Breaking News

 • അനന്യ മഹിമയുടെ അനശ്വര ദീപ്തി

    സ്വര്‍ഗവും കാലവും തങ്ങള്‍ക്കായി കാത്തുവച്ച സുകൃതം നിറഞ്ഞ പ്രേഷിതഭൂമിയായാണ് കര്‍മ്മലീത്താ മിഷണറിമാര്‍ മലയാളനാടിനെ ഹൃദയത്തിലേറ്റിയത്. കേരളത്തിലെ കത്തോലിക്കാസഭയുടെ നിലനില്പും ചരിത്രഭാഗധേയവും

  ...

  0
 • ഇന്ധനക്കൊള്ളയ്ക്ക് അറുതിയില്ലേ?

    പുകഞ്ഞുനീറി കരിന്തിരി കത്തുന്ന ജീവിതം കൊവിഡ് വാക്സിന്‍ കൊണ്ടുവന്ന പ്രത്യാശയുടെ തരിമ്പില്‍ നിന്ന് വീണ്ടും തെളിച്ചെടുക്കാമെന്ന മോഹവും അവര്‍ തല്ലിക്കെടുത്തുകയാണ്.

  ...

  0
 • മുട്ടിലിഴയേണ്ടവരല്ല ആ ഉദ്യോഗാര്‍ത്ഥികള്‍

  അര്‍ഹതപ്പെട്ട തൊഴിലവകാശത്തിനുവേണ്ടി അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുമ്പില്‍ നടത്തിവരുന്ന സഹനസമരം ശക്തമാവുകയാണ്. പൊരിവെയിലത്ത് മുട്ടിലിഴഞ്ഞും ശയനപ്രദക്ഷിണം നടത്തിയും ശവമഞ്ചം ചുമന്നും

  ...

  0
 • ട്രംപിനെ യുഎസ് അതിജീവിക്കുമ്പോള്‍

    അമേരിക്കയെ തോല്പിക്കാനും ലോകജനതയ്ക്കു മുമ്പാകെ നാണംകെടുത്തി മുട്ടുകുത്തിക്കാനും റഷ്യയ്ക്കോ ചൈനയ്ക്കോ ഇറാനോ ഉത്തര കൊറിയയ്ക്കോ തുര്‍ക്കിക്കോ ഇസ്‌ലാമിക ഭീകരവാദികള്‍ക്കോ കഴിയുന്നില്ലെങ്കില്‍

  ...

  0
 • പെണ്‍വാഴ്ചയുടെ സുകൃതങ്ങള്‍

    താരുണ്യവും ശ്രീത്വവും അധികാര രാഷ്ട്രീയത്തിന് സവിശേഷ മുഖശോഭയും ചാരുതയും ചാര്‍ത്തുന്നു. രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മേയറായി കേരള തലസ്ഥാനനഗരിയില്‍ ഇരുപത്തിയൊന്നുകാരിയായ

  ...

  0
 • പുതുവര്‍ഷ സമ്മാനമായി പ്രത്യാശയുടെ വാക്‌സിന്‍

    മഹാമാരിയുടെ ഒരാണ്ടറുതിയില്‍, കൊടും ദുരിതങ്ങളുടെയും ഭയാശങ്കകളുടെയും വിമ്മിട്ടങ്ങളുടെയും ഇരുണ്ട കാലത്തില്‍ നിന്ന് പ്രത്യാശയിലേക്ക് ഒരു വഴിത്തിരിവിനായി കാത്തിരിക്കുമ്പോള്‍ ആശ്വാസത്തിന് ചില

  ...

  0

Editorial

Back to homepage

അനന്യ മഹിമയുടെ അനശ്വര ദീപ്തി

  സ്വര്‍ഗവും കാലവും തങ്ങള്‍ക്കായി കാത്തുവച്ച സുകൃതം നിറഞ്ഞ പ്രേഷിതഭൂമിയായാണ് കര്‍മ്മലീത്താ മിഷണറിമാര്‍ മലയാളനാടിനെ ഹൃദയത്തിലേറ്റിയത്. കേരളത്തിലെ കത്തോലിക്കാസഭയുടെ നിലനില്പും ചരിത്രഭാഗധേയവും നിര്‍ണയിച്ച ദൈവിക ഇടപെടലിന്റെ വലിയ അടയാളമായിരുന്നു കര്‍മ്മലീത്തരുടെ മലബാര്‍ മിസ്സം. കേരളജനതയുടെ സാമൂഹിക പരിവര്‍ത്തനത്തിനും വിജ്ഞാനാഭ്യുദയത്തിനും ആധ്യാത്മിക നവീകരണത്തിനും അതു വഴിതെളിച്ചു. ത്യാഗധനരും പുണ്യചരിതരും തീക്ഷ്ണമതികളും കര്‍മ്മധീരരുമായ യൂറോപ്യന്‍ പ്രേഷിതസന്ന്യാസിശ്രേഷ്ഠര്‍ വഴിനടത്തിക്കാണിച്ചതാണ് മലയാളദേശത്തിന്റെ

Read More

ഇന്ധനക്കൊള്ളയ്ക്ക് അറുതിയില്ലേ?

  പുകഞ്ഞുനീറി കരിന്തിരി കത്തുന്ന ജീവിതം കൊവിഡ് വാക്സിന്‍ കൊണ്ടുവന്ന പ്രത്യാശയുടെ തരിമ്പില്‍ നിന്ന് വീണ്ടും തെളിച്ചെടുക്കാമെന്ന മോഹവും അവര്‍ തല്ലിക്കെടുത്തുകയാണ്. മഹാമാരിക്കാലത്തെ സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ സകല നന്മകളെയും നിരര്‍ത്ഥകമാക്കുന്ന അതിക്രൂര ചൂഷണവും പാപ്പരത്തവുമാണ് രാജ്യത്തെ ഏറ്റവും വലിയ പരോക്ഷ നികുതിവരുമാനത്തിന്റെ പേരില്‍ ഇന്ധനവിപണിയില്‍ നടത്തിക്കൊണ്ടിരിക്കുന്ന തീവെട്ടിക്കൊള്ള. തൊഴിലും വരുമാനവും ജീവിതഭദ്രതയും അനിശ്ചിതത്വത്തിലായി, സാമ്പത്തികഞെരുക്കവും

Read More

ആഴക്കടലും തീരവും തീറെഴുതാന്‍ ഇവരാര്?

  ആഴക്കടല്‍ മീന്‍പിടുത്ത മേഖലയില്‍ അമേരിക്കന്‍ നിക്ഷേപമിറക്കിയുള്ള സമുദ്രമന്ഥനത്തിന് മൂന്നു വര്‍ഷമായി കേരളത്തിലെ ഇടതുമുന്നണി കപ്പല്‍ത്തലയാളിയും കൂട്ടരും തന്ത്രപരമായി ഒത്താശചെയ്തുവന്ന സ്വപ്‌നയാനപദ്ധതിയുടെ കള്ളിവെളിച്ചത്തായതോടെ തീരദേശത്ത് വീണ്ടും രാഷ്ട്രീയ പ്രക്ഷുബ്ധതയുടെ കൊടുങ്കാറ്റ് ആഞ്ഞടിക്കുകയാണ്. കേരളതീരത്തെ പരമ്പരാഗത മീന്‍പിടുത്തക്കാരടക്കം മത്സ്യമേഖലയുമായി ബന്ധപ്പെട്ടു ജീവിക്കുന്ന പത്തു ലക്ഷത്തിലേറെ വരുന്ന നിര്‍ധന ജനസമൂഹത്തെ മാത്രമല്ല, സമുദ്രവിഭവസമ്പത്തിനെയും കടലിന്റെ ആവാസവ്യവസ്ഥയെയും നാടിന്റെ സുസ്ഥിര

Read More

മുട്ടിലിഴയേണ്ടവരല്ല ആ ഉദ്യോഗാര്‍ത്ഥികള്‍

അര്‍ഹതപ്പെട്ട തൊഴിലവകാശത്തിനുവേണ്ടി അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുമ്പില്‍ നടത്തിവരുന്ന സഹനസമരം ശക്തമാവുകയാണ്. പൊരിവെയിലത്ത് മുട്ടിലിഴഞ്ഞും ശയനപ്രദക്ഷിണം നടത്തിയും ശവമഞ്ചം ചുമന്നും ഉപവാസസത്യഗ്രഹം നയിച്ചും പി.എസ്.സി റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിയമനങ്ങളുടെ പ്രശ്നം ഉന്നയിച്ച് പ്രക്ഷോഭം നയിക്കുന്ന യുവജനങ്ങളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്കില്ലെന്ന് മുഖ്യമന്ത്രിതന്നെ പ്രഖ്യാപിച്ചിരിക്കുന്നു. യുവജന പ്രക്ഷോഭത്തെ രാഷ്ട്രീയപ്രേരിതമെന്നു മുദ്രകുത്തി അധിക്ഷേപിക്കുന്ന ഇടതുമുന്നണി നേതാക്കളും

Read More

ചരിത്രത്തിന്റെ വികലാഖ്യാനത്തിനോ സര്‍ക്കാര്‍ മ്യൂസിയങ്ങള്‍?

  മഹാമാരിക്കാലത്തെ നവകേരള നിര്‍മിതി പ്രഖ്യാപനങ്ങളുടെ തല്‍സ്ഥിതി എന്തുമാകട്ടെ, കേരളത്തിന്റെ സാംസ്‌കാരികപരിണാമചരിത്രവും പൈതൃകവും ഇത്രയേറെ ആഘോഷമാക്കിയ മറ്റൊരു സര്‍ക്കാര്‍ സംസ്ഥാന ചരിത്രത്തിലുണ്ടാവില്ല. കേരളത്തിലെമ്പാടും ”പ്രാദേശികവും വംശീയവുമായ സംസ്‌കാരചരിത്രത്തിന്റെ ഈടുവെയ്പുകളെ വരുംതലമുറയ്ക്ക് അനുഭവവേദ്യമാക്കുന്നതിന്” പൈതൃക മ്യൂസിയങ്ങള്‍ തുറന്നുകൊണ്ടിരിക്കുകയാണ്. ആലപ്പുഴയില്‍ മാത്രം ഏഴു മ്യൂസിയങ്ങള്‍! നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുന്‍പ് നാട്ടിലെ പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലുമെല്ലാം ദിനംപ്രതി ”ഇനിയും

Read More