83 കാരനായ ജെസ്യൂട്ട് വൈദികൻ ഫാ സ്റ്റാൻ സ്വാമിയെ NIA അറസ്റ്റ് ചെയ്തു

83 കാരനായ ജെസ്യൂട്ട് വൈദികൻ ഫാ സ്റ്റാൻ സ്വാമിയെ NIA അറസ്റ്റ് ചെയ്തു

റാഞ്ചി: മനുഷ്യാവകാശ പ്രവര്‍ത്തകനും കത്തോലിക്കാ പുരോഹിതനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ എന്‍.ഐയെ അറസ്റ്റ് ചെയ്തു.എ അറസ്റ്റ് ചെയ്തു. വാറന്റ് ഇല്ലാതെയാണ് എന്‍.ഐ.എ 83 കാരനായ സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തത്. ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് മുന്‍പ് 15 മണിക്കൂറോളം തന്നെ എന്‍.ഐ.എ ചോദ്യം ചെയ്തിട്ടുണ്ടെന്ന് ഫാ. സ്റ്റാന്‍ സ്വാമി നേരത്തെ പറഞ്ഞിരുന്നു. മാവോവാദികളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് തന്നോട് ചോദിച്ചതെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയില്‍ സ്വാമി വ്യക്തമാക്കിയിട്ടുള്ളത്.

ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് 2018 ലും 2019 ലും ഇദ്ദേഹത്തിന്റെ വീട് എന്‍.ഐ.എ റെയ്ഡ് ചെയ്തിട്ടുണ്ട്. ജാര്‍ഖണ്ഡില്‍ ആദിവാസികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശക്തമായി നിലകൊള്ളുന്ന ആളാണ് ഇദ്ദേഹം. എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ വളരെ മോശമായിട്ടാണ് ഇദ്ദേഹത്തോടെ പെരുമാറിയതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.സ്വാമിയെ അറസ്റ്റ് ചെയ്തതിനെതിരെ വിവിധ തലങ്ങളില് നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്.

ആദിവാസികളുടെ അവകാശങ്ങള്ക്കായി ജീവിതകാലം മുഴുവന് മാറ്റിവെച്ചയാളാണ് സ്റ്റാന് സ്വാമിയെന്ന് എഴുത്തുകാരൻ രാമചന്ദ്ര ഗുഹ പറഞ്ഞു. അതുകൊണ്ടാണ് മോദി ഭരണകൂടം അവരെ അടിച്ചമര്ത്താനും നിശബ്ദമാക്കാനും ശ്രമിക്കുന്നത്; കാരണം ആദിവാസികളുടെ ജീവിതത്തേക്കാളും ഉപജീവനത്തേക്കാളും മുന്ഗണന ഈ ഭരണകൂടം ഖനന കമ്പനികളുടെ ലാഭത്തിന് നല്കുന്നുവെന്നും ഗുഹ പറഞ്ഞു.Related Articles

ശ്രീലങ്കയില്‍ ചാവേര്‍ ആക്രമണം കഴിഞ്ഞ് ആദ്യബലിയില്‍ തിരുപ്പട്ടം

കൊളംബോ: ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേര്‍ ആക്രമണ പരമ്പരയില്‍ 47 കുട്ടികള്‍ ഉള്‍പ്പെടെ 257 പേര്‍ കൊല്ലപ്പെട്ടതിനുശേഷം ശ്രീലങ്കയിലെ കത്തോലിക്കാ ദേവാലയങ്ങള്‍ അക്രമഭീഷണിയുടെ നിഴലില്‍ അടച്ചിട്ടിരിക്കെ കിഴക്കന്‍ മേഖലയിലെ

വയനാടും മണ്ണിടിച്ചിലും

കേരളത്തിലെ, പ്രത്യേകിച്ച് വയനാട്ടിലെ, കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി ഇതിനകം ഒരുപാട് പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. വയനാട്ടിലെ റൂറല്‍ ഏജന്‍സി ഫോര്‍ സോഷ്യല്‍ ആന്‍ഡ് ടെക്‌നോളജിക്കല്‍ ആക്ഷനും ബംഗളൂരുവിലെ പബ്ലിക്ക് അഫയേഴ്‌സ്

ബുറേവി ചുഴലിക്കാറ്റിന്റെ പുതിയ സഞ്ചാരപഥത്തില്‍ കേരളവും

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിച്ച് ബുറേവി ചുഴലിക്കാറ്റായി മാറി.വെള്ളിയാഴ്ച പുലര്‍ച്ചയോടെ ചുഴലിക്കാറ്റ് കന്യാകുമാരി തീരത്തെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*