അനുഗ്രഹമായവന്റെ സ്വർഗ്ഗം: കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ

അനുഗ്രഹമായവന്റെ സ്വർഗ്ഗം: കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ

കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ
വിചിന്തനം:- അനുഗ്രഹമായവന്റെ സ്വർഗ്ഗം (ലൂക്കാ 24:46-53)

ആരെയും മയക്കുന്ന ശാന്തതയോടെയാണ് ലൂക്കാ സുവിശേഷകൻ ശിഷ്യന്മാരിൽ നിന്നും വേർപിരിയുന്ന യേശുവിന്റെ ചിത്രമെഴുതുന്നത്. “അവന്‍ അവരെ ബഥാനിയാവരെ കൂട്ടിക്കൊണ്ടു പോയി; കൈകള്‍ ഉയര്‍ത്തി അവരെ അനുഗ്രഹിച്ചു” (v.50). ബഥാനിയാ – മരണത്തിനെ അതിജീവിക്കുന്ന സൗഹൃദത്തിന്റെയും ഉത്ഥാനത്തിന്റെയും ഇടമാണത്. ലാസറിനെ ഉയിർപ്പിച്ച ഇടം. അവനിതാ, ഒരു ഇടയനെ പോലെ അവരെ അങ്ങോട്ട് നയിക്കുന്നു. കാൽവരിയല്ല ഇനി നമ്മുടെ യാത്രകളുടെ ലക്ഷ്യം. അതിനപ്പുറം ബഥാനിയായിൽ ഒരു ഇടമുണ്ട്; മരണത്തിനുപോലും കടന്നു വരാൻ സാധിക്കാത്ത ഇടം.

മരണത്തിപ്പുറത്തേക്ക് നയിക്കുന്ന ഒരു ഇടയൻ, ഇതാണ് ലൂക്കാ വരയ്ക്കുന്ന യേശുവിന്റെ അവസാനത്തെ ചിത്രം. അതിനോടൊപ്പം ഒരു കാര്യം കൂടി അവൻ കൂട്ടിച്ചേർക്കുന്നുണ്ട്; “അവന്‍… കൈകള്‍ ഉയര്‍ത്തി അവരെ അനുഗ്രഹിച്ചു” (v.50). മൂന്നു വർഷക്കാലത്തോളം കൂടെ നടന്നവർക്ക് കണ്ണിൽ സൂക്ഷിക്കാവുന്ന അവസാനത്തെ സുന്ദര വർണ്ണമാണിത്; അനുഗ്രഹിക്കുന്ന യേശു. “അനുഗ്രഹിച്ചുകൊണ്ടിരിക്കേ അവന്‍ അവരില്‍നിന്നു മറയുകയും സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെടുകയും ചെയ്‌തു” (v.51). അനുഗ്രഹം അതാണ് അവൻ്റെ അവസാനത്തെ സാക്ഷ്യം. അത് നമ്മിൽ ഓരോരുത്തരിലും എത്തുന്നു. അത് ആകാശത്തിനും ഭൂമിക്കും മധ്യേ നിൽക്കുന്നു, ചരിത്രത്തിനുമേൽ ഒരു മേഘപടലമായി പരക്കുന്നു, നമ്മിലെ തിന്മകളെ മായ്ച്ചുകളയുന്നു, നമ്മുടെ രോഗങ്ങളിലേക്കും നിരാശയിലേക്കും വീഴ്ച്ചയിലേക്കും ദൗർബല്യത്തിലേക്കും അത് ആഴ്ന്നിറങ്ങുന്നു. എന്നിട്ട് നമുക്കൊരു ഉറപ്പു നൽകുന്നു; മുറിവുകളെക്കാൾ ശക്തമാണ് ജീവിതം.

എല്ലാ ശിഷ്യരോടുമുള്ള യേശുവിന്റെ അവസാനത്തെ സന്ദേശം ഇതാണ്: നീ അനുഗൃഹീതനാണ്. ലത്തീൻ, ഗ്രീക്ക് പദനിഷ്പത്തിയിൽ അനുഗ്രഹം എന്നാൽ നിന്നിലെ നന്മയെയാണ് സൂചിപ്പിക്കുന്നത്. നമ്മുടെ ഭാഷയിൽ അനുഗ്രഹത്തിന് “ചുറ്റും കാത്തു രക്ഷിക്കുക” എന്നർത്ഥം. മറ്റൊരു രീതിയിൽ പറഞ്ഞാൽ നിന്നിലെ നന്മയാൽ നിന്റെ ജീവിതപരിസരം പൂവണിയട്ടെ എന്ന് അവൻ കല്പിക്കുന്നു. എലിസബത്തിലൂടെ “നീ സ്ത്രീകളിൽ അനുഗൃഹീതയാണ്” എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ക്രൈസ്തവ ചരിത്രം ആരംഭിക്കുന്നത്. ഇപ്പോഴിതാ അതേ വാക്കുകൾ യേശുവിന്റെ അന്ത്യ വചസ്സുകളായി മാറുന്നു: സകല സൃഷ്ടികളിൽ നിങ്ങൾ അനുഗൃഹീതരാണ്.

യേശുവിന്റെ അനുഗ്രഹത്തിന് യോഗ്യനാകാൻ എന്തു മേന്മയാണ് എനിക്കുള്ളത്? ഒരു മേന്മയും ഇല്ല. എന്നിട്ടും അവൻ എന്നെ അനുഗ്രഹിക്കുന്നു. ഒരു യോഗ്യതയും എനിക്കില്ല. എങ്കിലും അവന്റെ അനുഗ്രഹത്തിൽ ഞാൻ ആശ്രയിക്കും. അത് നൽകുന്ന പ്രത്യാശയിൽ ഞാൻ മുറുകെ പിടിക്കും. കാരണം, അവൻ മാത്രമാണ് എന്നെ വഴിനടത്തുന്ന ഇടയനും പുരോഹിതനും രക്ഷകനും.

അനുഗ്രഹ വചസ്സുകൾ കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നതും അവസാനിക്കുന്നതും. സ്വർഗ്ഗത്തിലേക്ക് കയറാനുള്ളവന് ലോകത്തെ കുറിച്ച് പറയാനുള്ളത് നന്മകൾ മാത്രമാണ്. ശിഷ്യന്മാരോ, വേർപിരിയുന്ന യേശുവിനെ പ്രതി ദുഃഖിക്കുന്നതിനുപകരം “അത്യന്തം ആനന്ദത്തോടെ ജറുസലെമിലേക്കു മടങ്ങുന്നു” (v.52). ഇല്ല, നമ്മൾ നൽകിയ നൊമ്പരങ്ങളുടെ കണക്കുമായല്ല അവൻ പിതാവിന്റെ പക്കലേക്ക് തിരിക്കുന്നത്. നമ്മൾ നൽകിയ കൊച്ചു നന്മകളും ചേർത്തുവച്ചുകൊണ്ട് തന്നെയാണ്.

മൂന്നു സത്യങ്ങൾക്ക് സാക്ഷ്യം നൽകാനാണ് ഉത്ഥിതൻ നമ്മോട് ആവശ്യപ്പെടുന്നത്. ഒന്ന്, കുരിശിന്റെ നിയമമാണ്. ക്രിസ്തുവിന്റെ പീഡാസഹനവും മരണവും ഉത്ഥാനവും വിഷയമാകാത്ത ഒരു പ്രഘോഷണവും നിനക്കുണ്ടാകരുത്. രണ്ട്, മാനസാന്തരം: ഉന്നതവും സുന്ദരവുമായ സത്യമാർഗത്തിലേക്കുള്ള ഏക വാതിലാണത്. മൂന്ന്, പാപമോചനം: വീണു പോയാലും ജീവിതം പുനരാരംഭിക്കാനുള്ള സാധ്യതയായി ക്ഷമിക്കുന്ന സ്നേഹം കയ്യെത്തും ദൂരത്ത് എപ്പോഴുമുണ്ട് എന്ന ബോധ്യം.

അവൻ അവരിൽ നിന്നും മറയുകയും സ്വർഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ടുവെന്നും സുവിശേഷകൻ പറയുന്നു. അവൻ മറഞ്ഞത് മേഘങ്ങൾക്കപ്പുറത്തേക്കല്ല, നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലേക്കാണ്. നമ്മുടെ ഹൃദയമാണ് അവന്റെ സ്വർഗ്ഗം. അവൻ നമ്മുടെ ഓരോരുത്തരുടെയും വലതുവശത്ത് ഉപവിഷ്ടനായിരിക്കുന്നു. എല്ലാ സൃഷ്ടികളുടെയും ഉള്ളിലുണ്ട് അവൻ. കല്ലിന്റെ കാഠിന്യത്തിലും താരാഗണങ്ങളുടെ സംഗീതത്തിലും പ്രഭാതത്തിലെ കിരണങ്ങളിലും പ്രണയികളുടെ ആലിംഗനത്തിലും സ്നേഹത്തെ പ്രതിയുള്ള ത്യാഗങ്ങളിലും അവനുണ്ട്. ഇനി സഹജൻ നരകമല്ല, സ്വർഗ്ഗമാണ്. എന്റെ തമ്പുരാൻ വസിക്കുന്ന ഇടമാണവൻ.

ഒന്നാം വായന
അപ്പസ്‌തോലന്‍മാരുടെ പ്രവര്‍ത്തനങ്ങളില്‍നിന്ന് (1 : 1-11)

(അവര്‍ നോക്കി നില്‍ക്കേ, അവന്‍ ഉന്നതങ്ങളിലേക്ക് സംവഹിക്കപ്പെട്ടു.)

അല്ലയോ തെയോഫിലോസ്, യേശു, താന്‍ തെരഞ്ഞെടുത്ത അപ്പസ്‌തോലന്മാര്‍ക്ക് പരിശുദ്ധാത്മാവ് വഴി കല്‍പന നല്‍കിയതിനുശേഷം സ്വര്‍ഗ്ഗത്തിലേക്ക് സംവ ഹിക്കപ്പെട്ട ദിവസംവരെ, പ്രവര്‍ത്തിക്കുകയും പഠി പ്പിക്കുകയും ചെയ്ത എല്ലാ കാര്യങ്ങളെയുംകുറിച്ച് ആദ്യഗ്രന്ഥത്തില്‍ ഞാന്‍ എഴുതിയിട്ടുണ്ടല്ലോ. പീഡാ നുഭവത്തിനുശേഷം നാല്‍പതു ദിവസത്തേക്ക് യേശു അവരുടെയിടയില്‍ പ്രത്യക്ഷനായി ദൈവരാജ്യത്തെ ക്കുറിച്ചു പഠിപ്പിച്ചു. അങ്ങനെ, അവന്‍ അവര്‍ക്കു വേണ്ടത്ര തെളിവുകള്‍ നല്‍കികൊണ്ട്, ജീവിക്കുന്ന വനായി പ്രത്യക്ഷപ്പെട്ടു. അവന്‍ അവരോടൊപ്പം ഭക്ഷ ണത്തിനിരിക്കുമ്പോള്‍ കല്‍പിച്ചു: നിങ്ങള്‍ ജറുസ ലേം വിട്ടുപോകരുത്. എന്നില്‍ നിന്നു നിങ്ങള്‍ കേട്ട പിതാവിന്റെ വാഗ്ദാനം കാത്തിരിക്കുവിന്‍. എന്തെ ന്നാല്‍, യോഹന്നാന്‍ വെള്ളം കൊണ്ടു സ്‌നാനം നല്‍കി; നിങ്ങളാകട്ടെ ഏറെത്താമസിയാതെ പരിശുദ്ധാത്മാ വിനാല്‍ സ്‌നാനം ഏല്‍ക്കും.
ഒരുമിച്ചുകൂടിയിരിക്കുമ്പോള്‍ അവര്‍ അവനോടു ചോദിച്ചു: കര്‍ത്താവേ, അവിടുന്ന് ഇസ്രായേലിന് രാജ്യം പുനഃസ്ഥാപിച്ചു നല്‍കുന്നത് ഇപ്പോഴാണോ? അവന്‍ പറഞ്ഞു: പിതാവ് സ്വന്തം അധികാരത്താല്‍ നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള സമയമോ കാലമോ നിങ്ങള്‍ അറിയേണ്ട കാര്യമല്ല. എന്നാല്‍, പരിശുദ്ധാത്മാവു നിങ്ങളുടെ മേല്‍ വന്നു കഴിയുമ്പോള്‍ നിങ്ങള്‍ ശക്തി പ്രാപിക്കും. ജറുസലേമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും. ഇതു പറഞ്ഞു കഴിഞ്ഞപ്പോള്‍ അവര്‍ നോക്കി നില്‍ക്കേ, അവന്‍ ഉന്നതങ്ങളിലേക്ക് സംവഹിക്ക പ്പെട്ടു: ഒരു മേഘം വന്ന് അവനെ അവരുടെ ദൃഷ്ടി യില്‍ നിന്നു മറച്ചു. അവന്‍ ആകാശത്തിലേക്കു പോകു ന്നത് അവര്‍ നോക്കി നില്‍ക്കുമ്പോള്‍, വെള്ള വസ്ത്രം ധരിച്ച രണ്ടുപേര്‍ അവരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: അല്ലയോ ഗലീലിയരേ, നിങ്ങള്‍ ആകാശ ത്തിലേക്കു നോക്കി നില്‍ക്കുന്നതെന്ത്? നിങ്ങളില്‍ നിന്നു സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ട യേശു, സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നതായി നിങ്ങള്‍ കണ്ടതു പോലെതന്നെ തിരിച്ചുവരും.
കര്‍ത്താവിന്റെ വചനം.

പ്രതിവചനസങ്കീര്‍ത്തനം
(47 : 1-2, 5-6, 7-8)

ജയഘോഷത്തോടും കാഹളനാദത്തോടുംകൂടെ ദൈവമായ കര്‍ത്താവ് ആരോഹണം ചെയ്തു.

ജനതകളേ, കരഘോഷം മുഴക്കുവിന്‍. ദൈവത്തിന്റെ മുന്‍പില്‍ ആഹ്ലാദാരവം മുഴക്കുവിന്‍. അത്യുന്നത നായ കര്‍ത്താവു ഭീതിദനാണ്; അവിടുന്നു ഭൂമി മുഴു വന്റെയും രാജാവാണ്.
ജയഘോഷത്തോടും…..
ജയഘോഷത്തേടും കാഹളനാദത്തോടും കൂടെ ദൈവമായ കര്‍ത്താവ് ആരോഹണം ചെയ്തു. ദൈവത്തെ പാടിപ്പുകഴ്ത്തുവിന്‍; സ്‌തോത്രങ്ങളാലപിക്കുവിന്‍; നമ്മുടെ രാജാവിനു സ്തുതികളുതിര്‍ക്കുവിന്‍; കീര്‍ ത്തനങ്ങളാലപിക്കുവിന്‍.
ജയഘോഷത്തോടും…..
ദൈവം ഭൂമി മുഴുവന്റെയും രാജാവാണ്; സങ്കീര്‍ത്തനംകൊണ്ട് അവിടുത്തെ സ്തുതിക്കുവിന്‍. ദൈവം ജനതകളുടെമേല്‍ വാഴുന്നു, അവിടുന്നു തന്റെ പരിശുദ്ധ സിംഹാസനത്തിലിരിക്കുന്നു.
ജയഘോഷത്തോടും…..

രണ്ടാം വായന
ഹെബ്രായര്‍ക്ക് എഴുതിയ ലേഖനത്തില്‍നിന്ന് (9: 24-28; 10: 19-23)

(യേശു സ്വര്‍ഗ്ഗത്തിലേക്കുതന്നെയാണ് പ്രവേശിച്ചത്)

സഹോദരരെ, മനുഷ്യനിര്‍മിതവും സാക്ഷാല്‍ ഉള്ള വയുടെ പ്രതിരൂപവുമായ വിശുദ്ധസ്ഥലത്തേക്കല്ല, നമുക്കുവേണ്ടി ദൈവസന്നിധിയില്‍ നില്‍ക്കാന്‍ സ്വര്‍ ഗത്തിലേക്കുതന്നെയാണ് യേശു പ്രവേശിച്ചത്. അത്, പ്രധാനപുരോഹിതന്‍ തന്‍േറതല്ലാത്ത രക്തത്തോടു കൂടെ വിശുദ്ധ സ്ഥലത്തേക്ക് ആണ്ടുതോറും പ്രവേ ശിക്കുന്നതുപോലെ, പലപ്രാവശ്യം തന്നെത്തന്നെ സമര്‍ പ്പിക്കാനായിരുന്നില്ല. ആയിരുന്നെങ്കില്‍ ലോകാരംഭം മുതല്‍ പലപ്രാവശ്യം അവന്‍ പീഡ സഹിക്കേണ്ടി വരുമായിരുന്നു. കാലത്തിന്റെ പൂര്‍ണതയില്‍ തന്നെ ത്തന്നെ ബലിയര്‍പ്പിച്ചുകൊണ്ട് പാപത്തെ നശിപ്പി ക്കാന്‍ ഇപ്പോള്‍ ഇതാ, അവന്‍ ഒരിക്കല്‍ മാത്രം പ്രത്യ ക്ഷപ്പെട്ടിരിക്കുന്നു. മനുഷ്യന്‍ ഒരു പ്രാവശ്യം മരി ക്കണം; അതിനുശേഷം വിധി എന്ന് നിശ്ചയിക്കപ്പെ ട്ടിരിക്കുന്നു. അതുപോലെതന്നെ ക്രിസ്തുവും വളരെ പ്പേരുടെ പാപങ്ങള്‍ ഉന്‍മൂലനം ചെയ്യുന്നതിനുവേണ്ടി ഒരു പ്രാവശ്യം അര്‍പ്പിക്കപ്പെട്ടു. അവന്‍ വീണ്ടും വരും -പാപപരിഹാരാര്‍ഥമല്ല, തന്നെ ആകാംക്ഷാപൂര്‍വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി.
എന്റെ സഹോദരരേ, യേശുവിന്റെ രക്തംമൂലം വിശുദ്ധസ്ഥലത്തേക്കു പ്രവേശിക്കാന്‍ നമുക്കു മനോ ധൈര്യമുണ്ട്. എന്തെന്നാല്‍, തന്റെ ശരീരമാകുന്ന വിരിയിലൂടെ അവന്‍ നമുക്കായി നവീനവും സജീ വവുമായ ഒരു പാത തുറന്നുതന്നിരിക്കുന്നു. ദൈവ ഭവനത്തിന്റെ മേല്‍നോട്ടക്കാരനായി നമുക്കൊരു മഹാപുരോഹിതനുണ്ട്. അതിനാല്‍, വിശ്വാസത്തിന്റെ ഉറപ്പുള്ള സത്യഹൃദയത്തോടെ നമുക്ക് അടുത്തു ചെല്ലാം. ഇതിന് ദുഷ്ടമനഃസാക്ഷിയില്‍നിന്നു നമ്മുടെ ഹൃദയത്തെ വെടിപ്പാക്കുകയും ശരീരം ശുദ്ധജല ത്താല്‍ കഴുകുകയും വേണം. നമ്മോടു വാഗ്ദാനം ചെയ്തിരിക്കുന്നവന്‍ വിശ്വസ്തനാകയാല്‍ നമ്മുടെ പ്രത്യാശ ഏറ്റുപറയുന്നതില്‍ നാം സ്ഥിരതയുള്ളവ രായിരിക്കണം.
കര്‍ത്താവിന്റെ വചനം.

അല്ലേലൂയാ!

അല്ലേലൂയാ! (Mt. 28: 19+20b) കര്‍ത്താവ് അരുള്‍ ചെയ്യുന്നു: നിങ്ങള്‍ പോയി എല്ലാ ജനതകളേയും പഠിപ്പിക്കുവിന്‍. ഇതാ ലോകാവസാനം വരെ എല്ലാ ദിവസവും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും – അല്ലേലൂയാ!

 

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തില്‍നിന്നുള്ള വായന (24 : 46-53)

(അവരെ അനുഗ്രഹിക്കയില്‍ത്തന്നെ, യേശു സ്വര്‍ഗ്ഗത്തിലേക്ക് ആരോഹണം ചെയ്തു)

അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുള്‍ചെയ്തു: ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു.: ക്രിസ്തു സഹി ക്കുകയും മൂന്നാം ദിവസം മരിച്ചവരില്‍ നിന്ന് ഉയിര്‍ ത്തെഴുന്നേല്‍ക്കുകയും ചെയ്യണം. പാപമോചനത്തി നുള്ള അനുതാപം അവന്റെ നാമത്തില്‍ ജറുസലെ മില്‍ ആരംഭിച്ച് എല്ലാ ജനതകളോടും പ്രഘോഷിക്ക പ്പെടേണ്ടിയിരിക്കുന്നു. നിങ്ങള്‍ ഇവയ്ക്കു സാക്ഷി കളാണ്. ഇതാ, എന്റെ പിതാവിന്റെ വാഗ്ദാനം നിങ്ങ ളുടെമേല്‍ ഞാന്‍ അയയ്ക്കുന്നു. ഉന്നതത്തില്‍നിന്നു ശക്തി ധരിക്കുന്നതുവരെ നഗരത്തില്‍ത്തന്നെ വസി ക്കുവിന്‍.
അവന്‍ അവരെ ബഥാനിയാവരെ കൂട്ടിക്കൊണ്ടു പോയി; കൈകള്‍ ഉയര്‍ത്തി അവരെ അനുഗ്രഹിച്ചു. അനു ഗ്രഹിച്ചുകൊണ്ടിരിക്കേ അവന്‍ അവരില്‍ നിന്നു മറ യുകയും സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെടുകയും ചെയ്തു. അവര്‍ അവനെ ആരാധിച്ചു. അത്യന്തം ആന ന്ദത്തോടെ ജറുസലെമിലേക്കു മടങ്ങി. അവര്‍ ദൈവ ത്തെ സ്തുതിച്ചുകൊണ്ട് സദാ സമയവും ദേവാലയ ത്തില്‍ കഴിഞ്ഞുകൂടി.
കര്‍ത്താവിന്റെ സുവിശേഷം.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
ascensionhomily readings malayalam

Related Articles

“ഇസ്‌ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.

റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍

ആഘോഷങ്ങള്‍ ഒഴിവാക്കി പ്രളയബാധിതരെ പുനരധിവസിപ്പിക്കണം: ബിഷപ് ഡോ. ജോസഫ് കാരിക്കശേരി

കോട്ടപ്പുറം: പ്രളയബാധിതരായവരെ ജാതി മതവ്യത്യാസമില്ലാതെ പുനരധിവസിപ്പിക്കേണ്ട ചുമതല എല്ലാ ക്രൈസ്തവര്‍ക്കുമുണ്ടെന്ന് ബിഷപ് ഡോ. ജോസഫ് കാരിക്കശേരി വ്യക്തമാക്കി. നമ്മള്‍ എല്ലാവരും സഹോദരീസഹോദരന്മാരാണെന്ന ചിന്ത നമ്മെ പ്രചോദിപ്പിക്കട്ടെയെന്ന് ഇടയലേഖനത്തിലൂടെ

പോര്‍തരു ചവിട്ടി മാര്‍ യൗസേപ്പ്

            വടക്കന്‍ പറവൂര്‍ ഡോണ്‍ബോസ്‌കോ പള്ളിയിലെ നിറഞ്ഞ വേദിയില്‍ യൗസേപ്പിതാവിന്റെ മാഹാത്മ്യം ചൊല്ലി ചവിട്ടി ശ്രദ്ധേയരായിരിക്കുകയാണ് വിദ്യാര്‍ത്ഥിനികള്‍. ആഗോള കത്തോലിക്കാ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*