EWS സംവരണം – ലത്തീൻ സമുദായം മുഖ്യമന്ത്രിയും ഇടതു നേതാക്കളുമായി ചർച്ച ചെയ്തു. 

EWS സംവരണം – ലത്തീൻ സമുദായം മുഖ്യമന്ത്രിയും ഇടതു നേതാക്കളുമായി ചർച്ച ചെയ്തു. 

തിരുവനന്തപുരം: ലത്തീൻ കത്തോലിക്കർ ഉൾപ്പെടെയുള്ള പിന്നാക്ക സമുദായങ്ങൾക്ക് സംവരണ ആനുകൂല്യത്തിന്റെ നേട്ടങ്ങൾ എത്രമാത്രം ഉണ്ടായെന്ന് പഠിക്കാൻ സംവിധാനമുണ്ടാകണമെന്ന് കെആർഎൽസിസി യുടെ നേതൃത്വത്തിൽ നടന്ന യോഗം ആവശ്യപ്പെട്ടു. ആർച്ച് ബിഷപ്പ് ഡോ സൂസൈപാക്യം, ബിഷപ്പ് വിൻസെൻറ് സാമുവൽ, കെആർഎൽസിസി വൈസ് പ്രസിഡൻറ് ഷാജി ജോർജ്, ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ, ഫാ. തോമസ് തറയിൽ, കെ എൽ സി എ ജനറൽ സെക്രട്ടറി ഷെറി ജെ തോമസ്, , സി എസ് എസ് വൈസ് ചെയർമാൻ ബെന്നി പാപ്പച്ചൻ, ലേബർ കമ്മീഷൻ സെക്രട്ടറി ജോസഫ് ജൂഡ്, ഡി സി എം എസ് ജനറൽ സെക്രട്ടറി എൻ ദേവദാസ്, തിരുവനന്തപുരം വികാർ ജനറൽ മോൺ. സി ജോസഫ്, കെആർഎൽസിസി സെക്രട്ടറി ആൻറണി ആൽബർട്ട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായും, ഇടതുമുന്നണി കൺവീനർ എ വിജയരാഘവനുമായും ചർച്ച നടത്തി. EWS സംവരണം നടപ്പിലാക്കിയ അതിലൂടെ പ്ലസ് ടു,മെഡിക്കൽ സീറ്റുകളിൽ ഉണ്ടായിട്ടുള്ള സംവരണ അട്ടിമറിയും ലത്തീൻ സമുദായം ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളിൽ ദരിദ്രർക്ക് അവസരം നഷ്ടപ്പെട്ട വിഷയവും സമുദായ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. മുന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണം ജനറൽ കാറ്റഗറിയുടെ പത്ത് ശതമാനം എടുക്കുന്നതിനു പകരം ആകെ സീറ്റുകളുടെ 10 ശതമാനമായി കണക്കിലാക്കിയാണ് മുന്നാക്ക സംവരണം ഏർപ്പെടുത്തുവെന്ന ആശങ്ക ചൂണ്ടിക്കാണിച്ചപ്പോൾ ആ കാര്യം പഠനവിധേയമാക്കാമെന്ന് ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ ഉറപ്പുനൽകി. സംവരണ സമുദായ മുന്നണിയിലെ ഇതര സമുദായങ്ങളുടെ നേതാക്കളുമായും ചർച്ച നടത്തണമെന്നും കെആർഎൽസിസി പ്രതിനിധി സംഘം ആവശ്യപ്പെട്ടു.


Tags assigned to this article:
daily newsEWS

Related Articles

പാരിസ്ഥിതിക പാപവും മരട് പ്രായശ്ചിത്തവും

നമ്മുടെ പൊതുഭവനമായ ഭൂമിക്കും സഹജീവികള്‍ക്കും വരുംതലമുറയ്ക്കും പ്രപഞ്ചസ്രഷ്ടാവായ ദൈവത്തിനുമെതിരെ പ്രവൃത്തിയാലും ഉപേക്ഷയാലും ചെയ്തുപോയ അപരാധങ്ങളെക്കുറിച്ച് മനസ്തപിക്കുന്നത് പാരിസ്ഥിതിക പരിവര്‍ത്തനത്തിനും ആഴത്തിലുള്ള ആത്മപരിവര്‍ത്തനത്തിനുതന്നെയും ഇടയാക്കുമെന്ന് ഫ്രാന്‍സിസ് പാപ്പാ പഠിപ്പിക്കുന്നുണ്ട്.

കണ്ണൂരിന്റെ ക്രൈസ്തവ പാരമ്പര്യത്തിന്റെ ഓർമ്മയാചരിച്ചു

കണ്ണൂർ: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ  കണ്ണൂർ രൂപതാസമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ബിഷപ്പ്സ് ഹൌസിൽ വച്ച് നടന്ന ചടങ്ങിൽ കണ്ണൂർ രൂപതയുടെ 22 ആം സ്ഥാപനദിനത്തിന്റെ പൊതു

തീരജനതയുടെ ആശങ്ക പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് – കെ എൽ സി എ കൊല്ലം രൂപത

കൊല്ലം:കൊല്ലം, ഇരവിപുരം തീരദേശത്തെ കടൽക്ഷോഭത്തിന് തടയിടാനും, തീര ജനതയുടെ ആശങ്ക പരിഹരിക്കാനും സർക്കാരും ജില്ലാ ഭരണകൂടവും നൽകിയ എല്ലാ വാഗ്ദാനങ്ങളും പാഴ് വാക്കുകളാണെന്ന് തെളിഞ്ഞിരിക്കുന്നു. രണ്ട് ദിവസത്തിനുള്ളിൽ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*