Hridayapoorvam
Back to homepageമോൺ ജോർജ് റാറ്റ്സിങ്റോടൊപ്പം ഒരു ദിവസം
ഒരു കാലഘട്ടത്തിന്റെ ഇരുളും വെളിച്ചവും നിറഞ്ഞ ചിന്തകളുടെ ശ്വാസം സ്പന്ദിക്കുന്നതാണ് ബെനഡിക്റ്റ് പാപ്പായുടെ ദാര്‍ശനിക രചനകള്‍. ആധുനിക യുഗത്തിലെ ഏറ്റവും ശ്രേഷ്ഠനായ ദൈവശാസ്ത്രകാരന്‍ എന്നതിലുപരി, പരിചിന്തനത്തിന്റെ വ്യാപ്തികൊണ്ടും ജ്ഞാനാന്വേഷണത്തിന്റെ ശക്തികൊണ്ടും ഒരു തികഞ്ഞ ദാര്ശനികന് കൂടിയാണ് പാപ്പ. ബെനഡിക്ട് പാപ്പാ ഒരു ദാര്ശനികനാകുന്നത് അദ്ദേഹത്തിന്റെ സത്യാന്വേഷണങ്ങളുടെ സ്പഷ്ടതയും വ്യക്തതയും കൊണ്ടാണ്. മതം സമൂഹത്തിന് ഒഴിവാക്കാനാവാത്ത ഒരു
Read Moreഅത്യപൂര്‍വമായ ഒരു പുന:സമാഗമം
മനുഷ്യന് എന്ന സൃഷ്ടി ഒരു ആധ്യാത്മിക ജീവിയെന്ന നിലയില്‍ വ്യക്തിബന്ധങ്ങളുടെ അഗാധമായ ഊഷ്മളതയിലൂടെയാണ് നിര്‍വഹിക്കപ്പെടുന്നത്. ഒരു വ്യക്തി എത്ര തന്മയത്വമായി ഈ ബന്ധങ്ങളില്‍ പരിലസിക്കുന്നുവോ അത്ര ദൃഢമായി അയാളുടെ വൈയക്തിക തനിമ പൂര്‍ണതയും പക്വതയും പ്രാപിക്കുന്നു. മനുഷ്യന് അവന്റെ മഹത്വവും മൂല്യവും സ്ഥാപിക്കുന്നത് ഒറ്റപ്പെടല്‍ വഴിയല്ല, പ്രത്യുത സഹജീവികളോടും സ്രഷ്ടാവിനോടുമുള്ള ആഴമേറിയ ബന്ധത്തില്‍ സ്വയം
Read Moreവിശ്വാസ തിരുസംഘത്തിന്റെ മേധാവി കര്‍ദിനാള്‍ റാറ്റ്സിങ്ങര്‍
ഓരോ നെല്‍മണിയിലും എഴുതപ്പെട്ടിട്ടുണ്ട് അത് ആര് ഭക്ഷിക്കണമെന്ന്. മനോഹരമായ ഈ വരികള്‍ എഴുതിയതാരാണ്? ആരു തന്നെയായാലും ജോസഫ് റാറ്റ്സിങ്ങറുടെ ജീവിതപാതയില് സുവര്ണലിപികള്കൊണ്ടെഴുതിയ ഈ വാക്കുകള്‍ മാഞ്ഞുപോകാതെ തെളിഞ്ഞുകിടപ്പുണ്ട്. പ്രാര്‍ഥനയുടെയും വിശ്വാസസംരക്ഷണത്തിന്റെയും ശക്തമായ പാതയില്‍ ഏകാന്തപഥികനായി നടന്നു നീങ്ങുന്ന ഈ ദൈവശാസ്ത്രകാരന്റെ കാലടികള്‍ക്കു മുന്നില്‍ മേലുദ്ധരിച്ച കവിതയുടെ ഉള്ളടക്കം ഏവര്‍ക്കും വായിക്കാം. അനുവാദത്തിനു കാത്തുനില്‍ക്കാതെ തീരംതേടിയടുക്കുന്ന
Read Moreമ്യൂണിക്കിലെ കര്‍ദിനാള്‍ ജോസഫ് റാറ്റ്സിങ്ങര്‍
ജീവിതം ഹൃദ്യവും സമ്പന്നവും അനുഭവവേദ്യവുമാകുന്നത് അതിന്റെ നിര്‍വിഘ്നമായ പ്രയാണം കൊണ്ടുമാത്രമല്ല, അതിന്റെ ഏടുകളിലൂടെ സ്വര്‍ണം അഗ്നിയിലെന്നപോലെ ശുദ്ധീകരിക്കപ്പെടുന്നതുകൊണ്ടുകൂടിയാണ്. നാസി പട്ടാള ക്യാമ്പില്‍ അനുഭവിച്ച കഷ്ടപ്പാടുകളും ഹിറ്റ്ലറുടെ മൃഗീയ ഭരണത്തെത്തുടര്‍ന്ന് നരകതുല്യമായിത്തീര്‍ന്ന ജര്‍മനിയിലുണ്ടായ സാമ്പത്തിക സാംസ്കാരിക ജീര്‍ണതകളും കുറച്ചൊന്നുമല്ല ചെറുപ്പക്കാരനായ ജോസഫ് റാറ്റ്സിങ്ങറുടെ മനസില്‍ മുറിവുകളുണ്ടാക്കിയത്. എന്നാല്‍ ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവും സമൃദ്ധമായി എപ്പോഴും ലഭിച്ചുകൊണ്ടിരുന്ന ദൈവകൃപയും
Read Moreബെനഡിക്റ്റ് പാപ്പാ: കഷ്ടപ്പാടുകളുടെ ചെറുപ്പകാലം
കൊളുത്തിവച്ച വിളക്കുപോലെ പ്രകാശിതമാണ് എപ്പോഴും ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ ജീവിതരേഖ. 1927 ഏപ്രില്‍ 16-ാം തീയതിയായിരുന്നു ജോസഫ് റാറ്റ്സിങ്ങറുടെ ജനനം. ഉയിര്‍പ്പുതിരുനാളിന്റെ തലേ ദിവസമായ ഒരു ദു:ഖ വെള്ളിയാഴ്ച. പിതാവ് ജോസഫ് റാറ്റ്സിങ്ങര്‍ സീനിയര്‍ പൊലീസുദ്യോഗസ്ഥന്. മാതാവ് മരിയ ഹോട്ടലിലെ പാചകക്കാരി. മ്യൂണിക്കിന്റെ തെക്കുഭാഗത്തുള്ള മാര്ക്ക്ടെല് അംളന് എന്ന മനോഹരമായ കൊച്ചുഗ്രാമം. നഗരത്തിന്റെ വിട്ടുമാറാത്ത അട്ടഹാസങ്ങളും
Read More