ദേവസഹായത്തിന്റെ നാമകരണം എന്തേ ഇത്ര വൈകി?

ദേവസഹായത്തിന്റെ നാമകരണം എന്തേ ഇത്ര വൈകി?

 

തെക്കന്‍ തിരുവിതാംകൂറിലെ നട്ടാലം ഗ്രാമത്തില്‍ പിറന്ന് കാറ്റാടിമലയില്‍ രക്തസാക്ഷിത്വം വരിച്ച ദേവസഹായം സാര്‍വത്രിക സഭയുടെ വിശുദ്ധരുടെ ഗണത്തിലേക്ക് 2022 മേയ് 15ന് ഉയര്‍ത്തപ്പെടുന്നു. ദേവസഹായത്തിന്റെ രക്തസാക്ഷിത്വം വഴി തെക്കന്‍ തിരിവിതാംകൂറില്‍ മുളപൊട്ടി വിരിഞ്ഞ വിശ്വാസികളില്‍ നല്ലൊരുഭാഗം ഇന്ന് തിരുവനന്തപുരം, നെയ്യാറ്റിന്‍കര, പാറശാല, മാര്‍ത്താണ്ഡം, കുഴിഞ്ഞുറ, തക്കല, കോട്ടാര്‍ രൂപതകളില്‍ കാണപ്പെടുന്നു.

”രക്തസാക്ഷികളുടെ ചുടുനിണം വീണ മണ്ണ് ക്രൈസ്തവ വിശ്വാസത്തിന്റെ വളക്കൂറുള്ള മണ്ണായിതീര്‍ന്നു” എന്ന തെര്‍ത്തുല്യന്റെ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഇവിടെ യാഥാര്‍ത്ഥ്യമായി. നേമം മിഷനില്‍ ജീവിച്ച് രക്തസാക്ഷിത്വം വരിച്ച നൂറുകണക്കിനു ക്രൈസ്തവ വിശ്വാസികളില്‍ പ്രമുഖനായിരുന്നു ദേവസഹായം പിള്ള.

നാമകരണം എന്തേ ഇത്ര വൈകി?

ദേവസഹായത്തിന്റെ ധീരോചിതമായ ജീവിതവും രക്തസാക്ഷിത്വവും വായിച്ചറിയുന്നവരും അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന വിശ്വാസികളും ന്യായമായും ചോദിക്കാറുണ്ട്: ദേവസഹായത്തെ വിശുദ്ധനായി പ്രഖ്യാപിക്കാന്‍ എന്തേ ഇത്ര വൈകി? വിശ്വാസികളെ സംബന്ധിച്ച് ആശ്വസിക്കാനുള്ള ഉത്തരം വേദപുസ്തകത്തിലുണ്ട്: എല്ലാറ്റിനുംഒരു സമയമുണ്ട്. ആകാശത്തിന്‍ കീഴിലുള്ള സമസ്തകാര്യത്തിനും ഒരവസരമുണ്ട്. മനുഷ്യമനസില്‍ കാലത്തിന്റെ സമഗ്രതയെക്കുറിച്ചുള്ള ബോധ്യം അവിടുന്ന് നിക്ഷേപിച്ചിരിക്കുന്നു. എന്നാല്‍ ദൈവത്തിന്റെ പ്രവൃത്തികള്‍ ഗ്രഹിക്കാന്‍ അവനു കഴിയില്ല (സഭാപ്രസംഗകന്‍ 3: 1,11).

മനുഷ്യനിര്‍മ്മിതമായ തടസ്സങ്ങളും കാലതാമസവും ചരിത്രവസ്തുതകള്‍ രേഖപ്പെടുത്തുന്നതില്‍ വന്ന വീഴ്ചകളും വസ്തുതകളിലെ വൈരുധ്യങ്ങളും തെളിവുകള്‍ നശിപ്പിക്കപ്പെടുന്നതും ചരിത്രവസ്തുതകള്‍ വെളിച്ചത്തുവരുന്നതില്‍ നിക്ഷിപ്ത താല്പര്യക്കാര്‍ക്കുള്ള ഭയവും ബന്ധപ്പെട്ട സഭാധികാരികള്‍ക്കുണ്ടായ വീഴ്ചകളും എല്ലാം നാമകരണനടപടികള്‍ വൈകിപ്പിച്ചുവെന്നു പറയാം. എന്നാല്‍ കാലത്തിന്റെ സമഗ്രതയെക്കുറിച്ചുള്ള ബോധ്യം സഭാധികാരികള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ക്രൈസ്തവിശ്വാസം ഏറെ വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ വിശ്വാസത്തിനുവേണ്ടി സ്വജീവന്‍ നല്‍കിയ ദേവസഹായത്തെ ഏറ്റവും മഹത്തായ മാതൃകയായി നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നു.

 തെക്കന്‍ തിരുവിതാകൂര്‍ രക്തസാക്ഷികളുടെ ചോരവീണ് കുതിര്‍ന്ന മണ്ണാണ്. ആ മണ്ണിലാണ് പില്‍ക്കാലത്ത് കര്‍മലീത്താ മിഷണിമാരും ലണ്ടന്‍ മിഷണറി സൊസൈറ്റിയും മറ്റും അറുപതും നൂറും മേനി വിളവു കൊയ്‌തെടുത്തത്. ഫ്രാന്‍സിസ് പാപ്പാ ദേവസഹായത്തെ വിശുദ്ധ പദത്തിലേക്ക് ഉയര്‍ത്തുമ്പോള്‍ തെക്കന്‍ തിരുവിതാംകൂറിലെ ക്രൈസ്തവ വിശ്വാസികളുടെ രണ്ടര നൂറ്റാണ്ടിലധികമായുള്ള കാത്തിരിപ്പ് സഫലമാകുകയാണ്.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
devashayam

Related Articles

RBC യുടെ “മാങ്ങ” മധുരിക്കുമോ ?

പതറാത്ത രാഷ്ട്രീയ തന്ത്രങ്ങളുമായി ആർ.ബി.സി. തീർച്ചയായും ഈ ജനത ചരിത്രം രചിക്കും. പാലക്കാട് കൊഴിഞ്ഞമ്പാറയിൽ RBC മുന്നണിയ്ക്ക് വിജയം ഉറപ്പിച്ച് മുന്നോട്ട്.. ഇലക്ഷനിൽ പല തന്ത്രങ്ങളുണ്ട്. അതിലൊന്നാണ്

അതിരുകടക്കുന്ന അപ്പോളജറ്റിക്‌സുകള്‍

വാളെടുക്കുന്നവര്‍ എല്ലാവരും വെളിച്ചപ്പാടുകളാകുന്നതു പോലെയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ അപ്പോളജറ്റിക്സുകള്‍. തങ്ങളുടെ മതങ്ങളുടെ സംരക്ഷണം സ്വയം ഏറ്റെടുത്തുകൊണ്ട് അവര്‍ അപ്പോളജറ്റിക്സ് അഥവാവിശ്വാസ സമര്‍ത്ഥനം എന്ന പേരില്‍ സഹജ വിദ്വേഷവും

കളിമണ്ണില്‍ വിസ്മയം തീര്‍ത്ത് ബിനാലെയില്‍ രഘുനാഥന്‍

കലാസൃഷ്ടിയുടെ മാധ്യമം കളിമണ്ണാണെങ്കിലും തഴക്കംചെന്ന ശില്പിയായ കെ. രഘുനാഥന്‍ പരിശീലിപ്പിക്കുന്നത് ശില്പങ്ങളുണ്ടാക്കാനല്ല, നാണയങ്ങളും കുഴലുകളും സൃഷ്ടിക്കാനാണ്. കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി അദ്ദേഹം നടത്തുന്ന ശില്പശാലയില്‍ ആര്‍ക്കും എപ്പോഴും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*