കര്‍ത്താവേ വന്നാലും: ആഗമനകാലം ഒന്നാം ഞായര്‍


റവ. ഫാ. മിഥിൻ കാളിപറമ്പിൽ
കര്‍ത്താവേ വന്നാലും
ആഗമനകാലത്തിലെ ഞായറാഴ്ചയിലേക്ക് തിരുസഭ ഇന്നു പ്രവേശിക്കുകയാണ്. എന്തൊക്കെയാണ് ആഗമനകാലത്തിന്റെ പ്രത്യേകതകള്‍. ഇന്നു മുതല്‍ സഭയില്‍ പുതിയ ആരാധനാക്രമവര്‍ഷത്തിന് ആരംഭം കുറിക്കുകയാണ്. എന്നു പറഞ്ഞാല്‍ സഭയുടെ പുതുവര്ഷമാരംഭമാണിന്ന്. ആഗമനം എന്ന വാക്കു സൂചിപ്പിക്കുന്നതുപോലെ ആഗമനമാകുന്ന ഉണ്ണിയേശുവിന്റെ ജനനത്തിരുനാളിനായി എണ്ണിയെണ്ണി കാത്തിരിക്കുക കൂടിയാണിന്ന്.
കാലത്തിന്റെ പൂര്‍ണ്ണതയില്‍ സംഭവിക്കുവാനിരിക്കുന്ന ഈശോയുടെ രണ്ടാം വരവിന്റെ കാര്യവും നാമിന്ന് ഈ ആഗമനകാലത്തില്‍ സ്മരിക്കുന്നുണ്ട്. ഇന്നത്തെ മൂന്നു വായനകളും ചേര്‍ത്തുവച്ചു നോക്കിക്കഴിഞ്ഞാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാകും. ആയിരക്കണക്കിനു വര്‍ഷങ്ങളാണ് ഇസ്രായേല്‍ ജനം രക്ഷകന്റെ വരവിനുവേണ്ടി കാത്തിരുന്നത്. ഈ കാത്തിരിപ്പിന് അവരെ പ്രേരിപ്പിച്ച ഘടകമെന്നു പറയുന്നത് വരാന്‍ പോകുന്ന രക്ഷകനെക്കുറിച്ച് ഇസ്രായേലിലെ പ്രവാചകന്മാര് നടത്തിയിട്ടുള്ള നിരവധിയായ വചനങ്ങളാണ് അത്തരത്തില്‍ ജറെമിയ പ്രവാചകന്റെ പുസ്തകത്തില്‍ നിന്നുള്ള പ്രവചനമാണ് ഇന്നത്തെ ഒന്നാമത്തെ വായനയില്‍ നാം വായിച്ചു കേള്‍ക്കുന്നത്.
ഇന്നത്തെ രണ്ടു വായനകളും സുവിശേഷവുമെടുത്താല് ആഗതമാകുന്ന ഈശോയുടെ രണ്ടാം വരവിന് നാം ഒരുക്കത്തോടെ കാത്തിരിക്കണമെന്ന സന്ദേശമാണ് ലഭിക്കുക. കഴിഞ്ഞ രണ്ടായിരം വര്‍ഷമായി സഭ കര്‍ത്താവിന്റെ വരവിനുവേണ്ടിയുള്ള ‘കട്ടവെയിറ്റിങി’ലാണ് ‘മാറാനാത്ത’ കര്‍ത്താവേ വന്നാലും അതായിരുന്നുവല്ലോ ആദിമക്രിസ്ത്യാനികള്‍ സ്ഥിരമായി പ്രാര്ഥിച്ചുകൊണ്ടിരുന്നത്. എപ്പോഴാണ് കര്‍ത്താവിന്റെ ഈ വരവെന്നു ആര്‍ക്കുമറിയില്ല. ആദ്യത്തെ വരവ് അധികം പേര് അറിഞ്ഞില്ല. എന്നാല്‍ രണ്ടാമത്തെ വരവ് സകലരും അറിയും. അതൊരു കിടിലന്‍ വരവായിരിക്കും. അതിനു മുന്‍പ് സംഭവിക്കുവാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് ആരും അസ്വസ്ഥരാകേണ്ട ഏറ്റവും പ്രധാനപ്പെട്ടത്, ഇന്നത്തെ സുവിശേഷത്തില്‍ പറയുന്നതുപോലെ സുഖലോലുപത, മദ്യാസക്തി, ജീവിത വ്യഗ്രത എന്നിവയില്പ്പെടാതിരിക്കുകയും കര്‍ത്താവിനെ ക്ഷമയോടെ കാത്തിരിക്കുകയുമാണ്.
ആരെങ്കിലുമൊക്കെ കാത്തിരുന്ന്, അവര്‍ താമസിച്ചുവന്ന് പണികിട്ടാത്തവര്‍ വളരെ ചുരുക്കമായിരിക്കും അത്തരം ചില അവസരങ്ങളില്‍ നമ്മള് കാത്തിരുന്ന് മടുത്തിട്ട് തിരികെ പോയിട്ടുമുണ്ടാകും. എന്നാല്‍ ഇവിടെ കര്‍ത്താവേ ഇത് വല്ലാത്തൊരു ‘കട്ട പോസ്റ്റാണ്’ എനിക്കുമതിയായി എന്നു പറഞ്ഞ് അക്ഷമരായി കാത്തിരിപ്പവസാനിച്ച് പോകുവാനാകില്ല. നീ ഒരു ക്രിസ്ത്യാനിയാണോ എങ്കില്‍ നീ ഒരുക്കത്തോടെ കാത്തിരുന്നേ പറ്റൂ.
വിശുദ്ധ കുര്‍ബാനയില്‍ സ്തോത്രയാഗ പ്രാര്‍ഥനയുടെ ഇടയില്‍, വൈദികന് അപ്പവും വീഞ്ഞുമെടുത്ത് ആശീര്‍വദിച്ച് കുമ്പിട്ടു വണങ്ങിയ ശേഷം പറയും: വിശ്വാസത്തിന്റെ മഹാരഹസ്യം ദൈവജനമതിന് ഇപ്രകാരമാണ് പ്രത്യുത്തരിക്കുക. ‘കര്‍ത്താവേ അങ്ങു വീണ്ടും വരുന്നതുവരെ അങ്ങേ മരണം ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. അങ്ങേ ഉയിര്‍പ്പ് ഞാന്‍ ഏറ്റു പറയുന്നു. ഇവിടെ നാം വലിയ സ്വരത്തില്‍ പ്രഖ്യാപിക്കുന്നത് ഈശോയേ അങ്ങേ മരണവും ഉയിര്‍പ്പും പ്രഘോഷിച്ചുകൊണ്ട് അങ്ങ് വീണ്ടും വരുന്നതുവരെ കാത്തിരിക്കാമെന്നാണ്. അങ്ങനെ ഒരു പ്രഖ്യാപനം അനുദിന ദിവ്യബലിക്കിടെ നടത്തിയിട്ട് ഒരുക്കത്തോടെ കാത്തിരിക്കാത്തവര്‍ ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനികളല്ല.
ശ്രദ്ധേയമായ ഒരു കാര്യം ഈശോയുടെ ആദ്യത്തെ വരവിനെക്കുറിച്ച് പ്രവചിച്ചത് പ്രവാചകന്മാര് അതു നിറവേറ്റി. ഇവിടെ ഈശോ തന്നെയാണ് തന്റെ രണ്ടാം വരവിനെക്കുറിച്ച് പ്രവചിച്ചിരിക്കുന്നത്. അതുകൊണ്ട് അനുദിനം നമുക്ക് കര്‍ത്താവിന്റെ ഈ വരവിനായി ശാന്തമായി കാത്തിരിക്കാം. അത് തീര്‍ച്ചയായും നിവര്ത്തിയാക്കപ്പെടും ഓര്‍ക്കുക അബ്രഹാം തന്റെ തന്നെ പുത്രനുവേണ്ടി കാത്തിരുന്നതും പൂര്വയൗസേപ്പിതാവ് താന്‍ വലിയ ആളാകുമെന്ന് സ്വപ്നം കണ്ടിട്ട് കാത്തിരിക്കുന്നതും ദാവീദ് അഭിഷേകം ചെയ്യപ്പെട്ടിട്ട് സിംഹാസനത്തിലെത്തുവാന് കാത്തിരുന്നതും വളരെ വര്‍ഷങ്ങളാണ്. പക്ഷെ ദൈവം വാഗ്ദാനം ചെയ്തതുകൊണ്ട് അവയെല്ലാം നിറവേറി. ഇതും നിറവേറും. ഈ ഭൂമിയിലെ കാത്തിരിപ്പിന് കര്‍ത്താവ് തിരികെ വരും എന്നുറപ്പുള്ളതുകൊണ്ടാണ് അര്‍ത്ഥമുള്ളത്. ആദിമ ക്രൈസ്തവര്‍ക്കൊപ്പം നമുക്കും പ്രാര്‍ഥിക്കാം ‘മാറാനാത്ത’ കര്‍ത്താവേ വന്നാലും.
ഒന്നാം വായന
ജറെമിയാ പ്രവാചകന്റെ പുസ്തകത്തില്‍ നിന്ന് (33 : 14 -16)
(ദാവീദിന്റെ ഭവനത്തില്‍നിന്നു നീതിമാനായ ഒരു മുളയെ ഞാന്‍ കിളിര്‍പ്പിക്കും)
ഇസ്രായേല്‍ഗോത്രത്തോടും യൂദാഗോത്രത്തോടും ഞാന്‍ ചെയ്ത വാഗ്ദാനം നിറവേറ്റുന്ന ദിവസം ഇതാ, സമീപിച്ചിരിക്കുന്നു – കര്‍ത്താവ് അരുളിച്ചെയ്യുന്നു. ആ നാളില്‍ ആ സമയത്ത്, ദാവീദിന്റെ ഭവനത്തില്‍ നിന്നു നീതിമാനായ ഒരു മുളയെ ഞാന്‍ കിളിര്‍പ്പി ക്കും; അവന് ദേശത്തു നീതിയും ന്യായവും നടത്തും. അപ്പോള്‍ യൂദാ രക്ഷിക്കപ്പെടുകയും ജറുസലെം ഭദ്രമായിരിക്കുകയും ചെയ്യും. നമ്മുടെ നീതി കര്‍ത്താവ് എന്ന് വിളിക്കപ്പെടും.
കര്‍ത്താവിന്റെ വചനം.
പ്രതിവചനസങ്കീര്‍ത്തനം
(25: 4bc-5ab, 8-9, 10+14)
കര്‍ത്താവേ, എന്റെ ആത്മാവിനെ അങ്ങയുടെ സന്നിധിയിലേക്കു ഞാന്‍ ഉയര്‍ത്തുന്നു.
കര്‍ത്താവേ, അങ്ങയുടെ മാര്‍ഗങ്ങള്‍ എനിക്കു മന സ്സിലാക്കിത്തരണമേ! അങ്ങയുടെ പാതകള്‍ എന്നെ പഠിപ്പിക്കണമേ! അങ്ങയുടെ സത്യത്തിലേക്ക് എന്നെ നയിക്കണമേ! എന്നെ പഠിപ്പിക്കണമേ! എന്തെന്നാല്‍, അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം.
കര്‍ത്താവേ, എന്റെ …..
കര്‍ത്താവു നല്ലവനും നീതിമാനുമാണ്. പാപികള്‍ക്ക് അവിടുന്നു നേര്‍വഴി കാട്ടുന്നു. എളിയവരെ അവി ടുന്നു നീതിമാര്‍ഗത്തില്‍ നയിക്കുന്നു; വിനീതരെ തന്റെ വഴി പഠിപ്പിക്കുന്നു.
കര്‍ത്താവേ, എന്റെ …..
കര്‍ത്താവിന്റെ ഉടമ്പടിയും പ്രമാണങ്ങളും പാലി ക്കുന്നവര്‍ക്ക് അവിടുത്തെ വഴികള്‍ സത്യവും സ്നേ ഹവുമാണ്. കര്‍ത്താവിന്റെ സൗഹൃദം അവിടുത്തെ ഭയപ്പെടുന്നവര്‍ക്കുള്ളതാണ്, അവിടുന്നു തന്റെ ഉട മ്പടി അവരെ അറിയിക്കും.
കര്‍ത്താവേ, എന്റെ …..
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലന് തെസലോനിക്കാക്കാര്‍ക്ക് എഴുതിയ
ഒന്നാം ലേഖനത്തില്‍നിന്ന് (3: 12-4: 2)
(നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു വരുമ്പോള്‍, നിങ്ങളുടെ ഹൃദയങ്ങളെ നിഷ്കളങ്കമായി
വിശുദ്ധിയില്‍ ഉറപ്പിക്കുകയും ചെയ്യട്ടെ!)
സഹോദരരേ, ഞങ്ങള്‍ക്കു നിങ്ങളോടുള്ള സ്നേഹം പോലെ നിങ്ങള്‍ക്കു തമ്മില്‍ത്തമ്മിലും മറ്റെല്ലാവ രോടും ഉള്ള സ്നേഹം വളര്‍ന്നു സമൃദ്ധമാകാന്‍ കര്‍ത്താവ് ഇടവരുത്തട്ടെ. നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തു തന്റെ വിശുദ്ധരോടുകൂടെ വരുമ്പോള്‍, നിങ്ങളുടെ ഹൃദയങ്ങളെ നിഷ്കളങ്കമായി നമ്മുടെ പിതാവായ ദൈവത്തിന്റെ മുമ്പില്‍ വിശുദ്ധിയില്‍ ഉറപ്പിക്കുകയും ചെയ്യട്ടെ! സഹോദരരേ, അവസാനമായി ഞങ്ങള്‍ കര്‍ത്താവായ യേശുവില്‍ നിങ്ങളോട് അപേക്ഷിക്കുകയും യാചിക്കുകയും ചെയ്യുന്നു: ജീവിക്കേണ്ടതും ദൈവത്തെ പ്രീതിപ്പെടുത്തേണ്ട തും എങ്ങനെയെന്നു നിങ്ങള്‍ ഞങ്ങളില്‍ നിന്നു പഠിച്ചു; അതനുസരിച്ച് ഇപ്പോള്‍ നിങ്ങള്‍ ജീവിക്കു ന്നതുപോലെ ഇനിയും മുന്നേറുവിന്‍. കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ ഞങ്ങള്‍ ഏതെല്ലാം അനു ശാസനങ്ങളാണു നല്‍കിയതെന്നു നിങ്ങള്‍ക്കറിയാം.
കര്‍ത്താവിന്റെ വചനം.
അല്ലേലൂയാ!
അല്ലേലൂയാ! (Ps. 85 : 7) കര്‍ത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളില്‍ ചൊരിയണമേ; രക്ഷ പ്രദാനം ചെയ്യണമേ അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തില്‍നിന്നുള്ള വായന
(21 : 25-28; 34-36)
(നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു)
അപ്പോള്‍ ഈശോ തന്റെ ശിഷ്യന്മാരോട് അരുളിച്ചെ യ്തു: സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും അടയാളങ്ങള്‍ പ്രത്യക്ഷപ്പെടും. കടലിന്റെയും തിര മാലകളുടെയും ഇരമ്പല്‍ ജനപദങ്ങളില്‍ സംഭ്രമമു ളവാക്കും. സംഭവിക്കാന്‍ പോകുന്നവയെ ഓര്‍ത്തു ള്ള ഭയവും ആകുലതയുംകൊണ്ട് ഭൂവാസികള്‍ അസ് തപ്രജ്ഞരാകും. ആകാശ ശക്തികള്‍ ഇളകും. അപ്പോള്‍, മനുഷ്യപുത്രന് ശക്തിയോടും വലിയ മഹത്വത്തോടും കൂടെ മേഘങ്ങളില്‍ വരുന്നത് അവര്‍ കാണും. ഇവ സംഭവിക്കാന്‍ തുടങ്ങുമ്പോള്‍ നിങ്ങള്‍ ശിരസ്സുയര്‍ ത്തി നില്ക്കുവിന്. എന്തെന്നാല്‍, നിങ്ങളുടെ വിമോ ചനം സമീപിച്ചിരിക്കുന്നു. സുഖലോലുപത, മദ്യാസ ക്തി, ജീവിതവ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ മന സ്സു ദുര്‍ബലമാവുകയും, ആ ദിവസം ഒരു കെണി പോലെ പെട്ടെന്നു നിങ്ങളുടെമേല്‍ വന്നു വീഴുക യും ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. എന്തെന്നാല്‍ ഭൂമുഖത്തു ജീവിക്കുന്ന എല്ലാവരുടെയുംമേല്‍ അതു നിപതിക്കും. സംഭവിക്കാനിരിക്കുന്ന ഇവയില്‍ നിന്നെ ല്ലാം രക്ഷപെട്ട് മനുഷ്യപുത്രന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ വേണ്ട കരുത്തു ലഭിക്കാന്‍ സദാ പ്രാര്‍ഥി ച്ചുകൊണ്ടു ജാഗരൂകരായിരിക്കുവിന്‍.
കര്‍ത്താവിന്റെ സുവിശേഷം.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
ജി സാറ്റ്-29 ഭ്രമണപഥത്തില്‍: വാർത്താവിനിമയ സംവിധാനങ്ങളിൽ കുതിപ്പ് ഉണ്ടാകും
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പുതിയ വാർത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിലെ രണ്ടാം വിക്ഷേപണത്തറയിൽ വൈകീട്ട് 5.08-നാണ് വിക്ഷേപണം നടന്നത്.
എയര്‍ ഇന്ത്യ ആഭ്യന്തര സര്‍വീസുകള്‍ക്കുള്ള ബുക്കിങ് മേയ് നാലുമുതല്‍ പുനഃരാരംഭിക്കും
ന്യൂഡല്‍ഹി: ലോക്ഡൗണ്‍ കാലാവധി പൂര്‍ത്തിയാക്കിയശേഷം മേയ് നാലുമുതല്‍ ആഭ്യന്തര ബുക്കിങ്ങുകള്‍ ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ. അന്താരാഷ്ട്ര സര്‍വീസുകള്‍ ജൂണ്‍ ഒന്നുമുതല്‍ ആരംഭിക്കുമെന്നും എയര്‍ ഇന്ത്യയുടെ വെബ്സൈറ്റില്‍ പറയുന്നു.
കേന്ദ്ര നിര്‍ദേശം പാലിക്കുമെന്ന് മന്ത്രിസഭ; 4 മേഖലകളായി തിരിക്കാന്‍ തീരുമാനം
സാലറി ചാലഞ്ചില്‍ തീരുമാനമായില്ല ഇളവുകള്‍ സംബന്ധിച്ച തീരുമാനം തിങ്കളാഴ്ച തിരുവനന്തപുരം: ലോക്ഡൗണ്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. വിവിധമേഖലകള്‍ക്ക് പിന്നീട് ഇളവുനല്‍കാനും