Jeevanaadam
Back to homepageതൂത്തുക്കുടിയിൽ പോലീസ് വെടിവെപ്പിൽ 12 മരണം
തൂത്തുക്കുടിയിലെ സ്റ്റാർലൈറ്റ് ചെമ്പ് ശുദ്ധീകരണ ശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചവർക്കുനേരെ പോലീസ് വെടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടു. പോലീസുകാർ ഉൾപ്പെടെ മുപ്പതോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ് സംഭവത്തെത്തുടർന്ന് തമിഴ്നാട്ടിൽ പ്രതിഷേധം അലയടിക്കുകയാണ്. പ്ലാൻറ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിലുള്ള സമരസമിതി ആരംഭിച്ച പ്രക്ഷോഭത്തിന്റെ നൂറാം ദിനമായിരുന്നു ഇന്നലെ. നിരോധനാജ്ഞ ലംഘിച്ച് കലക്ടറേറ്റിലേക്ക് ഇരച്ചുകയറിയ സമരക്കാർ
Read Moreഇന്തൊനീഷ്യയിലെ ചാവേര്‍ ആക്രമണം: സമാധാനത്തിനായി പാപ്പാ പ്രാര്‍ത്ഥിച്ചു
വത്തിക്കാന്‍ സിറ്റി: ഇന്തൊനീഷ്യയില്‍ ജാവ ദ്വീപിലെ സുരബായയില്‍ ഞായറാഴ്ച മൂന്നു ക്രൈസ്തവ ദൈവാലയങ്ങളിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 14 പേര് കൊല്ലപ്പെടുകയും 41 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ആ രാജ്യത്തെ പ്രിയ ജനതയുടെയും ക്രൈസ്തവ സമൂഹത്തിന്റെയും വേദനയില്‍ പങ്കുചേര്‍ന്നുകൊണ്ട് ഫ്രാന്‍സിസ് പാപ്പ സമാധാനത്തിനായി പ്രാര്‍ഥിച്ചു. ആക്രമണത്തിന് ഇരയായവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമായി പ്രത്യേകം പ്രാര്‍ഥിക്കുന്നതോടൊപ്പം അക്രമസംഭവങ്ങള്‍ക്ക് അറുതിയുണ്ടാകാനും
Read Moreമതാദ്ധ്യാപകര്‍ മികച്ച മാതൃകകളാകണം: ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍
എറണാകുളം: വിശ്വാസ ജീവിതത്തില്‍ നേര്‍വഴി തെളിക്കാന്‍ മതാദ്ധ്യാപകര്‍ മികച്ച മാതൃകകളാകണമെന്ന് അര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. വരാപ്പുഴ അതിരൂപത മതാദ്ധ്യാപക കണ്വന്ഷന് ‘ഡിഡാക്കേ – 2018’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്. ആയിരക്കണക്കിന് അദ്ധ്യാപകര്‍ പങ്കെടുത്ത യോഗത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ മതാദ്ധ്യാപകര്‍, മികച്ച മതബോധന യൂണിറ്റുകള്‍, ലോഗോസ് ക്വിസ്, മറ്റു മത്സരങ്ങളിലെ വിജയികള്‍ തുടങ്ങിയവര്‍ക്കുള്ള
Read Moreമതാദ്ധ്യാപകര്‍ക്കായി പരീശിലന കോഴ്സ് സംഘടിപ്പിച്ചു
കോട്ടപ്പുറം: കോട്ടപ്പുറം രൂപത വിശ്വാസ പരിശീലന കേന്ദ്രം മതാദ്ധ്യാപകര്‍ക്കായി ത്രിദിന പരിശീലന കോഴ്സ് (ബിസിടിസി) സംഘടിപ്പിച്ചു. സ്റ്റെല്ല മാരിസ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ക്ലീറ്റസ് കോച്ചിക്കാട്ട് കോഴ്സ് ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസുകള്‍ നയിച്ചു. നൂറിലേറെ അദ്ധ്യാപകര്‍ പരിശീന പരിപാടിയില്‍ പങ്കെടുത്തു. പരിശീലനം പൂര്‍ത്തിയാക്കിയ അദ്ധ്യാപകര്‍ക്ക് രൂപത മതബോധന ഡയറക്ടര്‍ ഫാ. ആന്റണി
Read Moreഏഷ്യന്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിലെ വിജയികള്‍ക്ക് സ്വീകരണം നല്കി
എറണാകുളം: രാജസ്ഥാനില്‍ നടന്ന ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായവര്‍ക്ക് വരാപ്പുഴ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കി. വരാപ്പുഴ അതിമെത്രാസനമന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വിജയികളെ അനുമോദിച്ചു. 57 കിലോഗ്രാം വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ വല്ലാര്‍പാടം പള്ളേക്കാട്ട് ക്ലൈസന്‍ റിബല്ലോയുടെ മകള്‍ സെലസ്റ്റീന റിബല്ലോ, 84 കിലോഗ്രാം വിഭാഗത്തില്‍ ഒന്നാം സ്ഥാനം
Read More