മൂന്നു മക്കളുടെ അമ്മയുള്‍പ്പെടെ വിശുദ്ധിയുടെ പടവില്‍ മൂന്നുപേര്‍

മൂന്നു മക്കളുടെ അമ്മയുള്‍പ്പെടെ വിശുദ്ധിയുടെ പടവില്‍ മൂന്നുപേര്‍

വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ നടപടികളുടെ ഭാഗമായി ദൈവദാസികളായ രണ്ട് ഇറ്റാലിയന്‍ അല്മായ വനിതകളുടെയും ഒരു ഇറ്റാലിയന്‍ ഫ്രാന്‍സിസ്‌കന്‍ കണ്‍വെന്‍ച്വല്‍ സന്ന്യാസിയുടെയും ധീരാത്മക പുണ്യങ്ങളെ അംഗീകരിച്ചുകൊണ്ട് വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ കാര്യാലയം അവരെ ധന്യരായി പ്രഖ്യാപിച്ചു. ദൈവത്തിന്റെ സ്‌നേഹത്തിനു വിട്ടുകൊടുക്കുകയും അവന്റെ കരുണയില്‍ വിശ്വസിക്കുകയും അവന്റെ ക്ഷമയില്‍ പ്രത്യാശിക്കുകയും ചെയ്ത മൂന്നുപേരുടെയും ധീരപുണ്യങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഡിക്കാസ്ട്രിയുടെ തലവനായ കര്‍ദിനാള്‍ മര്‍ചെല്ലോ സെമറാറോയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഫ്രാന്‍സിസ് പാപ്പാ അനുമതി നല്‍കുകയായിരുന്നു.

ഒന്‍പതുകൊല്ലം മുന്‍പ് റോമില്‍ അന്തരിച്ച എന്റിക്കാ ബെല്‍ത്രാമെ ക്വത്രോക്കി 2001ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച ദമ്പതിമാരുടെ പുത്രിയാണെന്ന പ്രത്യേകതയുമുണ്ട്. പ്ലാചിദോ കോര്‍തേസെ ഗെസ്റ്റപ്പോയുടെ പീഡനത്തിന് വിധേയനായി കൊല്ലപ്പെട്ട ഫ്രാന്‍സിസ്‌കന്‍ സന്ന്യാസിയും, മരിയ ക്രിസ്തീനാ തന്റെ ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ രക്ഷയ്ക്കായി കീമോതെറാപ്പി വൈകിപ്പിച്ച് കാന്‍സറിന് കീഴടങ്ങിയ ധീര യുവതിയായ അമ്മയുമാണ്.

Maria Cristina Mocellin, an Italian mother who delayed her own chemotherapy treatment in order to save the life of the child she was carrying, is pictured with her son, Francesco, in 1991. Mocellin, who died of cancer in 1995, has been proclaimed venerable by Pope Francis. (Photos from Congrégation pour la cause des saints and CNS photo/courtesy Associazione amici di Cristina Onlus/Catholic Philly)

മരിയ ക്രിസ്തീനാ ചെല്ല മോചെല്ലിന്‍

1969 ഓഗസ്റ്റ് 18ന് ഇറ്റലിയില്‍ മിലാനിലെ ചിനി സെല്ലോ ബാല്‍സമോയിലാണ് മരിയ ക്രിസ്തീനാ ജനിച്ചത്. സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരിക്കെ, ക്രിസ്ത്യാനികളുടെ സഹായമായ മരിയയുടെ പുത്രിമാര്‍ എന്ന സലേഷ്യന്‍ സന്ന്യാസിനീ സമൂഹത്തില്‍ ദൈവവിളി തിരിച്ചറിയാനുള്ള പരിശീലനത്തില്‍ മുന്നോട്ടുപോയെങ്കിലും പതിനാറാം വയസ്സില്‍ വെനേത്തോയില്‍ മുത്തച്ഛന്റെ വീട്ടില്‍ അവധിക്കാലം ചെലവഴിക്കാന്‍ പോയപ്പോള്‍ പത്തൊമ്പതുകാരനായ കാര്‍ളോ മൊച്ചെല്ലിനെ കണ്ടുമുട്ടുകയും വിവാഹജീവിതത്തിലേക്കാണ് തന്റെ വിളിയെന്ന് തിരിച്ചറിയുകയും ചെയ്തു. ഇതിനിടെ ഇടതുകാലില്‍ കാന്‍സറിന്റെ ഒരു വകഭേദമായ സകോമ ട്യൂമര്‍ ബാധിച്ച് രണ്ടു വര്‍ഷം ചികിത്സയും ശസ്ത്രക്രിയയും തെറാപ്പികളും കഴിഞ്ഞ് 1991ല്‍ കാര്‍ളോയെ വിവാഹം ചെയ്തു. മൂന്നാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ച നാളുകളില്‍ അവള്‍ക്ക് വീണ്ടും രോഗബാധയുണ്ടായി. ഗര്‍ഭസ്ഥശിശുവിന് അപകടം വരാതിരിക്കാന്‍ കീമോതെറാപ്പി ഉപേക്ഷിച്ച ഇരുപത്താറുകാരിയായ ആ അമ്മ കാന്‍സര്‍ മൂര്‍ച്ഛിച്ച് മരിക്കുകയായിരന്നു.

Enrichetta Beltrame Quattrocchi was the last daughter of the blessed spouses Luigi Beltrame Quattrocchi and Maria Corsin. (Photos from Enrichetta Beltrame Quattrocchi Facebook and Wikipedia)

എന്റിക്കാ ബെല്‍ത്രാമെ ക്വാത്രോക്കി

2012 ജൂണില്‍ മരണമടഞ്ഞ എന്റിക്കാ ബെല്‍ത്രാമെ ക്വാത്രോക്കിക്കു സഭ അവളുടെ പുണ്യങ്ങള്‍ക്ക് ഔദ്യോഗികമായ അംഗീകാരം നല്‍കുകയാണ്. ദൈവദാസരായ ലൂയിജി ബെല്‍ത്രാമെ ക്വോത്രോക്കിയുടെയും മരിയാ കോര്‍സീനിയുടേയും നാലാമത്തെ മകള്‍. സമര്‍പ്പണ ജീവിതം സ്വീകരിച്ച സഹോദരങ്ങളായ ഫാ. തര്‍ച്ചീസോ, സിസ്റ്റര്‍ ചെചീലിയ, ഫാ. പവഌനോ എന്നിവരുടെ പാത പിന്‍തുടരാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും വൃദ്ധരായ മാതാപിതാക്കളെ ശുശ്രൂഷിക്കാനും പിന്നീട് അവരുടെ നാമകരണനടപടികള്‍ക്കായി തന്റെ ശ്രദ്ധ പൂര്‍ണമായി അര്‍പ്പിക്കാനും അവള്‍ തീരുമാനിക്കുകയായിരുന്നു.

ഇതിനിടെ വിന്‍സന്റ് ഡി പോളിന്റെ ഉപവിയുടെ സഹോദരിമാരോടൊപ്പം സന്നദ്ധസേവകയായി റോമിലെ പ്രാന്ത പ്രദേശങ്ങളില്‍ സേവനം ചെയ്തു. അധ്യാപനത്തിലും വ്യാപൃതയായി. 1976 മുതല്‍ സാംസ്‌കാരിക, പാരിസ്ഥിതിക പൈതൃക മന്ത്രാലയത്തിന്റെ സൂപ്രണ്ടായിരുന്നു. വിവിധ രോഗങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും അലട്ടിയിരുന്നെങ്കിലും പ്രാര്‍ത്ഥനയും അനുദിന ദിവ്യബലിയര്‍പ്പണവും കൊണ്ടു ധന്യമായ ഒന്നായിരുന്നു അവളുടെ ജീവിതം. ദാമ്പത്യജീവിതത്തില്‍ വിഷമിക്കുന്നവരെ സഹായിക്കാനായാണ് അവളുടെ അവസാന കാലം ചെലവഴിച്ചത്. ദൈവസ്‌നേഹമായിരുന്നു അവളുടെ ജീവിതത്തിന്റെ ആധാരം.

The Franciscan friar Fr. Placido Cortese (1907-1944)

പ്ലാചിദോ കൊര്‍തേസെ

ഓര്‍ഡര്‍ ഓഫ് ഫ്രയേഴ്‌സ് മൈനര്‍ കണ്‍വെന്‍ച്വല്‍ സഭാംഗമായ പ്ലാചിദോ കൊര്‍തേസെ 1907 മാര്‍ച്ച് ഏഴിന് ക്രൊയേഷ്യയിലെ ക്രെസില്‍ ജനിച്ചു. പ്ലാ1930ല്‍ വൈദികനായി. പാദുവായിലെ വിശുദ്ധ അന്തോണീസിന്റെ ദേവാലയത്തില്‍ സേവനം ചെയ്തു. പിന്നീട് ‘വിശുദ്ധ അന്തോണീസിന്റെ സന്ദേശവാഹകന്‍’ (ഇല്‍ മെസാജേ
റോ ദി സന്ത് അന്തോണിയോ) എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായി.

രണ്ടാം ലോകമഹായുദ്ധ കാലത്ത് ഇറ്റലിയിലെ പാദു വായ്ക്കടുത്ത കിയേസാ നോവായിലെ നാസി തടങ്കല്‍പാളയങ്ങളിലെ ക്രൊയേഷ്യക്കാരും സ്ലൊവേനിയക്കാരുമായ തടവുകാരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങി. 1943ലെ യുദ്ധവിരാമത്തിനു ശേഷം സഖ്യസേനയിലെ തടവുകാരെയും നാസികള്‍ വേട്ടയാടിയിരുന്ന ജൂതരെയും ഉള്‍പ്പെടെ രക്ഷപ്പെടുത്താന്‍ അക്ഷീണം പരിശ്രമിച്ചു. ജര്‍മന്‍കാര്‍ ഇതിനെ രാഷ്ട്രീയപ്രവര്‍ത്തനമായി കാണുകയും അത് അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിക്കുകയും ചെയ്തു. 1944 ഒക്ടോബര്‍ എട്ടിന് തന്ത്രപൂര്‍വ്വം അദ്ദേഹത്തെ വിശുദ്ധ അന്തോണീസിന്റെ ബസിലിക്കയ്ക്ക് പുറത്തെത്തിക്കുകയും ത്രിയെസ്‌തെയിലുള്ള നാസികളുടെ പാളയത്തില്‍ വച്ച് ഏറ്റ കഠിനമായ പീഡനത്തെ തുടര്‍ന്ന് അദ്ദേഹം മരണമടയുകയുമായിരുന്നു.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

 

 

 


Related Articles

അനുതാപത്തിന്റെയും അനുഗ്രഹത്തിന്റെയും സമയം

ഏവര്‍ക്കും തപസുകാലത്തിന്റെ അനുഗ്രഹങ്ങള്‍ നേരുന്നു. പ്രിയമുള്ളവരേ മാനസാന്തരത്തിന്റെ പുണ്യകാലഘട്ടത്തിലേക്ക്‌ നാം പ്രവേശിച്ചിരിക്കുകയാണല്ലോ. ഇത്‌ പ്രര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ദാനധര്‍മത്തിന്റെയും ദിനങ്ങളാണ്‌. ജീവിതത്തില്‍ ചെയ്‌തുപോയ തെറ്റുകളെയും കുറവുകളെയും ബലഹീനതകളെയും ഓര്‍ത്ത്‌

വിജ്ഞാനത്തിന്റെയും വിശുദ്ധിയുടെയും ദിവ്യതേജസ്‌

നീണ്ട 41 വര്‍ഷങ്ങള്‍ കൊല്ലം രൂപതയില്‍ ജ്വലിച്ചുനിന്ന ആത്മീയാചാര്യനായ ജെറോം കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞിട്ട്‌ ഫെബ്രുവരി 26ന്‌ 26 വര്‍ഷങ്ങള്‍ തികഞ്ഞു. കാലത്തിന്‌ മായ്‌ക്കുവാന്‍ പറ്റാനാവാത്തവിധത്തില്‍ ഈ പുണ്യപുരുഷനെക്കുറിച്ചുള്ള

ദേശീയ പരിപ്രേക്ഷ്യം അതിജീവനത്തിന് സ്വയംപര്യാപ്തത

രാജ്യത്തെ ഏറ്റവും വലിയ കത്തോലിക്കാ യുവജന പ്രസ്ഥാനമായ ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ (ഐസിവൈഎം) ജനറല്‍ സെക്രട്ടറി അഡ്വ. ആന്റണി ജൂഡി കൊവിഡ് മഹാമാരിക്കാലത്ത് ദേശീയ തലത്തില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*