Gospel Reflections

Back to homepage

മരണശേഷം

പുത്തന്‍പുരയ്ക്കല്‍ ഔസേപ്പുകുട്ടി ഒരു സുപ്രഭാതത്തില്‍ കര്‍ത്താവില്‍ നിദ്രപ്രാപിച്ചു. നാട്ടിലെ പ്രമാണിയും ഇടവകയിലെ കാര്യസ്ഥനുമായിരുന്നു അദ്ദേഹം. പ്രായം എണ്‍പതു കഴിഞ്ഞിട്ടും എന്തും സ്വന്തം ഇഷ്ടപ്രകാരം മാത്രം ചെയ്തിരുന്ന ആ മാന്യദേഹത്തിന്റെ മരണാനന്തര ചടങ്ങുകളെല്ലാം അദ്ദേഹത്തിന്റെ ആത്മാവ് മുകളില്‍ നിന്ന് വീക്ഷിച്ചു. രാവിലെ കാപ്പിയുമായി മരുമകള്‍ മുറിയില്‍ ചെന്നപ്പോഴാണ് കാര്‍ന്നോര് ഒരുവശം കമിഴ്ന്ന് കിടക്കുന്നത് കണ്ടത്. തട്ടിവിളിച്ചിട്ട് ഒരനക്കവും

Read More

വിശുദ്ധ യൗസേപ്പിതാവ്‌ പണിത ഗോവണി

മെക്‌സിക്കോയില്‍ സാന്റാഫെ എന്നു പറയുന്ന സ്ഥലത്ത്‌ ലോറേറ്റോ സിസ്റ്റേഴ്‌സിന്റെ ഒരു ചാപ്പലുണ്ട്‌. 1873-78 കാലഘട്ടത്തില്‍ പണിതതാണ്‌ ആ ചാപ്പല്‍. വളരെ മനോഹരമായ ഒരു പള്ളി. പക്ഷേ, പണിയെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞപ്പോഴാണ്‌ ഒരു കാര്യം ശ്രദ്ധയില്‍ പെട്ടത്‌-തറയില്‍ നിന്ന്‌ 22 അടി ഉയരമുള്ള ബാല്‍ക്കണിയിലേക്ക്‌ കയറാന്‍ പള്ളിക്കകത്തുനിന്ന്‌ ഒരു സ്റ്റെയര്‍കേസ്‌ പണിതിട്ടില്ലെന്ന്‌. പുറത്തുനിന്ന്‌ മാത്രമെ അവിടേക്ക്‌ പ്രവേശിക്കാന്‍ സാധിക്കൂ.

Read More

സോറിസോറി ഫാദര്‍, നോമ്പുകാലത്ത്‌ ഞാന്‍ പുകവലിക്കാറില്ല

ഒരിക്കല്‍ അയര്‍ലണ്ടുകാരനായ ഒരു വൈദികന്‍ ന്യൂയോര്‍ക്കിലെ തെരുവിലൂടെ നോമ്പുകാലത്തെ ഒരു സന്ധ്യാസമയത്ത്‌ നടക്കുകയായിരുന്നു. ബൗറി എന്നറിയപ്പെട്ടിരുന്ന ആ സ്ഥലം അക്കാലത്ത്‌ ഭവനരഹിതരായ കുടിയന്മാരുടെയും മയക്കുമരുന്നിനടിമകളായിരുന്നവരുടെയും വിഹാരഭൂമിയായിരുന്നു. എല്ലാവിധ തിന്മകളും അവിടെ അരങ്ങേറിയിരുന്നു. മാന്യന്മാര്‍ക്ക്‌ അതുവഴി സഞ്ചരിക്കാന്‍ ഭയമായിരുന്നു. ഐറിഷ്‌ വൈദികന്‍ ക്ലെരിക്കല്‍ കോളറുള്ള ഒരു ഷര്‍ട്ടാണ്‌ ധരിച്ചിരുന്നത്‌. പെട്ടെന്നാണ്‌ അദ്ദേഹത്തിന്റെ മുമ്പിലേക്ക്‌ തോക്കുംചൂണ്ടി ഒരു മദ്യപന്‍

Read More

എന്റെ എത്രയും പ്രിയപ്പെട്ട മോനെ

ഒരിക്കല്‍ ഒരു പാതിരി പൊലീസ്‌ സ്റ്റേഷനില്‍ ചെന്ന്‌ ഇന്‍സ്‌പെക്‌ടറെ കണ്ട്‌ പറഞ്ഞു: “എന്റെ നായീന്റെ മോനെ എന്റെ മക്കള്‌ പാവങ്ങളാണ്‌. അവരെ വെറുതെ വിടണം.” ഇന്‍സ്‌പെക്‌ടര്‍ അന്തംവിട്ട്‌ പാതിരിയെ നോക്കി. പൊലീസ്‌സ്റ്റേഷനില്‍ വന്ന്‌ തന്റെ മുഖത്ത്‌ നോക്കി `നായീന്റെ മോനെ’ എന്നു വിളിക്കുവാന്‍ ധൈര്യമുള്ള ഈ പാതിരി ആരാണ്‌? മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ഉടനെ ചെകിട്ടത്ത്‌ രണ്ടു പൊട്ടിച്ചേനെ.

Read More

ഒരു സൂഫി ഗുരുവിന്റെ കഥ

ഒരിക്കല്‍ ഒരു സൂഫി ഗുരുവിന്റെ ശിഷ്യന്മാരിലൊരാള്‍ ഗുരുവിനോട്‌ ചോദിച്ചു: “പ്രഭോ, ഞങ്ങളുടെ ഗുരുവാണല്ലോ അങ്ങ്‌. അങ്ങയുടെ ജ്ഞാനത്തെയും വിവേകത്തെയും വിശുദ്ധിയെയും ഞങ്ങള്‍ അത്യധികം ആദരിക്കുന്നു. അങ്ങയുടെ വ്യക്തിജീവിതത്തെക്കുറിച്ച്‌ പല കാര്യങ്ങളും അങ്ങ്‌ ഞങ്ങളോട്‌ പറഞ്ഞിട്ടുണ്ട്‌. എന്നാല്‍ ഒരു കാര്യം മാത്രം അങ്ങ്‌ ഞങ്ങള്‍ക്ക്‌ വെളിപ്പെടുത്തിയിട്ടില്ല.” “അതെന്താണ്‌?” ഗുരു ആകാംക്ഷയോടെ ചോദിച്ചു: “അങ്ങയുടെ ഗുരു ആരായിരുന്നു എന്ന്‌

Read More