Breaking News

Editorial

Back to homepage

മദ്യത്തിലെത്ര മുക്കി വേണം വിരക്തിയും വിമുക്തിയും?

കേരള സമൂഹത്തില്‍, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും ഇടയില്‍, മദ്യാസക്തിയും നിരോധിത ലഹരിമരുന്നുകളുടെ ഉപഭോഗവും വര്‍ദ്ധിച്ചുവരുന്നതായി സ്ഥിരീകരിച്ചുകൊണ്ടാണ് കേരള സര്‍ക്കാര്‍ 2018-19 വര്‍ഷത്തെ അബ്കാരി നയം പ്രഖ്യാപിക്കുന്നത്. സമൂഹത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളുടെയും കൂട്ടായ യത്‌നത്തിലൂടെ മദ്യവര്‍ജ്ജനം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായും ആ ഉത്തരവില്‍ പറയുന്നു. സംസ്ഥാന ലഹരിവര്‍ജ്ജന മിഷന്‍ (വിമുക്തി) രൂപീകരിച്ച് നടപ്പാക്കിവരുന്ന ബോധവല്‍ക്കരണ

Read More

ചാവുനിലത്തെ ആർത്തനാദം കേട്ടുവോ

ചങ്കുപിളര്‍ക്കുന്ന കാഴ്‌ചയാണത്‌. വിശന്നുപൊരിഞ്ഞവന്റെ നെഞ്ചത്താഞ്ഞുതൊഴിച്ച്‌ കൊലവിളിക്കുന്ന വേട്ടക്കാരുടെ നൃശംസതയ്‌ക്കു മുന്നില്‍ വിറപൂണ്ടുനില്‍ക്കുന്ന ഇരയുടെ ദൈന്യം. ഉടുമുണ്ടുകൊണ്ട്‌ കൈകള്‍ ബന്ധിച്ച്‌ പരസ്യവിചാരണ ചെയ്‌ത്‌ അവര്‍ അവനെ തല്ലിക്കൊല്ലാന്‍ ഒരുങ്ങുകയാണ്‌. സാമൂഹികമാധ്യമങ്ങളിലെ ദൃശ്യാവിഷ്‌കാരത്തിനായി ആത്മരതിയോളമെത്തുന്ന ഹിംസാത്മക വീര്യത്തോടെ നിസ്സഹായനായ സഹജീവിയെ ചവിട്ടിമെതിക്കുന്ന ജനക്കൂട്ടത്തിന്റെ പൈശാചിക രൗദ്രഭാവം. മനുഷ്യത്വത്തിന്റെയോ കരുണയുടെയോ കണിക പോലുമില്ലാതെ നിസ്വനും നിരാലംബനുമായ ഒരു ചെറുപ്പക്കാരന്റെ കഥകഴിക്കുന്നത്‌

Read More

ഉന്മത്ത ലഹരിയുടെ കിരാതവാഴ്‌ചയില്‍

മദ്യാസക്തിയില്‍ മുങ്ങിത്തുടിക്കുകയാണ്‌ കേരളം. ലഹരിയുടെ ഉന്മത്ത വിഷപ്രളയത്തില്‍ ആറാടുന്ന അഭിശാപത്തിന്റെ ഈ വന്‍ തുരുത്തില്‍, പിഴച്ചുപോയ ഒരു രാഷ്ട്രീയ അടവുനയമായി മദ്യനിയന്ത്രണത്തെ തള്ളിപ്പറഞ്ഞ നാം മദ്യവിമുക്തിയുടെ പ്രത്യാശയില്‍ ഇനിയും ആരെയാണ്‌ കാത്തിരിക്കുന്നത്‌? ഏറ്റവുമൊടുവില്‍, നഗരസ്വഭാവമുള്ള പഞ്ചായത്തുകളിലെ മദ്യശാലകളുടെ കാര്യത്തില്‍ സംസ്ഥാന ഗവണ്‍മെന്റിനു തീരുമാനമെടുക്കാമെന്ന്‌ സുപ്രീം കോടതി `വ്യക്തത’ വരുത്തിയതോടെ, ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ ദൂരപരിധിയുടെ പേരില്‍

Read More

മത്സ്യമേഖലയിലെ പ്രതിസന്ധി പരിഹരിക്കണം

ചുഴലിക്കൊടുങ്കാറ്റല്ല, എത്ര പ്രചണ്ഡ വിക്ഷോഭമുണ്ടായാലും അനങ്ങാന്‍ കൂട്ടാക്കാതെ എല്ലാം ശരിപ്പെടുത്തുന്നവര്‍ വാഴുന്ന നമ്മുടെ നാട്ടില്‍, 580 കിലോമീറ്റര്‍ വരുന്ന കടലോര മേഖലയിലെ ജീവിതാവസ്ഥ കൂടുതല്‍ ദുരിതപൂര്‍ണമാവുകയാണ്‌. ആഴക്കടലില്‍ മീന്‍പിടിക്കാന്‍ പോകുന്ന ട്രോളറുകളും മറ്റു യന്ത്രവത്‌കൃത ബോട്ടുകളും ഒരാഴ്‌ചയായി പണിമുടക്കിലാണ്‌; തീരം വറുതിയിലും. വെറുതെ കെട്ടിയിട്ടിരിക്കുന്ന 3800 ബോട്ടുകളുമായി ബന്ധപ്പെട്ട ഏതാണ്ട്‌ 5000 ഉടമകളുടെയും ഇതര സംസ്ഥാനക്കാര്‍

Read More