Jeevanaadam

Back to homepage

ഒടുങ്ങാത്ത അഗ്നിപരീക്ഷകള്‍

അമേരിക്കയും റഷ്യയും ഇസ്രയേലും ഫ്രാന്‍സും യുകെയും ജര്‍മ്മനിയും ചൈനയുമൊക്കെ നടപ്പാക്കിയിട്ടുള്ള ഹ്രസ്വകാല സൈനികസേവന സമ്പ്രദായം ഇന്ത്യയിലെ കര, നാവിക, വ്യോമസേനകളില്‍ ഓഫിസര്‍ റാങ്കിനു താഴെയുള്ള ഭടന്മാരുടെ നിയമനങ്ങളില്‍ പിന്തുടരാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ രാജ്യവ്യാപകമായി ഉയര്‍ന്ന യുവജനപ്രക്ഷോഭങ്ങളുടെ തീവ്രതയും ആളിപ്പടര്‍ന്ന അക്രമങ്ങളും ഞെട്ടിക്കുന്നതാണെങ്കിലും അദ്ഭുതപ്പെടുത്തുന്നതല്ല. രാജ്യത്തെ പെരുകിവരുന്ന തൊഴിലില്ലാപ്പടയുടെ മോഹഭംഗവും രോഷാഗ്നിയും അണപൊട്ടിയാല്‍ എന്തും സംഭവിക്കും.

Read More

വിളിച്ചവന്‍ വഴിനടത്തും

”വ്യാജം പറയുവാന്‍ ദൈവം മനുഷ്യനല്ല. പറഞ്ഞത് അവിടുന്ന് ചെയ്യാതിരിക്കുമോ? പറഞ്ഞത് നിറവേറ്റാതിരിക്കുമോ?” (സംഖ്യ 23:19). ദൈവവിളി സ്വീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയും ലഭിച്ച ദൈവവിളി നഷ്ടപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ദൈവവിളിയുടെ മഹത്വത്തെക്കുറിച്ചാണ് ചുരുക്കത്തില്‍ ഇവിടെ പ്രതിപാദിക്കുന്നത്. ദൈവവിളിക്കും അവിടുത്തെ തിരഞ്ഞെടുപ്പിനും രക്ഷാകരചരിത്രത്തോളം പഴക്കമുണ്ട്. വിശുദ്ധ ഗ്രന്ഥത്തിന്റെ താളുകള്‍ മറിക്കുമ്പോള്‍ ഉത്പത്തി പുസ്തകത്തില്‍ നാം കാണുന്നു, അബ്രഹാത്തിന്റെ

Read More

നമ്മുടേതും തിരുഹൃദയമാകട്ടെ: തിരുഹൃദയ തിരുനാൾ

തിരുഹൃദയ തിരുനാൾ വിചിന്തനം:- “നമ്മുടേതും തിരുഹൃദയമാകട്ടെ” (ലൂക്കാ 15:3-7) ഇന്ന് ഈശോയുടെ തിരുഹൃദയത്തിരുനാള്‍ ദിനമാണ്. കേരളത്തിലെ എല്ലാ കത്തോലിക്ക ഭവനങ്ങളും തന്നെ തിരുഹൃദയത്തിനു സമര്‍പ്പിക്കപ്പെട്ടതാണ്. വിശുദ്ധ മര്‍ഗ്രേറ്റ് മേരി അലക്കോക്കിന് വെളിപ്പെടുത്തപ്പെട്ട തിരുഹൃദയഭക്തി കേരളക്കരയില്‍ പ്രചരിപ്പിക്കപ്പെട്ടത് കര്‍മലീത്ത മിഷണറിമാരുടെ പ്രവര്‍ത്തനഫമായാണ്. കേരളത്തിലെ കത്തോലിക്ക ഭവനങ്ങളിലെ തിരുഹൃദയരൂപത്തിന് മുന്നില്‍ മട്ടുകുത്തി നിന്ന് ജപമാലയും മറ്റു പ്രാര്‍ഥനയും ചൊല്ലിയാണ്

Read More

അന്വേഷിക്കുന്ന സ്നേഹം: തിരുഹൃദയ തിരുനാൾ

തിരുഹൃദയ തിരുനാൾ വിചിന്തനം:- “അന്വേഷിക്കുന്ന സ്നേഹം” (ലൂക്കാ 15:3-7) ഹൃദയത്തെ ശുദ്ധമായ വികാര-വിചാരങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു ആന്തരികാവയവമായി കരുതിയിരുന്നത് പാശ്ചാത്യരാണ്. പ്രത്യേകിച്ച് ഗ്രീക്കുകാർ. ആദിമ യഹൂദരുടെ ഇടയിൽ ഹൃദയത്തിനേക്കാൾ പ്രാധാന്യം വൃക്കയ്ക്കും ഉദരത്തിനുമായിരുന്നു. ഗ്രീക്ക് അധിനിവേശത്തിനു ശേഷമാണ് ഹൃദയം അവരുടെ ഇടയിൽ നിർമ്മല വികാരങ്ങളുടെ രൂപകമായത്. നമ്മൾ മലയാളികളെ സംബന്ധിച്ച് കരൾ ആയിരുന്നു പവിത്ര വികാരങ്ങളെ

Read More

ഫാ. അലക്സ് വാച്ചാപ്പറമ്പിലിന് യാത്രയയപ്പ് നല്‍കി

യുഎഇ: ദുബായ് സെന്റ് മേരീസ് ഇടവകയിലെ മലയാളം കമ്മ്യൂണിറ്റിയുടെ (എംസി സി) സ്പിരിച്വല്‍ ഡയറക്ടറായി കഴിഞ്ഞ ഏഴ് വര്‍ഷത്തിലധികമായി ശുശ്രൂഷ ചെയ്ത ഫാ. അലക്സ് വാച്ചാപ്പറമ്പില്‍ ഒഎഫ്എം ക്യാപ്പിന് ദുബായ് മലയാളി ലത്തീന്‍ സമൂഹത്തിനു വേണ്ടി കെആര്‍എല്‍സിസി ദുബായ് യാത്രയയപ്പ് നല്‍കി. കെആര്‍എല്‍സിസി ദുബായ് കൂട്ടായ്മയുടെ പ്രസിഡന്റ് മരിയദാസ് ഫാ. അലക്സിന് മെമെന്റോ നല്‍കി ആദരിച്ചു.

Read More