കമ്പനി സെക്രട്ടറിഷിപ്: അപേക്ഷ ഡിസംബര്‍ 15 വരെ

കമ്പനി സെക്രട്ടറിഷിപ്: അപേക്ഷ ഡിസംബര്‍ 15 വരെ

കോര്‍പ്പറേറ്റ് മേഖലയില്‍ ഉയര്‍ന്ന പദവിയിലെത്താന്‍ കുറഞ്ഞ ചെലവില്‍ അവസരമൊരുക്കുന്ന കമ്പനി സെക്രട്ടറിഷിപ് പരിശീലനത്തിനു ചേരാന്‍ www.icsi.edu എന്ന സൈറ്റിലെ ‘ഓണ്‍ലൈന്‍ സര്‍വീസസ്’ ലിങ്കില്‍ ഡിസംബര്‍ 15വരെ രജിസ്ട്രര്‍ ചെയ്യാം. പരീക്ഷ ജനുവരി എട്ടിന്. ഫൗണ്ടേഷന്‍ പരീക്ഷ നിര്‍ത്തിയതിനാല്‍, CSEET-യില്‍ (CS Executive EntranceTest) യോഗ്യത നേടി എക്‌സിക്യൂട്ടീവ്തല പരിശീലനത്തില്‍ നേരിട്ടു ചേരാം. 12 ജയിച്ചവര്‍ക്കും 12ല്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. സിഎസ് ഫൗണ്ടേഷന്‍ നേരത്തെ ജയിച്ചവര്‍ ഈ ടെസ്റ്റ് എഴുതേണ്ട. 5000 രൂപയടച്ച് CSEET യില്‍ നിന്ന് ഒഴിവു നേടാവുന്നവര്‍: സിഎ കോസ്റ്റ് അക്കൗണ്ടന്‍സി ഫൈനല്‍ ജയിച്ചവര്‍, 50 ശതമാനം മാര്‍ക്കുള്ള ബിരുദധാരികള്‍, ബിരുദാനന്തര ബിരുദധാരികള്‍.

അപേക്ഷ ഫീ 1000 രൂപ, പട്ടിക ജാതി ഭിന്നശേഷി വിഭാഗക്കാര്‍ 500 രൂപ, മറ്റു ചില വിഭാഗക്കാര്‍ക്കും ഉളവുണ്ട്. എക്‌സിക്യൂട്ടീവ് പ്രോഗ്രാം പഠനത്തിനു 13,600 രൂപയും തുടര്‍ന്നുള്ള പ്രഫഷനല്‍ പ്രോഗ്രാമിനു 13,000 രൂപയും ഫീസ്. കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള ടെസ്റ്റില്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാണുണ്ടാവുക. വിഷയം, ചോദ്യം, മാര്‍ക്ക് ക്രമത്തില്‍: ബിസിനസ് കമ്മ്യൂണിക്കേഷന്‍-35,50 ലീഗല്‍ ആപ്റ്റിറ്റിയൂഡ്&ലോജിക്കല്‍ റീസണിങ്-35, 50 ഇക്കണോമിക്&ബിസിനസ് എന്‍വയണ്‍മെന്റ്-35, 50 കറന്റ് അഫേയേഴ്‌സ്-15, 20 ആകെ-120, 170 ഓണ്‍ലൈന്‍ വൈവാവോസി പരീക്ഷയുടെ 30 മാര്‍ക്കും ചേര്‍ത്ത് ആകെ 200 മാര്‍ക്ക്. ഓരോ പേപ്പറിനും 40 ശതമാനം, മൊത്തം 50 ശതമാനം ക്രമത്തിലെങ്കിലും മാര്‍ക്ക് നേടണം. പരീക്ഷാ സിലബസ്, മോക് ടെസ്റ്റ്, അപേക്ഷാരീതി തുടങ്ങിയവയ്ക്കു സൈറ്റു നോക്കുക.

പഠിപ്പിക്കുന്ന റഗുലര്‍ കോളജുകളില്ല. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സ്റ്റഡി മെറ്റീരിയല്‍സും ഓണ്‍ലൈന്‍ ക്ലാസുകളും പ്രയോജനപ്പെടുത്താം. സ്വകാര്യ ട്യൂഷന്‍ കേന്ദ്രങ്ങളുണ്ട്. സംശയ പരിഹാരത്തിന്
ഫോണ്‍: 0120-4522000,
http://support.icsi.edu എന്ന സൈറ്റിലെ ‘ഗെസ്റ്റ് യൂസര്‍ ഓപ്ഷന്‍’ വഴിയും ബന്ധപ്പെടാം.


Related Articles

പീഡിത ക്രൈസ്തവര്‍ക്ക് ഐക്യദാര്‍ഢ്യം; ഹംഗേറിയയില്‍ ചുവപ്പ് ബുധന്‍ ആചരിച്ചു.

ബുഡാപെസ്റ്റ്: ക്രൈസ്തവര്‍ നേരിടുന്ന മതപീഡനത്തിലേക്ക് ആഗോള ശ്രദ്ധയാകര്‍ഷിച്ചുകൊണ്ട് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ് (എ.സി.എന്‍) ആരംഭം കുറിച്ച ‘ചുവപ്പ് ബുധന്‍’

ജെസ്‌നയുടെ തിരോധാനം: ദുരൂഹത ചൂണ്ടിക്കാട്ടി ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കോട്ടയം: കാഞ്ഞിരപ്പിള്ളി എസ്ഡി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനത്തിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ കോവിഡ് പ്രതിസന്ധിയില്‍ വെളിപ്പെടുത്താനാകാത്തതിന്റെ ദുരൂഹത ചൂണ്ടിക്കാട്ടി മുന്‍ കേരള കാത്തലിക്ക് ബിഷപ്പ്

പെന്തക്കോസ്താ തിരുനാൾ: സഹായകൻ

പെന്തക്കോസ്താ തിരുനാൾ വിചിന്തനം: സഹായകൻ (യോഹ 14:15-16,23-26) മനുഷ്യനും ദൈവത്തിന്റെ ശ്വാസവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ രേഖീയ ചരിത്രമാണ് വിശുദ്ധ ഗ്രന്ഥം. അത് തുടങ്ങുന്നത് സൃഷ്ടിയിൽ നിന്നാണ്.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*