Obituary

Back to homepage

തീവ്രവാദി ആക്രമണത്തിൽ ബ്രിട്ടീഷ് പാർലമെൻറ് അംഗത്തിന് ദാരുണാന്ത്യം

കത്തോലിക്ക വിശ്വാസിയും ബ്രിട്ടീഷ് പാര്‍ലമെൻ്റംഗവും കൺസര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ ഡേവിഡ് അമെസാണ് കുത്തേറ്റു മരിച്ചത്. സംഭവത്തിൽ തീവ്രവാദവിരുദ്ധസേന അന്വേഷണം തുടങ്ങി. ഇന്നലെ, ഒക്ടോബർ പതിനഞ്ചാം തീയതി വെള്ളിയാഴ്ചയാണ് ഇസ്ലാമിക തീവ്രവാദിയുടെ അപ്രതീക്ഷിത കഠാര ആക്രമണത്തില്‍ ഡേവിഡ് അമെസ് മരണപ്പെടുന്നത്. 1983മുതൽ പാർലമെന്റ് അംഗമായി പ്രവർത്തിച്ചുവരികയായിരുന്നു. 69 വയസുകാരനായ അദ്ദേഹം കൺസർവേറ്റീവ് പാർട്ടി അംഗമായിരുന്നു. ശക്തമായ പ്രോലൈഫ്

Read More

പാവങ്ങളുടെ മാലാഖ

2021 സെപ്റ്റംബര്‍ 23-ാം തീയതി അന്തരിച്ച ഫാ. മൈക്കിള്‍ തലക്കെട്ടിയെ അനുസ്മരിക്കുന്നു വരാപ്പുഴ അതിരൂപതയുടെ അനര്‍ഘ നിധിയായിരുന്ന വൈദികന്‍, മൈക്കിള്‍ തലക്കെട്ടിയച്ചന്റെ സ്മരണകള്‍ക്കു മുന്നില്‍ കണ്ണീര്‍ പ്രണാമം. ഇത് മൈക്കിള്‍ തലക്കെട്ടിയച്ചനെകുറിച്ചുള്ള ചില സ്മരണകളാണ്. ആത്മീയ പിതാവിനെക്കുറിച്ചുള്ള ആത്മീയ പുത്രന്റെ ഓര്‍മ്മകള്‍, ഒരു ജ്യേഷ്ഠവൈദികനെപ്പറ്റിയുള്ള അനുജന്റെ ഓര്‍മ്മക്കുറിപ്പുകള്‍. ഇരുപത്തെട്ടു വര്‍ഷത്തെ എന്റെ പൗരോഹിത്യജീവിതത്തിനിടയില്‍ മൈക്കിള്‍ തലക്കെട്ടിയച്ചനെപോലൊരു

Read More

ദൃശ്യവിസ്മയം സൂപ്പര്‍ഹിറ്റ്

പ്രേക്ഷകരുടെ ഇഷ്ടങ്ങളിലേക്ക് കൂടുകൂട്ടിയെത്തിയ സിനിമയാണ് ‘ഹോം’. ഒലിവര്‍ ട്വിസ്റ്റിന്റെ (ഇന്ദ്രന്‍സ്) ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിലേക്ക് കാണികള്‍ കൂടി അതിഥികളായെത്തിയ കൊച്ചുചിത്രം. സൂപ്പര്‍താരങ്ങളുടെ സാന്നിധ്യമില്ലാതെ തന്നെ ഇത്ര വലിയ വിജയം കൈവരിച്ച സിനിമകള്‍ മലയാളത്തില്‍ കുറവാണ്. സംവിധായകന്‍ റോജിന്‍ തോമസിനോടൊപ്പം നടീനടന്മാരും നിര്‍മാതാവും സാങ്കേതിക വിദഗ്ധരും ഒറ്റക്കെട്ടായി അണിനിരന്നപ്പോഴാണ് ഈ മികച്ച ചിത്രം പിറന്നത്. അതില്‍

Read More

കെ.എം. റോയ് മികവും സംഘാടകശേഷിയും ഉണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ -ബിഷപ് ഡോ. ജോസഫ് കരിയില്‍

  കൊച്ചി: കൊച്ചി നഗരത്തിന്റെ സാമൂഹിക സാംസ്‌ക്കാരിക മണ്ഡലങ്ങളില്‍ തിളങ്ങി നിന്ന പ്രതിഭയായിരുന്നു അന്തരിച്ച കെ.എം റോയ് എന്ന് കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍ പറഞ്ഞു. ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തനമേഖലയില്‍ അസാധാരണമായ പാടവം കൊണ്ടും മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ സംഘാടക മികവുകൊണ്ടും പ്രശസ്തനായ കെ.എം റോയിയുടെ നിര്യാണം മൂലമുണ്ടായ നഷ്ടം വളരെ വലുതാണ്. ആത്മാര്‍ത്ഥമായ

Read More

നേരിന്റെ മൂര്‍ച്ചയില്‍ വെട്ടിതിളങ്ങിയ വാക്കുകള്‍

സാധാരണക്കാര്‍ക്കുവേണ്ടി ചിന്തിക്കാനും നിലകൊള്ളാനും കഴിഞ്ഞിരുന്ന കെ.എം റോയ് എന്ന പത്രപ്രവര്‍ത്തകന്‍ ഇനിയില്ല. എട്ടു വര്‍ഷം മുമ്പ് പക്ഷാഘാതത്തെത്തുടര്‍ന്ന് ശരീരം തളര്‍ന്ന് ശയ്യാവലംബനാകുന്നതുവരെ ചുറുചുറുക്കിന്റെ പര്യായമായിരുന്നു റോയ്. മലയാളത്തിലും ഇംഗ്ലീഷിലും സ്വായത്തമാക്കിയ മനോഹരഭാഷയില്‍ നിര്‍ഭയനായി ഒരു പോരാളിയുടെ വീറും വാശിയുമോടെ എഴുതി. അതിനെക്കാള്‍ ശക്തമായ ഭാഷയില്‍ പ്രഭാഷണങ്ങള്‍ നടത്തി. അതിന് സാക്ഷ്യം വഹിച്ച കുറെ പത്രപ്രവര്‍ത്തകരുടെ കൂട്ടത്തില്‍

Read More