കൃത്രിമ പാരുകളിലൂടെ മത്സ്യസമ്പത്തിനെ തിരിച്ചുപിടിക്കാന്‍ ശ്രമം

തിരുവനന്തപുരം: കേരളത്തിന്റെ തീരങ്ങളില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന വന്‍ തകര്‍ച്ചയുടെ ഭാഗമായി കാലക്രമേണ കുറഞ്ഞു വന്ന മത്സ്യസമ്പത്തിനെ തിരിച്ചുപിടിക്കാന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ഥാപിച്ച കൃത്രിമ പാരുകളുടെ പരീക്ഷണം വിജയകരമാകുന്നു എന്ന് തീരദേശ വികസന കോര്പറേഷന് വ്യക്തമാക്കി. പുതുക്കുറിച്ചി, വലിയ തുറ, മരിയനാട്, ബീമപള്ളി, അടമിലത്തുറ, കൊച്ചുതുറ തുടങ്ങിയ ഇടങ്ങളില്‍ സ്ഥാപിച്ച 550 പാരുകള്‍ തീരങ്ങളിലെ മത്സ്യ പ്രജനനം വര്‍ധിപ്പിച്ചതായി കോര്‍പറേഷന്റെ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
ആമാടപെട്ടിയുടെ രൂപത്തില്‍ പാരുകള്‍ ഉണ്ടാക്കുമ്പോള്‍ സൂര്യ പ്രകാശം ഉള്ളില്‍ എത്തും. ചെറു മീനുകള്‍ക്ക് വലിയ മീനില്‍ നിന്നും ഒളിഞ്ഞു നില്ക്കുവാന് അവസരം ഒരുക്കും. പുതിയതായി കൂടുതല്‍ പാരുകള്‍ നിര്‍മ്മിച്ച് കടല്‍ജീവികളുടെ ആവാസ വ്യവസ്ഥയെ പരിപോഷിപ്പിക്കുവാന്‍ കഴിയും. കടല്‍ പാരുകളെ കടലിന്റെ മഴക്കാടുകള്‍ എന്നാണ് വിളിക്കുന്നത്. നൂറ്റാണ്ടുകള്‍ കൊണ്ട് കടലിന്റെ അടിത്തട്ടില്‍ രൂപം കൊള്ളുന്ന പാരുകള്‍ (Reefs) കടലിന്റെ ജൈവ അറകളാണ്. ഭൂപ്രതലത്തിന്റെ 6% മാത്രമുള്ള മഴ കാടുകളില്‍ 50% ജീവികളും സസ്യങ്ങളും ജീവിക്കുന്നു. മൊത്തം കടലിന്റെ ഒരു ശതമാനം മാത്രം വലിപ്പമുള്ള കടല്‍ പാരുകളിലാണ് കടലിലെ ജീവികളില്‍ 25%വും സ്ഥിതി ചെയ്യുന്നത്. ലോകത്തെ 16% പാരുകളും ഗ്ലോബല്‍ ബ്ലീച്ചിംഗ് എന്ന അവസ്ഥയാല്‍ (ചൂടു കൊണ്ട് അമ്ല ഗുണം വര്‍ദ്ധിക്കുന്നതിനാല്‍ ആല്‍ഗെ പുറത്തു പോയി പാരുകള്‍ വെളുക്കുന്ന അവസ്ഥ) നശിച്ചുവരുന്നു. ഭൂമുഖത്തെ പാരുകള്‍ 45 കോടിയാളുകളുടെ ഉപജീവന മാര്‍ഗ്ഗമാണ്. ആരോഗ്യമുള്ള ഒരു ചതുരശ്ര പാരില്‍ നിന്നും 15 ടണ്‍ മത്സ്യ സമ്പത്ത് പ്രതിവര്‍ഷം കണ്ടെത്താം.
രാജ്യത്തെ പ്രധാനപെട്ട കടല്‍ പാരുകള്‍ (പുറ്റുകള്‍) ലക്ഷദ്വീപ്, ഗള്‍ഫ് ഓഫ് കച്ച്, ഗള്‍ഫ് ഓഫ് മാന്നാര്‍, ആന്‍ഡമാന്‍ നിക്കോബാര്‍, നേതരാനി ദ്വീപ് (കര്‍ണ്ണാടക), മാല്‍വാന്‍(മറാട്ട)എന്നിവയാണ്. കേരള തീരത്തെ ലക്ഷദ്വീപ്, മാന്നാര്‍ പാരുകള്‍ വര്‍ഷം പ്രതി ശോഷിച്ചു വരുന്നു. ചെരുമങ്കര പാരു പോലെയുള്ള പ്രാദേശിക പാരുകള്‍ മത്സ്യബന്ധന തൊഴിലാളികളുടെ സ്വപ്ന ഭൂമിയാണ്. കപ്പല്‍ മുങ്ങിയും മറ്റും ഉണ്ടാകുന്ന കൃത്രിമ തടസ്സങ്ങള്‍ കാലം കഴിയുമ്പോള്‍ പാരുകളായി തീരും. വിഴിഞ്ഞം കടലില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് മുങ്ങി താണ ഡച്ച്കപ്പല് ഇപ്പോള്‍ പാരുകളുടെ രൂപത്തിലായി മാറി കഴിഞ്ഞു.
ജാസണ്‍ ഡി കയേഴ്സ് ടെയ്ലര് എന്ന ബ്രിട്ടിഷ് ശില്പിദ സൈലന്റ് എവല്യൂഷന്‍ എന്നപേരില്‍ കടലിന്റെ അടിത്തട്ടില്‍ ശില്പങ്ങള് (കൃത്രിമ പാരുകള്‍) തീര്‍ത്തു കൊണ്ട് മത്സ്യ പ്രജനനത്തിന് ആക്കം കൂട്ടുവാന്‍ 2010 മുതല്‍ ശ്രമിച്ചു വരുന്നു. മെക്സിക്കോയിലെ (കാന്‍കൂണില്‍) കടലിനുള്ളില്‍ അത്തരത്തില്‍ ഒരു മ്യൂസിയം തന്നെ ഉണ്ടാക്കി. ഒരേ സമയം മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുവാനും ടൂറിസം സാധ്യത കൂട്ടുവാനും അവസരം ഒരുക്കിയിട്ടുണ്ട്. കരിബിയന്‍ ദ്വീപായ ഗ്രനഡയില്‍ ജാസണ്‍ ഡി കയേഴ്സ് ടെയ്ലര് നടത്തിയ പരീക്ഷണങ്ങള്‍ ഇതേ ഫലം നല്കി വരുന്നു. കൃത്രിമ പാരുകള്‍ സ്ഥാപിക്കുവാന്‍ 3.75 കോടി ഡോളറിന്റെ പദ്ധതിക്കായിരുന്നു സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. പ്രോജക്ട് ഇംപ്ളിമെന്റേഷന്‍ യൂണിറ്റ്, വിഴിഞ്ഞം പുനരധിവാസം പദ്ധതി വഴി നടപ്പാക്കുന്നു. ഓരോ ആര്‍സിസി കൃത്രിമ റീഫ് മൊഡ്യൂളിനും.
47.79 ലക്ഷം ചിലവാക്കി. അതില്‍ കാസ്റ്റിംഗ്, ലോവിംഗ്, മോണിറ്ററിംഗ് എന്നിവ ഉള്‍പ്പെടുന്നു. കൃത്രിമ റീഫ് വലിയ തോതില്‍ കാസ്റ്റു ചെയ്യുന്നതിന് ഫെറോ സിമന്റ് റീഫ് മൊഡ്യൂള്‍ ഉപയോഗിക്കുന്നത് ഇതാദ്യമായാണ്. കൂടുതല്‍ എന്‍ജിഒകളെ ഉള്‍പ്പെടുത്തി ജനപ്രിയമാക്കാന്‍ കോര്പറേഷന് പദ്ധതിയുണ്ട്. പുതിയതുറ, കരിങ്കുളം, പൂവാര്‍ മത്സ്യബന്ധന ഗ്രാമങ്ങളില്‍ നിന്ന് ആര്‍സിസി നിര്‍മ്മിച്ച 360 ത്രികോണാകൃതിയിലുള്ള കൃത്രിമ പാരുകള്‍ 2012 ല്‍ കെ.എസ്എഡിസി സ്ഥാപിച്ചിരുന്നു. യന്ത്രവത്കൃത കപ്പലുകളുടെ ചൂഷണം മൂലം കടലിലെ മത്സ്യശേഖരം കുറഞ്ഞു വരുന്നതിനാലാണ് പദ്ധതി ആരംഭിച്ചത്. വിഴിഞ്ഞം പദ്ധതിയും മത്സ്യബന്ധനത്തിനു ഭീഷണിയായി മാറിക്കഴിഞ്ഞു. കൃത്രിമ പാരുകള്‍ തീരദേശ മത്സ്യലഭ്യത വര്‍ദ്ധിപ്പിക്കും എന്നത് തീരദേശത്തിന് തെല്ല് ആശ്വാസകരമാണ്.
Related
Related Articles
കുഞ്ഞാറ്റക്കിളിയുടെ യാത്ര
സിസ്റ്റര്‍ നിരഞ്ജന അധ്യാപകര്‍ക്കായി കേരള അറബിക് മുന്‍ഷീസ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച രചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കഥ.നേരം പരപരാ വെളുത്തുതുടങ്ങി. അങ്ങ് കിഴക്ക്
മോദി ഫ്രാന്‍സിസ് പാപ്പായുടെ ഹൃദയം കവരുമ്പോള്‍
നയതന്ത്രത്തിനും രാജ്യതന്ത്രജ്ഞതയ്ക്കും അതീതമായ ചരിത്രനിയോഗത്തിന്റെ ആമന്ത്രണം ശ്രവിക്കുന്ന ഉചിതയോഗജ്ഞനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പലപ്പോഴും ലോകവേദികളില്‍ തിളങ്ങുന്നത്. വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍ ഫ്രാന്‍സിസ് പാപ്പായുമായുള്ള ഗാഢാശ്ലേഷം
കാണാപ്പുറം: ഇനിയും ശേഷിക്കുകയാണ് മാധ്യമപ്രവര്‍ത്തകന്റെ ജീവിതം
പുതുവര്‍ഷത്തില്‍ തന്നെ മാധ്യമ പ്രവര്‍ത്തകര്‍ എന്നു അഭിമാനിക്കുകയും അഹങ്കരിക്കുകയും ചെയ്തിരുന്നവര്‍ക്കെല്ലാം കണക്കിനു കിട്ടി. കമ്യൂണിസ്റ്റുകാരുടെയും കോണ്‍ഗ്രസുകാരുടെയും അടിയും ഇടിയുമെല്ലാം ഒന്നുമല്ല മോനേ…എന്നു നടുംപുറത്ത് ഉണ്ടംപൊരി കണക്കെ വീര്‍ത്ത