Breaking News

എല്ലാ മുന്‍കരുതല്‍ എടുത്തിട്ടും പോലീസ്‌കാരന് കോവിഡ്‌

എല്ലാ മുന്‍കരുതല്‍ എടുത്തിട്ടും പോലീസ്‌കാരന് കോവിഡ്‌

കൊച്ചി: കളമശേരി ജനമൈത്രി മാതൃകാ സ്റ്റേഷനിലെ പൊലീസുകാരന് കൊവിഡ് ബാധിച്ചത് ഇദ്ദേഹത്തെയും സഹപ്രവര്‍ത്തകരെയും ഒരുപോലെ അമ്പരപ്പിക്കുകയാണ്. എറണാകുളം സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്. ഹോം ക്വാറന്‍റീന്‍-ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്‍റീന്‍ ഡ്യുട്ടി നോക്കിയിരുന്ന ഇദ്ദേഹത്തിന്  ഈ മാസം 15 നാണു രോഗലക്ഷണം കണ്ടത്. ഇതേത്തുടര്‍ന്ന് സ്രവപരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

എന്നാല്‍ റിസ്‌കുള്ള ജോലി സ്ഥലങ്ങളില്‍ എല്ലാം ആരോഗ്യ വകുപ്പും, ഡോക്റ്റര്‍മാരും പറയുന്ന എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് താന്‍ ഡ്യൂട്ടി ചെയ്തിട്ടുള്ളത്. ഒരു വിട്ടു വീഴ്ച്ചയും അക്കാര്യത്തില്‍ ചെയ്തിട്ടില്ല. ഇതൊക്കെ ചെയ്തിട്ടും എങ്ങനെ രോഗം വന്നുവെന്ന് തനിക്ക് മനസിലാവുന്നില്ലന്ന് ഇദ്ദേഹം  പറഞ്ഞു.

 

ഈ ഡ്യൂട്ടിക്ക്  പുറമേ സ്റ്റേഷനില്‍ പാറാവ് ഡ്യൂട്ടിയും ചെയ്തിരുന്നു.  ഒരു ഘട്ടത്തിലും പ്രവാസികളുമായോ, മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമായോ ഇടപെട്ടിരുന്നില്ല. കലശലായ പനിയും വിട്ടു വിട്ടുള്ള ചുമയും മൂലം പരിശോധിച്ചപ്പോഴാണ് കൊവിഡ് പരിശോധന നടത്തിയത്. ഇപ്പോള്‍ ഡോക്റ്റര്‍മാരുടെ നിര്‍ദേശാനുസരണം മരുന്നുകള്‍ കഴിച്ചു തുടങ്ങി. മറ്റു വലിയ ബുദ്ധിമുട്ടുകള്‍ ഒന്നുംതന്നെയില്ല, .

സ്റ്റേഷനിലെ പൊലീസുകാരന് കൊവിഡ് ബാധിച്ചത് ആളുകളെ  ആശങ്കയില്‍ ആക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ സ്റ്റേഷനുമായി ബന്ധപ്പെട്ട ആളുകള്‍ പരിശോധന നടത്തണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ പൊലീസുകാരനുമായി സമ്പര്‍ക്കത്തില്‍ ആയ ആളുകളുടെ പരിശോധനയും ആരോഗ്യ വകുപ്പ് നടത്തുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥന്‍ കളമശേരി കൊവിഡ് സെന്‍ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീട്ടുകാരെയും ഒപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെയും വീട്ടില്‍ നിരീക്ഷണത്തിലാക്കി. കളമശ്ശേരി പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന എല്ലാ പോലീസ്കാർക്കും കോവിഡ് ടെസ്റ്റ് നടത്തുവാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു.


Related Articles

കത്തോലിക്കാ തിരുസഭ അംഗീകരിക്കുന്ന അഞ്ചാമത്തെ ദിവ്യകാരുണ്യ അത്ഭുതം

1269 വർഷങ്ങൾ കഴിഞ്ഞിട്ടും ആ തിരുവോസ്തി മാംസമായിരിക്കുന്നു ഇറ്റലിയിലെ ലാൻസിയാനോയിൽ വിശുദ്ധ ലോഞ്ചിനൂസിൻ്റെ ദൈവാലയത്തിൽ എ.ഡി 750 ലാണ് ഈ ദിവ്യകാരുണ്യ അത്ഭുതം നടന്നത്. ആശ്രമത്തിലെ ഒരു

മോണ്‍. ജെന്‍സന്‍ പുത്തന്‍വീട്ടില്‍ കോഴിക്കോട് രൂപത വികാരി ജനറല്‍

കോഴിക്കോട്: കോഴിക്കോട് രൂപതയുടെ പുതിയ വികാരി ജനറലായി മോണ്‍. ജെന്‍സന്‍ പുത്തന്‍വീട്ടിലിനെ ഏപ്രില്‍ 15ന് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ നിയമിച്ചു. 2014 മുതല്‍ മംഗലാപുരം മേജര്‍

എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉത്തരവാദിത്വമുണ്ട് – ഡോ. സെബാസ്റ്റിയന്‍ പോള്‍

കൊല്ലം: പ്രാതിനിധ്യ ജനാധിപത്യ സംവിധാനമുള്ള ഇന്ത്യയില്‍ രാഷ്ട്രീയരംഗത്ത് എല്ലാ സമുദായങ്ങള്‍ക്കും പ്രാതിനിധ്യം നല്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് ഡോ. സെബാസ്റ്റിയന്‍പോള്‍ പറഞ്ഞു. കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിയില്‍ കേരളപ്പിറവിക്കുശേഷമുള്ള

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*