Breaking News

Editorial

Back to homepage

മുറിവുണക്കുക, മാനവസാഹോദര്യം വീണ്ടെടുക്കുക

വര്‍ഗീയത ആളിപ്പടരുന്ന വെടിമരുന്നാണ്. മതസ്പര്‍ദ്ധയും അപരവിദ്വേഷവും സൃഷ്ടിക്കുന്ന വര്‍ഗീയധ്രുവീകരണം നമ്മുടെ സാമൂഹിക സുസ്ഥിതിയെ തകര്‍ക്കും. കുറച്ചുകാലമായി കേരളത്തില്‍ വര്‍ധിച്ചുവരുന്ന വര്‍ഗീയ അന്തരീക്ഷം മാനവികതയിലും മതനിരപേക്ഷതയിലും ബഹുസ്വരതയിലും സാമൂഹികസൗഹാര്‍ദത്തിലും വിശ്വസിക്കുന്ന മഹാഭൂരിപക്ഷം വരുന്ന മലയാളികളെയും അസ്വസ്ഥരാക്കാന്‍ പോന്നതാണ്. ചില തീവ്രവാദ പ്രസ്ഥാനങ്ങളുടെ സ്വാധീനവലയത്തില്‍ പെട്ട് ഏതാനും മലയാളി യുവാക്കള്‍ രാജ്യാന്തര ഭീകരപ്രവര്‍ത്തനങ്ങളുടെ കുരുതിക്കളങ്ങളിലേക്ക് ചെന്നെത്തുകയും പ്രണയത്തിന്റെ പേരില്‍

Read More

ബസ് സ്റ്റാന്‍ഡിലെ മദ്യവില്പന ആരുടെ വിമുക്തിക്ക്?

ജനങ്ങളില്‍ മദ്യാസക്തി വളരുന്നത് സാമൂഹിക വിപത്താണെന്ന് ഇടതുമുന്നണി തിരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ അംഗീകരിക്കുകയും മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും ഘട്ടംഘട്ടമായി കുറയ്ക്കുമെന്ന് സര്‍ക്കാര്‍ മദ്യനയത്തില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോള്‍ സംസ്ഥാന റോഡ് ഗതാഗത കോര്‍പറേഷന്റെ (കെഎസ്ആര്‍ടിസി) ബസ് ടെര്‍മിനലുകളില്‍ വരെ വിദേശമദ്യവില്പനയ്ക്ക് വിപുലമായ സൗകര്യമൊരുക്കാനുള്ള നീക്കത്തിലാണ് മഹാമാരിക്കാലത്തെ തുടര്‍ഭരണത്തില്‍ പിണറായി ഗവണ്‍മെന്റ്. സംസ്ഥാനത്തെ ഏറ്റവും വലിയ കുത്തകവ്യാപാരമായ ബെവറേജസ്

Read More

ന്യൂനപക്ഷ സമത്വം പിന്നാക്കക്കാര്‍ക്ക് തിരിച്ചടിയാകരുത്

  സംസ്ഥാനത്ത് ന്യൂനപക്ഷ സമുദായങ്ങളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ നടപ്പാക്കിവന്ന പദ്ധതികളില്‍ ചിലതെങ്കിലും സമഗ്രമായി പൊളിച്ചെഴുതേണ്ടത് അനിവാര്യമാക്കുന്നതാണ് വിദ്യാഭ്യാസ മെറിറ്റ് സ്‌കോളര്‍ഷിപ്വീതംവയ്ക്കുന്നതിലെ അനുപാതക്രമം തുല്യതയുടെ ഭരണഘടനാ തത്വത്തിനു വിരുദ്ധമാണെന്നു വിലയിരുത്തി മൂന്ന് സര്‍ക്കാര്‍ ഉത്തരവുകള്‍ റദ്ദാക്കികൊണ്ടുള്ള കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ വിധിതീര്‍പ്പ്.

Read More

സാമ്പത്തിക സംവരണം മരവിപ്പിക്കണം

  സംവരണ പരിധി 50 ശതമാനം എന്നതില്‍ മാറ്റമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കെ കേരളത്തില്‍ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തിക പിന്നാക്കക്കാര്‍ക്കുവേണ്ടി (ഇഡബ്ല്യുഎസ്) ജനറല്‍ കാറ്റഗറിയില്‍ 10 ശതമാനം പ്രത്യേക സംവരണം അനുവദിച്ചുകൊണ്ട് സംവരണ പരിധി 60 ശതമാനമാക്കി ഉയര്‍ത്തിയിട്ടുള്ളത് നിയമപരമായി നിലനില്‍ക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. മഹാരാഷ്ട്രയിലെ പ്രബല ശൂദ്ര ഉപജാതിയായ മറാത്തകളെ പിന്നാക്ക വിഭാഗമായി

Read More

അനന്യ മഹിമയുടെ അനശ്വര ദീപ്തി

  സ്വര്‍ഗവും കാലവും തങ്ങള്‍ക്കായി കാത്തുവച്ച സുകൃതം നിറഞ്ഞ പ്രേഷിതഭൂമിയായാണ് കര്‍മ്മലീത്താ മിഷണറിമാര്‍ മലയാളനാടിനെ ഹൃദയത്തിലേറ്റിയത്. കേരളത്തിലെ കത്തോലിക്കാസഭയുടെ നിലനില്പും ചരിത്രഭാഗധേയവും നിര്‍ണയിച്ച ദൈവിക ഇടപെടലിന്റെ വലിയ അടയാളമായിരുന്നു കര്‍മ്മലീത്തരുടെ മലബാര്‍ മിസ്സം. കേരളജനതയുടെ സാമൂഹിക പരിവര്‍ത്തനത്തിനും വിജ്ഞാനാഭ്യുദയത്തിനും ആധ്യാത്മിക നവീകരണത്തിനും അതു വഴിതെളിച്ചു. ത്യാഗധനരും പുണ്യചരിതരും തീക്ഷ്ണമതികളും കര്‍മ്മധീരരുമായ യൂറോപ്യന്‍ പ്രേഷിതസന്ന്യാസിശ്രേഷ്ഠര്‍ വഴിനടത്തിക്കാണിച്ചതാണ് മലയാളദേശത്തിന്റെ

Read More