Scenes Through Window
Back to homepageഈശോയുടെ സ്വന്തം അജ്ന: കാല്‍വരിയിലേക്കുള്ള അനുയാത്ര…
മറുനാട്ടിലെ എന്റെ താമസക്കാലം, ഞാന്‍ പഠിക്കുന്ന വിഷയം വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ടിരുന്നതിനാല്‍ ഒരു ആശുപത്രിയിലാണ് താമസം. അവിടെ എന്റെ മുറി ഐ.സി.യുവിനും എന്‍.ഐ.സി.യുവിനും ഒത്തനടുക്ക്! ഐ.സി.യുവില്‍ എന്നുംതന്നെ മരണം സംഭവിക്കുന്നു; എന്‍.ഐ.സി.യുവില്‍ എന്നുംതന്നെ ജനനം സംഭവിക്കുന്നു. ജനനത്തിനും മരണത്തിനും ഒത്ത നടുക്ക് പച്ചമനുഷ്യനായി ഞാന്‍! അനേകം മരണക്കാഴ്ചകള്ക്ക് സാക്ഷിയായിരുന്നു ഞാന്‍. അതില്‍ സ്വര്‍ഗീയമായ ധ്യാനാവസ്ഥ പ്രദാനം ചെയ്തൊരു
Read Moreഹൃദയപൂര്‍വം പെരുമാറുമ്പോള്‍
നമുക്കും മറ്റുള്ളവര്‍ക്കും പ്രധാനപ്പെട്ടതായ ചിലതു ചെയ്യുന്നതില്‍ നാം തികച്ചും മികവുറ്റവരാണെന്ന് അറിയുമ്പോള്‍ നമ്മള് സന്തുഷ്ടരും സംതൃപ്തരും ഉയര്‍ന്നതോതിലുള്ള അത്മവിശ്വാസം അനുഭവിക്കുന്നവരുമായിത്തീരുന്നു. എന്താണിതിനു കാരണം? ഭാഗ്യവശാല്‍ നാം ചെയ്യുന്നതെന്താണോ അതില്‍ മികവുറ്റവരായിത്തീരാനും നമ്മുടെ ജീവിതത്തിലും ഉന്നതമായ പ്രകടനം കാഴ്ചവയ്ക്കാനും നമുക്കും മറ്റെല്ലാ മനുഷ്യര്‍ക്കും സഹജമായ കഴിവുണ്ട്. പ്രധാനപ്പെട്ട ഏതു മേഖലയില്‍ പ്രവര്‍ത്തിക്കാനും തീരുമാനമെടുക്കാനും നൈപുണ്യം നേടാനും നമുക്കു
Read Moreജീവിതവിജയത്തിന്റെ പാത തെളിക്കുമ്പോള്‍
കാലിക്കട്ട് യൂണിവേഴ്സിറ്റിയില്‍ യുവതീയുവാക്കളെ പരിശീലിപ്പിക്കുകയും അവരോട് അടുത്തിടപഴകുകയും ചെയ്യുന്ന ഒരു അധ്യാപകസുഹൃത്ത് എനിക്കുണ്ട്. അദ്ദേഹം തന്റെ ജോലിയെക്കുറിച്ചു സംസാരിക്കുന്നതിനിടയില്‍ ഇങ്ങനെ പറയുകയുണ്ടായി: നല്ല കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുമ്പോള്‍ അവ കേള്‍ക്കാന്‍ യുവാക്കള്‍ക്ക് വലിയ താല്പര്യമില്ല, പലപ്പോഴും വിരസതയോടെയാണ് അവര്‍ അത് കേട്ടിരിക്കുന്നതുതന്നെ! എങ്ങനെ കുറെ പണമുണ്ടാക്കാനാവും എന്നാണവരുടെ പ്രധാന ചിന്ത. ഒരുപക്ഷേ, മുതിര്‍ന്നവര്‍ പണത്തിന്റെ പിന്നാലെ പരക്കംപായുന്നതു
Read Moreആത്മധൈര്യം വീണ്ടെടുക്കുന്നതെങ്ങനെ?
എങ്ങനെയാണ് നമ്മില്‍ തന്നെയുള്ള ധൈര്യവും ഉറപ്പും നമ്മില്‍ നിന്ന് ചോര്‍ന്നുപോകുന്നത്? ചെറുപ്രായം മുതല്‍ കേട്ടുപോരുന്ന വിമര്‍ശനങ്ങളും തിരുത്തലുകളും ഒരു കാരണമായേക്കാം. ഓരോ വ്യക്തിയും ജീവിതം തുടങ്ങുന്നത് ഞാന്‍ ശരിയല്ല എന്ന തരത്തിലുള്ള ജീവിത നിലപാടിലൂടെയായിരിക്കും. പലരും ഇതേ തരത്തിലുള്ള നിഷേധാത്മകമായ ചിന്തകളില്‍ നിന്നു മോചിതരായിരിക്കുകയില്ല. ചെറുതും വലുതുമായ തിരിച്ചടികള്‍ സംഭവിക്കുമ്പോഴെല്ലാം താന്‍ ശരിയല്ല എന്ന ആദിയിലെ
Read Moreനേരിന്റെ മൂര്‍ച്ചയില്‍ വെട്ടിതിളങ്ങിയ വാക്കുകള്‍
സാധാരണക്കാര്‍ക്കുവേണ്ടി ചിന്തിക്കാനും നിലകൊള്ളാനും കഴിഞ്ഞിരുന്ന കെ.എം റോയ് എന്ന പത്രപ്രവര്ത്തകന് ഇനിയില്ല. എട്ടു വര്‍ഷം മുമ്പ് പക്ഷാഘാതത്തെത്തുടര്‍ന്ന് ശരീരം തളര്‍ന്ന് ശയ്യാവലംബനാകുന്നതുവരെ ചുറുചുറുക്കിന്റെ പര്യായമായിരുന്നു റോയ്. മലയാളത്തിലും ഇംഗ്ലീഷിലും സ്വായത്തമാക്കിയ മനോഹരഭാഷയില്‍ നിര്‍ഭയനായി ഒരു പോരാളിയുടെ വീറും വാശിയുമോടെ എഴുതി. അതിനെക്കാള്‍ ശക്തമായ ഭാഷയില്‍ പ്രഭാഷണങ്ങള്‍ നടത്തി. അതിന് സാക്ഷ്യം വഹിച്ച കുറെ പത്രപ്രവര്‍ത്തകരുടെ കൂട്ടത്തില്‍
Read More