National News
Back to homepageഭക്തിസാന്ദ്രമായി തെക്കന്‍ കുരിശുമല തീര്‍ത്ഥാടനം
നെയ്യാറ്റിന്‍കര: വിശുദ്ധകുരിശ് മനുഷ്യമഹത്വത്തിന്റെ പ്രതീകം എന്ന സന്ദേശവുമായി തെക്കന്‍ കുരിശുമലയുടെ 61-ാമത് മഹാതീര്‍ത്ഥാടനത്തിന് തുടക്കമായി. 18ന് രാവിലെ നെയ്യാറ്റിന്‍കര മെത്രാസനമന്ദിരത്തില്‍ നിന്നും ആരംഭിച്ച തീര്ത്ഥാടനപതാകയും, ദിവ്യജ്യോതിയും വഹിച്ചുകൊണ്ടുള്ള ഇരുചക്രവാഹന റാലിക്ക് കെസിവൈഎം നെയ്യാറ്റിന്‍കര രൂപതാ സമിതിയും തീര്‍ത്ഥാടന കമ്മിറ്റിയും നേതൃത്വം നല്കി. ഉച്ചയ്ക്ക് സംഗമവേദിയില്‍ നെടുമങ്ങാട് ക്രിസ്ത്യന്‍ വേവ്സും, അസീസ്സി കമ്യൂണിക്കേഷന്‍സും ഭക്തിഗാനമേളയ്ക്കു നേതൃത്വം നല്കി.
Read Moreസുപ്രീംകോടതിവിധി വേദനാജനകം -ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം
തിരുവനന്തപുരം: ദയാവധത്തിന് ഉപാധികളോടെ അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി ഏറെ വേദനാജനകമെന്ന് കെസിബിസി പ്രസിഡന്റ്ആര്ച്ച്ബിഷപ് ഡോ. എം. സൂസപാക്യം പറഞ്ഞു. അന്തസോടെയുള്ള മരണം പൗരഭരണഘടനാവകാശമെന്ന് പരാമര്‍ശിക്കുന്ന കോടതി ഉപാധികളോടെ മരണം അനുവദിക്കുന്നത് ഖേദകരവും പ്രതിഷേധാര്‍ഹവുമാണ്. ജീവന്റെ അവകാശം ദൈവത്തിനാണ്. രോഗവും പ്രായാധിക്യവും മൂലം ബുദ്ധിമുട്ടുന്ന ഒരാളെ ദയയുടെയോ സഹതാപത്തിന്റെയോ പേരില്‍ വധിക്കുന്നത് മനുഷ്യസ്നേഹികള്‍ക്ക് അംഗീകരിക്കാനാവില്ല. പ്രായാധിക്യവും
Read Moreഓഖി: ആലപ്പുഴ രൂപത സഹായധനം കൈമാറി
ആലപ്പുഴ: ഓഖി ദുരന്തത്തില്‍പ്പെട്ട് വള്ളവും വലയും, വീടും നഷ്ടപ്പെട്ടവര്‍ക്ക് ആലപ്പുഴ രൂപത സഹായ ധനം നല്കി. വള്ളവും വലയും നഷ്ടപ്പെട്ട 13 പേര്‍ക്ക് ഒരു ലക്ഷം രൂപ വീതവും വീടു നഷ്ടപ്പെട്ട 3 കുടുംബങ്ങള്‍ക്ക് 3 ലക്ഷം രൂപ വീതവും നല്കി. ആലപ്പുഴ രൂപതാ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 10 ന് കര്‍മസദന്‍ പാസ്റ്ററല്‍ സെന്ററില്‍
Read Moreശുശ്രൂഷിക്കുന്നവരായിരിക്കണം നേതൃത്വം -ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍
എറണാകുളം: ക്രിസ്തുവിനെ അനുകരിച്ച് ശുശ്രൂഷാ മനോഭാവത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവരും, ഭാവി നേതൃത്വത്തെ കൈപിടിച്ച് ഉയര്ത്തുന്നവരുമായിരിക്കണം നേതാക്കളെന്ന് ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് വരാപ്പുഴ അതിരൂപത നടത്തിയ നേതൃത്വപരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു ദിവസങ്ങളിലായി ആലുവ ആത്മദര്ശനന് സെമിനാരിയില്‍ നടന്ന ക്യാമ്പില്‍ സമകാലിക സാമുദായിക സാമൂഹിക
Read Moreഅലക്സാണ്ടര്‍ ആന്റണിക്ക് തീരദേശത്തിന്റെ ആദരം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ഇത്തവണ ഐഎഎസ് ലഭിച്ച ലേബര്‍ കമ്മീഷണര്‍ അലക്സാണ്ടര്‍ ആന്റണിക്ക് തീരദേശ സമൂഹത്തിന്റെ ആദരം. ഒരു മത്സ്യത്തൊഴിലാളിയുടെ മകന് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഐഎഎസ് നേടുന്നത്. കന്യാകുമാരി ജില്ലയിലെ വല്ലവിളയില് മത്സ്യത്തൊഴിലാളിയായിരുന്ന ആന്റണിയുടെയും മരിയ പുഷ്പത്തിന്റെയും മകനാണ് അലക്സാണ്ടര്‍ ആന്റണി. ബാലരാമപുരത്ത് സഹോദരിയുടെ കുടുംബത്തോടൊപ്പം താമസിച്ചാണ് വിദ്യാഭ്യാസം നടത്തിയത്. തിരുവനന്തപുരം
Read More