Voice of Papa

Back to homepage

ഫ്രാന്‍സിസ് പാപ്പാ റഷ്യന്‍ സ്ഥാനപതികാര്യാലയത്തില്‍

വത്തിക്കാന്‍ സിറ്റി: യുക്രെയ്‌നില്‍ റഷ്യ നടത്തുന്ന സൈനികാക്രമണത്തില്‍ തന്റെ ഉത്കണ്ഠ രേഖപ്പെടുത്താനായി, പരമ്പരാഗത നയതന്ത്ര പെരുമാറ്റചട്ടങ്ങള്‍ നോക്കാതെ ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനിലേക്കുള്ള റഷ്യന്‍ സ്ഥാനപതിമന്ദിരത്തില്‍ നേരിട്ടു ചെന്നു. സാധാരണഗതിയില്‍ സ്ഥാനപതിയെ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റിലേക്കു വിളിപ്പിച്ച് കര്‍ദിനാള്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് വത്തിക്കാന്‍ നിലപാട് വ്യക്തമാക്കുകയോ അപ്പസ്‌തോലിക അരമനയില്‍ പാപ്പായുമായി കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കുകയോ ആണ് ചെയ്യുക.

Read More

മോദി ഫ്രാന്‍സിസ് പാപ്പായുടെ ഹൃദയം കവരുമ്പോള്‍

  നയതന്ത്രത്തിനും രാജ്യതന്ത്രജ്ഞതയ്ക്കും അതീതമായ ചരിത്രനിയോഗത്തിന്റെ ആമന്ത്രണം ശ്രവിക്കുന്ന ഉചിതയോഗജ്ഞനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പലപ്പോഴും ലോകവേദികളില്‍ തിളങ്ങുന്നത്. വത്തിക്കാനിലെ അപ്പസ്‌തോലിക അരമനയില്‍ ഫ്രാന്‍സിസ് പാപ്പായുമായുള്ള ഗാഢാശ്ലേഷം റോമിലെ ജി20 ഉച്ചകോടിയിലോ സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയിലെ യുഎന്‍ കാലാവസ്ഥാവ്യതിയാന സമ്മേളനത്തിലോ എന്നല്ല, തന്റെ 20 വര്‍ഷത്തെ പൊതുജീവിതത്തിലെ ഏറ്റവും ചമല്‍ക്കാരപൂര്‍ണമായ മറ്റേതൊരു സ്മൃതിചിത്രത്തെക്കാളും പ്രശോഭിതമായ സുകൃതധന്യമുഹൂര്‍ത്തമായി മോദിയുടെ

Read More

സുനഹദോസും സഭയുടെ സുനഹദോസാത്മകതയും 

ആത്മവിമര്‍ശനാത്മകമായ രണ്ടു ചോദ്യങ്ങളിലൂടെയാണ് ഫ്രാന്‍സിസ് പാപ്പ ഈ മാസം പത്താം തീയതി (10/10/2021) സഭയുടെ സുനഹദോസാത്മകതയെ (Synodality)  കുറിച്ചു സുനഹദോസിനു മുന്നൊരുക്കമായുള്ള പരിശുദ്ധ കുര്‍ബാനയിലെ വചനപ്രഘോഷണം അവസാനിപ്പിക്കുന്നത്; ‘ഈ സുനഹദോസിന്റെ പാത തുറക്കുമ്പോള്‍ നമ്മള്‍ മാര്‍പാപ്പ, മെത്രാന്മാര്‍, പുരോഹിതന്മാര്‍, സന്യസ്തര്‍, അല്മായര്‍ എന്ന ക്രൈസ്തവസമൂഹം ദൈവത്തിന്റെ ശൈലി ഉള്‍ക്കൊണ്ട് ചരിത്രത്തിലൂടെ സഞ്ചരിക്കുകയും മാനവികത പങ്കുവയ്ക്കുകയും ചെയ്യുന്നവരാണോ?

Read More

മതനേതാക്കളുടെ അധരങ്ങളില്‍നിന്നു ഭിന്നിപ്പിക്കുന്ന വാക്കുകള്‍ വരരുത്- ഫ്രാന്‍സിസ് പാപ്പ

  ഹംഗറി സന്ദര്‍ശിക്കുന്ന ഫ്രാന്‍സിസ് പാപ്പ ബൂഡാപെസ്റ്റ് മ്യൂസിയം ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ എക്യുമെനിക്കല്‍ സഭകളുടെയും ഹംഗറിയില്‍ നിന്നുള്ള ചില യഹൂദ സമൂഹങ്ങളുടെയും പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ നല്‍കിയ സന്ദേശം. സിസ്റ്റര്‍ റൂബിനി സിറ്റിസി, വത്തിക്കാന്‍ ന്യൂസ് ഭൂരിപക്ഷം മതങ്ങളെ പ്രതിനിധീകരിക്കുന്ന ഈ രാജ്യത്തിലെ നിങ്ങള്‍ മത സ്വാതന്ത്ര്യത്തിലൂടെ എല്ലാവരെയും ബഹുമാനിക്കാനും പ്രോത്സാഹിപ്പിക്കുവാനുമുള്ള സാഹചര്യങ്ങള്‍ പരിപോഷിപ്പിക്കുന്നതിനും ഉത്തരവാദികളാണ്.

Read More

ഐഎസ് ഭീകരർ തകർത്ത പരിശുദ്ധ കന്യാമറിയ രൂപം ഫ്രാൻസിസ് പാപ്പ പുനപ്രതിഷ്ഠിക്കും

ഇറാഖ്: ഇസ്ലാമിക ഭീകരസംഘടനയായ ഐഎസ് കീറിമുറിച്ച ഇറാക്കിലേക്ക് പാപ്പയുടെ സന്ദർശനം ലോകം ആകാംഷയോടു കൂടിയാണ് നോക്കുന്നത്. മൊസൂളിനടുത്തുള്ള കരാമൽ ഗ്രാമത്തിലാണ് ഐഎസ് ഭീകരരുടെ ആക്രമണത്തിൽ ദേവാലയം തകർക്കപ്പെട്ടത്. ദേവാലയത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന രൂപങ്ങൾ അപമാനിക്കപ്പെട്ടു. പരിശുദ്ധ കന്യകാമറിയ രൂപത്തിൻറെ ഇരുകരങ്ങളും തലയും ഐഎസ് ഭീകരർ വെട്ടിമാറ്റി. ഭീകരർ വെട്ടിമാറ്റിയ ഭാഗങ്ങൾ കണ്ടെടുത്ത് പുനഃക്രമീകരിച്ച് ഫ്രാൻസിസ് പാപ്പയോട് വെഞ്ചരിച്ച്

Read More