94-ാമത് ദിവ്യകാരുണ്യ പ്രദക്ഷിണം

94-ാമത് ദിവ്യകാരുണ്യ പ്രദക്ഷിണം

കൊല്ലം: ദൈവദാസനായ ആര്‍ച്ച് ബിഷപ് അലോഷ്യസ് മരിയ ബെന്‍സിഗര്‍ പിതാവിന്റെ മെത്രാഭിഷേകത്തിന്റെ രജതജൂബിലിയോടനുബന്ധിച്ച് 1925 നവംബര്‍ 17-ാം തീയതി ആരംഭിച്ച കൊല്ലം തങ്കശ്ശേരി ദിവ്യകാരുണ്യ പ്രദക്ഷിണം 94 വര്‍ഷം പൂര്‍ത്തീകരിക്കുന്നു.
കത്തോലിക്കാസഭയുടെ വിശ്വാസത്തിന്റെ അന്തഃസത്തയും അടിസ്ഥാനവും ദിവ്യകാരുണ്യമാണ്. ദിവ്യകാരുണ്യത്തില്‍ യേശുവിന്റെ സജീവസാന്നിധ്യം നിലനില്‍ക്കുന്നുവെന്ന് തിരുസഭ വിശ്വസിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്ന വലിയ വിശ്വാസസത്യം ഏറ്റുപറഞ്ഞുകൊണ്ട് കൊല്ലം രൂപതയുടെ ഭദ്രാസന ദേവാലയത്തില്‍നിന്നും ആരംഭിച്ച ദിവ്യകാരുണ്യപ്രദക്ഷിണത്തിന് കൊല്ലം രൂപത ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി നേതൃത്വം നല്‍കി.
രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നെത്തിയ വിശ്വാസികള്‍, സന്യസ്തര്‍, വൈദികര്‍, വൈദിക വിദ്യാര്‍ത്ഥികള്‍, കോണ്‍ഫ്രീയാ സഭാംഗങ്ങള്‍, അള്‍ത്താര ശുശ്രൂഷകര്‍ തുടങ്ങിയ നൂറുകണക്കിന് വിശ്വാസികള്‍ ദിവ്യകാരുണ്യ പ്രദക്ഷിണത്തില്‍ അണിനിരന്നിരുന്നു.


Tags assigned to this article:
holy eucharist

Related Articles

ബഷീറിന്റെ ആദ്യത്തെ കഥാരചന

വൈകിയാണ് ബഷീര്‍ ഉണര്‍ന്നത്. പുസ്തകം വായിച്ചുവായിച്ചിരുന്ന് തലേന്ന് രാത്രി ഉറങ്ങിയത് അര്‍ദ്ധരാത്രി കഴിഞ്ഞായിരുന്നു. കിടന്ന പായ ചുരുട്ടി മുറിയുടെ മൂലയില്‍ ചാരിവച്ചു. തലയണയില്ല. പുറത്തുപോയി മുഖവും കൈയും

കടല്‍ കീഴടക്കാം

കടലും കപ്പലും തുറമുഖവും വഴി രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി കൈവരിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ തലത്തില്‍ ഈ അടുത്തകാലത്ത് കേട്ടുതുടങ്ങിയ മുദ്രാവാക്യം. ഷിപ്പിംഗ് മന്ത്രാലയത്തിന’് ഇതിലുള്ള നവവിശ്വാസം

‘ഫോളോ ജീസസ് ക്രൈസ്റ്റ് ഗോ’: കത്തോലിക്ക സഭയുടെ സ്വന്തം പോക്കിമോന്‍ പുറത്തിറങ്ങി

വത്തിക്കാന്‍ സിറ്റി: കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ സ്വാധീനിച്ച ‘പോക്കിമോന്‍ ഗോ’ എന്ന വീഡിയോ ഗെയിമിന്റെ ചുവടുപിടിച്ച് വത്തിക്കാന്‍ പിന്തുണയോട് കൂടി കത്തോലിക്ക സഭയുടെ സ്വന്തം ഗെയിം പുറത്തിറങ്ങി.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*