Scenes Through Window

Back to homepage

ട്രംപ് ഇന്ത്യയിലെത്തുമ്പോള്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാസന്ദര്‍ശനം പ്രതീക്ഷകളും ആശങ്കകളും വിവാദങ്ങളും ഉയര്‍ത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനമായ ഗുജറാത്തിലെ അഹമ്മദാബാദില്‍നിന്ന് ആരംഭിച്ച ട്രംപിന്റെ സന്ദര്‍ശനം ഇന്ത്യ-യുഎസ് ബന്ധത്തില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പാകത്തില്‍ നയതന്ത്രപ്രധാനമാണെന്ന് ശുഭാപ്തിവിശ്വാസികള്‍പോലും കരുതുന്നില്ല. ശക്തമായ ഒരു വ്യാപാരക്കരാറെങ്കിലും ഈ സന്ദര്‍ശനത്തിനിടയില്‍ ഉണ്ടായില്ലെന്ന റിപ്പോര്‍ട്ടുകള്‍ ട്രംപിന്റെ വരവിനാല്‍ കരാറുകളില്‍ വലിയ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ടെന്ന മുന്‍കാല

Read More

സാമൂഹ്യസുരക്ഷയൊരുക്കുമോ ഈ ബജറ്റ്?

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ 2020-21 വര്‍ഷത്തേയ്ക്കുള്ള ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. സാമ്പത്തികമായി രാഷ്ട്രം മന്ദഗതിയിലാണെന്ന യാഥാര്‍ഥ്യം സാവകാശത്തിലാണല്ലോ പ്രധാനമന്ത്രിയും മന്ത്രിസഭയും അംഗീകരിച്ചത്. രാജ്യത്ത് നടപ്പിലാക്കിയ തട്ടുപൊളിപ്പന്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍, നോട്ടുനിരോധനവും ധൃതിയിലുള്ള ജിഎസ്ടി നടപ്പിലാക്കലും അടക്കമുള്ളത്, ഈ നാട്ടിലെ മനുഷ്യരുടെ ജീവിതത്തെ ദുരിതക്കയത്തിലാക്കിയത് അവ നടപ്പിലാക്കിയവരൊഴിച്ച് ബാക്കിയെല്ലാവരും നേരത്തെ അംഗീകരിച്ച യാഥാര്‍ഥ്യമാണ്. അന്താരാഷ്ട്രതലത്തില്‍ സംഭവിച്ച

Read More

ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന രാഷ്ട്രീയ പ്രമേയം

സിനിമാ സംവിധായകനും എഴുത്തുകാരനുമായ അനുരാഗ് കശ്യപ് യൂറോപ്പിലിരുന്നുകൊണ്ട്, ഇന്ത്യയുടെ വര്‍ത്തമാന രാഷ്ട്രീയ കാലാവസ്ഥയെപ്പറ്റി നിരന്തരമായ വര്‍ത്തമാനത്തിലേര്‍പ്പെടുകയാണ്. ഒരാഴ്ചമുന്‍പ് എന്‍ഡി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു: ‘എന്റെ വിയോജിപ്പുകള്‍ കൃത്യമായി തുറന്നു പറയുമ്പോഴും എനിക്ക് ഭയമുണ്ട്.’ ‘ആരെയാണ് താങ്കള്‍ ഭയപ്പെടുന്നത് എന്തുകൊണ്ടാണ് താങ്കള്‍ ഭയപ്പെടുന്നത്’ എന്നിങ്ങനെ ചോദ്യങ്ങള്‍ തുടരുമ്പോള്‍, അനുരാഗ് പറയുന്നു: ‘ഏതെങ്കിലും രാഷ്ട്രീയ നേതാവോ,

Read More

പ്രതിയാകുന്നത് പൂവന്‍കോഴികള്‍ മാത്രമല്ല സര്‍!

എന്തിനെക്കുറിച്ച് പറയുന്നു എന്നതു പോലെ പ്രധാനപ്പെട്ടതാണല്ലോ എങ്ങനെ പറയുന്നുവെന്നതും. ‘ക്രിസ്തമസിന്റെ തലേന്നാള്‍ ചെലവായ മദ്യം’ എന്ന വാര്‍ത്ത അത്ര നിഷ്‌കളങ്കമായ ഭാഷാപ്രയോഗമല്ല. സകലമാന മദ്യപന്മാരും ക്രിസ്മസില്‍ തടിച്ചുകൂടി കേരളത്തിന്റെ ഖജനാവിന് കാര്യമായ ഉണര്‍വ് നല്‍കിയെന്നാണ് വാര്‍ത്തയുടെ ഉള്ളടക്കം. ഓടിക്കൂടിയവരും മദ്യം വാങ്ങിയവരും ഖജനാവിന് കനംവയ്പിച്ചവരും ക്രിസ്മസ് ആഘോഷക്കാരായിരുന്നവെന്ന നിലയില്‍ വാര്‍ത്ത വരുന്നതിന്റെ പശ്ചാത്തലം ക്രൈസ്തവ നിലപാടുകള്‍ക്കെതിരെ

Read More

ആരുടേതാണ് ദേശം? ആരുടേതാണ് ഭൂമി?

  കുറിപ്പെഴുതുമ്പോള്‍ മനസില്‍ സെര്‍ബിയന്‍ ചലച്ചിത്ര സംവിധായകന്‍ ഗോരാന്‍ പാവ്‌ലോവിഷിന്റെ ഇറ്റാലിയന്‍ ചലച്ചിത്രം ‘ഡെസ്‌പൈറ്റ് ദ ഫോഗി’ന്റെ ഫ്രെയിമുകളാണ്. ഗോവയില്‍ സമാപിച്ച അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മത്സരചിത്രങ്ങളുടെ വിധികര്‍ത്താക്കളിലൊരാള്‍ ഗോരാന്‍ ആയിരുന്നു. ഗോവന്‍ ചലച്ചിത്രമേളയുടെ ആദ്യ സിനിമപ്രദര്‍ശനവും പാവ്‌ലോവിഷിന്റെ ഈ ചിത്രമായിരുന്നു. തിരുവനന്തപുരത്ത് സമാപിച്ച അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഈ സിനിമ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. തന്റെ സിനിമ രാഷ്ട്രീയ

Read More