ആർച്ച്ബിഷപ്പ് സൂസൈപാക്യത്തിന് കോവിഡ് പോസിറ്റീവ്

ആർച്ച്ബിഷപ്പ് സൂസൈപാക്യത്തിന് കോവിഡ് പോസിറ്റീവ്

തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത ആർച്ച്ബിഷപ്പ് സൂസൈപാക്യത്തിന് കോവിഡ് ബാധിച്ചതായി സഹായമെത്രാൻ ബിഷപ്പ് ക്രിസ്തുദാസ് അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് ചൊവ്വാഴ്ച വൈകിട്ട് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും സാധാരണ കോവിഡ് തുടർന്നുള്ള ചികിത്സകൾ തന്നെ അദ്ദേഹത്തിന് നൽകുന്നതെന്നും ഡോക്ടർമാർ അറിയിച്ചു. വരുന്ന ആഴ്ചകളിൽ മെത്രാപ്പൊലീത്തയുടെ എല്ലാ പരിപാടികളും റദ്ദാക്കിയതായി രൂപത കൂരിയ അറിയിച്ചു. അദ്ദേഹത്തിന് വേണ്ടി പ്രത്യേക പ്രാർത്ഥന സഹായവും എല്ലാവരോടും ബിഷപ്പ് ക്രിസ്തുദാസ് അഭ്യർത്ഥിച്ചു.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
archbishopsoosaipakiam

Related Articles

പ്രണബ് മുഖര്‍ജി പ്രഗല്ഭനായ രാഷ്ട്രതന്ത്രജ്ഞന്‍ : കെസിബിസി

എറണാകുളം: ലോകത്തിനുമുമ്പില്‍ ഭാരതം അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടിയ പ്രഗല്ഭനായ രാഷ്ട്രതന്ത്രജ്ഞനോടാണ് മുന്‍രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ വേര്‍പാടിലൂടെ രാഷ്ട്രം യാത്ര പറയുന്നതെന്ന് കേരളകത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി) അനുസ്മരിച്ചു. രാഷട്രീയത്തിന്റെ

ലിറ്റില്‍ ഫ്ളവറില്‍ അലങ്കാരദീപ നിര്‍മാണ പരിശീലനം

എറണാകുളം: കളമശേരി ലിറ്റില്‍ ഫ്ളവര്‍ എന്‍ജിനീയറിംങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ വനിതകള്‍ക്കായി എല്‍ഇഡി അലങ്കാരദീപങ്ങളുടെ ഏകദിന നിര്‍മാണപരിശീലനം നടത്തി. സൗജന്യ പരിശീലനത്തിന്റെ ആദ്യബാച്ചാണ് പൂര്‍ത്തിയായത്. രണ്ടാംബാച്ച് നവംബര്‍ 13 ന്

“ഇസ്‌ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.

റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*