പാടത്തിറങ്ങാതെ നിങ്ങള്‍ നിരത്തിലിരിക്കുകയാണോ?

പാടത്തിറങ്ങാതെ നിങ്ങള്‍ നിരത്തിലിരിക്കുകയാണോ?

ബിഎസ്

തേനൂറൂന്ന മാമ്പഴങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് ബിഹാറിലെ ചമ്പാരന്‍. ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യയിലെ ഏതൊരു പ്രദേശത്തേയും പോലെ ചമ്പാരനിലും ജന്മിത്വം കൊടികുത്തി വാണകാലം. ജന്മി നല്കുന്ന ഭൂമിയില്‍ നിശ്ചിതശതമാനം നീലം കൃഷിയിറക്കി വിളവെടുത്തുകൊടുക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായിരുന്നു. ശേഷിച്ച ഭൂമിയിലെ വിളകള്‍ക്ക് വില നിശ്ചയിക്കുന്നതും ജന്മി. ഭൂവുടമകളുടെ കൊടിയ ചൂഷണത്തില്‍ നിന്നു മുക്തി നേടാന്‍ രണ്ടു തവണ കര്‍ഷകര്‍ സമരം ചെയ്തു നോക്കി. ഒരു ഫലവും കണ്ടില്ല. ദക്ഷിണാഫ്രിക്കയില്‍ പഠനവും സമരവും തൊഴിലും ഒരു പോലെ ചെയ്ത ഒരാള്‍ 1917ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തുന്നു. ചമ്പാരനിലെ കര്‍ഷകദ്രോഹത്തിന്റെ കഥകള്‍ കേട്ട അയാള്‍ ഗുജറാത്തില്‍ നിന്ന് ബീഹാറിലേക്ക് തീവണ്ടി കയറി. സമരം നയിക്കാനെത്തിയ ഇയാളെ ഭരണകൂടം അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ബ്രിട്ടീഷുകാരന്റെ കോടതി, പക്ഷേ അന്നുതന്നെ നിരുപാധികം അയാളെ വിട്ടയക്കുകയാണ് ചെയ്തത്. മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ പിറന്ന മണ്ണിലെ ആദ്യപ്രക്ഷോഭം ചമ്പാരനില്‍ ആരംഭിക്കുന്നത് അങ്ങിനെയാണ്.
ഗാന്ധി ആയിരക്കണക്കിനു കര്‍ഷകരില്‍ നിന്നു പരാതികള്‍ സമാഹരിച്ചു. തുടര്‍ന്ന് കര്‍ഷകരുടെ പരാതികള്‍ പരിഗണിച്ച് ഒരു അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. ഗാന്ധിയുടെ ആവശ്യം ന്യായമാണെന്നാണ് സര്‍ക്കാര്‍ കണ്ടെത്തിയത്. സര്‍ ഫ്രാങ്ക്സ്ലൈയുടെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷണസംഘത്തില്‍ ഗാന്ധിയേയും അംഗമാക്കി. കര്‍ഷകരുടെ പരാതികള്‍ ന്യായമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. അതിനെ തുടര്‍ന്ന് കര്‍ഷകരില്‍ നിന്നും തോട്ടമുടമകള്‍ നിയമവിരുദ്ധമായി പിരിച്ച തുക തിരിച്ചു നല്‍കുകയും നീലം കൃഷി ചെയ്ത് ജന്മിക്ക് നല്കണമെന്ന വ്യവസ്ഥ നിര്‍ത്തലാക്കുകയും ചെയ്തു. ഇന്ത്യയില്‍ ഗാന്ധിജി നയിച്ച ആദ്യസമരം വിജയം കണ്ടു. സ്വാതന്ത്ര്യസമരത്തിന് ഊടും പാവും നല്കിയ പ്രക്ഷോഭമായി ചമ്പാരന്‍ മാറി.
ചമ്പാരന്‍ സമരവിജയത്തിനു 103 വര്‍ഷം പ്രായമാകുമ്പോഴാണ് ബിഹാറിലെയും പഞ്ചാബിലെയും കര്‍ഷകര്‍ രാജ്യതലസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുന്നത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ സ്ഥാനത്ത് ഇന്നവിടെ നരേന്ദ്രമോദിയുടെ രണ്ടാം സര്‍ക്കാരാണ് ഭരിക്കുന്നത്. പാര്‍ലമെന്റിനെ പോലും നോക്കുകുത്തിയാക്കി ഭരണഘടന പൊളിച്ചെഴുതി നിരവധി ജനവിരുദ്ധ-തൊഴിലാളി-ന്യൂനപക്ഷ വിരുദ്ധ നിയമങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സര്‍ക്കാര്‍. ദളിതരെയും ന്യൂനപക്ഷങ്ങളെയും ദയാരഹിതമായി അടിച്ചമര്‍ത്തുന്ന ഭരണകൂടത്തിന്റെ വകയായി കര്‍ഷകര്‍ക്കും ലഭിച്ചു പുതിയൊരു നിയമം. 100 വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക് രാജ്യത്തെ കര്‍ഷകനെ തള്ളിമാറ്റിയ നിയമം. കോര്‍പറേറ്റുകളുടെ രൂപത്തിലെത്തിയ പുതിയ ജന്മികള്‍ കര്‍ഷകന്റെ വിയര്‍പ്പിന്റെയും രക്തത്തിന്റെയും പങ്കുപറ്റാന്‍ ആര്‍ത്തിപൂണ്ടു. കര്‍ഷകര്‍ക്ക് അവരുടെ ഭൂമിയിലും കൃഷിയിലും ഉല്‍പന്നങ്ങള്‍ക്കും മേലുള്ള അവശേഷിക്കുന്ന അവകാശങ്ങള്‍ കൂടി ക്രമേണ എടുത്തു കളയപ്പെടാന്‍ ഇടയാക്കുന്ന കരിനിയമം.
കര്‍ഷക വിരുദ്ധ നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ കര്‍ഷക കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി 2020 നവംബര്‍ 26നാണ് ഡല്‍ഹി ചലോ മാര്‍ച്ച് തുടങ്ങിയത്. 200ഓളം കര്‍ഷക സംഘടനകളുടെ മുന്‍കൈയ്യില്‍ രൂപീകരിച്ച അഖിലേന്ത്യാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ച മാര്‍ച്ച് ഡല്‍ഹിയിലെത്തു
മ്പോള്‍ മുന്നൂറിലേറെ സംഘടനകളായി വളര്‍ന്നു. കര്‍ഷകരുടെ സംഖ്യ നൂറില്‍ നിന്ന് ആയിരവും ലക്ഷവുമായി മാറി. പതിനായിരക്കണക്കിന് ട്രാക്ടറുകളിലായി മൂന്ന് മാസക്കാലത്തേക്കുള്ള ഭക്ഷണസാധാനങ്ങളും വെള്ളവുമായാണ് അവര്‍ തിരിച്ചത്. പഞ്ചാബിനും ഹരിയാനയ്ക്കും പുറമേ മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഘണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരും ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നു.
കാര്‍ഷിക മേഖലയെ കോര്‍പറേറ്റുകളുടെ കൈകളിലെത്തിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമങ്ങള്‍ റദ്ദാക്കാനും തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് മതിയായ താങ്ങുവില ലഭ്യമാക്കണം എന്നാവശ്യപ്പെട്ടും കഴിഞ്ഞ രണ്ടു മാസങ്ങളില്‍ ഈ സംസ്ഥാനങ്ങളിലെല്ലാം പ്രതിഷേധങ്ങള്‍ നടക്കുകയായിരുന്നു. കര്‍ഷക പ്രതിഷേധം കണക്കിലെടുത്ത് ഒക്ടോബര്‍ 20 നു ചേര്‍ന്ന പഞ്ചാബ് നിയമസഭയുടെ പ്രത്യേക സെഷന്‍, കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെ ഒറ്റക്കെട്ടായി തള്ളിക്കളയുകയും മൂന്നു ഫാം അമെന്‍ഡ്‌മെന്റ് ബില്ലുകള്‍ പാസാക്കുകയും ചെയ്തു.
കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ഡല്‍ഹിയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്കും ബിഹാറിലേക്കുമൊക്കെ പലായനം ചെയ്ത തൊഴിലാളികളുടേതിനേക്കാള്‍ കഠിനമായ യാതനകളായിരുന്നു ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തിയ കര്‍ഷകര്‍ അനുഭവിച്ചത്. വഴിനീളെ പൊലീസിന്റെ അറസ്റ്റുകള്‍, കണ്ണീര്‍വാതക ഷെല്‍ വര്‍ഷങ്ങള്‍, ലാത്തിച്ചാര്‍ജ്ജുകള്‍. യാത്രമുടക്കാന്‍ ദേശീയപാതകള്‍ വെട്ടിമുറിച്ചും, വലിയ കണ്ടെയ്‌നര്‍ ലോറികളും മരങ്ങളും കല്ലുകളും കൂട്ടിയിട്ട് മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ചും കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ ഡല്‍ഹിയില്‍ എത്തുന്നത് തടയാന്‍ ശ്രമിച്ചു.
പീരങ്കികളില്‍ നിന്നുതിര്‍ന്ന വെള്ളപ്പാച്ചിലുകളില്‍ ദേഹശുദ്ധി വരുത്തിയും ലാത്തിപ്രഹരങ്ങളും പരിഹാസങ്ങളും കൊവിഡ് ഭീതിയും വകവയ്ക്കാതെ അവര്‍ ലക്ഷ്യത്തിലേക്ക് മുന്നേറുക തന്നെ ചെയ്തു. കര്‍ഷക മാര്‍ച്ചിനെ ഡല്‍ഹിയില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ എല്ലാ ശ്രമവും ഭരണകൂടം ചെയ്തിരുന്നു. അതിര്‍ത്തികള്‍ അടച്ചുപൂട്ടിയും പൊലീസ്, അര്‍ദ്ധസൈനിക വിഭാഗങ്ങളെ വന്‍തോതില്‍ വിന്യസിച്ചും ഈ മുന്നേറ്റം തടയാന്‍ ശ്രമിച്ചെങ്കിലും കര്‍ഷകരുടെ ദൃഢനിശ്ചയങ്ങള്‍ക്കു മുന്‍പില്‍ അതെല്ലാം നിഷ്പ്രഭമായി. ഡല്‍ഹിയിലെത്തിയ
കര്‍ഷകരെ മൈതാനങ്ങള്‍ ജയിലുകളാക്കി തളച്ചിടാനും ശ്രമം നടന്നു. എന്നാല്‍ ആ നീക്കത്തിന് അരവിന്ദ് കേജരിവാളിന്റെ സംസ്ഥാനസര്‍ക്കാര്‍ അനുമതി നല്കിയില്ല. കര്‍ഷക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഗുണപ്രദമാണെന്ന വാദം നിരത്തി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. എന്നിട്ടും കര്‍ഷകര്‍ വഴങ്ങാതിരുന്നപ്പോഴാണ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. ചമ്പാരനില്‍ ഗാന്ധി വന്നിറങ്ങിയപ്പോള്‍ ഉപരോധിക്കാന്‍ ശ്രമിച്ചവര്‍ നിശ്ചയദാര്‍ഢ്യത്തിന് വഴങ്ങി ഗാന്ധിയെയും കര്‍ഷകരെയും ചര്‍ച്ചയ്ക്കു ക്ഷണിച്ചതിന്റെ തനിയാവര്‍ത്തനം.
താങ്ങുവിലയിലെ വൈരുധ്യംപുതിയ കാര്‍ഷിക നിയമങ്ങള്‍ പുതിയ അവകാശങ്ങളും പുതിയ അവസരങ്ങളും കര്‍ഷകര്‍ക്ക് നല്‍കുമെന്നു തന്നെയായിരുന്നു കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. എന്ന പല്ലവി ആവര്‍ത്തിക്കുക
തന്നെയാണ് ചെയ്തത്. കാര്‍ഷിക ബില്ലിന്റെ പ്രഖ്യാപനത്തോടെ വന്‍തോതില്‍ ഉയര്‍ന്നു വന്ന കര്‍ഷക രോഷം തണുപ്പിക്കാന്‍ ആറോളം റാബി വിളകള്‍ക്ക് 2020-21 കാലയളവിലേക്ക് മിനിമം താങ്ങുവില ഉയര്‍ത്തിയിരുന്നു. താങ്ങുവില ഇനി ഉണ്ടാകില്ലെന്ന കര്‍ഷകരുടെ ഭയപ്പാട് പരിഹരിക്കാനായിരുന്നു ഈ നടപടി. ഈ മിനിമം താങ്ങുവില വര്‍ദ്ധനവ് ചരിത്രപരവും കോടിക്കണക്കിന് കര്‍ഷകര്‍ക്ക് ഉപകാരമായി തീരും എന്നാണ് മോദി വിശേഷിപ്പിത്.
എന്നാല്‍ ചരിത്രപരമായ കബളിപ്പിക്കലാണതെന്ന് കര്‍ഷകര്‍ക്ക് ക്ഷണത്തില്‍ ബോധ്യമായി. രാജ്യത്തിന്റെ ഗോതമ്പുല്‍ പാദനത്തില്‍ നല്ലൊരു ശതമാനം സംഭാവന ചെയ്യുന്ന (31.5 %) ഉത്തര്‍പ്രദേശ് ഗോതമ്പിനു നിശ്ചയിച്ചിരുന്ന താങ്ങുവില കേന്ദ്രം പ്രഖ്യാപിച്ചതിനേക്കാള്‍ 735 രൂപ കൂടുതലായിരുന്നു. ജാര്‍ഖണ്ഡ് 2020 -21 കാലയളവിലേക്ക് ഗോതമ്പിന്റെ താങ്ങുവില നിശ്ചയിച്ചത് ക്വിന്റലിന് 4254 രൂപയായിരുന്നു. ഉയര്‍ന്ന താങ്ങുവില നിരക്ക് എന്ന് വിശേഷിപ്പിച്ച് മോദി പ്രഖ്യാപിച്ചതാകട്ടെ ക്വിന്റലിന് 1975 രൂപയും. ബിഹാറില്‍ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച വില 2583 രൂപയാണ്. 608 രൂപയുടെ വ്യത്യാസം. ഈ സംസ്ഥാനങ്ങളെല്ലാം ഭരിക്കുന്നത് എന്‍ഡിഎ സര്‍ക്കാരുകളാണ്.
മറ്റു വിളകളുടെ കാര്യത്തിലും സമാന അവസ്ഥയാണുള്ളത്. ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ബീഹാര്‍, ചണ്ഡീഗഡ് സംസ്ഥാനങ്ങളെല്ലാം കേന്ദ്രം തീരുമാനിച്ച മിനിമം താങ്ങുവിലക്ക് പകരം സംസ്ഥാനങ്ങള്‍ നിശ്ചയിച്ച നിരക്ക് പരിഗണയിലെടുക്കണം എന്ന് ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തിരുന്നു. ഓരോ സംസ്ഥാനങ്ങളുടെയും കാര്‍ഷികോല്‍
പാദന ചെലവുകള്‍, ഉല്‍പാദന നിരക്ക് എന്നിവ വ്യത്യസ്തമായിരിക്കും എന്നതുകൊണ്ട് തന്നെ, ആ സാഹചര്യങ്ങളെ പരിഗണയില്‍ എടുക്കാതെ കേന്ദ്രം ഒരേ താങ്ങുവില സംസ്ഥാനങ്ങള്‍ക്കായി നിശ്ചയിക്കുന്നത് കര്‍ഷക വിരുദ്ധമായ തീരുമാനം തന്നെയാണല്ലോ.ഉത്തരേന്ത്യയില്‍ ഇതു വിളവെടുപ്പിന്റെയും അടുത്ത സീസണിലേക്കുള്ള വിത്തൊരുക്കലിന്റെയും സമയമാണ്. പക്ഷേ ഒരു സീസണില്‍ മാത്രമൊതുങ്ങുന്ന യാതനകളല്ല ഭരണകൂടം തങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നതെന്ന് കര്‍ഷകര്‍ക്ക് ബോധ്യപ്പെട്ടു. അതുകൊണ്ടാണ് തങ്ങ
ളുടെ കുടുംബങ്ങളെയും കാലികളെയും പാടങ്ങളെയും ഉപേക്ഷിച്ച് അവര്‍ ഡല്‍ഹിയിലേക്കു നീങ്ങിയത്.
2017-18ലെ കര്‍ഷകസമരങ്ങള്‍ക്കും ലോങ്ങ് മാര്‍ച്ചിനുമൊക്കെ മുമ്പ്, 2014ല്‍ നരേന്ദ്രമോദി തിരഞ്ഞെടുപ്പു സമയത്ത് കര്‍ഷകര്‍ക്ക് നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. ആ വാഗ്ദാനങ്ങളില്‍ ഒന്നും നടപ്പായില്ല. ഉല്‍പാദന ചെലവിനേക്കാള്‍ 50% കൂടുതല്‍ താങ്ങുവില നി
ശ്ചയിക്കും, അത് എല്ലാവര്‍ക്കും ലഭിക്കുമെന്ന് ഉറപ്പാക്കും, ആരെങ്കിലും അങ്ങനെ നല്‍കുന്നില്ലെങ്കില്‍ അവര്‍ക്കെതിരെ നടപടി കൊണ്ടുവരും എന്നൊക്കെയായിരുന്നു വാഗ്ദാനം. കൃഷിക്കാരെ വഞ്ചിച്ച് അതില്‍നിന്ന് പിന്നോട്ടു പോയപ്പോഴാണ് 2017-18 ല്‍ ഡല്‍ഹിയിലും മറ്റ് സംസ്ഥാനങ്ങളിലും കര്‍ഷകരുടെ നേതൃത്വത്തില്‍ വലിയ സമരങ്ങള്‍ നടന്നത്.
മൂന്ന് ആവശ്യങ്ങളാണ് അന്ന് ഈ കൂട്ടായ്മ മുന്നോട്ടുവെച്ചത്. ഒന്ന്, താങ്ങുവില ഉറപ്പാക്കണം, സര്‍ക്കാര്‍ സംഭരണം ഉറപ്പുവരുത്തണം. കടങ്ങള്‍ എഴുതിത്തള്ളണം. ഈ സമരങ്ങളുടെ അടിസ്ഥാനത്തില്‍ സമരമുഖത്തുനിന്ന് രണ്ട് ബില്ലുകളാണ് തയ്യാറാക്കിയത്. ഈ രണ്ട് വിഷയത്തിന്റെയും അടിസ്ഥാനത്തില്‍ ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോഡിനേഷന്‍ കമ്മിറ്റി കര്‍ഷകര്‍ക്കുവേണ്ടി ‘റൈറ്റ് ടു ഗ്യാരണ്ടീഡ് മിനിമം സപ്പോര്‍ട്ട് പ്രൈസസ് ഫോര്‍ അഗ്രികള്‍ച്ചറല്‍ കമ്മോഡിറ്റീസ്’ ബില്ലും ‘ഫാര്‍മേഴ്‌സ് റൈറ്റ് റ്റു ഫ്രീഡം ഫ്രം ഇന്‍ഡെ
പ്റ്റഡ്ന്‍സ്’ ബില്ലും കൊണ്ടുവന്നു. പാര്‍ലമെന്റില്‍ പ്രൈവറ്റ് മെമ്പര്‍ ബില്ലായി ഇത് അവതരിപ്പിക്കുകയും ചെയ്തിരുന്നു. കര്‍ഷകരില്‍ നിന്നുയര്‍ന്ന ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു ഈ ബില്‍ തയ്യാറാക്കിയത്. ഈ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നായിരുന്നു അന്ന് കേന്ദ്രം പറഞ്ഞിരുന്നതും. എന്നാല്‍ അതിനെപ്പറ്റി ഒന്നും പരാമര്‍ശിക്കാതെ, കര്‍ഷകര്‍ ഉന്നയിച്ചിട്ടില്ലാത്ത ആവശ്യങ്ങളാണ് ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത്. കോടതിയുടെ ഒരു നീരീക്ഷണത്തിന്റെ വെളിച്ചത്തില്‍ വാര്‍ത്താപോര്‍ട്ടലുകളെയെല്ലാം കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാക്കി നിയമം കൊണ്ടുവന്നത് സമാനസാഹചര്യത്തിലാണെന്നത് മനസിലാക്കണം.
കര്‍ഷകര്‍ക്ക് അനുകൂലമായ വിധത്തില്‍ മാര്‍ക്കറ്റില്‍ പരിഷ്‌കരണം കൊണ്ടുവരണമെന്നും വ്യാപിപ്പിക്കണമെന്നുമായിരുന്നു കര്‍ഷകരുടെ ആവശ്യം. അല്ലാതെ മാര്‍ക്കറ്റ് എടുത്ത് കളയണമെന്നോ അവശ്യസാധന നിയമത്തില്‍ മാറ്റം വേണമെന്നോ കര്‍ഷകര്‍ ആവശ്യപ്പെട്ടിട്ടില്ല. മാര്‍ക്കറ്റില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തീരെ ഇടപെടാതിരിക്കുക എന്ന സമീപനത്തിലേക്കാണ് സര്‍ക്കാര്‍ നീങ്ങിയത്.
അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി 1960കളിലും 70കളിലുമാണ് പല സംസ്ഥാനങ്ങളിലും അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിങ് കമ്മിറ്റികള്‍ (എ.പി.എം.സി) വരുന്നത്. അതുവരെ വന്‍കിട കച്ചവടക്കാര്‍ സാമ്പത്തിക അധികാരം ഉപയോഗിച്ച് കുറഞ്ഞ വിലയില്‍ കര്‍ഷകരില്‍ നിന്ന് ഉല്‍പന്നങ്ങള്‍ വാങ്ങുകയായിരുന്നു പതിവ്. അവരുടെ കുത്തക തകര്‍ക്കാനായിരുന്നു എ.പി.എം.സി കൊണ്ടുവന്നത്. ഉല്‍പന്ന വില, ഗുണനിലവാരം, തൂക്കം എന്നിവ നിശ്ചയിക്കുന്നതില്‍ കര്‍ഷകര്‍ ചൂഷണം ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുകയായിരുന്നു എ.പി.എം.സി ലക്ഷ്യം. ഈ നിയമം കാര്യക്ഷമമായി നടപ്പിലാക്കിയിട്ടില്ലെങ്കിലും കാര്‍ഷിക ഉല്‍പന്നങ്ങള്‍ വാങ്ങുന്നതില്‍ മത്സരാധിഷ്ഠിതമായ സമീപനം കൊണ്ടുവരാന്‍ സഹായകരമായിരുന്നു.
കര്‍ഷകന്‍ ഉല്‍പന്നങ്ങള്‍ എ.പി.എം.സിയിലേക്ക് കൊണ്ടുവരുന്നു. അവിടെ ഒരു അടിസ്ഥാന വില നിശ്ചയിച്ച് ഓക്ഷന്‍ നടക്കും. അതില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങളുണ്ട്. തങ്ങള്‍ക്ക് ബോധിച്ച വിലയ്ക്ക് കുത്തകകള്‍ക്ക് ഉത്പന്നങ്ങള്‍ വാങ്ങാന്‍ കഴിയില്ല. അതിന് ഒരു കമ്മിറ്റി ഇടപെടും. നെല്ല്, ഗോതമ്പ് എന്നിങ്ങനെ സര്‍ക്കാര്‍ സംഭരിക്കുന്ന വിളകളുടെ താങ്ങുവില നിശ്ചിതമാക്കാന്‍ ഇതുകൊണ്ട് പറ്റും. എന്നാല്‍ ഇപ്പോള്‍ ഈ ബില്ലുകളിലൂടെ എ.പി.എം.സി സോണിനുപുറത്ത് പുതിയ മാര്‍ക്കറ്റ് കൊണ്ടുവരികയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

ഹോര്‍ത്തൂസ് മലബാറിക്കൂസും മത്തേവൂസ് പാതിരിയും: ഔഷധാരാമത്തിലെ വീണ്ടെടുപ്പ് ജോമ ചരിത്ര സെമിനാര്‍ 12, 13, 14 തീയതികളില്‍

  ആലുവ: ചരിത്രപഠനത്തിനും ഗവേഷണത്തിനുമായി സ്ഥാപിതമായിരിക്കുന്ന ജോണ്‍ ഓച്ചന്തുരുത്ത് മെമ്മോ റിയല്‍ അക്കാദമി ഓഫ് ഹിസ്റ്ററി (ജോമ)കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ ഹെറിറ്റേജ് കമ്മിഷന്റെയും

പുനലൂര്‍ രൂപതതല സിനഡിന് ഭക്തിനിര്‍ഭരമായ തുടക്കം

പുനലൂര്‍: ആഗോള കത്തോലിക്കാ തിരുസഭയില്‍ ആരംഭിച്ച സാധാരണ സിനഡിന്റെ ഭാഗമായി നടത്തുന്ന പുനലൂര്‍ രൂപതതല സിനഡിന്റെ ഔദ്യോഗിക ഉദ്ഘാടനം ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ നിര്‍വഹിച്ചു. ബിഷപ്പിന്റെ

ലത്തീന്‍ കത്തോലിക്ക സമുദായ ദിനം ആചരിച്ച് പ്രവാസി ലോകം

ബഹ്‌റൈന്‍:കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ബഹ്‌റൈന്‍ യൂണിറ്റിന്റെയും ആലപ്പുഴ രൂപതാ പ്രവാസികാര്യ കമ്മീഷന്‍ ബഹ്‌റൈന്‍ യുണിറ്റിന്റെയു നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ലത്തീന്‍ (റോമന്‍ )

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*