യാക്കോബായ വിഭാഗത്തിന് ആരാധനാലയങ്ങള്‍ തുറന്നുകൊടുത്ത് ലത്തീന്‍സഭ

യാക്കോബായ വിഭാഗത്തിന് ആരാധനാലയങ്ങള്‍ തുറന്നുകൊടുത്ത് ലത്തീന്‍സഭ

കൂദാശകര്‍മങ്ങള്‍ നടത്താന്‍ ആവശ്യമുള്ളിടങ്ങളില്‍ ലത്തീന്‍സഭയിലെ ദേവാലയങ്ങളില്‍ സൗകര്യമൊരുക്കുമെന്ന് ബിഷപ് ഡോ. ജോസഫ് കരിയില്‍

കൊച്ചി: ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി പ്രകാരം ആരാധനാലയങ്ങളില്‍ ആരാധനാസൗകര്യങ്ങള്‍ നഷ്ടപ്പെട്ട യാക്കോബായ വിഭാഗത്തിന് ലത്തീന്‍ സഭയുടെ ആരാധനാലയങ്ങളില്‍ കൂദാശകള്‍ ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്താമെന്ന് കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ അധ്യക്ഷന്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍ വ്യക്തമാക്കി. തിരുവനന്തപുരം യാക്കോബായ മെട്രോപൊളിറ്റന്‍ ട്രസ്റ്റി മാര്‍ ഗ്രിഗോറിയോസിനയച്ച സന്ദേശത്തിലാണ് ബിഷപ് ഡോ. ജോസഫ് കരിയില്‍ നിലപാട് വ്യക്തമാക്കിയത്.

സഹോദരസഭകളായ യാക്കോബായസഭയും ഓര്‍ത്തഡോക്‌സ് സഭയും തമ്മിലുള്ള തര്‍ക്കത്തിന് ഇന്ത്യയിലെ പരമോന്നത നീതിന്യായ കോടതിയില്‍ നിന്ന് ഒരു തീരുമാനം ഉണ്ടായിരിക്കുകയാണെന്ന് ബിഷപ് കരിയില്‍ സന്ദേശത്തില്‍ ആമുഖമായി പറയുന്നു. നിയമം വഴി അനുവദിച്ചു കിട്ടിയ അവകാശം സ്വന്തമാക്കാന്‍ ഒരു വശത്തുനിന്നുള്ള നടപടികളും ഒരുമിച്ചുവന്ന് ആരാധിക്കാന്‍ സ്വന്തമായി ഇടമില്ലാത്തതിന്റെ സങ്കടം മറുവശത്തുമുണ്ട്. മധ്യസ്ഥശ്രമങ്ങള്‍ക്കൊന്നും ഇടമില്ലാത്തതരത്തിലാണ് കാര്യങ്ങളുടെ കിടപ്പ്. എങ്കിലും അനുദിനം ഭൂമിയുടെ മുഖം നവീകരിക്കുന്ന പരിശുദ്ധാത്മാവില്‍ വിശ്വസിക്കുന്നവരാണ് ക്രിസ്ത്യാനികള്‍ എല്ലാവരും. അതിനാല്‍  വ്യത്യസ്തമായിരിക്കുമ്പോഴും ഒരുമിച്ചുള്ള ക്രൈസ്തവസാക്ഷ്യത്തിന്റെ സഞ്താരപാതയ്ക്കായി പ്രതീക്ഷവയ്ക്കാനും പ്രാര്‍ത്ഥിക്കാനും നമുക്ക് കടമയുണ്ടെന്ന് ബിഷപ് കരിയില്‍ ഓര്‍മിപ്പിക്കുന്നു.

എല്ലാം നിയമാനുസൃതമാണ്. എന്നാല്‍ എല്ലാം പ്രയോജനകരങ്ങളല്ല. എല്ലാം നിയമാനുസൃതമാണ്. എന്നാല്‍ എല്ലാം പടുത്തുയര്‍ത്തുന്നില്ല (1 കോറി. 10-23) എന്ന അപ്പോസ്തല വചനം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്ന നമ്മളെ പുതുവഴികള്‍ തേടാന്‍ ആത്മാവ് പ്രചോദിപ്പിക്കട്ടെ.
വ്യത്യസ്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ ഇരുസഭകള്‍ക്കും അവരവരുടേതായ അനുഭവങ്ങളും ബോധ്യങ്ങളും ഉണ്ടായിരിക്കാം. ഞങ്ങള്‍ ആരേയും വിധിക്കുന്നില്ല. തുറന്ന ഒരു സമീപനമാണ് ഞങ്ങള്‍ക്കു രണ്ടു സഭകളോടുമുള്ളത്. ഇന്നത്തെ ഈ പ്രത്യേക പശ്ചാത്തലത്തില്‍ യാക്കോബായ സമൂഹത്തിന് കൂദാശകര്‍മങ്ങള്‍ നടത്താന്‍ ആവശ്യമുള്ളിടങ്ങളില്‍ ലത്തീന്‍സഭയിലെ ദേവാലയങ്ങളില്‍ സൗകര്യമൊരുക്കാന്‍ തയ്യാറാണെന്ന വിവരവും അറിയിക്കുകയാണെന്ന് ബിഷപ് ജോസഫ് കരിയില്‍ തന്റെ സന്ദേശത്തില്‍ വ്യക്തമാക്കി.


Related Articles

കേരളത്തിന് അഭിമാനനിമിഷം: കൊവിഡ് മുക്തരായ റാന്നിയിലെ വയോധിക ദമ്പതിമാര്‍ ആശുപത്രി വിട്ടു

  കോട്ടയം: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റാന്നി സ്വദേശികളായ വയോധിക ദമ്പതിമാര്‍ ആശുപത്രിവിട്ടു. 93 വയസുകാരനായ തോമസ്, 88കാരിയായ

പ്രതിസന്ധിയിലായ നവകേരള പുനര്‍നിര്‍മാണം

കേരളം മഹാപ്രളയത്തെ എങ്ങിനെ നേരിട്ടുവെന്ന് വ്യക്തമാക്കുന്ന ഒരു പ്രത്യേക പരിപാടി ഡിസ്‌കവറി ചാനല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംപ്രേഷണം ചെയ്തിരുന്നു. പ്രകൃതി ദുരന്തഅതിജീവനത്തിന് കേരളം ലോകത്തിന് മാതൃകയാകുന്നതെങ്ങിനെയെന്നാണ് പരിപാടിയില്‍

പുനര്‍നിര്‍മാണത്തിനൊരുങ്ങി മതിലകം സെന്റ് ജോസഫ് ലത്തീന്‍ പള്ളി സമൂഹം

  ഇടവകയിലെ 70 ശതമാനത്തിലധികം ജനങ്ങള്‍ പ്രളയദുരിതം അനുഭവിച്ച സ്ഥലമാണ് മതിലകം സെന്റ് ജോസഫ് ലത്തീന്‍ പള്ളി. 50 ശതമാനത്തിലേറെ ഭവനങ്ങളില്‍ പൂര്‍ണമായും വെള്ളംകയറി. ഭീതിയും ആശങ്കയും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*