ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിനെ ജനതകളുടെ  സുവിശേഷവൽക്കരണത്തിനുള്ള തിരുസംഘത്തിലെ അംഗമായി ഫ്രാൻസിസ് പാപ്പാ നിയമിച്ചു

ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിനെ ജനതകളുടെ  സുവിശേഷവൽക്കരണത്തിനുള്ള തിരുസംഘത്തിലെ അംഗമായി ഫ്രാൻസിസ് പാപ്പാ നിയമിച്ചു

റോം: ജനതകളുടെ സുവിശേഷവൽക്കരണത്തിനുള്ള തിരുസംഘത്തിലെ (Congregation for the Evangelisation of Peoples) അംഗമായി
ആർച്ചുബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിനെ ഇന്ന് ഫ്രാൻസിസ് പാപ്പ നിയമിച്ചു. അടുത്ത അഞ്ചു വർഷത്തേക്കാണ്  തിരുസംഘത്തിലേക്ക്  ആർച്ച് ബിഷപ്പിനെ നിയോഗിച്ചിട്ടുള്ളത്. ഇത് രണ്ടാം തവണയാണ്  ആർച്ച്ബിഷപ്പ്  ജോസഫ് കളത്തിപ്പറമ്പിൽ സുവിശേഷവൽക്കരണത്തിനുള്ള തിരുസംഘത്തിൽ  അംഗമായി വരുന്നത് 2011  മുതൽ 2016 വരെയായിരുന്നു ആദ്യ നിയമനം

1952 ഒക്ടോബർ 6-ാം തീയതി എറണാകുളത്തെ വടുതലയിലാണ് ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ  ജനിച്ചത്. 1978 മാർച്ച് 13-ാം തീയതി വൈദികനായി അഭിഷിക്തനായി. കാനോൻ നിയമത്തിൽ അഗാധമായ പാണ്ഡിത്യവും ഉണ്ടായിരുന്നു അദ്ദേഹത്തിന്. റോമിൽ 1984 മുതൽ 1989 വരെ സെൻറ് പോൾസ് കോളേജിൽ വൈസ് റെക്ടർ ആയിരുന്നു. 1989 ൽ തൻറെ മാതൃ രൂപതയായ  വരാപ്പുഴ അതിരൂപതയിൽ  തിരിച്ചെത്തിയ അദ്ദേഹം  1989 മുതൽ  1996 വരെ അതിരൂപതയുടെ ചാൻസലറായി സേവനം ചെയ്തു. 1989 ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ  അദ്ദേഹത്തെ മോൺസിഞ്ഞോർ പദവി നൽകി ആദരിച്ചു. 1996 മുതൽ 2002 വരെ  വരാപ്പുഴ അതിരൂപതയുടെ വികാരി ജനറലായി സേവനം ചെയ്തു. 2001 ജനുവരി 31 ആം തീയതി  അദ്ദേഹത്തെ  പേപ്പൽ പ്രീലൈറ്റ് ബഹുമതി നൽകി ആദരിച്ചു. 2002 ഏപ്രിൽ 19 ആം തീയതി തീയതി കോഴിക്കോട് രൂപതയുടെ അഞ്ചാമത്തെ മെത്രാനായി അഭിഷിക്തനായി.

9 കൊല്ലം കോഴിക്കോട് രൂപതയുടെ  മെത്രാനായി അദ്ദേഹം സേവനം ചെയ്തു.  ബനഡിക്ട് പതിനാറാമൻ പാപ്പ അദ്ദേഹത്തെ കുടിയേറ്റക്കാർക്ക് വേണ്ടിയുള്ള പ്രത്യേക കമ്മീഷൻ  സെക്രട്ടറിയായി നിയമിച്ചു. 2011 മാർച്ച് 5 ന് അദ്ദേഹത്തെ ജനതകൾക്ക് വേണ്ടിയുള്ള സുവിശേഷവൽക്കരണ തിരുസംഘത്തിൽ അംഗമായി ആദ്യമായി നിയമിച്ചത്. 2016 ഒക്ടോബർ 31-ാം തീയതി അദ്ദേഹം വരാപ്പുഴ അതിരൂപതയുടെ ഒൻപതാമത്തെ മെത്രാപ്പോലീത്തയായി നിയമിതനായി. വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്ത പദവിയിൽ  നാലു വർഷം  തികയുന്ന അവസരത്തിലാണ് ഫ്രാൻസിസ് പാപ്പ ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിനെ പുതിയ ഉത്തരവാദിത്വം ഏൽപ്പിക്കുന്നത്. സിബിസിഐ ജനറൽ സെക്രട്ടറി ഫാ. സ്റ്റീഫൻ ആലത്തറ വാർത്താക്കുറിപ്പിലൂടെയാണ് ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിൻറെ പുതിയ നിയമനം അറിയിച്ചത്.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുകRelated Articles

പറവകളുടെ വഴി

ദലമര്‍മരം, രാമഴയുടെ തീരത്ത്, സജലം തുടങ്ങിയ പുസ്തകങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച അഭിലാഷ് ഫ്രേസറുടെ പുതിയ പുസ്തകമാണ് പറവകളുടെ വഴി. ദൈവരാജ്യം നിങ്ങളുടെ ഉള്ളില്‍ തന്നെയാണ് എന്ന ദൈവവചനത്തിന്റെ

പുത്തന്‍ അനുഭവം

സാധാരണക്കാരന്റെ ജീവിതമെന്നും പൂര്‍ത്തീകരിക്കപ്പെടാത്ത സ്വപ്‌നങ്ങളുടെ ശവപ്പറമ്പായിരിക്കും. വല്ലപ്പോഴുമൊരിക്കല്‍ ആരെങ്കിലുമൊരാള്‍ അത്തരം ശവപ്പറമ്പില്‍ നിന്നും പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചാലായി! തന്റെ കൊച്ചുമോഹങ്ങള്‍ യാഥാര്‍ഥ്യമാക്കാനാകാതെ വീര്‍പ്പുമുട്ടുന്ന ലോനപ്പനെന്ന സാധാരണക്കാരന്റെ കഥ

തീരദേശത്തിന് നവകേരള നിര്‍മിതിയില്‍ പ്രത്യേക പാക്കേജ് അനുവദിക്കണം

കൊച്ചി: കടല്‍ത്തീര സംരക്ഷണത്തിനും മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തീരദേശവാസികളുടെ സുരക്ഷയ്ക്കും പുരോഗതിക്കുംവേണ്ടി നവകേരള നിര്‍മിതിയില്‍ പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിക്കണമെന്ന് കെഎല്‍സിഎ കൊച്ചി രൂപതയുടെ പുനര്‍സൃഷ്ടിയാത്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സമുദായദിനത്തോടനുബന്ധിച്ച്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*