നന്മയിൽ വിരിഞ്ഞ ഭവനം

*നന്മയിൽ വിരിഞ്ഞ ഭവനം
വർഷങ്ങളായി എറിയാടുള്ള ജോസഫീന ചേച്ചിക്ക് സ്വന്തമായി വീടില്ലായിരുന്നു, ഷീറ്റ് കൊണ്ട് മറച്ച ഒരു സംവിധാനത്തിലായിരുന്നു ചേച്ചിയുടെ താമസം.
സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാത്തത് കൊണ്ട് തന്നെ സർക്കാരിന്റെ പദ്ധതികളൊന്നും ജോസഫീന ചേച്ചിക്ക് സഹായകമായില്ല
പ്രാഥമിക ആവശ്യത്തിന് പോലും ആ ഒറ്റമുറി കുടിലിൽ സൗകര്യമില്ലായിരുന്നു അത്രയ്ക്കും ദയനിയമായിരുന്നു ചേച്ചിയുടെ വർഷങ്ങളായിട്ടുളള ജീവിതം,
തൊഴിലുറപ്പിനും , അന്യ വീടുകളിൽ ജോലി ചെയ്തും ലഭിക്കുന്ന തുഛമായ വരുമാന മാത്രമായിരുന്നു ആകെയുള്ള ആശ്രയം,
ലോക്ക് ഡൗൺ സമയത്ത് എറിയാട് ഫാത്തിമ മാത ഇടവകയിലെ വാട്ട്സപ്പ് ഗ്രൂപ്പിൽ ചേച്ചിയുടെ വീടിന്റെ ദയനീയ ചിത്രം കാണാനിടയായ സാഹചര്യത്തിലാണ് ചെറുപ്പക്കാരായ സുഹൃത്തുക്കളുടെ കൂട്ടായ്മയായ നന്മ അസോസിയേറ്റ് ഈ ദൗത്യം ഏറ്റെടുക്കുന്നത് .
പ്രതിസന്ധികൾക്കിടയിലും തളരാതെ മുന്നോട്ട് നീങ്ങിയ നന്മ അസോസിയേറ്റിലെ സുഹൃത്തുക്കൾ നവംബർ ഒന്നിന് വീടെന്ന ദൗത്യം പൂർത്തിക്കരിച്ച് ജോസഫീന ചേച്ചിക്ക് കൈമാറുകയാണ് ,
വിദേശത്തും , നാട്ടിലുമുളള സുഹൃത്തുക്കളിൽ നിന്ന് കണ്ടെത്തിയ ചെറുതും , വലുതുമായ സഹായങ്ങളിൽ നിന്നും മനോഹരമായ വീട് നല്കുവാൻ സാധിച്ചെന്നുള്ളതാണ് ഈ കോവിഡ് കാലത്തെ എറിയാടുള്ള സുഹൃത്തുക്കളുടെ വലിയ വിജയം,
*നന്മയിൽ വിരിഞ്ഞ ഭവനം*
നാട്ടിലുള്ള പല സംവിധനങ്ങൾക്കും ജോസഫീന ചേച്ചിയെ ദയനീയ സാഹചര്യത്തിൽ നിന്നും മോചിപ്പിക്കുവാൻ സാധിക്കാതിടത്താണ് 17 പേരടങ്ങുന്ന നന്മ അസോസിയേറ്റിലെ വലിയ വിജയം മഹത്തരമാകുന്നത് ,
ഇന്ന് രാവിലെ 11.30 ന് എറിയാട് ഫാത്തിമ മാത ഇടവക വികാരി ഫാ. ഗിൽബർട്ട് ആന്റണി തച്ചേരി പുതിയ ഭവനത്തിന്റെ വെഞ്ചിരിപ്പ് കർമ്മവും , താക്കോൽ ദാനവും നിർവ്വഹിച്ചു
നമ്മുക്ക് ചുറ്റും അനേകായിരം ജോസഫീന ചേച്ചിമാരുണ്ട് അവരെ കണ്ടെത്തി തലചായ്ക്കാൻ ഒരിടം ഒരുക്കുന്നതിനെക്കാൾ എന്ത് നന്മയാണ് വേറെയുള്ളത്
✍️
അജിത്ത് തങ്കച്ചൻ
ജീവനാദം
Related
Related Articles
കടലില്‍ മുങ്ങിത്താണവര്‍ക്ക് രക്ഷകനായി ദേവാങ്ക്
തൃപ്രയാര്‍: കടലില്‍ വള്ളം മറിഞ്ഞ് കാണാതാവരെ രക്ഷിച്ച് പത്തൊമ്പതുകാരനായ ദേവാങ്ക്. പുലര്‍ച്ചെ വള്ളം മറിഞ്ഞ് കടലില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ കഴിയാതെ തിരച്ചില്‍ നടത്തിയിരുന്നവരുടെ പ്രതീക്ഷകള്‍ എല്ലാം അസ്തമിച്ചപ്പോഴാണ്
സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്ക് പിന്തുണയേകണം
രാജ്യത്ത് സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്ക് അനുകൂല സാഹചര്യമുള്ള മികച്ച നാല് സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ദീര്‍ഘവീക്ഷണമുള്ള നേതൃത്വം, തന്ത്രപരമായ സമീപനം, നൂതനസ്വഭാവം, സംരംഭകത്വത്തിന് അനുയോജ്യമായ അന്തരീക്ഷം എന്നിവയോടെയാണ് കേരളം ഇന്ത്യയിലെ
കെഎല്‍സിഎ സംസ്ഥാന നേതൃക്യാമ്പ് മൂന്നാറില്‍ വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്തു
കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ ലത്തീന്‍ രൂപതകളില്‍ നിന്നും രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന സംസ്ഥാന നേതൃ ക്യാമ്പ് മൂന്നാര്‍ മൗണ്ട്