Jeevanaadam

Back to homepage

മധു കൊല ചെയ്യപ്പെട്ടതിന്റെ രാഷ്ട്രീയം

മധുവിനെ തച്ചുകൊന്നതാണ്‌. അയാള്‍ക്ക്‌ വിശന്നിരുന്നു. കാടിന്റെയുള്ളില്‍ നിന്ന്‌ വലിച്ചിഴച്ച്‌്‌ കൈമാറുമ്പോള്‍ നമ്മള്‍ കരുതി നീതി നടപ്പാക്കുകയാണെന്ന്‌. അനീതിയുടെയും അക്രമത്തിന്റെയും ദംഷ്‌ട്രങ്ങള്‍ നീട്ടിയ സമൂഹമെന്ന്‌ നമ്മളെ ലോകം വിളിക്കുന്നു. ശരിയല്ലേ? അതെയെന്ന്‌ ലജ്ജിച്ചു തലതാഴ്‌ത്തണം. ഒരുപിടി അരിയും ലേശം മുളകും അയാളുടെ സഞ്ചിയില്‍ നിന്ന്‌ ആക്രോശത്തോടെ നമ്മള്‍ കണ്ടെടുത്തു. അതെ, നമ്മള്‍ തന്നെ! അയാള്‍ക്കറിയില്ലായിരുന്നു അത്‌ കൊല്ലപ്പെടാനുള്ള

Read More

അക്കാദമി പുരസ്‌കാരം ചവിട്ടുനാടകത്തിനുള്ള അംഗീകാരം

എറണാകുളം: റവ. ഡോ. വി. പി ജോസഫ്‌ വലിയവീട്ടിലിന്‌ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചപ്പോള്‍ അത്‌ കേരളത്തിലെ ലത്തീല്‍ കത്തോലിക്കരുടെ തനത്‌ കലാരൂപമായ ചവിട്ടുനാടകത്തിനുള്ള അംഗീകാരം കൂടിയായി. ചവിട്ടുനാടകത്തെക്കുറിച്ചുള്ള സമഗ്രപഠനമാണ്‌ റവ. ഡോ. വി. പി ജോസഫ്‌ രചിച്ച `ചവിട്ടുനാടക വിജ്ഞാനകോശം’. ഇന്ന്‌ അവശേഷിക്കുന്ന ഏക ഇന്ത്യോ-യൂറോപ്യന്‍ കലാരൂപമായ ചവിട്ടുനാടകത്തെ പൈതൃകകലയായി

Read More

അനുതാപത്തിന്റെയും അനുഗ്രഹത്തിന്റെയും സമയം

ഏവര്‍ക്കും തപസുകാലത്തിന്റെ അനുഗ്രഹങ്ങള്‍ നേരുന്നു. പ്രിയമുള്ളവരേ മാനസാന്തരത്തിന്റെ പുണ്യകാലഘട്ടത്തിലേക്ക്‌ നാം പ്രവേശിച്ചിരിക്കുകയാണല്ലോ. ഇത്‌ പ്രര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ദാനധര്‍മത്തിന്റെയും ദിനങ്ങളാണ്‌. ജീവിതത്തില്‍ ചെയ്‌തുപോയ തെറ്റുകളെയും കുറവുകളെയും ബലഹീനതകളെയും ഓര്‍ത്ത്‌ പശ്ചാത്തപിച്ച്‌ പരിഹാരം ചെയ്യുന്നതിനുള്ള കാലവുമാണ്‌. നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ ജീവിതവഴികളിലൂടെ സഞ്ചരിച്ച്‌ വിശ്വാസത്തില്‍ വളര്‍ന്ന്‌ പുതിയ വ്യക്തികളായി രൂപപ്പെടുവാന്‍ ഊര്‍ജം നേടുന്ന കാലമാണ്‌ തപസുകാലം. ഈ രൂപാന്തരീകരണത്തിനുവേണ്ടി

Read More

വാക്കിനെ ആര്‍ക്കാണ്‌ പേടി?

ഹെംലക്ക്‌ ചെടിയുടെ ചാറുമായി സോക്രട്ടീസ്‌ നില്‍പ്പുണ്ടിപ്പോഴും, കാലത്തിന്റെ തടവറയില്‍. ഏത്‌ രാജ്യത്തും ഏതു സമൂഹത്തിലുമുണ്ട്‌, സോക്രട്ടീസ്‌; കറുപ്പിന്റെ വിധിയാളന്‍മാരുടെ മുന്നില്‍ മരണവിധി ശിരസാവഹിച്ചു കൊണ്ട്‌. ജ്ഞാനത്തിന്റെ ശബ്ദത്തെ നിശബ്ദമാക്കാന്‍ ശ്രമിക്കുന്ന ഏഥന്‍സ്‌ പഴംകഥയൊന്നുമല്ല. മന:സാക്ഷിയുടെ ശബ്ദത്തെ വിഷദ്രാവകം കൊണ്ട്‌ മൗനത്തിലേക്ക്‌ ഒഴുക്കിവിട്ട അധികാരത്തിന്റെ ക്രൂരോന്മാദം പിന്നെ എത്രയാവര്‍ത്തിച്ചു! ഇപ്പോഴും എത്രയാവര്‍ത്തിക്കുന്നു… നമുക്കിടയില്‍, നമുക്കു ചുറ്റും. കുരീപ്പുഴ

Read More

വാലന്റൈന്‍ യാഥാര്‍ത്ഥ്യങ്ങള്‍

റോമിലെ സാന്താമരിയ ദൈവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഒരു തലയോട്ടി അടുത്തിടെ വാര്‍ത്താ പ്രാധാന്യം നേടുകയുണ്ടായി. എ.ഡി മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നതും ആധുനിക കാലത്ത്‌ പ്രണയത്തിന്റെ അപരനാമമായി ഉയിര്‍ത്തുവന്നതുമായ സെന്റ്‌ വാലന്റൈന്റെ തലയോട്ടിയായിരുന്നു അത്‌. തലയോട്ടി ഉപയോഗിച്ച്‌ സെന്റ്‌ വാലന്റൈന്റെ രൂപം സാങ്കേതിക വിദഗ്‌ദ്ധര്‍ രൂപപ്പെടുത്തുകയായിരുന്നു. ത്രീ ഡി മാപ്പിംഗ്‌ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്‌ ബ്രസീലിലെ ഗ്രാഫിക്‌ ഡിസൈനര്‍

Read More