Jeevanaadam

Back to homepage

ഇരട്ടമുഖമുള്ള പൊലീസ്

കേരള പൊലീസിന്റെ കാര്യക്ഷമതയെകുറിച്ച് ആര്‍ക്കും പരാതിയൊന്നുമില്ല. പക്ഷപാതരഹിതമായി കേസന്വേഷിക്കുന്ന കാര്യത്തിലും മിടുക്കരാണ് നമ്മുടെ നിയമപാലകര്‍. മുന്‍ ഐജി പി. സി അലക്‌സാണ്ടര്‍ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത് രാജന്‍ കേസാണ്. അടിയന്തരാവസ്ഥക്കാലത്ത് കക്കയം പൊലീസ് ക്യാമ്പില്‍ വച്ച് രാജന്‍ എന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ ഉരുട്ടിക്കൊന്ന കേസാണിത്. ദൃക്‌സാക്ഷികളൊന്നുമില്ലാതിരുന്ന കേസില്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെട്ടു.

Read More

വല്ലാര്‍പാടത്തിനുശേഷം എങ്ങോട്ട്?

വല്ലാര്‍പാടം മിഷന്‍ കോണ്‍ഗ്രസ് വിജയകരമായി സമാപിച്ചിട്ട് ആറു മാസങ്ങള്‍ കടന്നു പോയിരിക്കുന്നു. കേരള ലത്തീന്‍ കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ രേഖപ്പെടുത്തപ്പെട്ട ഒരു മഹാസംഭവമായിരുന്നു 2017 ഒക്ടോബര്‍ 6, 7, 8 തീയതികളില്‍ വല്ലാര്‍പാടത്ത് നടന്ന മിഷന്‍ കോണ്‍ഗ്രസ്-ബിസിസി കണ്‍വെന്‍ഷന്‍. അനന്യവും അതുല്യവും അസുലഭവുമായ അനുഭവങ്ങള്‍ സമ്മാനിക്കപ്പെട്ട അനുഗൃഹീത ദിനങ്ങളായിരുന്നവ. ഈ മഹാ സമ്മേളനത്തില്‍

Read More

ദളിതനും കുതിരയും

ഉത്തര്‍പ്രദേശിലെ ഹത്രാസ് സ്വദേശിയായ സഞ്ജയ് ജാദവിന്റെ വിവാഹം ഏപ്രില്‍ 20നാണ്. ആഴ്ചകള്‍ക്കു മുമ്പേ ഈ വിവാഹം വിവാദമായി കഴിഞ്ഞു. ഒരു കുതിരയാണ് സഞ്ജയ് ജാദവിന്റെ വിവാഹം വിവാദമാക്കിയത്. പൊലീസ് മാത്രമല്ല കോടതികള്‍ വരെ പ്രശ്‌നത്തില്‍ ഇടപെട്ടു. കുതിരക്കെന്താണ് ഈ വിവാഹവേദിയില്‍ കാര്യമെന്ന് ചോദിച്ചേക്കാം. അതിനുത്തരം ലഭിക്കുന്നതിനു മുമ്പ് സഞ്ജയ് ജാദവ് ഒരു ദളിതനാണെന്നറിയണം. ദളിതന് കുതിരപ്പുറത്തു

Read More

ചെല്ലാനം തുറമുഖവും യാഥാര്‍ത്ഥ്യങ്ങളും

കടലിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിശോധിക്കാതെയും പഠനം നടത്താതെയും ലഭ്യമായ ഇടങ്ങള്‍ക്കും പൊഴികള്‍ക്കും പ്രാധാന്യം നല്‍കിയാണ് തുറമുഖ വകുപ്പ് പല തുറമുഖങ്ങളും ആരംഭിച്ചിട്ടുള്ളത്. നിര്‍മാണം പൂര്‍ത്തിയായതും പണി നടക്കുന്നതും ആലോചനയിലുള്ളതുമായ പല മത്സ്യബന്ധന തുറമുഖങ്ങളും പരിശോധിച്ചാല്‍ ഇതു മനസിലാകുന്നതാണ്. ആലപ്പുഴയിലെ ചെത്തി, അര്‍ത്തുങ്കല്‍ തുറമുഖങ്ങള്‍ ഉദാഹരണമാണ്. 2004ലെ സൂനാമി സൃഷ്ടിച്ച നാശനഷ്ടങ്ങളില്‍ കിതച്ചുനിന്ന കേരള തീരദേശ ഗ്രാമങ്ങളുടെ

Read More

വിശുദ്ധ തോമസ് ഭാരതം സന്ദര്‍ശിച്ചിരുന്നോ?

തെളിവുകളുടെ അടിസ്ഥാനത്തില്‍ വസ്തുതകള്‍ മനസിലാക്കി അതു രേഖപ്പെടുത്തി സൂക്ഷിക്കുന്ന ഒരു പതിവ് ഭാരതചരിത്രരംഗത്ത് അപൂര്‍വമാണ്. ആ പാരമ്പര്യത്തിന്റെ ചുവടുപിടിച്ച് ചരിത്രവസ്തുതകള്‍ വേണ്ടത്ര പഠിക്കാതെയും വിലയിരുത്താതെയും കഥപോലെ ചരിത്രമെഴുതുന്ന ഒരു രീതി ക്രൈസ്തവ സഭാചരിത്രരംഗത്തും വ്യാപകമാണ്. പലപ്പോഴും നേരത്തെ പലരും കുറിച്ചുവച്ച കാര്യങ്ങള്‍ ഒരു പരിശോധനയും സ്വന്തമായി നടത്താതെ പകര്‍ത്തിയെഴുതി വരുന്ന പതിവുമുണ്ട്. ശാസ്ത്രീയ ചരിത്രരീതിയില്‍ (ഹിസ്റ്റോറിക്കല്‍

Read More