Breaking News

90കാരി മാര്‍ഗരറ്റ് കീനന്‍ കൊവിഡ് വാക്‌സിന്‍ ആദ്യമായി സ്വീകരിച്ച വ്യക്തി

90കാരി മാര്‍ഗരറ്റ് കീനന്‍ കൊവിഡ് വാക്‌സിന്‍ ആദ്യമായി സ്വീകരിച്ച വ്യക്തി

ലണ്ടന്‍: 90കാരിയായ മാര്‍ഗരറ്റ് കീനന് പരീക്ഷണാനന്തരം കൊവിഡ് വാക്‌സിന്‍ നല്‍കി ബ്രിട്ടന്‍ കുത്തിവയ്പിന് തുടക്കമിട്ടു. ബ്രിട്ടീഷ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുന്നത് ആരംഭിച്ചതോടെയാണ് മാര്‍ഗരറ്റ് കീനന്‍ എന്ന മുത്തശ്ശി ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്. മധ്യ ഇംഗ്ലണ്ടിലെ കോവെന്‍ട്രിയിലെ യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ വച്ചാണ് അടുത്തയാഴ്ച 91 തികയുന്ന അവര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്.

മഹാമാരി കാരണം ഒരു വര്‍ഷത്തെ ഭൂരിപക്ഷം ദിവസവും സ്വന്തം ഇടത്ത് ഒതുങ്ങിപ്പോയയാളാണ് താനെന്നും എന്നാല്‍ അടുത്ത പുതുവത്സരമെങ്കിലും കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ചെലവഴിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. നാല് വര്‍ഷം മുമ്ബ് വരെ ജ്വല്ലറിയില്‍ ജോലിക്കാരിയായിരുന്നു മാര്‍ഗരറ്റ്. ഒരു മകളും മകനും നാല് പേരക്കുട്ടികളുമാണ് ഇവര്‍ക്കുള്ളത്.

വാക്‌സിനേഷന്‍ നല്‍കുന്ന ആദ്യ പടിഞ്ഞാറന്‍ രാജ്യവും കൂടിയാണ് ബ്രിട്ടന്‍. ആദ്യ ഘട്ടത്തില്‍ പ്രായമുള്ളവര്‍ക്കും രോഗം ഗുരുതരമായി ബാധിച്ചവര്‍ക്കുമാണ് വാക്‌സിന്‍ നല്‍കുന്നത്. ബ്രിട്ടനില്‍ 70 ആശുപത്രികളിലാണ് വാക്‌സിന്‍ കുത്തിവയ്പു നടത്തുന്നത്. കാനഡയും ഈമാസം കുത്തിവയ്പു തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. 

റഷ്യ കഴിഞ്ഞ ശനിയാഴ്ച സ്പുട്‌നിക് വി വാക്‌സിന്‍ രാജ്യത്തെ ആയിരക്കണക്കിനു ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കും നല്‍കി തുടങ്ങിയിരുന്നു. 

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

നടിയെ അക്രമിച്ച കേസ്: സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി.

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി മാറ്റണം എന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വാദം

നെയ്യാറ്റിന്‍കര രൂപതയില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂളിന് തുടക്കമായി

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂളിന് (വിബിഎസ്) തുടക്കമായി. വിബിഎസിന്റെ രൂപതാ തല ഉദ്ഘാടനം ബാലരാമപുരം അത്താഴമംഗലം സെന്റ് പീറ്റര്‍ ദൈവാലയത്തില്‍ നടന്നു. ‘യേശുവെന്‍ ആത്മമിത്രം’

ഉതപ്പും ചെറുത്തുനില്‍പ്പും

പ്രളയാനന്തരം മറ്റൊരു കോളിളക്കത്തിലൂടെ കേരളത്തിലെ ക്രൈസ്തവ സമൂഹം കടന്നുപോകുമ്പോള്‍, ഇവിടത്തെ മുഖ്യധാരാ മാധ്യമങ്ങള്‍, വിശേഷിച്ച് ടെലിവിഷന്‍ ചാനലുകളിലെ അന്തിചര്‍ച്ചകളില്‍ സഭയ്ക്കുനേരെ സംഘാതമായി നടത്തിയ കടന്നാക്രമണങ്ങളുടെയും അസത്യപ്രചരണത്തിന്റെയും വ്യാപ്തിയും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*