Entertainment

Back to homepage

നവമാധ്യമ പൊലിമ ഡിജിറ്റല്‍ ലോകത്തെ അനുഗ്രഹവര്‍ഷം

  കൊച്ചി രൂപതയിലെ അരൂര്‍ ഇടവക യുടെ സബ്‌സ്റ്റേഷനായ മരിയൂര്‍ സെന്റ് മേരീസ് പള്ളിയിലേക്ക് കഴിഞ്ഞ ഏപ്രില്‍ അവസാന ആഴ്ചയില്‍ സ്ഥലംമാറിവന്നപ്പോള്‍ ഈ പ്രദേശത്ത് കൊവിഡ് രോഗവ്യാപനം വളരെ കൂടുതലായിരുന്നു. ആ ദിവസങ്ങളില്‍ അനുദിനദിവ്യബലിയിലും മറ്റു തിരുക്കര്‍മ്മങ്ങളിലും പങ്കുചേരാന്‍ കൊവിഡ് മാനദണ്ഡപ്രകാരം വളരെ കുറച്ചുപേര്‍ക്കു മാത്രമേ സാധിച്ചിരുന്നുള്ളൂ. ഏതാണ്ട് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഈ പ്രദേശം കണ്ടെയ്ന്‍മെന്റ്

Read More

ഒടിടി V/s കൊട്ടക

ദശാബ്ദങ്ങളായി സിനിമാപ്രദര്‍ശനവേദികളുടെ ഒറ്റവാക്കായിരുന്നു തിയേറ്റര്‍. നമ്മുടെ നാട്ടിലാകട്ടെ ക്ഷേത്രകലകള്‍ പോലും തിയേറ്ററുകളുടെ (ഓഡിറ്റോറിയം) ചട്ടക്കൂട്ടിലേക്കു മാറ്റി പ്രതിഷ്ഠിക്കപ്പെട്ടു. നാടകത്തിനും സിനിമയ്ക്കും മറ്റു ദൃശ്യവിനോദപരിപാടികള്‍ക്കും അവയുടെ ആവിര്‍ഭാവകാലം മുതല്‍ ധാരാളം കാഴ്ചക്കാരുണ്ടായിരുന്നു. മാസത്തിലൊരിക്കലോ ആഴ്ചയിലൊരിക്കലോ സിനിമയ്ക്കു പോകുകയെന്നാല്‍ കുടുംബസമേതം ഒന്നു പുറത്തേക്കിറങ്ങാനുള്ള അവസരമാണ് ഒരുക്കിയിരുന്നത്. കാലത്തിന്റെ മാറ്റവും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദവും ഒടിടി പ്ലാറ്റ്‌ഫോമുകളുടെയും സ്ട്രീമിംഗ് ആപ്പുകളുടെയും വൈപുല്യത്തിനിടയാക്കി.

Read More

ഒരു അഡാര്‍ പെറ്റ് സ്റ്റോറി

പക്ഷികളോടുള്ള ഇഷ്ടം ജോമോന്‍ എന്ന യുവാവിനെ ലക്ഷാധിപതിയാക്കി മാറ്റി. ഇന്ന് ജോമോന് യുട്യൂബില്‍ നാലു ലക്ഷത്തിലധികം പേരാണ് സബ്സ്‌ക്രൈബേഴ്സായിട്ടുള്ളത്. ഇരിങ്ങാലക്കുടയിലെ പുല്ലൂര്‍ എന്ന ഗ്രാമത്തില്‍ താമസിക്കുന്ന ജോമോന്റെ വിശേഷങ്ങള്‍ അറിയാന്‍ ഒരു വലിയ സമൂഹമാണ് ഇപ്പോള്‍ കാത്തിരിക്കുന്നത്. പ്രാവ് ഉള്‍പ്പെടെയുള്ള പക്ഷികളും നായ്ക്കളും മത്സ്യങ്ങളും മറ്റുമായ വളര്‍ത്തുജീവികളെകുറിച്ചുള്ള വീഡിയോയാണ് ജോമോന്‍ ചെയ്യുന്നത്. എല്ലാ വീഡിയോയ്ക്കും ലക്ഷക്കണക്കിന്

Read More

ദൃശ്യവിസ്മയം സൂപ്പര്‍ഹിറ്റ്

പ്രേക്ഷകരുടെ ഇഷ്ടങ്ങളിലേക്ക് കൂടുകൂട്ടിയെത്തിയ സിനിമയാണ് ‘ഹോം’. ഒലിവര്‍ ട്വിസ്റ്റിന്റെ (ഇന്ദ്രന്‍സ്) ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിലേക്ക് കാണികള്‍ കൂടി അതിഥികളായെത്തിയ കൊച്ചുചിത്രം. സൂപ്പര്‍താരങ്ങളുടെ സാന്നിധ്യമില്ലാതെ തന്നെ ഇത്ര വലിയ വിജയം കൈവരിച്ച സിനിമകള്‍ മലയാളത്തില്‍ കുറവാണ്. സംവിധായകന്‍ റോജിന്‍ തോമസിനോടൊപ്പം നടീനടന്മാരും നിര്‍മാതാവും സാങ്കേതിക വിദഗ്ധരും ഒറ്റക്കെട്ടായി അണിനിരന്നപ്പോഴാണ് ഈ മികച്ച ചിത്രം പിറന്നത്. അതില്‍

Read More

അടുക്കളയില്‍ നിന്നു പഠിച്ച പാഠം

തിയറ്ററില്‍ ഈ സിനിമ കാണിക്കാമെന്ന ധൈര്യം തനിക്കുണ്ടായിരുന്നില്ലെന്ന് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമയിലൂടെ സമൂഹത്തിലെ പുരുഷാധിപത്യത്തിനു മേല്‍ അഴുക്കുവെള്ളമൊഴിച്ച സംവിധായകന്‍ ജിയോ ബേബി തുറന്നുസമ്മതിക്കുന്നു. മേളകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കാം. പിന്നെ സമാന്തരമായി പ്രദര്‍ശനങ്ങള്‍ നടത്താം എന്നൊക്കെയാണ് കരുതിയിരുന്നത്. എന്നാല്‍ കൊവിഡ് കാര്യങ്ങള്‍ മാറ്റിമറിച്ചു. ആമസോണ്‍ പ്രൈമുമായാണ് ആദ്യം ചര്‍ച്ച നടത്തിയത്. പക്ഷേ അവര്‍പിന്മാറി.

Read More