാണ്? വികസനം എന്നാല്‍ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ടുള്ള സാമ്പത്തിക വികസനമല്ല.
  വികസനത്തിന്റെ പുതുപുത്തന്‍ കാഴ്ചപ്പാട് അവതരിപ്പിച്ചതിന് നൊബേല്‍ സമ്മാനം കിട്ടിയ അമര്‍ത്യ സെന്നിന്റെ വിഖ്യാത പുസ്തകത്തിന്റെ പേരുതന്നെ ‘ഉല്‌ലഹീുാലി േശ െഎൃലലറീാ'(വികസനം എന്നാല്‍ സ്വാതന്ത്ര്യം) എന്നാണ്. ഇതിന്റെ രത്‌നചുരുക്കം, സമുദായ, സഹജീവി സ്‌നേഹം ആവോളമാകാമെങ്കിലും, അത് നാം സഹായിക്കാന്‍ പോകുന്ന വ്യക്തിയുടെ സ്വാതന്ത്ര്യത്തെ (അവന്‍/അവള്‍ തിരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്ന ജോലിയെയും മറ്റും) ഹനിച്ചുകൊണ്ടാകരുത് എന്നാണ്. സമ്പത്തില്ലെങ്കില്‍ വികസനം ഉണ്ടാവില്ലല്ലോ എന്ന വാദത്തിന് ഉത്തരം, സാമൂഹിക വികസനവും സാമ്പത്തിക വികസനത്തിന് കാരണമാകാം എന്നാണ്.
  മത്സ്യത്തൊഴിലാളികള്‍ക്കും മക്കള്‍ക്കും തുറമുഖത്തില്‍ നിരവധി തൊഴിലുകളും അവയ്ക്കുള്ള പരിശീലനവും ചിലര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കാര്‍ഗോ, ഇമിഗ്രേഷന്‍, ടൂറിസം, ഭാഷാപരിജ്ഞാനം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി അവരുടെ ഭാഷയില്‍, നൂറുകണക്കിന് വിവിധ തൊഴിലുകള്‍. ഇതെല്ലാം പരിശീലനം ആവശ്യപ്പെടുന്ന തൊഴില്‍ ഇനങ്ങളാണ്. പക്ഷെ, അവയൊന്നും മത്സ്യത്തൊഴിലാളികള്‍ക്ക് അറിയാവുന്ന മത്സ്യബന്ധന കഴിവ് അല്ല ആവശ്യപ്പെടുന്നത്. അവര്‍ തങ്ങളുടെ സ്‌കില്‍ ഉപേക്ഷിച്ച് വേറെ നൈപുണ്യം പരിശീലിക്കുന്നതിനെക്കുറിച്ചാണ് ചിലര്‍ പറയുന്നത്. എന്തൊരു വിരോധാഭാസം!
 9. ഹരിത ട്രൈബ്യൂണലും സുപ്രീം കോടതിയും
  വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് (വിഐഎസ്എല്‍) നിയോഗിച്ച ഏഷ്യന്‍ കണ്‍സള്‍ട്ടന്റ്‌സ് തയ്യാറാക്കിയ വിഴിഞ്ഞം പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു സമര്‍പ്പിച്ചപ്പോള്‍, ആ റിപ്പോര്‍ട്ട് പബ്ലിക് ഹിയറിങ്ങിനു വച്ചപ്പോള്‍ ഉണ്ടായിരുന്ന അദ്ധ്യായം 4.3.7 (തീരശോഷണം, തീരമാറ്റം എന്നിവ പ്രതിപാദിക്കുന്ന ഭാഗം) എടുത്തുകളഞ്ഞിരുന്നു. എന്താണ് അന്തിമ റിപ്പോര്‍ട്ടില്‍ വരാതെ പോയ ആ വിവരങ്ങള്‍?
 10. മണ്‍സൂണ്‍ സീസണിലെ മണ്ണ് കരയില്‍ നിന്നു കൊണ്ടുപോകുന്ന പ്രക്രിയ (ലെറശാലി േൃേമിുെീൃമേശേീി), മണ്‍സൂണ്‍ അല്ലാത്ത സീസണില്‍ മണ്ണ് കരയില്‍ തിരികെ കൊണ്ടുവരുന്ന പ്രക്രിയ (റലുീശെശേീി) എന്നിവ പ്രകൃതിയുടെ സ്വാഭാവിക ചാക്രികപ്രതിഭാസമാണ് (ിമൗേൃമഹ ര്യരഹല). മനുഷ്യ ഇടപെടല്‍ (നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍) കാരണം ഈ സ്വാഭാവിക പ്രക്രിയക്ക് താളം തെറ്റുമെന്നും, അതിലൂടെ ഉണ്ടാകുന്ന ക്രമം തെറ്റിയുള്ള മണ്ണെടുക്കലും തിരിച്ചിടലും ഒരിക്കലും തിരിച്ചുകൊണ്ടുവരാന്‍ കഴിയാത്ത (ശൃൃല്‌ലൃശെയഹല) തീരമാറ്റ സ്വഭാവത്തിലേക്ക് (വെീൃലഹശില യലവമ്ശീൃ) നയിക്കുമെന്നും ഒന്നാമത്തെ ഖണ്ഡികയില്‍ പറയുന്നു.
 11. കേരളത്തിലെ വിവിധ ജില്ലകളിലെ തീരമാറ്റം (വെീൃലഹശില രവമിഴല) സംബന്ധിച്ച് 2010ല്‍ സുസ്ഥിര തീരമേഖല മാനേജ്‌മെന്റിനുള്ള ദേശീയ കേന്ദ്രം (ചഇടങ) നടത്തിയ പഠനത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ഏറ്റവും കൂടുതല്‍ തീരശോഷണം (രീാുമൃമശേ്‌ലഹ്യ വശഴവ ലൃീശെീി) ആണെന്ന് ആറാമത്തെ ഖണ്ഡികയില്‍ പറയുന്നു. (ഇത്, വിഴിഞ്ഞം പദ്ധതിയെ കാലാന്തരത്തില്‍ കുറച്ചൊന്നുമല്ല ബാധിക്കാന്‍ പോകുന്നത് എന്ന് പറയേണ്ടതില്ലല്ലോ).
 12. വിഴിഞ്ഞം പദ്ധതി പ്രദേശത്തു നിന്ന് ഒന്‍പതു കിലോമീറ്റര്‍ വടക്കുഭാഗത്തുള്ള പൂന്തുറയില്‍ 1970ല്‍ കടല്‍ഭിത്തി നിര്‍മാണം തുടങ്ങിയെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല എന്നും, 1976ല്‍ അനിയന്ത്രിതമായ തീരശോഷണം ഉണ്ടായതുകാരണം തീരവും വീടുകളും ഇല്ലാതായതായും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.
 13. 1973-2011 കാലയളവില്‍ വിഴിഞ്ഞം പദ്ധതി പ്രദേശത്തിന്റെ വടക്കുഭാഗത്ത് 50-200 മീറ്റര്‍ വരെ തീരശോഷണവും, തെക്ക് ഭാഗത്ത് 100-200 മീറ്റര്‍ വരെ തീരം വയ്ക്കലും (മരൃലമശേീി) ഉണ്ടായിട്ടുള്ളതായി പറയുന്നുണ്ട്. ഇതു സംഭവിച്ചത് 1969ലെ വിഴിഞ്ഞം ഹാര്‍ബര്‍ നിര്‍മ്മിച്ചതിനു ശേഷം 1973 മുതലാണ്. വടക്കുഭാഗത്തെ തീരശോഷണം പ്രകൃതിദത്ത കാരണങ്ങളാലും തെക്കുഭാഗത്തെ തീരം വയ്ക്കല്‍ ‘റൗല ീേ വേല യഹീരസമഴല ീള ഹശേേീൃമഹ ൃേമിുെീൃ േയ്യ ൃീരസ്യ വലമറഹമിറ’ എന്നും പറയുന്നു.
  എന്തുകൊണ്ട് ഇവര്‍ ഈ കാര്യം ഉള്‍പ്പെടുത്താതെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു? ഈ വൈരുധ്യങ്ങള്‍ ചോദ്യം ചെയ്യപ്പെടുമെന്നുള്ളതുകൊണ്ടും അനിയന്ത്രിത തീരശോഷ
  ണം (വശഴവ ലൃീശെീി) നടക്കുന്ന സ്ഥലം (്വീില) ആയതുകാരണം പരിസ്ഥിതി അനുമതി കിട്ടില്ല എന്നുള്ളതുകൊണ്ടുമാകാം ഈ അധ്യായം അന്തിമ ആഘാതപഠന റിപ്പോര്‍ട്ടില്‍ നിന്നു പൂര്‍ണമായും ഒഴിവാക്കിയത് എന്നു സംശയിക്കാം.
  ഏഷ്യന്‍ കണ്‍സള്‍ട്ടന്റ്‌സ് ആദ്യം സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടില്‍ വിഴിഞ്ഞം പദ്ധതി നടപ്പിലായാല്‍ തീരശോഷണം സംഭവിക്കും എന്ന് ഉണ്ടായിരുന്നു. ഇതാകട്ടെ, വ്യക്തമായി വിഴിഞ്ഞം പദ്ധതിയുടെ ദോഷം വെളിവാക്കുന്നതായിരുന്നു. ഈ റിപ്പോര്‍ട്ട് പൊതുതെളിവെടുപ്പിനു (പബ്ലിക് ഹിയറിങ്) വച്ചപ്പോള്‍ ഇത് ചൂണ്ടിക്കാണിക്കപ്പെട്ടു. റിപ്പോര്‍ട്ട് പ്രതികൂലമാണെന്നു മനസിലായപ്പോള്‍, വിഐഎസ്എല്‍ ഗവണ്‍മെന്റ് ഏജന്‍സിയായ ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസിനെ (ഇന്‍കോയ്‌സ്) നിയോഗിച്ച് മറ്റൊരു പഠനം നടത്തി. അവിടെ കുറിക്കപ്പെട്ടത്, തീരശോഷണം ഉണ്ടാവുമെങ്കിലും അത് വിഴിഞ്ഞം പദ്ധതി കാരണമായിരിക്കില്ല എന്നത്രെ. വിഐഎസ്എല്‍ ഏഷ്യന്‍ കണ്‍സള്‍ട്ടന്റ്‌സിന്റെയും ഇന്‍കോയ്‌സിന്റെയും റിപ്പോര്‍ട്ടുകള്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു സമര്‍പ്പിച്ചു. ഏഷ്യന്‍ കണ്‍സള്‍ട്ടന്റ്‌സിന്റെ റിപ്പോര്‍ട്ട് പരിസ്ഥിതി മന്ത്രാലയത്തിനു സമര്‍പ്പിച്ചപ്പോള്‍, വിഴിഞ്ഞം പദ്ധതി കാരണം ദോഷകരമായ തീരശോഷണം ഉണ്ടാകും എന്നു വ്യക്തമാക്കുന്ന 4.3.7 എന്ന അദ്ധ്യായം എടുത്തുകളഞ്ഞിരുന്നു. ജനങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ അവസരം കൊടുക്കാതെയാണ് ഇന്‍കോയ്‌സിന്റെ റിപ്പോര്‍ട്ട് പരിസ്ഥിതി മന്ത്രാലയത്തിനു സമര്‍പ്പിച്ചത്. ഇതെങ്ങനെ ന്യായീകരിക്കാനാകും? പരിസ്ഥിതി മന്ത്രാലയത്തിന്റെ വിധിയില്‍ പറഞ്ഞിരിക്കുന്നത്, ജനതാല്പര്യം മുന്‍നിര്‍ത്തി അനുമതി കൊടുക്കുന്നു എന്നാണ്. ചിലരുടെ സംശയാസ്പദമായ താല്പര്യം, സ്വാധീനം ഉണ്ടായിരുന്നു എന്നല്ലേ ഇതിലൂടെ മനസിലാക്കേണ്ടത്?
  ഇനി, ദേശീയ ഹരിത ട്രൈബ്യൂണലില്‍ സംഭവിച്ചത് എന്താണ്? മേല്പറഞ്ഞ കാര്യങ്ങളാണ് ഡല്‍ഹി ഗ്രീന്‍ ട്രൈബ്യൂണലിനു മുമ്പില്‍ ചിലര്‍ ഉന്നയിച്ചത്.
  വാദം കേട്ട ട്രൈബ്യൂണല്‍ വിഐഎസ്എലിന്റെ വിചിത്ര നടപടി – ആഘാതപഠന ഏജന്‍സിയെ മാറ്റിയതും, പബ്ലിക് ഹിയറിങ്ങിനു വച്ച ഏഷ്യന്‍ കണ്‍സള്‍ട്ടന്റ്‌സിന്റെ റിപ്പോര്‍ട്ട് മുഖവിലക്കെടുക്കാത്തതും, ഇന്‍കോയ്‌സിന്റെ റിപ്പോര്‍ട്ട് പബ്ലിക് ഹിയറിങ്ങിനു വയ്ക്കാത്തതും മറ്റും സംശയാസ്പദമായി വിലയിരുത്തി (ഇന്‍കോയ്‌സിന്റെ റിപ്പോര്‍ട്ടിനെ ന്യായീകരിച്ചുകൊണ്ട് വിഐഎല്‍എല്‍ പറഞ്ഞത്, ഗവണ്‍മെന്റ് ഏജന്‍സിയെ വിശ്വസിക്കാം എന്നാണ്. ഒരു സ്വതന്ത്ര ഏജന്‍സിയെ ആണോ ഗവണ്‍മെന്റ് ഏജന്‍സിയെ ആണോ കൂടുതല്‍ വിശ്വസിക്കാവുന്നത് എന്ന് ജനം വിധിക്കട്ടെ).
  ട്രൈബ്യൂണലിലെ ഒരു ജഡ്ജി വിരമിക്കുന്നതിന്റെ തലേദിവസം വിധിപറയാനായി വിഴിഞ്ഞം ഉള്‍പ്പെടെ നിരവധി കേസുകള്‍ ഉണ്ടായിരുന്നു. വിഴിഞ്ഞം ഒഴിച്ച് മറ്റുള്ള എല്ലാ കേസുകളും തീര്‍പ്പാക്കി.
  വിഴിഞ്ഞം കേസ് അപ്രതീക്ഷിതമായി മാറ്റിവയ്ക്കുകയായിരുന്നു. അദ്ദേഹം വിരമിച്ചതിനു ശേഷം വന്ന വിധിതീര്‍പ്പില്‍ വിഴിഞ്ഞം പദ്ധതിക്ക് അനുമതി ലഭിച്ചു. പദ്ധതിയുടെ നിര്‍മാണത്തില്‍ വരുന്ന പരിസ്ഥിതി ആഘാതങ്ങള്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിശ്ചയിക്കുന്ന വിദഗ്ധ കമ്മിറ്റിക്കു പരാതികളായി സമര്‍പ്പിക്കാവുന്നതാണെന്നും ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്മേല്‍ ട്രൈബ്യൂണലിന് പുനരവലോകനം നടത്താമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.
  വിദഗ്ധ സമിതിക്ക് അപേക്ഷകള്‍ പോയാലും സ്ഥിതിഗതിയില്‍ മാറ്റമൊന്നുമില്ല. ട്രൈബ്യൂണലിന്റെ വിധികള്‍ പൊതുവെ സുപ്രീം കോടതി അംഗീകരിച്ചുകാണുന്ന സ്ഥിതിയാണ്. ഹരിത ട്രൈബ്യൂണലിന്റെ വിധിയെ സുപ്രീം കോടതിയില്‍ ആരും ചോദ്യം ചെയ്യാത്തത് ഈ പശ്ചാത്തലത്തിലാണ്. കൂടാതെ, ജനസമ്മര്‍ദ്ദം കാരണം അനുമതി കൊടുക്കുന്നു എന്നാണ് പരിസ്ഥിതി മന്ത്രാലയം പറഞ്ഞിട്ടുള്ളത്. ഇതും പരിഗണിച്ചാണ് ഹരിത ട്രൈബ്യൂണല്‍ വിധി പുറപ്പെടുവിച്ചത്.
  വികസനത്തെക്കുറിച്ച് വികലമായ കാഴ്ചപ്പാട് വച്ചുപുലര്‍ത്തുന്ന രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ അവരുടെ ഇഛാശക്തി ഏതുവിധേനയും നടപ്പിലാക്കാന്‍ ശ്രമിക്കും. ഗ്രീന്‍ ട്രൈബ്യൂണല്‍ പോലുള്ള ഇടനില കോടതികള്‍ മറികടന്ന് സുപ്രീം കോടതിയെ സമീപിക്കേണ്ടതുണ്ടെങ്കില്‍ പാര്‍ട്ടികളുടെയും ജനങ്ങളുടെയും പിന്തുണ നിര്‍ണായകമാണ് (മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും അതിനെ തുടര്‍ന്നുണ്ടായ കോലാഹലങ്ങളും ഉദാഹരണം). വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ ഏഷ്യന്‍ കണ്‍സള്‍ട്ടന്റ്‌സിന്റെ റിപ്പോര്‍ട്ട് വിഐഎസ്എല്‍ തള്ളിക്കളഞ്ഞത് ജനങ്ങളില്‍ ഒരു പ്രതികരണവും ഉണ്ടാക്കിയില്ല എന്നതും ശ്രദ്ധിക്കണം. വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി/ജനപിന്തുണ ഉണ്ടെങ്കില്‍, സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ ആളുകള്‍ മുമ്പോട്ടുവരും.
  (കാര്‍മല്‍ഗിരി സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരി പ്രഫസറാണ് ലേഖകന്‍.)

Related Articles

നവകേരളത്തിന്റെ വിശാല മാനിഫെസ്റ്റോ

രാജ്യത്തെ ഏറ്റവും വലിയ ഇടതുപക്ഷ പ്രസ്ഥാനമായ മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ കേരള മുഖ്യമന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ അവതരിപ്പിച്ച ‘നവകേരള വികസന

വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി സ്ഥാപക ദിനാചാരണം നടത്തി.

  കോട്ടയം : വിജയപുരം രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ വി.എസ്.എസ്.എസ്- ന്റെ അറുപതാം വാർഷിക ദിനാചാരണം ഒക്ടോബർ രണ്ടിന്   സൊസൈറ്റിയുടെ കേന്ദ്ര കാര്യാലയമായ കോട്ടയം കീഴ്ക്കുന്ന് 

സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍; ക്രമീകരണം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. രാവിലെ മുതല്‍ ഉച്ചവരെ അന്ത്യോദയ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും ഉച്ചയ്ക്കുശേഷം മറ്റുള്ളവര്‍ക്കും റേഷന്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*