Gospel Reflections
Back to homepageപരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ: ത്രിയേക ദൈവത്തിനു സ്തുതി
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ വിചിന്തനം :- ത്രിയേക ദൈവത്തിനു സ്തുതി (യോഹ 16:12-15) ഇന്ന് തിരുസഭ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍ ആഘോഷിക്കുകയാണ്. ഒരേ ഒരു ദൈവം പക്ഷേ ആ ദൈവത്തില്‍ മൂന്നാളുകള്‍ പിതാവ്, പുത്രന്, പരിശുദ്ധാത്മാവ് നമ്മുടെ ചിന്തയ്ക്കും ബുദ്ധിക്കും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ത്രിയേക ദൈവം. പുതിയ നിയമത്തില്‍ മറിയത്തിന്റെ മംഗള വാര്‍ത്ത സമയത്തും, ഈശോ
Read Moreപരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ: പാരസ്പര്യത്തിന്റെ ദൈവം
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ വിചിന്തനം :- പാരസ്പര്യത്തിന്റെ ദൈവം (യോഹ 16:12-15) മൂന്ന് വ്യക്തികളിൽ നിറവാകുന്ന ദൈവം: വ്യക്തിത്വമോ ഏകവും. എല്ലാ ദൈവചിന്തകരുടെയും ധിഷണയെ തകിടംമറിക്കുന്ന ഒരു പഠനം. ഒറ്റ നോട്ടത്തിൽ ഗ്രാഹ്യമാകാത്ത സിദ്ധാന്തം. അതാണ് ത്രിത്വം. എങ്കിലും ഹൃദയംകൊണ്ട് അടുക്കുന്തോറും അനിർവചനീയമായ ആശ്വാസം ലഭിക്കുന്ന യാഥാർത്ഥ്യം. ഏകാന്തതയുടെ കോട്ടക്കൊത്തളത്തിൽ വസിക്കാത്ത ഒരു ദൈവം. തന്നിൽത്തന്നെ
Read Moreപെന്തക്കോസ്താ തിരുനാൾ: സഹായകൻ
പെന്തക്കോസ്താ തിരുനാൾ വിചിന്തനം: സഹായകൻ (യോഹ 14:15-16,23-26) മനുഷ്യനും ദൈവത്തിന്റെ ശ്വാസവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ രേഖീയ ചരിത്രമാണ് വിശുദ്ധ ഗ്രന്ഥം. അത് തുടങ്ങുന്നത് സൃഷ്ടിയിൽ നിന്നാണ്. “ദൈവമായ കര്‍ത്താവ് ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്ധ്രങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യന് ജീവനുള്ളവനായിത്തീര്‍ന്നു” (ഉല്പ 2 : 7). അന്നുമുതൽ
Read Moreപെന്തക്കൊസ്താത്തിരുനാള്‍: ആത്മാവ് ഇറങ്ങട്ടെ
പെന്തക്കൊസ്താത്തിരുനാള്‍ ആത്മാവ് ഇറങ്ങട്ടെ ഇന്ന് പന്തക്കുസ്ത തിരുനാളാണ്. പരിശുദ്ധ അമ്മയുടെ സാന്നിധ്യത്തില്‍ സെഹിയോന്‍ മാളികയില്‍ ഒരുമിച്ചു പ്രാര്‍ഥിച്ചുകൊണ്ടിരുന്ന അപ്പസ്തോലന്മാരുടെമേല് പരിശുദ്ധാത്മാവ് കൊടുങ്കാറ്റടിക്കുന്നത് പോലെയുള്ള ശബ്ദത്തില്‍ വന്ന് അഗ്നി നാവായി പറന്നിറങ്ങിയ സഭയുടെ ജന്മദിനം, പന്തക്കുസ്ത (5-ാം തിരുനാള്‍) എന്നുകൂടി ഗ്രീക്കില്‍ അറിയപ്പെട്ടിരുന്നു. ആഴ്ചകളുടെ തിരുനാള്‍ (ഷാവോത്ത്) യഹൂദരുടെ മൂന്നു പ്രധാന തീര്‍ഥാടന തിരുനാളുകളില്‍ ഒന്നായിരുന്നു. അന്നേ
Read Moreസ്വര്ഗത്തിലേയ്ക്കുയരട്ടെ: കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ
കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ വിചിന്തനം:- സ്വര്ഗത്തിലേയ്ക്കുയരട്ടെ (ലൂക്കാ 24:46-53) ഇന്ന് നമ്മുടെ നാഥനായ ഈശോയുടെ സ്വര്‍ഗാരോഹണത്തിരുനാള്‍ ആഘോഷിക്കുകയാണ്. തന്റെ പ്രിയപ്പെട്ട ശിഷ്യന്മാരുടെ സാന്നിധ്യത്തില്‍ അവര്‍ അത്ഭുതംപൂണ്ടു നോക്കി നില്‍ക്കുകയാണ്. ഈശോ ആരോഹണം ചെയ്യുന്നത് ഇന്നത്തെ ഒന്നാമത്തെ വായനയായ അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ ഒന്നാം അധ്യായത്തിലും ഇന്നത്തെ സുവിശേഷത്തിലും ഈശോ സ്വര്‍ഗാരോഹണം ചെയ്യുന്നതിന്റേയും അവരുമായി ചുറ്റിപ്പറ്റി നില്ക്കുന്ന സംഭവങ്ങളുടേയും വിവരണങ്ങള്‍ കാണാവുന്നതാണ്.
Read More