Posts From bejo silvery

Back to homepage
bejo silvery

bejo silvery

ഒടിടി V/s കൊട്ടക

ദശാബ്ദങ്ങളായി സിനിമാപ്രദര്‍ശനവേദികളുടെ ഒറ്റവാക്കായിരുന്നു തിയേറ്റര്‍. നമ്മുടെ നാട്ടിലാകട്ടെ ക്ഷേത്രകലകള്‍ പോലും തിയേറ്ററുകളുടെ (ഓഡിറ്റോറിയം) ചട്ടക്കൂട്ടിലേക്കു മാറ്റി പ്രതിഷ്ഠിക്കപ്പെട്ടു. നാടകത്തിനും സിനിമയ്ക്കും മറ്റു ദൃശ്യവിനോദപരിപാടികള്‍ക്കും അവയുടെ ആവിര്‍ഭാവകാലം മുതല്‍ ധാരാളം കാഴ്ചക്കാരുണ്ടായിരുന്നു. മാസത്തിലൊരിക്കലോ ആഴ്ചയിലൊരിക്കലോ സിനിമയ്ക്കു പോകുകയെന്നാല്‍ കുടുംബസമേതം ഒന്നു പുറത്തേക്കിറങ്ങാനുള്ള അവസരമാണ് ഒരുക്കിയിരുന്നത്. കാലത്തിന്റെ മാറ്റവും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദവും ഒടിടി പ്ലാറ്റ്‌ഫോമുകളുടെയും സ്ട്രീമിംഗ് ആപ്പുകളുടെയും വൈപുല്യത്തിനിടയാക്കി.

Read More

ദൃശ്യവിസ്മയം സൂപ്പര്‍ഹിറ്റ്

പ്രേക്ഷകരുടെ ഇഷ്ടങ്ങളിലേക്ക് കൂടുകൂട്ടിയെത്തിയ സിനിമയാണ് ‘ഹോം’. ഒലിവര്‍ ട്വിസ്റ്റിന്റെ (ഇന്ദ്രന്‍സ്) ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിലേക്ക് കാണികള്‍ കൂടി അതിഥികളായെത്തിയ കൊച്ചുചിത്രം. സൂപ്പര്‍താരങ്ങളുടെ സാന്നിധ്യമില്ലാതെ തന്നെ ഇത്ര വലിയ വിജയം കൈവരിച്ച സിനിമകള്‍ മലയാളത്തില്‍ കുറവാണ്. സംവിധായകന്‍ റോജിന്‍ തോമസിനോടൊപ്പം നടീനടന്മാരും നിര്‍മാതാവും സാങ്കേതിക വിദഗ്ധരും ഒറ്റക്കെട്ടായി അണിനിരന്നപ്പോഴാണ് ഈ മികച്ച ചിത്രം പിറന്നത്. അതില്‍

Read More

ജൂള്‍സ് ക്രോളിന്റെ കുറ്റാന്വേഷണ സിദ്ധാന്തം

  ലോകത്തിലെ ഏറ്റവും പ്രശസ്തനായ സ്വകാര്യകുറ്റാന്വേഷകനാണ് ജൂള്‍സ് ക്രോള്‍ (Jules Kroll). 70കളില്‍ അമേരിക്കയില്‍ നോട്ടമിട്ട ക്രോളിന്റെ അദൃശ്യനയനങ്ങള്‍ പരിഹാരം കണ്ടെത്താത്ത കേസുകള്‍ വളരെ കുറവ്.ഔദ്യോഗിക അന്വേഷണ ഏജന്‍സികള്‍ മടുത്ത് പിന്‍മാറിയ പല കേസുകളും അദ്ദേഹം അന്വേഷിച്ച് ‘സത്യം’ കണ്ടെത്തി കോടതികള്‍ക്കു മുന്നില്‍ എത്തിച്ചിട്ടുണ്ട്. ക്രോള്‍ അന്വേഷിച്ച കേസുകളിലെ പല പ്രതികളും ഇപ്പോഴും ഇരുമ്പഴിക്കുള്ളിലാണ്. കൊവിഡ്-19

Read More

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം: അവസാനിക്കാത്ത ചോരക്കളി

ഈ തര്‍ക്കം വളരെ പഴയതാണ്. അതിനെ ചൊല്ലിയുള്ള സംഘര്‍ഷങ്ങള്‍ മാത്രമാണ് എപ്പോഴും പുതിയത്. വിശുദ്ധഗ്രന്ഥത്തിലെ പഴയനിയമ കാലത്തോളം നീളുന്ന പാരമ്പര്യം ജറൂസലേമിനുമേല്‍ അവകാശപ്പെടുന്ന യഹൂദരും കിഴക്കന്‍ ജറുസലേം തങ്ങളുടേതാണെന്ന് വാദിക്കുന്ന അറബ് മുസ്ലീങ്ങളും തമ്മിലുള്ള പോരാട്ടത്തിന് പുതിയ കാലഘട്ടത്തിന്റെ കാലഗണനയില്‍ പോലും ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഓരോ പോരാട്ടവും തീരുമ്പോള്‍ മുറിവുകളുടെ ആഴം കൂടിവരുന്നു എന്നതാണ്

Read More

‘നിങ്ങളെ ഞാന്‍ വിശ്വസിക്കുന്നു, എന്റെ വിശ്വാസം നിങ്ങളെ ബാധ്യസ്ഥരാക്കുന്നു’- ഇമ്മാനുവല്‍ മക്രോണ്‍.

പാരീസ്: ഫ്രാന്‍സില്‍ പ്രവര്‍ത്തിക്കുന്ന ഇമാമുമാര്‍ക്കും, മുസ്ലീം ആരാധനയ്ക്കുവേണ്ടിയുള്ള ഫ്രഞ്ച് കൗണ്‍സിലും തമ്മിലുള്ള  പൊതുവായ ഒരു പെരുമാറ്റച്ചട്ടവും, ധാര്‍മീക സംഹിതയും രൂപീകരിക്കാന്‍ ബുധനാഴ്ച്ച നടന്ന ചര്‍ച്ചയില്‍ തീരുമാനമായി. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും, ആഭ്യന്തരമന്ത്രിയും മുസ്ലീങ്ങളുടെ ഭാഗത്തുനിന്ന് കൗണ്‍സിലില്‍ അംഗങ്ങളായ ഒമ്പതു ഫെഡറേഷനുകളില്‍ എട്ടിന്റെയും പ്രതിനിധികളുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.  ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം 2003 ല്‍ സ്ഥാപിതമായ

Read More