Scenes Through Window

Back to homepage

വിശപ്പിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ് ?

ഡോ. ഗാസ്പര്‍ സന്യാസി കേന്ദ്ര വനിതാ-ശിശുവികസന വകുപ്പിന്റെ ചുമതല വഹിക്കുന്ന സ്മൃതി ഇറാനി 2017ല്‍ ലോക്സഭയില്‍ അറിയിച്ചതനുസരിച്ച്, മൂന്നു വര്‍ഷത്തിന്റെ കാലപരിധി നിര്‍ണയിച്ച് 2017 ഡിസംബര്‍ 18ന് ആരംഭിക്കുന്ന പോഷണ്‍ അഭിയാണ്‍ പദ്ധതിക്കുവേണ്ടി ബജറ്റില്‍ വകയിരുത്തിയത് 9046 കോടി രൂപയാണ് (ഒമ്പതിനായിരത്തി 46 കോടി) രൂപയാണ്. 2017-18 വര്‍ഷം തുടങ്ങിയ പദ്ധതി 2020 ആകുമ്പോഴേയ്ക്ക് ഏതാണ്ട്

Read More

ഈ വയോധികനെ ഇത്രമേല്‍ ഭയക്കുന്നതാര്?

ഡോ. ഗാസ്പര്‍ സന്യാസി ഈശോസഭാ വൈദികനായ സ്റ്റാന്‍ സ്വാമിയെ യുഎപിഎ ചുമത്തി അറസ്റ്റു ചെയ്തതില്‍ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം ഉയരുകയാണ്. എണ്‍പത്തി മൂന്നുകാരനായ സ്റ്റാന്‍ സ്വാമി ചെയ്ത കുറ്റമെന്താണ്? എന്‍ഐഎയുടെ വിശദീകരണമനുസരിച്ച് ജാര്‍ഖണ്ഡില്‍ സിപിഐ മാവോവാദികളുമായി ഈ പുരോഹിതന്‍ ക്രിയാത്മകമായ ബന്ധം പുലര്‍ത്തിയെന്നത് ദേശവിരുദ്ധപ്രവര്‍ത്തനമായി കണക്കാക്കിയാണ് അറസ്റ്റും തുടര്‍ന്ന് ജുഡിഷ്യല്‍ കസ്റ്റഡിയും ഉണ്ടായിരിക്കുന്നത്. മാവോവാദി സംഘടനപോലെ

Read More

ക്രിസ്ത്യന്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ടുമെന്റ് ആവശ്യപ്പെടേണ്ട നേരമായില്ലേ?

പൊതുവായ ചര്‍ച്ചയ്ക്കായി എല്ലാവരുടെയും ശ്രദ്ധയിലേയ്ക്ക് ഈ കുറിപ്പ് എഴുതുകയാണ്. ഇന്ത്യയുടെ മഹത്തായ പഠനപാരമ്പര്യങ്ങളുടെയും സ്വാതന്ത്ര്യസമരകാലത്തെ മാനവികതയിലൂന്നിയ ദര്‍ശനങ്ങളുടെയും ഭരണഘടനാശില്പികള്‍ വിഭാവനം ചെയ്ത മതേതരസങ്കല്പങ്ങളുടെയും വെളിച്ചത്തില്‍ ഇന്ത്യയിലെ വിവിധങ്ങളായ സര്‍വ്വകലാശാലകളിലും, പൊതുവിദ്യാഭ്യാസ കേന്ദ്രങ്ങളിലും, ബിരുദ-ബിരുദാനന്തര പഠന കോഴ്‌സുകള്‍ നടത്തുന്ന കോളേജുകളിലും ക്രിസ്ത്യന്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ടുമെന്റ് എന്ന പഠനവിഭാഗം തുടങ്ങാന്‍ ചില ശ്രമങ്ങള്‍ നടത്താന്‍ ഇനിയും വൈകിയിരിക്കുന്നുവെന്ന് തോന്നുന്നു.

Read More

നീതിക്കായി ഇപ്പോഴും വിശക്കുന്നുണ്ട്

വീട്ടുമുറ്റത്ത് കടല്‍വെള്ളം കയറിയെന്ന് വീട്ടിലേയ്ക്ക് വിളിച്ചപ്പോള്‍ അമ്മ പറഞ്ഞു. ക്യാമ്പുകളിലേക്കു പോയാല്‍ കൊറോണ പകരുമോ എന്നു ഭയം. ചെല്ലാനത്തിന്റെ അതിര്‍ത്തികള്‍ അടഞ്ഞപ്പോള്‍ ഭക്ഷ്യസാധനങ്ങള്‍ക്ക് ക്ഷാമമാകാന്‍ തുടങ്ങിയെന്ന് പറഞ്ഞു. അപ്പോഴും അമ്മയുടെ ഉത്കണ്ഠ എന്നെപ്പറ്റിയായിരുന്നു. ഇവിടെ തിരുവനന്തപുരത്ത് കൊവിഡ് അനുദിനം വര്‍ദ്ധിക്കുന്നതിന്റെ കണക്ക് വാര്‍ത്താചാനലുകാര്‍ വിളിച്ചുപറയുന്നതു കേട്ട് ആധിയാണെന്നു പറഞ്ഞുകൊണ്ടിരുന്നു. ഞങ്ങള്‍ ഇവിടെ ശ്രദ്ധയോടെയാണ് കഴിയുന്നതെന്നു പറയുമ്പോഴും

Read More

ഡോ. ഗാസ്പര്‍ സന്യാസി ഡല്‍ഹിയില്‍ കലാപത്തിന് തിരികൊളുത്തിയത് ആര് എന്ന ചോദ്യം ബാക്കിയാകുന്നു. 47 ജീവനുകള്‍ പൊലിഞ്ഞുവെന്ന സത്യത്തിന് നേരെ കണ്ണടയ്ക്കാനാകില്ല. വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ വാക്‌പോര് മുറുകുമ്പോഴും ഡല്‍ഹി ഹൈക്കോടതിയില്‍നിന്ന് ജസ്റ്റിസ് മുരളീധരന്‍ ഉയര്‍ത്തിയ ചോദ്യം ക്രമസമാധാനപാലന ചുമതലയുള്ളവര്‍ക്കുനേരെയുള്ള നീതിയുടെ സ്വരം തന്നെയാണ്. രാജ്യതലസ്ഥാനം കത്തിയെരിയുമ്പോള്‍ നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നു? ഇനിയും ആരുടെ ഉത്തരവിനുവേണ്ടിയാണ്

Read More