ഉയിര്‍പ്പിന്റെ ഞായറുകള്‍: ഈസ്റ്റർ ദിനം

ഉയിര്‍പ്പിന്റെ ഞായറുകള്‍: ഈസ്റ്റർ ദിനം

റവ. ഫാ. മിഥിൻ കാളിപറമ്പിൽ

ഈസ്റ്റർ ദിനം
വിചിന്തനം:- ഉയിര്‍പ്പിന്റെ ഞായറുകള്‍

നോമ്പും പ്രാര്‍ഥനയും ഉപവാസവുമായി ഏറെ ദിനങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഈശോയുടെ ഉത്ഥാനത്തിരുനാള്‍ ആസന്നമായിരിക്കുന്നു. ഈശോയുടെ മരിച്ചവരില്‍ നിന്നുമുള്ള ഉയിര്‍പ്പാണ് ക്രൈസ്തവ വിശ്വാസത്തിന്റെ മൂലക്കല്ല്. വിശുദ്ധ ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്നുമുള്ള വചനമാണ് തിരുസഭ നമുക്കിന്ന് ധ്യാനിക്കുവാനായി തന്നിരിക്കുന്നത്.
ഗലീലയില്‍ നിന്ന് യേശുവിനെ അനുഗമിച്ചിരുന്ന ചില സ്ത്രീകള്‍ അവര്‍ ആരൊക്കെയാണെന്ന് ഇന്നത്തെ സുവിശേഷത്തിന്റെ അവസാനഭാഗത്തു പറയുന്നത്. അവര്‍ മഗ്ദലേന മറിയവും യോവാന്നയും യാക്കോബിന്റെ അമ്മയായ മറിയവും അവരുടെ കൂടെ ഉണ്ടായിരുന്ന മറ്റു സ്ത്രീകളുമാണ്. അവര്‍ സുഗന്ധദ്രവ്യങ്ങളുമായി ആഴ്ചയുടെ ആദ്യദിവസം അതായത് ഞായറാഴ്ച യേശുവിന്റെ കല്ലറയുടെ അടുത്തേക്ക് പോവുകയാണ്. മരിച്ചവരുടെ കല്ലറകളില്‍ അവരുടെ കച്ചയില്‍ സുഗന്ധദ്രവ്യങ്ങള്‍ പൂശുന്ന പതിവ് ഇസ്രായേല്‍ക്കാരുടെ ഇടയിലുണ്ടായിരുന്നു. ഈശോയുടെ ശരീരം വളരെയേറെ പരിമളദ്രവ്യങ്ങള്‍ പൂശിയാണ് കല്ലറയില്‍ സംസ്‌കരിക്കുന്നത്. ആ സ്ത്രീകളുടെ സ്‌നേഹം വീണ്ടും അതിരാവിലെ തന്നെ കല്ലറയുടെ അടുത്തെത്തിക്കുകയാണ്. അവിടെ ചെന്നപ്പോള്‍ തങ്ങളെ അദ്ഭുതപ്പെടുത്തുന്ന കാര്യമാണ് അവര്‍ കണ്ടത്. കല്ലറയുടെ മുന്‍പിലുള്ള വലിയ കല്ല് അവര്‍ കണ്ടില്ല. ഈശോയുടെ ശരീരം അവിടെയില്ല. പോരാത്തതിന് തീയൂതുന്ന വസ്ത്രങ്ങള്‍ ധരിച്ച് അവിടെ രണ്ടുപേര്‍ നില്‍ക്കുന്നു. അവര്‍ പറയുന്നു ജീവിച്ചിരിക്കുന്നവനെ നിങ്ങള്‍ മരിച്ചവരുടെ ഇടയില്‍ അന്വേഷിക്കുന്നതെന്തിന് അവന്‍ ഇവിടെയില്ല ഉയിര്‍പ്പിക്കപ്പെട്ടു. അവരുടെ കിളിപറന്നു അവര്‍ക്കു ഒന്നും മനസിലായില്ല. ഓര്‍ക്കുക താന്‍ പീഡകളനുഭവിക്കുമെന്നും മൂന്നാം ദിനം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും മൂന്നു തവണ ഈശേ പ്രവചിച്ചു എന്നാണ് സമാന്തര സുവിശേഷങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. അങ്ങനെയെങ്കില്‍ അതിലേറെ തവണ തന്റെ പ്രിയപ്പെട്ട ശിഷ്യന്മാരോട് ഈശോ അതു പറഞ്ഞു കാണണം. ഈശോയുടെ കൂടെ ഉണ്ടായിരുന്നിട്ടും അവര്‍ അത് മനസിലാക്കുവാന്‍ താല്പര്യം കാണിക്കുന്നില്ല. അതുകൊണ്ട് തന്നെ ഈശോയുടെ ഉത്ഥാനം അവര്‍ക്ക് മനസിലായില്ല. അന്നു തൊട്ടു ഇന്നോളം ഈശോയുടെ കൂടെയായിരുന്നിട്ടും ഈശോ പറഞ്ഞ കാര്യങ്ങള്‍ പല തവണ വായിച്ചിട്ടും ധ്യാനിച്ചിട്ടും ഈശോയുടെ ഉയിര്‍പ്പു മനസിലാകാത്ത ഉത്ഥിതനായ ഈശോയില്‍ വിശ്വസിക്കാത്ത അനേകര്‍ ഉണ്ട്. അത്തരക്കാര്‍ പള്ളിയില്‍ വരുന്നുണ്ടാകും പ്രാര്‍ഥനകളില്‍ നിറസാന്നിധ്യമായിരിക്കും പള്ളിക്കമ്മിറ്റികളിലും പള്ളിക്കാര്യങ്ങളിലും സജീവമാവാം. എന്നാല്‍ ഈശോ ഉയിര്‍ത്തുവെന്നും ജീവനുള്ള ദൈവമാണെന്നു വിശ്വസിക്കാന്‍ അവര്‍ക്കു പ്രയാസമാണ്. യേശുവിന്റെ കല്ലറക്കയ്ക്കത്തു നിന്നും ഉണ്ടായതുപോലെ യേശു ഉയിര്‍പ്പിക്കപ്പെട്ടു എന്നുള്ള മാലാഖമാരുടെ സാക്ഷ്യമുണ്ടായാലും അവര്‍ക്കു കാര്യങ്ങള്‍ ബോധ്യമാകില്ല. വിശുദ്ധ പൗലോസ് അപ്പസ്‌തോലന്‍ കൊറിന്തോസുകാര്‍ക്കു എഴുതിയ ലേഖനത്തില്‍ പറയുന്നത് ശ്രദ്ധിക്കുക. ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം (1 കൊറി 15:14). നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനമെന്നു പറയുന്നത് ക്രിസ്തു മരിച്ചവരുടെ ഇടയില്‍ നിന്നും ഉയിര്‍പ്പിക്കപ്പെട്ടുവെന്നതാണ്. അതു വളരെ കുഞ്ഞുനാള്‍ മുതല്‍ നമ്മുടെ മക്കള്‍ക്കു പകര്‍ന്നുകൊടുക്കാനാവണം അല്ലെങ്കില്‍ അതീവ ഗുരുതരമായ വിശ്വാസ പ്രതിസന്ധി സഭയെ തുറിച്ചു നോക്കി നില്‍ക്കുന്നുണ്ട്. കര്‍ത്താവായ യേശു ഉയിര്‍ത്തെഴുന്നേറ്റ ദിനമാണ് ഞായറാഴ്ചയെന്നും കര്‍ത്താവിന്റെ ഉയിര്‍പ്പ് ആഘോഷിക്കാനാണ് നാം ഞായറാഴ്ചകളില്‍ ഒത്തുകൂടുന്നതുമെന്നുമുള്ള അടിസ്ഥാനം നമ്മില്‍ പലര്‍ക്കും അറിയില്ല. ഞായര്‍ വീട്ടിലൊതുങ്ങാനുള്ള വെറുമൊരു ഒഴിവുദിനമായി ചുരുങ്ങുന്ന ഇക്കാലത്ത് ഓരോ ഞായറും ഉത്ഥിതനായ ഈശോയുടെ സ്മരണപേറുന്ന സുവര്‍ണ്ണദിനമാണെന്ന് ഓരോ ക്രിസ്ത്യാനിയും അറിയണം. അങ്ങനെ ഉത്ഥിതനായ ഈശോയില്‍ പൂര്‍ണ്ണ വിശ്വാസമര്‍പ്പിച്ചുകൊണ്ട് ഓരോ ഞായറും വിശ്വാസതീക്ഷ്ണതയോടെ ആദിമ ക്രിസ്ത്യാനികള്‍ ആചരിച്ചതുപോലെ കൊണ്ടാടുവാന്‍ നമുക്കിടവരട്ടെ.

ഒന്നാം വായന
അപ്പസ്‌തോലന്‍മാരുടെ പ്രവര്‍ത്തനങ്ങളില്‍നിന്ന് (10 : 34a, 37-43)

(അവന്റെ പുനരുത്ഥാനത്തിനുശേഷം ഞങ്ങള്‍ അവനോടുകൂടെ ഭക്ഷിക്കുകയും പാനംചെയ്കയും ചെയ്തു)

അക്കാലത്ത്, പത്രോസ് പ്രഭാഷണമാരംഭിച്ചു: യോഹ ന്നാന്‍ പ്രസംഗിച്ച സ്‌നാനത്തിനുശേഷം ഗലീലിയില്‍ ആരംഭിച്ച് യൂദയാ മുഴുവനിലും സംഭവിച്ച കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ. നസറായനായ യേശു വിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും ദൈവം എങ്ങനെ അഭിഷേകം ചെയ്തുവെന്നും അവന്‍ എപ്ര കാരം നന്‍മ പ്രവര്‍ത്തിച്ചുകൊണ്ടും പിശാചിനാല്‍ പീഡിപ്പിക്കപ്പെട്ടവരെ സുഖപ്പെടുത്തിക്കൊണ്ടും ചുറ്റി സഞ്ചരിച്ചുവെന്നും നിങ്ങള്‍ക്ക് അറിയാം. ദൈവം അവനോടുകൂടെയുണ്ടായിരുന്നു. യഹൂദന്‍മാരുടെ ദേശത്തും ജറുസലെമിലും അവന്‍ ചെയ്ത എല്ലാ കാര്യങ്ങള്‍ക്കും ഞങ്ങള്‍ സാക്ഷികളാണ്. അവര്‍ അവനെ മരത്തില്‍ തൂക്കിക്കൊന്നു. എന്നാല്‍, ദൈവം അവനെ മൂന്നാം ദിവസം ഉയിര്‍പ്പിക്കുകയും പ്രത്യ ക്ഷനാക്കുകയും ചെയ്തു. എല്ലാവര്‍ക്കുമല്ല, സാക് ഷികളായി ദൈവം മുന്‍കൂട്ടി തെരഞ്ഞെടുത്ത ഞങ്ങള്‍ക്കു മാത്രം. അവന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍ ത്തെഴുന്നേറ്റതിനുശേഷം, അവനോടു കൂടെ ഭക്ഷി ക്കുകയും പാനംചെയ്യുകയും ചെയ്തവരാണ് ഞങ്ങള്‍. ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും വിധി കര്‍ത്താവായി ദൈവം നിയോഗിച്ചിരിക്കുന്നവന്‍ അവ നാണ് എന്ന് ജനങ്ങളോടു പ്രസംഗിക്കാനും സാക്ഷ്യം വഹിക്കാനും ഞങ്ങള്‍ക്കു കല്‍പന നല്‍കി. അവ നില്‍ വിശ്വസിക്കുന്ന എല്ലാവരും അവന്റെ നാമം വഴി പാപമോചനം നേടുമെന്നു പ്രവാചകന്‍മാര്‍ അവ നെക്കുറിച്ചു സാക്ഷ്യപ്പെടുത്തുന്നു.
കര്‍ത്താവിന്റെ വചനം.

പ്രതിവചനസങ്കീര്‍ത്തനം (118 : 1-2, 15b, 16a-17, 22-23)

കര്‍ത്താവ് ഒരുക്കിയ ദിവസമാണിന്ന്: ഇന്നു സന്തോഷിച്ചുല്ലസിക്കാം

കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍; അവി ടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യം എന്നേ ക്കും നിലനില്‍ക്കുന്നു. അവിടുത്തെ കാരുണ്യം ശാശ്വ തമാണെന്ന് ഇസ്രായേല്‍ പറയട്ടെ!
കര്‍ത്താവു നല്‍കിയ …..
കര്‍ത്താവിന്റെ വലത്തുകൈ കരുത്തു പ്രകടമാ ക്കി. കര്‍ത്താവിന്റെ വലത്തുകൈ മഹത്വമാര്‍ജി ച്ചിരിക്കുന്നു; ഞാന്‍ മരിക്കുകയില്ല, ജീവിക്കും; ഞാന്‍ കര്‍ത്താവിന്റെ പ്രവൃത്തികള്‍ പ്രഘോഷിക്കും.
കര്‍ത്താവു നല്‍കിയ …..
പണിക്കാര്‍ ഉപേക്ഷിച്ചുകളഞ്ഞ കല്ല് മൂലക്കല്ലായി ത്തീര്‍ന്നു. ഇതു കര്‍ത്താവിന്റെ പ്രവൃത്തിയാണ്; ഇതു നമ്മുടെ ദൃഷ്ടിയില്‍ വിസ്മയാവഹമായിരി ക്കുന്നു.
കര്‍ത്താവു നല്‍കിയ …..

രണ്ടാം വായന
വി. പൗലോസ് അപ്പസ്‌തോലന്‍ കൊളോസോസുകാര്‍ക്ക് എഴുതിയ ലേഖനത്തില്‍നിന്ന് (3 : 1-4)

(ക്രിസ്തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിന്‍)

സഹോദരരേ, ക്രിസ്തുവിനോടൊപ്പം നിങ്ങള്‍ ഉയിര്‍ പ്പിക്കപ്പെട്ടെങ്കില്‍ ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനാ യിരിക്കുന്ന ക്രിസ്തു വസിക്കുന്ന ഉന്ന തത്തിലുള്ളവയെ അന്വേഷിക്കുവിന്‍. ഭൂമിയിലുള്ള വസ്തുക്കളിലല്ല, പ്രത്യുത, ഉന്നതത്തിലുള്ളവയില്‍ ശ്രദ്ധിക്കുവിന്‍. എന്തെന്നാല്‍, നിങ്ങള്‍ മൃതരായിരി ക്കുന്നു. നിങ്ങളുടെ ജീവന്‍ ക്രിസ്തുവിനോടൊപ്പം ദൈവത്തില്‍ നിഗൂഢമായി സ്ഥിതിചെയ്യുന്നു. നമ്മുടെ ജീവനായ ക്രിസ്തു പ്രത്യക്ഷനാകുമ്പോള്‍ അവനോ ടുകൂടെ നിങ്ങളും മഹത്വത്തില്‍ പ്രത്യക്ഷപ്പെടും.
കര്‍ത്താവിന്റെ വചനം.

അല്ലേലൂയാ!

അല്ലേലൂയാ! (1 Cor. 5, 7b-8a) നമ്മുടെ പെസഹാക്കു ഞ്ഞാടായ മിശിഹാ ബലി ചെയ്യപ്പെട്ടിരിക്കുന്നു. ആക യാല്‍, പരമാര്‍ത്ഥതയും സത്യസന്ധതയുമാകുന്ന പുളിപ്പില്ലാത്ത മാവുകൊണ്ടു തിരുനാള്‍ ആഘോഷിക്കാം അല്ലേലൂയാ!

സുവിശേഷം

യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തില്‍നിന്നുള്ള വായന (20: 1-9)

(അവന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ടതായിരുന്നു)

ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടാ യിരിക്കുമ്പോള്‍ത്തന്നെ മഗ്ദലേനമറിയം ശവകുടീര ത്തിന്റെ സമീപത്തേക്കു വന്നു. ശവകുടീരത്തിന്റെ കല്ലു മാറ്റപ്പെട്ടിരിക്കുന്നതായി അവള്‍ കണ്ടു. അവള്‍ ഉടനെ ഓടി ശിമയോന്‍ പത്രോസിന്റെയും യേശു സ്‌നേഹിച്ചിരുന്ന മറ്റേ ശിഷ്യന്റെയും അടുത്തെത്തി പറഞ്ഞു: കര്‍ത്താവിനെ അവര്‍ കല്ലറയില്‍നിന്നു മാറ്റിയിരിക്കുന്നു. എന്നാല്‍, അവനെ അവര്‍ എവിടെ വച്ചുവെന്ന് ഞങ്ങള്‍ക്കറിഞ്ഞുകൂടാ. പത്രോസ് ഉടനെ മറ്റേ ശിഷ്യനോടു കൂടെ കല്ലറയുടെ അടുത്തേക്കു പോയി. അവര്‍ ഇരുവരും ഒരുമിച്ച് ഓടി. എന്നാല്‍, മറ്റേ ശിഷ്യന്‍ പത്രോസിനെക്കാള്‍ കൂടുതല്‍ വേഗം ഓടി ആദ്യം കല്ലറയുടെ അടുത്തെത്തി. കുനിഞ്ഞു നോക്കിയപ്പോള്‍ കച്ച കിടക്കുന്നത് അവന്‍ കണ്ടു. എങ്കിലും അവന്‍ അകത്തു പ്രവേശിച്ചില്ല. അവന്റെ പിന്നാലെ വന്ന ശിമയോന്‍ പത്രോസ് കല്ലറയില്‍ പ്രവേശിച്ചു. കച്ച അവിടെ കിടക്കുന്നതും തലയില്‍ കെട്ടിയിരുന്ന തൂവാല കച്ചയോടുകൂടെയല്ലാതെ തനിച്ച് ഒരിടത്തു ചുരുട്ടി വച്ചിരിക്കുന്നതും അവന്‍ കണ്ടു. അപ്പോള്‍ കല്ലറയുടെ സമീപത്ത് ആദ്യം എത്തിയ മറ്റേ ശിഷ്യനും അകത്തു പ്രവേശിച്ച് കണ്ടു വിശ്വസിച്ചു. അവന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കേ ണ്ടിയിരിക്കുന്നു എന്ന തിരുവെഴുത്ത് അവര്‍ അതു വരെ മനസ്‌സിലാക്കിയിരുന്നില്ല.
കര്‍ത്താവിന്റെ സുവിശേഷം.

Click to join Jeevanaadam Whatsapp ചെയ്യുക

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

ഉപ്പായി തീരാന്‍, വെളിച്ചമായി തീരാന്‍ ഈ ജീവിതം ഫാ. പോള്‍ എ.ജെ

കഞ്ഞിയില്‍ ഒരു നുള്ള് ഉപ്പുപോലെ ചില ജീവിതങ്ങള്‍ അലിഞ്ഞുചേരുന്നു വേറിട്ടുനില്‍ക്കാനായി അവര്‍ ഇഷ്ടപ്പെടുന്നില്ല എന്നിട്ടും എല്ലായിടത്തും അവരുണ്ടല്ലോ – ഒ.എന്‍.വി. കുറുപ്പ് (ഉപ്പ്) ഒരുവന്റെ ശിഷ്യത്വം ദൈവത്തിന്റെ

എന്‍ഡോസള്‍ഫാന്‍ പറയുന്ന ദുരിത പാഠങ്ങള്‍

സെക്രട്ടേറിയേറ്റിനുമുന്നില്‍ അഞ്ചുദിവസങ്ങളിലായി തുടര്‍ന്ന നിരാഹാര സമരം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അവസാനിപ്പിച്ചു. മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ സമരസമിതി മുന്നോട്ടുവച്ച ആവശ്യങ്ങളെല്ലാം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. സാമൂഹ്യ പ്രവര്‍ത്തക

പ്രവാസ ജീവിതരേഖകളും അഭയാര്‍ഥി പ്രശ്‌നവും

”നിങ്ങള്‍ പരദേശിയെ ദ്രോഹിക്കുകയോ ഞെരുക്കുകയോ അരുത്. നിങ്ങള്‍ ഈജിപ്തില്‍ പരദേശികളായിരുന്നല്ലോ”(പുറ. 22:21). അഭയാര്‍ത്ഥി പ്രവാഹം ഒരു സമകാലിക രാഷ്ട്രീയ പ്രശ്‌നമായി മാധ്യമങ്ങളില്‍ നിറഞ്ഞാടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഏതു

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*