ദേവസഹായം മേയ് 15ന് വിശുദ്ധ പദത്തിലേക്ക്

ദേവസഹായം മേയ് 15ന് വിശുദ്ധ പദത്തിലേക്ക്

വത്തിക്കാന്‍ സിറ്റി: ഭാരതത്തിലെ പ്രഥമ അല്മായ രക്തസാക്ഷി വാഴ്ത്തപ്പെട്ട ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനം 2022 മേയ് 15-ന് വത്തിക്കാനില്‍ നടക്കും. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ രാവിലെ പത്തുമണിക്ക് ഫ്രാന്‍സിസ് പാപ്പായുടെ മുഖ്യകാര്‍മികത്വത്തില്‍ നാമകരണ തിരുകര്‍മങ്ങള്‍ ആരംഭിക്കും.

അള്‍ജീരിയയില്‍ 1916-ല്‍ രക്തസാക്ഷിത്വം വരിച്ച ഫ്രഞ്ചുകാരനായ ട്രാപ്പിസ്റ്റ് സന്ന്യാസി ചാള്‍സ് ദഫുക്കോ, ഡാക്കൗവിലെ നാത്‌സി തടങ്കല്‍പാളയത്തില്‍ 1942-ല്‍ രക്തസാക്ഷിയായ ഡച്ച് കര്‍മലീത്താ ദൈവശാസ്ത്രജ്ഞന്‍ ടൈറ്റസ് ബ്രാന്‍ഡ്‌സ്മ, സിസ്റ്റേഴ്‌സ് ഓഫ് ദ് പ്രസന്റേഷന്‍ ഓഫ് മേരി സന്ന്യാസിനീ സമൂഹത്തിന്റെ സ്ഥാപിക ഫ്രഞ്ചുകാരി സിസ്റ്റര്‍ മരിയ റിവിയെര്‍, കപ്പൂച്ചിന്‍ സിസ്റ്റേഴ്‌സ് ഓഫ് ദി ഇമ്മാക്കുലാത്താ ഓഫ് ലൂര്‍ദ് സന്ന്യാസിനീ സമൂഹത്തിന്റെ സ്ഥാപിക ഇറ്റലിക്കാരി സിസ്റ്റര്‍ മേരി ഓഫ് ജീസസ്, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ദ് ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് ദ് ഹോളി ഫാമിലി സഹസ്ഥാപിക മരിയ ഡൊമെനിക്ക മോണ്ടൊവാനി, കപ്പൂച്ചിന്‍ ടേര്‍ഷ്യറി സിസ്റ്റേഴ്‌സ് ഓഫ് ലൊവാനോ സന്ന്യാസിനീ സമൂഹത്തിന്റെ സ്ഥാപിക മരിയ ഫ്രാന്‍ചെസ്‌ക ദി ജെസു, സന്ന്യാസസമൂഹ സ്ഥാപകരായ സെസര്‍ ദെബുസ്, ലൂയ്ജി മരിയ പാലസോലോ, ജുസ്തീനോ മരിയ റൂസോലില്ലോ എന്നിവരോടൊപ്പമാണ് ദേവസഹായത്തെ സാര്‍വത്രിക കത്തോലിക്കാ സഭ അള്‍ത്താരവണക്കത്തിനു യോഗ്യനായ വിശുദ്ധനായി പ്രഖ്യാപിക്കുന്നത്. കത്തോലിക്കാ സഭാ വിശുദ്ധരുടെ ലുത്തിനിയയില്‍ പുതുതായി ചേര്‍ക്കപ്പെടുന്ന പത്തുപേരില്‍ ഏക അല്മായന്‍ ഇന്ത്യയുടെ ദേവസഹായമാണ്.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

കണ്ണൂര്‍ രൂപത പ്രതിഷേധ ജ്വാല

കണ്ണൂര്‍: കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ശുപാര്‍ശ വിശ്വാസികളെ ഞെട്ടിച്ചുവെന്ന് കെഎല്‍സിഎ കണ്ണൂര്‍ രൂപതാ സമിതി. പ്രതിഷേധ സൂചകമായി തല ശേരി പഴയ ബസ്

കാരുണ്യ ഹസ്തവുമായി തുയം വേളാങ്കണി മാതാ തീർത്ഥാടന കേന്ദ്രം

കൊല്ലം: കേരള സംസ്ഥാനമാകെ മഴകെടുതിയിലും ഉരുൾ പൊട്ടലിലും ജലപ്രളയത്തി ൻ്റെ ദുരിതം അനുഭവിക്കുന്ന ഈ സാഹചര്യത്തിൽ കൊല്ലം രൂപതയിലെ അതിപ്രസിദ്ധമായ തീർത്ഥാടന കേന്ദ്രമായ തുയ്യം പള്ളിയും, വേളാങ്കണ്ണി

വയോജനദിനം ആഘോഷിച്ചു

എറണാകുളം: പൊന്നുരുന്നി സികെസിഎച്ച്എസില്‍ വയോജനദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഷെവ. ഡോ. പ്രീമൂസ് പെരിഞ്ചേരി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. വൃദ്ധജനങ്ങളെ സ്‌നേഹാദരങ്ങളോടെ പരിചരിക്കുന്നത് പുതിയ തലമുറയ്ക്ക് ഏറ്റവും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*