കൊച്ചി രൂപതയിൽ സിനഡ് ഒരുക്ക സെമിനാർ നടത്തി

കൊച്ചി രൂപതയിൽ സിനഡ് ഒരുക്ക സെമിനാർ നടത്തി

കൊച്ചി രൂപതയിൽ സിനഡ് ഒരുക്ക സെമിനാർ ഇടകൊച്ചി ആൽഫാ പാസ്ട്രൽ സെന്ററിൽ നടത്തികൊണ്ട് സിനഡ് നടപടികൾ ആരംഭിച്ചു. രൂപതയിലെ 50 ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ഇടവക പ്രതിനിധികൾ ഫറോനാ തലത്തിൽ വൈദീകരുടെ സാന്നിധ്യത്തിൽ ഗ്രൂപ്പ് ഡിസ്‌ക്കഷനും നടത്തി. 

കൊച്ചി രൂപത വ്യക്താവ് റവ. ഡോ. ജോണി പുതുക്കാട്ട് ആമുഖ പ്രഭാഷണത്തിൽ സിനഡ് പ്രതിനിധികളെ സ്വാഗതം ചെയ്തു. സിനഡിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രതിനിധികളെ ഒർമ്മപ്പെടുത്തി. രൂപതാ സിനഡ് ടീം അംഗമായ ഫാ. ടോമി ചമ്പക്കാട്ട് സിനഡ് ലോഗോ പ്രതീകങ്ങളെ വിശദീകരിച്ചു. എല്ലാവരെയും കേൾക്കുക എന്നതാണ് സിനഡിന്റെ ലക്ഷ്യമെന്ന് കൊച്ചി രൂപതാ സിനഡ് കോൺടാക്ട് പേഴ്സൺ ഫാ ആന്റണി കാട്ടിപറമ്പിൽ പറഞ്ഞു. ജ്ഞാനസ്നാനം സ്വീകരിച്ച എല്ലാവരെയും കേൾക്കുകയും അഭിപ്രായങ്ങൾ സമാഹരിക്കുകയും വേണം. വൈരാഗ്യബുദ്ധിയല്ല മറിച്ച് പരിശുദ്ധത്മ അരൂപിയിൽ ആശ്രയിച്ച് സിനഡ് പ്രവർത്തനങ്ങൾ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. അതിനായി സിനഡ് പ്രതിനിധികളുടെ സഹകരണവും അദ്ദേഹം അഭ്യർത്ഥിച്ചു.

കുടുംബം, കുട്ടികൾ, സാമൂഹ്യം, യുവജനം, വൃദ്ധജനം, സമർപ്പിതർ എന്നി വിഭാഗങ്ങളെ കുറിച്ച് ഫറോനാ തലത്തിൽ ഗ്രൂപ്പ് ഡിസ്‌കഷനും ചോദ്യാവലി ചിട്ടപ്പെടുത്തുകയും ചെയ്തു.

സിനഡിന്റെ വിവരശേഖരണം ഇടവക തലത്തിൽ നടത്തി ഫറോന തലത്തിലും രൂപതാ തലത്തിലും അവ ക്രോഡീകരിക്കും. ദേശീയതലത്തിലും അന്തർദേശീയ തലത്തിലും റിപ്പോർട്ട് ചർച്ച നടക്കും. പിന്നീട് ഈ റിപ്പോർട്ടുകൾ 2023ൽ റോമിലെ സിനഡിലേക്ക് സമർപ്പിക്കും.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുകRelated Articles

പൗരത്വത്തിനുമേല്‍ ഉയരുന്ന വെള്ളപ്പാച്ചില്‍

പ്രളയാനുഭവങ്ങളെന്തെന്ന് കേരളക്കരയിലുള്ളവരെ ആരും പഠിപ്പിക്കേണ്ടതില്ല. 2018ല്‍ ഒരാഴ്ചയോളം കലക്കവെള്ളത്തില്‍ കെട്ടിമറിഞ്ഞവരാണ് മലയാളികള്‍ – പ്രളയവും രക്ഷാപ്രവര്‍ത്തനവും പുനര്‍നിര്‍മാണവുമെല്ലാം ഉത്സവമായി കൊണ്ടാടി എന്നു വേണമെങ്കില്‍ പറയാം. പുനര്‍നിര്‍മാണ വേളയില്‍

കുമ്പസാരത്തെ അവഹേളിച്ച മഴവില്‍ മനോരമയ്‌ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധം

കത്തോലിക്കാ സഭയുടെ വിശുദ്ധ കൂദാശയായ കുമ്പസാരത്തെ അവഹേളിക്കുന്ന രീതിയിൽ മഴവിൽ മനോരമയിൽ കോമഡി പരിപാടി സംപ്രേക്ഷണം ചെയ്തിരുന്നു. “തകർപ്പൻ കോമഡി” എന്ന പരിപാടിയിലൂടെയാണ് കുമ്പസാരത്തെയും വൈദികനെയും വികലമായി

എറണാകുളം ജില്ലയില്‍ വെള്ളിയാഴ്ച മുതല്‍ ഇളവുകള്‍

കൊച്ചി: എറണാകുളം ജില്ലയില്‍ ലോക്ക്ഡൗണില്‍ നാളെ മുതല്‍ ഇളവുകള്‍ അനുവദിക്കും. ജില്ലാ കളക്ടര്‍ എസ്.സുഹാസ് വാര്‍ത്താസമ്മേളനത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. പ്രധാനമായും ആരോഗ്യ, കാര്‍ഷിക മേഖലകളിലാണ് ഇളവുകള്‍. മത്സ്യബന്ധനം,

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*