ഡോ. തോമസ് ജെ. നെറ്റോയുടെ മെത്രാഭിഷേകം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഡോ. തോമസ് ജെ. നെറ്റോയുടെ മെത്രാഭിഷേകം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തിരുവനന്തപുരം: തിരുവനന്തപുരം അതിരൂപത നിയുക്ത മെത്രാപ്പോലീത്ത ഡോ. തോമസ് ജെ. നെറ്റോയുടെ മെത്രാഭിഷേകവും സ്ഥാനാരോഹണവും മാര്‍ച്ച് 19 ശനിയാഴ്ച നടക്കും. ചെറുവെട്ടുകാട് സെന്റ് സെബാസ്റ്റ്യന്‍ ഗ്രൗണ്ടില്‍ വൈകീട്ട് നാലിന് നടക്കുന്ന മെത്രാഭിഷേക ചടങ്ങില്‍ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. എം. സൂസപാക്യം മുഖ്യകാര്‍മികനാകും. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ എന്നിവര്‍ സഹകാര്‍മികരാകും. സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വചനസന്ദേശം നല്കും.

അതിരൂപത സഹായ മെത്രാന്‍ ഡോ. ക്രിസ്തുദാസ് ചെയര്‍മാനും വികാരി ജനറല്‍ മോണ്‍. സി. ജോസഫ് ജനറല്‍ കണ്‍വീനറുമായുള്ള സംഘാടക സമിതിയാണ് ഒരുക്കങ്ങള്‍ക്കു നേതൃത്വം നല്കുന്നത്. മെത്രാഭിഷേക സമിതിയുടെ മീഡിയ ആന്‍ഡ് പബ്ലിസിറ്റി ഓഫീസ് വെള്ളയമ്പലത്തു പ്രവര്‍ത്തനമാരംഭിച്ചു. ചെറുവെട്ടുകാട് സെന്റ് സെബാസ്റ്റ്യന്‍ ഗ്രൗണ്ടില്‍ വേദിയുടെയും പന്തലിന്റെയും കാല്‍നാട്ടുകര്‍മം നടന്നു. വെട്ടുകാട് ഇടവക വികാരി ഫാ. ജോര്‍ജ് ഗോമസ് മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. റോഡ്രിഗസ് കുട്ടി, ഫാ. ഡീജോ പത്രോസ്, ഫാ. ഡാര്‍വിന്‍ പീറ്റര്‍, ഫാ. ജോണ്‍ ഡാല്‍, ഫാ. ആന്റോ ഡിക്‌സണ്‍, ശംഖുമുഖം വാര്‍ഡ് കൗണ്‍സിലര്‍ സെറാഫിന്‍ ഫ്രെഡി എന്നിവരും മെത്രാഭിഷേക സംഘാടക സമിതിയുടെയും വിവിധ സബ് കമ്മിറ്റികളുടെയും പ്രതിനിധികളും പങ്കെടുത്തു.

മെത്രാഭിഷേകത്തിനു വേണ്ടി 120 അടി വലുപ്പമുള്ള മുഖ്യവേദിയുടെയും 150 ഗായകര്‍ അടങ്ങുന്ന ഗായകസംഘത്തിനായുള്ള വേദിയുടെയും നിര്‍മാണം ആരംഭിച്ചു. തിരുവനന്തപുരം കോര്‍പറേഷന്റെ നേതൃത്വത്തില്‍ സെന്റ് സെബാസ്റ്റ്യന്‍ ഗ്രൗണ്ട് വൃത്തിയാക്കി.

മാര്‍ച്ച് 20 ഞായറാഴ്ച വൈകുന്നരം 4.30-ന് തിരുവനന്തപുരം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍ ചേരുന്ന അനുമോദന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. എം. സൂസപാക്യം അധ്യക്ഷത വഹിക്കും.

സംഘാടക സമിതി ചെയര്‍മാന്‍ ബിഷപ് ഡോ. ക്രിസ്തുദാസ് ആര്‍. സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഡോ. ശശി തരൂര്‍ എം.പി, എ. വിന്‍സെന്റ് എംഎല്‍എ, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, വര്‍ക്കല ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍, പാളയം ഇമാം സുഹൈബ് മൗലവി, ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ മോഡറേറ്റര്‍ ധര്‍മ്മരാജ് റസാലം, തിരുവനന്തപുരം ഓത്തഡോക്സ് സഭാ മെത്രാപ്പോലീത്ത ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, നിരണം യാക്കോബായ സഭാ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, തിരുവനന്തപുരം മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭാ മെത്രാപ്പോലീത്ത ജോസഫ് മാര്‍ ബര്‍ണബാസ്, ഡോ. ജോര്‍ജ് ഓണക്കൂര്‍, കെആര്‍എല്‍സിസി സംസ്ഥാന സമിതി അംഗം ആന്റണി ആല്‍ബര്‍ട്ട് എന്നിവര്‍ ആശംസകള്‍ അറിയിക്കും. ആര്‍ച്ച്ബിഷപ് സംഘാടക സമിതി ചെയര്‍മാന്‍ ബിഷപ് ഡോ. ക്രിസ്തുദാസ് ആര്‍. സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഡോ. ശശി തരൂര്‍ എം.പി, എ. വിന്‍സെന്റ് എംഎല്‍എ, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, വര്‍ക്കല ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍, പാളയം ഇമാം സുഹൈബ് മൗലവി, ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ മോഡറേറ്റര്‍ ധര്‍മ്മരാജ് റസാലം, തിരുവനന്തപുരം ഓത്തഡോക്സ് സഭാ മെത്രാപ്പോലീത്ത ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, നിരണം യാക്കോബായ സഭാ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, തിരുവനന്തപുരം മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭാ മെത്രാപ്പോലീത്ത ജോസഫ് മാര്‍ ബര്‍ണബാസ്, ഡോ. ജോര്‍ജ് ഓണക്കൂര്‍, കെആര്‍എല്‍സിസി സംസ്ഥാന സമിതി അംഗം ആന്റണി ആല്‍ബര്‍ട്ട് എന്നിവര്‍ ആശംസകള്‍ അറിയിക്കും. ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ മറുപടി പ്രസംഗം നടത്തും. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മോണ്‍. നിക്കോളാസ് റ്റി. നന്ദി പ്രകാശിപ്പിക്കും.ഡോ. തോമസ് ജെ. നെറ്റോ മറുപടി പ്രസംഗം നടത്തും. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മോണ്‍. നിക്കോളാസ് റ്റി. നന്ദി പ്രകാശിപ്പിക്കും.

 

Click to join Jeevanaadam Whatsapp ചെയ്യുക

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

നവംബർ 1 പറയുന്നു… ഓര്‍മകള്‍ ഉണ്ടായിരിക്കണമെന്ന്

കേരളം പിറന്നതും വളര്‍ന്നതും ത്യാഗങ്ങളുടെയും ദര്‍ശനങ്ങളുടെയും ചരിത്രത്തിലാണ്. നവോത്ഥാനം എന്ന് പൊതുവെ വിളിക്കപ്പെടുന്ന ചരിത്രാനുഭാവത്തിലൂടെ മാത്രമേ കേരളത്തിന്റെ സമകാലീന അനുഭവങ്ങളെ വ്യാഖ്യാനിക്കാനാകൂ. രാഷ്ട്രീയമായും ബൗദ്ധികമായും സാംസ്‌കാരികമായും സാമൂഹ്യമായും

കൊവിഡ് ദുരന്ത ആശ്വാസധനം ഇനിയും വൈകിക്കരുത്

  കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് 50,000 രൂപ വീതം സംസ്ഥാന ദുരന്തദുരിതാശ്വാസ നിധിയില്‍ നിന്ന് എക്‌സ്‌ഗ്രേഷ്യ നഷ്ടപരിഹാരമായി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത് സുപ്രീം കോടതി നിരീക്ഷിച്ചതുപോലെ

ആമസോണ്‍ സിനഡ്: മൂന്നു കര്‍ദിനാള്‍മാരെ അധ്യക്ഷരായി നിയോഗിച്ചു

വത്തിക്കാന്‍ സിറ്റി: ലാറ്റിന്‍ അമേരിക്കയിലെ ഒന്‍പത് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന വിശാല ആമസോണ്‍ മേഖലയ്ക്കായി ഒക്‌ടോബര്‍ ആറു മുതല്‍ 27 വരെ റോമില്‍ ചേരുന്ന മെത്രാന്മാരുടെ പ്രത്യേക സിനഡിലേക്കുള്ള

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*