Jeevanaadam

Back to homepage

അനുതാപത്തിന്റെയും അനുഗ്രഹത്തിന്റെയും സമയം

ഏവര്‍ക്കും തപസുകാലത്തിന്റെ അനുഗ്രഹങ്ങള്‍ നേരുന്നു. പ്രിയമുള്ളവരേ മാനസാന്തരത്തിന്റെ പുണ്യകാലഘട്ടത്തിലേക്ക്‌ നാം പ്രവേശിച്ചിരിക്കുകയാണല്ലോ. ഇത്‌ പ്രര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ദാനധര്‍മത്തിന്റെയും ദിനങ്ങളാണ്‌. ജീവിതത്തില്‍ ചെയ്‌തുപോയ തെറ്റുകളെയും കുറവുകളെയും ബലഹീനതകളെയും ഓര്‍ത്ത്‌ പശ്ചാത്തപിച്ച്‌ പരിഹാരം ചെയ്യുന്നതിനുള്ള കാലവുമാണ്‌. നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ ജീവിതവഴികളിലൂടെ സഞ്ചരിച്ച്‌ വിശ്വാസത്തില്‍ വളര്‍ന്ന്‌ പുതിയ വ്യക്തികളായി രൂപപ്പെടുവാന്‍ ഊര്‍ജം നേടുന്ന കാലമാണ്‌ തപസുകാലം. ഈ രൂപാന്തരീകരണത്തിനുവേണ്ടി

Read More

വാക്കിനെ ആര്‍ക്കാണ്‌ പേടി?

ഹെംലക്ക്‌ ചെടിയുടെ ചാറുമായി സോക്രട്ടീസ്‌ നില്‍പ്പുണ്ടിപ്പോഴും, കാലത്തിന്റെ തടവറയില്‍. ഏത്‌ രാജ്യത്തും ഏതു സമൂഹത്തിലുമുണ്ട്‌, സോക്രട്ടീസ്‌; കറുപ്പിന്റെ വിധിയാളന്‍മാരുടെ മുന്നില്‍ മരണവിധി ശിരസാവഹിച്ചു കൊണ്ട്‌. ജ്ഞാനത്തിന്റെ ശബ്ദത്തെ നിശബ്ദമാക്കാന്‍ ശ്രമിക്കുന്ന ഏഥന്‍സ്‌ പഴംകഥയൊന്നുമല്ല. മന:സാക്ഷിയുടെ ശബ്ദത്തെ വിഷദ്രാവകം കൊണ്ട്‌ മൗനത്തിലേക്ക്‌ ഒഴുക്കിവിട്ട അധികാരത്തിന്റെ ക്രൂരോന്മാദം പിന്നെ എത്രയാവര്‍ത്തിച്ചു! ഇപ്പോഴും എത്രയാവര്‍ത്തിക്കുന്നു… നമുക്കിടയില്‍, നമുക്കു ചുറ്റും. കുരീപ്പുഴ

Read More

വാലന്റൈന്‍ യാഥാര്‍ത്ഥ്യങ്ങള്‍

റോമിലെ സാന്താമരിയ ദൈവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഒരു തലയോട്ടി അടുത്തിടെ വാര്‍ത്താ പ്രാധാന്യം നേടുകയുണ്ടായി. എ.ഡി മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നതും ആധുനിക കാലത്ത്‌ പ്രണയത്തിന്റെ അപരനാമമായി ഉയിര്‍ത്തുവന്നതുമായ സെന്റ്‌ വാലന്റൈന്റെ തലയോട്ടിയായിരുന്നു അത്‌. തലയോട്ടി ഉപയോഗിച്ച്‌ സെന്റ്‌ വാലന്റൈന്റെ രൂപം സാങ്കേതിക വിദഗ്‌ദ്ധര്‍ രൂപപ്പെടുത്തുകയായിരുന്നു. ത്രീ ഡി മാപ്പിംഗ്‌ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്‌ ബ്രസീലിലെ ഗ്രാഫിക്‌ ഡിസൈനര്‍

Read More

രാജാവ്‌ നഗ്നനാണ്‌!

“രാജ്യത്തിന്റെയും ജുഡീഷ്യറിയുടെയും ചരിത്രത്തിലെ അസാധാരണമായ സംഭവമാണിത്‌. സുപ്രീംകോടതിയുടെ നടത്തിപ്പു ശരിയായ രീതിയിലല്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി അനഭിലഷണീയമായ രീതിയിലാണ്‌ പല കാര്യങ്ങളും സംഭവിച്ചിട്ടുള്ളത്‌. ഈ സ്ഥാപനം സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍ ഈ രാജ്യത്ത്‌ ജനാധിപത്യം നിലനില്‍ക്കില്ല. ഇത്തരത്തിലൊരു പത്രസമ്മേളനം നടത്തേണ്ടിവരുന്നതില്‍ ഏറെ നൊമ്പരമുണ്ട്‌. മുതിര്‍ന്ന ജഡ്‌ജിമാരായ ഞങ്ങള്‍ ഈ സ്ഥാപനത്തോട്‌ ഉത്തരവാദിത്വമുള്ളവരെന്ന നിലയ്‌ക്ക്‌ പലതവണ ചീഫ്‌ ജസ്റ്റിസിനെ കണ്ടു.

Read More

തപസുകാലവും ഉപവാസവും

ഭാരതീയ സംസ്‌കാരത്തില്‍ തപസും ഉപവാസവും ആത്മീയയാത്രികരുടെ ജീവിതശൈലിയാണ്‌. അവരെ താപസന്മാരെന്ന്‌ വിളിച്ചുപോന്നു. ആത്മീയതാപം (ചൂട്‌) ഉണര്‍ത്തുന്ന ഒരു ജീവിതശൈലിയുടെ കഴിഞ്ഞകാല ജീവിതത്തിലെ കര്‍മഫലങ്ങളെ കത്തിച്ചു സ്വന്തം ആത്മരക്ഷ നേടുകയായിരുന്നു അവരുടെ ലക്ഷ്യം. ലോകമാസകലം ക്രൈസ്‌തവര്‍ തപസുകാലത്തേയ്‌ക്കു പ്രവേശിക്കുമ്പോള്‍ ഒരു സ്വയരക്ഷയ്‌ക്കുവേണ്ടിയുള്ള പരിശ്രമമെന്നതിനേക്കാള്‍ നമ്മുടെ രക്ഷക്കായ്‌ പീഢാസഹനവും മരണവും സഹിച്ച്‌ നമ്മെ രക്ഷിച്ച യേശുവിനെ ധ്യാനിച്ച്‌ ആ

Read More