ഒരുക്കത്തോടെ സ്വീകരിക്കാം: ദിവ്യകാരുണ്യത്തിരുനാൾ
by admin | June 18, 2022 1:53 am

റവ. ഫാ. മിഥിൻ കാളിപറമ്പിൽ
ദിവ്യകാരുണ്യത്തിരുനാൾ
വിചിന്തനം:- ഒരുക്കത്തോടെ സ്വീകരിക്കാം. (ലൂക്കാ 9: 11 – 17)
ഇന്ന് തിരുസഭ ഈശോയുടെ തിരുശരീര രക്തങ്ങളുടെ തിരുനാള്‍ ആഘോഷിക്കുന്നു. ഇറ്റലിയിലെ ലാന്ചിയാനോ എന്ന കൊച്ചു പട്ടണത്തില്‍ 1200 വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു മഹാത്ഭുതം നടന്നു. ഈ അത്ഭുതത്തിനു മുന്നില്‍ ശാസ്ത്രജ്ഞര്‍ പിന്നീട് അത്ഭുതം കൂറി നിന്നു. എട്ടാം നൂറ്റാണ്ടിലെ ഒരു ദിനത്തില്‍ ലാന്ചിയാനോ എന്ന ചെറുപട്ടണത്തില്‍ ബലിയര്‍പ്പിച്ചുകൊണ്ടിരുന്ന ഒരു ബസിലിയന്‍ സന്ന്യാസിയുടെ മനസില്‍ വിശുദ്ധ കുര്‍ബാനയെക്കുറിച്ചു അരുതാത്ത ചിന്ത ഇരച്ചു കയറി. അള്‍ത്താരയിലിരുന്ന കൂദാശ ചെയ്തുകൊണ്ടിരുന്ന അപ്പത്തേയും വീഞ്ഞിനെയും ഒരു നിമിഷം വൈദികന് സംശയദൃഷ്ടിയോടെ നോക്കി… വിശ്വാസം വഴിതെറ്റി… മനസ് പതറി… അള്‍ത്താരയിലിരുന്ന അപ്പത്തെ വെറും ഗോതമ്പുകൊണ്ടുണ്ടാക്കിയ അപ്പമായി കരുതി. വീഞ്ഞിനെ വെറും മുന്തിരിച്ചാറായി മാത്രം നോക്കിക്കണ്ടു. ഈ സംശയത്തോടെ ഇതെന്റെ ശരീരമാകുന്നു, ഇതെന്റെ രക്തമാകുന്നു എന്നു പുരോഹിതന് പറഞ്ഞു തീര്‍ന്നില്ല ഓസ്തി മാംസക്കഷണമാവുകയും വീഞ്ഞ് ചൂടു രക്തമാവുകയും ചെയ്തു.
നൂറ്റാണ്ടുകള്‍ക്കിപ്പുറം 1970 കളില്‍ ഡോ. ഇടയാന്ഡോ ലിനോളി എന്ന ശാസ്ത്രജ്ഞന് ഇന്നും അങ്ങനെ തന്നെയായിരിക്കുന്ന ആ തിരുമാംസവും രക്തവുമെടുത്ത് അതിന്റെ സാമ്പിള്‍ ശേഖരിച്ച് സൂക്ഷ്മപരിശോധന ആരംഭിച്ചു. 1971 മാര്‍ച്ച് 4-ാം തീയതി അദ്ദേഹം പരിശോധനയ്ക്കുശേഷം ഇപ്രകാരം എഴുതി ‘ The flesh is real flesh and the blood is real blood’ ഇത് യഥാര്‍ത്ഥ രക്തവും യഥാര്‍ത്ഥ മാംസവുമാണ്. മാംസം ഹൃദയപേശിയുടെ ഭാഗത്തു നിന്നുള്ള മാംസവും നാം ഭക്ഷിക്കുന്ന വിശുദ്ധ കുര്‍ബാന ഈശോയുടെ യഥാര്‍ത്ഥ അപ്പവും യഥാര്‍ത്ഥ രക്തവുമാകുന്നു.
1 രാജാക്കന്മാര് 19-ാം അധ്യായത്തില്‍ ജസബെല്‍ രാജ്ഞി വാളിനിരയാകുമെന്ന ഭയത്താല്‍ പ്രാണരക്ഷാര്‍ത്ഥം ഏലിയ പ്രവാചകന് പലായനം ചെയ്യുന്നു. ഓടി ഓടി മരുഭൂമിയിലെത്തിയ അദ്ദേഹം മരണത്തിനായി പ്രാര്‍ഥിച്ച് തളര്‍ന്നുറങ്ങുന്നു. അവിടെ കര്‍ത്താവിന്റെ ദൂതന് പ്രത്യക്ഷപ്പെട്ട് ചുടുകല്ലില്‍ ചുട്ടെടുത്ത അപ്പവും ഒരു പാത്രം വെള്ളവും നല്കുന്നു. താന്‍ കഴിച്ച ഭക്ഷണത്തിന്റെ ശക്തികൊണ്ട് നാല്പതു രാവും നാല്‍പ്പതു പകലും നിര്‍ത്താതെ ഓടി കര്‍ത്താവിന്റെ മലയായ ഹോറെബില്‍ എത്തുന്നു. ഈ ലോക ജീവിതത്തില്‍ നാം ഓട്ടത്തിലാണ്. അത് ഇവിടെ അവസാനിക്കുന്നതല്ല. സ്വര്‍ഗത്തിലേക്കു ഓടി എത്തേണ്ട ഒന്നാണ്. അതിനു നമുക്ക് ശക്തി നല്കി സഹായിക്കുന്ന സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ ജീവന്റെ അപ്പമാണ് വിശുദ്ധ കുര്‍ബാന. അതുകൊണ്ടാണ് വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ ഈശോ പറയുന്നത്. ആരെങ്കിലും ഈ അപ്പത്തില്‍ നിന്നും ഭക്ഷിച്ചാല്‍ അവന് എന്നേക്കും ജീവിക്കും (യോഹ 6:51) എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും (യോഹ 6:54) എന്നു നാം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. സാധാരണ ഡോക്ടര്‍മാര്‍ പറയുന്നതുപോലെ 6 മാസമോ, ഒരു വര്‍ഷമോ, 3 വര്‍ഷമോ നീണ്ടു നില്ക്കുന്ന ഈ ജീവിതത്തെക്കുറിച്ചല്ല ഈശോ ഇവിടെ പറയുന്നത്. മറിച്ച് ഈ ലോകത്തിനുമപ്പുറം നീണ്ടു നില്ക്കുന്ന നിത്യജീവനെക്കുറിച്ചാണ്. അമര്ത്യതയെക്കുറിച്ചാണ്. ഉത്പത്തി പുസ്തകം രണ്ടാം അധ്യായം 9-ാം വാക്യത്തില്‍ ഏദന്‍ തോട്ടത്തിന്റെ നടുവില്‍ നില്ക്കുന്ന രണ്ട് വൃക്ഷങ്ങളെക്കുറിച്ചു നാം കാണുന്നു. ഒന്ന് ജീവന്റെ വൃക്ഷം രണ്ട് നന്മ തിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷം. ആദിസമര്പ്പണത്തിന്റെ ആദവും ഹവ്വായും പഴം പറിച്ചു തിന്നുന്നത് നന്മ തിന്മയെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തില്‍ നിന്നാണ്. ഉത്പത്തി 3:22-ാം വാക്യത്തില്‍ നാം കാണുന്നത് ബാക്കിയുള്ള ജീവന്റെ വൃക്ഷത്തില്‍ നിന്നുകൂടി പറിച്ചു തിന്ന് മനുഷ്യന് അമര്ത്യനാകുവാന് ഇടയാക്കരുത് എന്ന് ദൈവം പറയുന്നതാണ്. എന്നാല്‍ ഇത് ഓരോ ദിവ്യബലിയിലും മനുഷ്യര്‍ക്കു അമര്‍ത്യത നല്കുന്ന നിത്യജീവന്റെ സ്വര്‍ഗീയ അപ്പമാണത്. അതുകൊണ്ടാണ് മാമോദീസ സ്വീകരിച്ച് കുമ്പസാരിച്ച് ഒരുക്കമുള്ളവര്മാത്രം കര്‍ത്താവിന്റെ തിരുശരീരരക്തങ്ങള്‍ സ്വീകരിച്ചാല്‍ മതിയെന്നു തിരുസഭ പഠിപ്പിക്കുന്നത്.
എത്ര ഒരുക്കത്തോടും ഭക്തിയോടും ഉപവാസത്തോടും കൂടിയാണ് ഈ വിശുദ്ധ അപ്പം ഭക്ഷിക്കേണ്ടതെന്ന് വിശുദ്ധ പൗലോസ് കൊറിന്തോസുകാര്‍ക്കെഴുതിയ ഒന്നാം ലേഖനത്തില്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. തന്മൂലം ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്റെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്നും പാനം ചെയ്യുകയും ചെയ്താല്‍ അവന് കര്‍ത്താവിന്റെ ശരീരത്തിനും രക്തത്തിനും എതിരെയാണ് തെറ്റു ചെയ്യുന്നത്. അതിനാല്‍ ആത്മശോധന ചെയ്തതിനുശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്നും പാനം ചെയ്യുകയും ചെയ്യട്ടെ (1 കൊറി 11:27). രുക്കമില്ലാതെയും ലാഘവത്തോടെയും വിശുദ്ധ കുര്‍ബാന സ്വീകരിച്ചതിനെപ്രതി നമുക്ക് ദൈവത്തോട് മാപ്പ് ചോദിക്കാം. ഈശോയുടെ തിരശരീര രക്തങ്ങളെ എല്ലായിപ്പോഴും കുമ്പസാരിച്ച് ഒരുങ്ങി ഉത്തമബോധ്യത്തോടെ സ്വീകരിക്കുമെന്ന തീരുമാനം നമ്മുടെ ഹൃദയത്തില്‍ നിന്നുയരട്ടെ.
ഒന്നാം വായന
ഉല്‍പ്പത്തി പുസ്തകത്തില്‍നിന്ന് (14 : 18-20)(മെല്‍ക്കിസെദെക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്നു)
സാലെം രാജാവായ മെല്‍ക്കിസെദെക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്നു. അത്യുന്നതനായ ദൈവ ത്തിന്റെ പുരോഹിതനായിരുന്നു അവന്. അവന് അബ്രാമിനെ ആശീര്‍വദിച്ചുകൊണ്ടു പറഞ്ഞു: ആകാ ശത്തിന്റെയും ഭൂമിയുടെയും നാഥനായ അത്യുന്നത ദൈവത്തിന്റെ കൃപാകടാക്ഷം നിന്റെ മേലുണ്ടാ കട്ടെ! ശത്രുക്കളെ നിന്റെ കൈയിലേല്പിച്ച അത്യു ന്നതദൈവം അനുഗൃഹീതന്‍. അബ്രാം എല്ലാറ്റിന്റെ യും ദശാംശം അവനുകൊടുത്തു.
കര്‍ത്താവിന്റെ വചനം.
പ്രതിവചനസങ്കീര്‍ത്തനം (110 : 1, 2, 3, 4)
മെല്‍ക്കിസെദെക്കിന്റെ ക്രമമനുസരിച്ചു നീ എന്നേക്കും പുരോഹിതനാകുന്നു.
കര്‍ത്താവ് എന്റെ കര്‍ത്താവിനോട് അരുളിച്ചെയ്തു: ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കു വോളം നീ എന്റെ വലത്തുഭാഗത്തിരിക്കുക.
മെല്‍ക്കിസെദെക്കിന്റെ …..
കര്‍ത്താവു സീയോനില്‍നിന്നു നിന്റെ അധികാര ത്തിന്റെ ചെങ്കോല്‍ അയയ്ക്കും; ശത്രുക്കളുടെ മധ്യത്തില്‍ നീ വാഴുക.
മെല്‍ക്കിസെദെക്കിന്റെ …..
വിശുദ്ധ പര്‍വതത്തിലേക്കു നീ സേനയെ നയി ക്കുന്ന ദിവസം നിന്റെ ജനം മടികൂടാതെ തങ്ങളെ ത്തന്നെ നിനക്കു സമര്‍പ്പിക്കും; ഉഷസ്സിന്റെ ഉദര ത്തില്‍നിന്നു മഞ്ഞെന്നപോലെ യുവാക്കള്‍ നിന്റെ അടുത്തേക്കുവരും.
മെല്‍ക്കിസെദെക്കിന്റെ …..
കര്‍ത്താവു ശപഥം ചെയ്തു: മെല്‍ക്കിസെദെക്കിന്റെ ക്രമമനുസരിച്ചു നീ എന്നേക്കും പുരോഹിതനാകു ന്നു, അതിനു മാറ്റമുണ്ടാവുകയില്ല.
മെല്‍ക്കിസെദെക്കിന്റെ …..
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലന് കോറിന്തോസുകാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍നിന്ന് (11: 23-26)(നിങ്ങള്‍ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തില്‍നിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം
കര്‍ത്താവിന്റെ മരണം, അവന്റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്.)
സഹോദരരേ, കര്‍ത്താവില്‍നിന്ന് എനിക്കു ലഭി ച്ചതും ഞാന്‍ നിങ്ങളെ ഭരമേല്പിച്ചതുമായ കാര്യം ഇതാണ്: കര്‍ത്താവായ യേശു, താന്‍ ഒറ്റിക്കൊടുക്ക പ്പെട്ട രാത്രിയില്‍, അപ്പമെടുത്ത്, കൃതജ്ഞതയര്പ്പി ച്ചതിനുശേഷം, അതു മുറിച്ചുകൊണ്ട് അരുളിച്ചെ യ്തു: ഇത് നിങ്ങള്‍ക്കുവേണ്ടിയുള്ള എന്റെ ശരീര മാണ്. എന്റെ ഓര്‍മയ്ക്കായി നിങ്ങള്‍ ഇതു ചെയ്യു വിന്. അപ്രകാരം തന്നെ, അത്താഴത്തിനുശേഷം പാനപാത്രമെടുത്ത് അരുളിച്ചെയ്തു: ഇത് എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്; നിങ്ങള്‍ ഇതു പാനംചെയ്യുമ്പോഴെല്ലാം എന്റെ ഓര്‍മയ്ക്കായി ചെയ്യു വിന്. നിങ്ങള്‍ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്ര ത്തില്‍നിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കര്‍ത്താവിന്റെ മരണം, അവന്റെ പ്രത്യാഗമനം വരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്.
കര്‍ത്താവിന്റെ വചനം.
അല്ലേലൂയാ!അല്ലേലൂയാ! (Jn. 6 : 51) സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്; ആരെങ്കിലും ഈ അപ്പത്തില്‍ നിന്നു ഭക്ഷിച്ചാല്‍ അവന് എന്നേക്കും ജീവിക്കും. – അല്ലേലൂയാ!
സുവിശേഷംലൂക്കായുടെ വിശുദ്ധ സുവിശേഷത്തില്‍നിന്നുള്ള വായന (9 : 11b-17)
(എല്ലാവരും ഭക്ഷിച്ചു തൃപ്തരായി)
അക്കാലത്ത്, യേശു ജനങ്ങളെ സ്വീകരിച്ച് ദൈവ രാജ്യത്തെപ്പറ്റി അവരോടു പ്രസംഗിക്കുകയും രോഗ ശാന്തി ആവശ്യമായിരുന്നവരെ സുഖപ്പെടുത്തുകയും ചെയ്തു. പകല്‍ അസ്തമിച്ചു തുടങ്ങിയപ്പോള്‍ പന്ത്രണ്ടു പേരും അടുത്തുവന്ന് അവനോടു പറഞ്ഞു: നാം വിജനപ്രദേശത്തായതുകൊണ്ട് ഗ്രാമങ്ങളിലും നാട്ടിന് പുറങ്ങളിലും പോയി താമസിക്കുന്നതിനും ഭക്ഷണ സാധനങ്ങള്‍ വാങ്ങുന്നതിനും ജനങ്ങളെ പറഞ്ഞ യയ്ക്കുക. അവന് പ്രതിവചിച്ചു: നിങ്ങള്‍ അവര്‍ക്കു ഭക്ഷണം കൊടുക്കുവിന്‍. അവര്‍ പറഞ്ഞു: ഞങ്ങ ളുടെ പക്കല്‍ അഞ്ച് അപ്പവും രണ്ടു മത്സ്യവും മാത്രമേയുള്ളു, ഈ ജനങ്ങള്‍ക്കെല്ലാവര്‍ക്കും ഭക് ഷണം നല്കണമെങ്കില് ഞങ്ങള്‍ പോയി വാങ്ങി ക്കൊണ്ടുവരണം. അവിടെ ഏകദേശം അയ്യായിരം പുരുഷന്മാര് ഉണ്ടായിരുന്നു. അവന് ശിഷ്യന്മാ രോടു പറഞ്ഞു: അമ്പതുവീതം പന്തികളായി ജന ങ്ങളെ ഇരുത്തുവിന്‍. അവര്‍ അങ്ങനെ ചെയ്തു; എല്ലാവരെയും ഇരുത്തി. അപ്പോള്‍ അവന് ആ അഞ്ച് അപ്പവും രണ്ടു മീനും എടുത്ത്, സ്വര്‍ഗത്തി ലേക്കു കണ്ണുകള്‍ ഉയര്‍ത്തി അവ ആശീര്‍വദിച്ചു മുറിച്ച്, ജനങ്ങള്‍ക്കു വിളമ്പാനായി ശിഷ്യന്മാരെ ഏല്പിച്ചു. എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. ബാക്കി വന്ന കഷണങ്ങള്‍ പന്ത്രണ്ടു കുട്ടനിറയെ അവര്‍ ശേഖരിച്ചു.
കര്‍ത്താവിന്റെ സുവിശേഷം.
Related
Source URL: https://jeevanaadam.in/corpus-christi-homily-readings-malayalam/