പ്രത്യക്ഷവത്കരണത്തിരുനാള്‍

പ്രത്യക്ഷവത്കരണത്തിരുനാള്‍

റവ. ഫാ. മിഥിൻ കാളിപറമ്പിൽ

പ്രത്യക്ഷവത്കരണത്തിരുനാള്‍: നക്ഷത്രവഴിയേ

ഇന്ന് തിരുസഭ പ്രത്യക്ഷവത്കരണത്തിരുനാള്‍ ((feast of epiphany)) ആഘോഷിക്കുന്ന ദിനമാണ്. പൗരസ്ത്യ ദേശത്തു നിന്നുള്ള ജ്ഞാനികള്‍ നക്ഷത്രം അടയാളമായി കണ്ട് അതിന്റെ വഴിയേ സഞ്ചരിച്ച് രക്ഷകനായ ഈശോയില്‍ എത്തിച്ചേര്‍ന്നതിന്റേയും അവരുടെ പ്രതിനിധീകരണം വഴി വിജാതീയരായ വിവിധ ജനതകള്‍ക്ക് രക്ഷകന്‍ വെളിപ്പെട്ടതിന്റേയും തിരുന്നാളാണിന്ന്.
കിഴക്ക് രക്ഷകന്റെ നക്ഷത്രം കണ്ടെത്തുന്ന ജ്ഞാനിക്കും ജറുസലേമില്‍ ഹേറോദേസിന്റെ അടുത്ത് വഴി തെറ്റി എത്തുന്നതും പിന്നീട് നക്ഷത്ര വഴിയേ ബേത്‌ലെഹെമില്‍ എത്തിച്ചേര്‍ന്ന് ശിശുവിനെ അമ്മയായ മറിയത്തോടുകൂടെ കാണുന്നതും അവനെ കുമ്പിട്ടാരാധിക്കുന്നതും കാഴ്ചയര്‍പ്പിച്ച് സ്വപ്‌നത്തില്‍ മുന്നറിയിപ്പ് ലഭിച്ചതനുസരിച്ച് അവര്‍ മറ്റൊരു വഴിയേ സ്വദേശത്തേക്കു മടങ്ങിപ്പോകുന്നതുമാണ് ഇന്നത്തെ സുവിശേഷ ഭാഗത്ത് നാം വായിക്കുന്നത്.

പൗരസ്ത്യ ദേശത്തു നിന്നു വന്ന ജ്ഞാനികളുടെ യാത്രയുടെ അവസാന ഭാഗം മാത്രമാണ് സുവിശേഷത്തിലുള്ളത്. അവരുടെ യാത്രയുടെ ആരംഭത്തെക്കുറിച്ചും നീണ്ട യാത്രയെക്കുറിച്ചും വിവരണമില്ല. ജ്ഞാനികള്‍ മൂന്നാണെന്നും അവര്‍ രാജാക്കന്മാരാണെന്നും പരസ്യമായി നാം വിശ്വസിച്ചു പോകുന്നുണ്ട്. സുവിശേഷത്തില്‍ നിന്നു മനസിലാകുന്നത് അവര്‍ക്ക് രക്ഷകന്‍ ജനിച്ചു എന്നതിന്റെ അടയാളമായി ലഭിച്ചതും യാത്രയില്‍ വഴികാട്ടിയായി ഉണ്ടായതും നക്ഷത്രമാണ്. വിജാതിയരായ മൂന്നു പേര്‍ ദൂരദേശത്തു നിന്നുകൊണ്ട് രക്ഷകന്റെ നക്ഷത്രം കണ്ടെത്തണമെങ്കില്‍ അവര്‍ സത്യ ദൈവത്തെ തേടുന്നവരും സത്യാന്വേഷണം നടത്തുന്നവരുമായിരുന്നിരിക്കണം. കാരണം അനേകം പേര്‍ ആ പ്രത്യേക നക്ഷത്രത്തെ കണ്ടുകാണണം. എന്നാല്‍ അവര്‍ അതിനെക്കുറിച്ച് അന്വേഷിച്ചില്ല. പക്ഷേ ഈ ജ്ഞാനികള്‍ അന്വേഷിച്ചു. ഇന്നത്തെ തലമുറയുടെ ഏറ്റവും വലിയ പ്രത്യേകതയാണ് അവര്‍ക്ക് സത്യദൈവത്തെ അന്വേഷിക്കുവാനും ആരാധിക്കുവാനുമുള്ള മനസ് കുറഞ്ഞുവരുന്നു എന്നുള്ളത്. ചുറ്റും അത്ഭുതങ്ങളും അടയാളങ്ങളുമുണ്ടെങ്കിലും അതില്‍ കയറിപ്പിടിച്ച് രക്ഷകനായ ദൈവത്തിലേക്കെത്തുവാന്‍ അവര്‍ക്ക് താല്പര്യമില്ല. തങ്ങളുടേതായ വ്യാപാരങ്ങളില്‍ സന്തോഷിച്ചങ്ങനെ തുടരണം അത്രമാത്രം.

രക്ഷകനെത്തേടി ജ്ഞാനികള്‍ യാത്ര പുറപ്പെടുമ്പോള്‍ അവരുടെ മുമ്പില്‍ ഒരു നക്ഷത്രം മാത്രമാണുണ്ടായിരുന്നത്. അത് രക്ഷകന്റെ നക്ഷത്രമാണെന്ന ഉള്‍ക്കാഴ്ച മാത്രമാണ് കൂട്ട്. സഞ്ചരിക്കുന്ന വഴി ഏതാണെന്നറിയില്ല. രക്ഷകനില്‍ത്തന്നെ എത്തിച്ചേരുമോ എന്നറിയില്ല. എന്നിട്ടും അവര്‍ പുറപ്പെട്ടു. ‘ടേണ്‍ റൈറ്റ് ടേണ്‍ ലെഫ്റ്റ്’ എന്നു പറഞ്ഞുതരാന്‍ അന്ന് google ഇല്ല. ഉണ്ടായിരുന്നെങ്കില്‍ത്തന്നെ എത്തിച്ചേരേണ്ട ഇടം (Destination) കൃത്യമായി അറിയില്ല. അക്കലത്തൊരു Gsp നക്ഷത്ര രൂപത്തില്‍ ഉണ്ട് അത്രമാത്രം. സഞ്ചരിക്കുവാന്‍ ഉന്നതനിലവാരത്തിലുള്ള റോഡുകളൊന്നുമില്ല. മരുഭൂമിയും ദുര്‍ഘടമായ മലമ്പാതകളും താണ്ടിയുള്ള യാത്ര. യാത്രയ്‌ക്കൊടുവില്‍ രക്ഷകനെ അവര്‍ക്കു വെളിപ്പെട്ടു കിട്ടുന്നു.

ഏതാണ്ട് ഇതിനു സമാനമാണ് മനുഷ്യന്റെ ജീവിതയാത്രയും. ഈ ഭൂമിയില്‍ സ്വര്‍ഗം ലക്ഷ്യമായി സഞ്ചരിക്കുന്ന തീര്‍ത്ഥാടകരാണ് നമ്മള്‍. അത് അവിടെ ഉണ്ടെന്നറിയാം. ഒരു വ്യത്യാസമുള്ളത് യാക്കോബിന്റെ നക്ഷത്രമായ ക്രിസ്തുവും ആ നക്ഷത്ര വഴികാട്ടികളായിട്ടുണ്ട്. ഈ ജീവിത യാത്ര ദുര്‍ഘടമേറിയതും സംഘര്‍ഷ പൂരിതവുമാണെങ്കിലും വഴിതെറ്റി മറ്റു സ്ഥലങ്ങളില്‍ ചെന്നു പെട്ടാലും അവിടെ ക്രിസ്തുവെന്ന നക്ഷത്രമുണ്ട്. അവനെ പിന്തുടരുവാനുള്ള ആര്‍ജവത്വം കാണിക്കുക. നമുക്ക് തീര്‍ച്ചയായും ഈ ഭൂമിയില്‍ വച്ചു തന്നെ സ്വര്‍ഗം വെളിപ്പെട്ടു കിട്ടും.

ഒന്നാം വായന
ഏശയ്യാ പ്രവാചകന്റെ പുസ്തകത്തില്‍നിന്ന് (60 : 16)

(കര്‍ത്താവിന്റെ മഹത്വം നിന്റെമേല്‍ ഉദിച്ചിരിക്കുന്നു.)

ജെറുസലേമേ, ഉണര്‍ന്നു പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നുചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്റെ മഹത്വം നിന്റെ മേല്‍ ഉദിച്ചിരിക്കുന്നു. അന്ധകാരം ഭൂമിയെയും കൂരിരുട്ട് ജനതകളെയും മൂടും. എന്നാല്‍, കര്‍ത്താവ് നിന്റെ മേല്‍ ഉദിക്കുകയും അവിടുത്തെ മഹത്വം നിന്നില്‍ ദൃശ്യമാവുകയും ചെയ്യും. ജനതകള്‍ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്‍മാര്‍ നിന്റെ ഉദയശോഭയിലേക്കും വരും. കണ്ണുകളുയര്‍ത്തി ചുറ്റും നോക്കിക്കാണുക; അവര്‍ ഒരുമിച്ചുകൂടി നിന്റെ അടു ത്തേക്കു വരുന്നു. നിന്റെ പുത്രന്‍മാര്‍ ദൂരെനിന്നു വരും; പുത്രിമാര്‍ കരങ്ങളില്‍ സംവഹിക്കപ്പെടും. ഇതെല്ലാം ദര്‍ശിച്ചു നീ തേജസ്വിനിയാകും. സമുദ്ര ത്തിലെ സമ്പത്ത് നിന്റെ അടുക്കല്‍ കൊണ്ടുവരു കയും ജനതകളുടെ ധനം നിനക്കു ലഭിക്കുകയും ചെയ്യുമ്പോള്‍ നിന്റെ ഹൃദയം ആനന്ദപുളകിത മാകും. 6 ഒട്ടകങ്ങളുടെ ഒരു പറ്റം, മിദിയാനിലെയും ഏഫായിലെയും ഒട്ടകക്കൂറ്റന്‍മാരുടെ കൂട്ടം, നിന്നെ മറയ്ക്കും. ഷേബായില്‍നിന്നുള്ളവരും വരും. അവര്‍ സ്വര്‍ണവും സുഗന്ധദ്രവ്യങ്ങളും കൊണ്ടുവരുകയും കര്‍ത്താവിന്റെ കീര്‍ത്തനം ആലപിക്കുകയും ചെയ്യും.
കര്‍ത്താവിന്റെ വചനം.

പ്രതിവചനസങ്കീര്‍ത്തനം
(72: 1-2, 7-8, 10-11, 12-13)

എല്ലാ രാജാക്കന്‍മാരും അവന്റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കട്ടെ!
എല്ലാ ജനതകളും അവനെ സേവിക്കട്ടെ.

ദൈവമേ, രാജാവിന് അങ്ങയുടെ നീതിബോധവും രാജകുമാരന് അങ്ങയുടെ ധര്‍മനിഷ്ഠയും നല്‍ക ണമേ! അവന്‍ അങ്ങയുടെ ജനത്തെ ധര്‍മനിഷ്ഠ യോടും അങ്ങയുടെ ദരിദ്രരെ നീതിയോടുംകൂടെ ഭരിക്കട്ടെ!
എല്ലാ രാജാക്കന്‍മാരും ……
അവന്റെ കാലത്തു നീതി തഴച്ചുവളരട്ടെ! ചന്ദ്ര നുള്ളിടത്തോളംകാലം സമാധാനം പുലരട്ടെ! സമുദ്രം മുതല്‍ സമുദ്രംവരെയും നദിമുതല്‍ ഭൂമിയുടെ അതിര്‍ ത്തികള്‍ വരെയും അവന്റെ ആധിപത്യം നിലനില്‍ ക്കട്ടെ!
എല്ലാ രാജാക്കന്‍മാരും ……
താര്‍ഷീഷിലെയും ദ്വീപുകളിലെയും രാജാക്കന്‍മാര്‍ അവനു കപ്പം കൊടുക്കട്ടെ! ഷേബായിലെയും സേബാ യിലെയുംരാജാക്കന്‍മാര്‍ അവനു കാഴ്ചകള്‍ കൊണ്ടു വരട്ടെ! എല്ലാ രാജാക്കന്‍മാരും അവന്റെ മുന്‍പില്‍ സാഷ്ടാംഗം പ്രണമിക്കട്ടെ! എല്ലാ ജനതകളും അവനെ സേവിക്കട്ടെ!
എല്ലാ രാജാക്കന്‍മാരും ……
നിലവിളിക്കുന്ന പാവപ്പെട്ടവനെയും നിസ്‌സഹായ നായ ദരിദ്രനെയും അവന്‍ മോചിപ്പിക്കും. ദുര്‍ബല നോടും പാവപ്പെട്ടവനോടും അവന്‍ കരുണ കാണി ക്കുന്നു; അഗതികളുടെ ജീവന്‍ അവന്‍ രക്ഷിക്കും.
എല്ലാ രാജാക്കന്‍മാരും ……

രണ്ടാം വായന
വി. പൗലോസ് അപ്പസ്‌തോലന്‍ എഫേസോസുകാര്‍ക്ക് എഴുതിയ ലേഖനത്തില്‍ നിന്ന് (3: 2-3a, 5-6)

(വിജാതീയര്‍ വാഗ്ദാനത്തില്‍ ഭാഗഭാക്കുകളുമാണെന്ന് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നു.)

സഹോദരരേ, പൗലോസായ ഞാന്‍, നിങ്ങള്‍ക്കുവേണ്ടി ദൈവകൃപ കൈകാര്യം ചെയ്യാന്‍ നിയോഗിക്കപ്പെട്ടി രിക്കയാണെന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാന്‍ മുമ്പ് ചുരുക്കമായി നിങ്ങള്‍ക്ക് എഴുതിയിട്ടുള്ളതുപോലെ, വെളിപാടുവഴിയാണ് രഹസ്യം എനിക്ക് അറിവായത്. ഇപ്പോള്‍ അവിടുത്തെ വിശുദ്ധരായ അപ്പസ്‌തോല ന്മാര്‍ക്കും പ്രവാചകര്‍ക്കും പരിശുദ്ധാത്മാവിനാല്‍ വെളിവാക്കപ്പെട്ടതുപോലെ, മറ്റു തലമുറകളിലെ മനു ഷ്യര്‍ക്ക് ഇതു വെളിവാക്കപ്പെട്ടിരുന്നില്ല. ഈ വെളിപാട നുസരിച്ച് വിജാതീയര്‍ കൂട്ടവകാശികളും ഒരേ ശരീര ത്തിന്റെ അംഗങ്ങളും സുവിശേഷത്തിലൂടെ യേശു ക്രിസ്തുവില്‍ വാഗ്ദാനത്തിന്റെ ഭാഗഭാക്കുകളുമാണ്.

കര്‍ത്താവിന്റെ വചനം.

അല്ലേലൂയാ!
അല്ലേലൂയാ! (Mt. 2: 2b) ഞങ്ങള്‍ കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാന്‍ വന്നിരിക്കു കയാണ് അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തില്‍ നിന്നുള്ള വായന (2: 112)

((കിഴക്കില്‍നിന്ന് രാജാവിനെ ആരാധിക്കുവാന്‍ ഞങ്ങള്‍ വന്നിരിക്കുന്നു)

ഹേറോദേസ് രാജാവിന്റെ കാലത്ത് യൂദയായിലെ ബേത്‌ലെഹെമില്‍ യേശു ജനിച്ചപ്പോള്‍ പൗരസ്ത്യ ദേശത്തുനിന്നു ജ്ഞാനികള്‍ ജറുസലെമിലെത്തി. അവര്‍ അന്വേഷിച്ചു: എവിടെയാണ് യഹൂദന്‍മാരുടെ രാജാവായി ജനിച്ചവന്‍? ഞങ്ങള്‍ കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാന്‍ വന്നിരി ക്കുകയാണ്. ഇതുകേട്ട് ഹേറോദേസ് രാജാവ് അസ്വ സ്ഥനായി; അവനോടൊപ്പം ജറുസലെം മുഴുവനും. അവന്‍ പ്രധാനപുരോഹിതന്‍മാരെയും ജനത്തിന്റെ യിടയിലെ നിയമജ്ഞരെയും വിളിച്ചുകൂട്ടി, ക്രിസ്തു എവിടെയാണ് ജനിക്കുന്നതെന്നു ചോദിച്ചു. അവര്‍ പറഞ്ഞു: യൂദയായിലെ ബേത്‌ലെഹെമില്‍. പ്രവാച കന്‍ എഴുതിയിരിക്കുന്നു: യൂദയായിലെ ബേത്‌ലെ ഹെമേ, നീ യൂദയായിലെ പ്രമുഖ നഗരങ്ങളില്‍ ഒട്ടും താഴെയല്ല; എന്റെ ജനമായ ഇസ്രായേലിനെ നയിക്കാ നുള്ളവന്‍ നിന്നില്‍ നിന്നാണ് ഉദ്ഭവിക്കുക. അപ്പോള്‍ ഹേറോദേസ് ആ ജ്ഞാനികളെ രഹസ്യമായി വിളിച്ച്, നക്ഷത്രം പ്രത്യക്ഷപ്പെട്ടതെപ്പോഴെന്നു സൂക്ഷ്മമായി ആകാംക്ഷയോടെ അന്വേഷിച്ചറിഞ്ഞു. അവന്‍ അവരെ ബേത്‌ലെഹെമിലേക്ക് അയച്ചുകൊണ്ടു പറഞ്ഞു: പോയി ശിശുവിനെപ്പറ്റി സൂക്ഷ്മമായി അന്വേഷി ക്കുക; അവനെ കണ്ടുകഴിയുമ്പോള്‍ ഞാനും ചെന്ന് ആരാധിക്കേണ്ടതിന് എന്നെയും അറിയിക്കുക. രാജാവു പറഞ്ഞതുകേട്ടിട്ട് അവര്‍ പുറപ്പെട്ടു. കിഴക്കു കണ്ട നക്ഷത്രം അവര്‍ക്കുമുമ്പേ നീങ്ങിക്കൊണ്ടിരുന്നു. അതു ശിശു കിടക്കുന്ന സ്ഥലത്തിനു മുകളില്‍ വന്നു നിന്നു. നക്ഷത്രം കണ്ടപ്പോള്‍ അവര്‍ അത്യധികം സന്തോഷിച്ചു. അവര്‍ ഭവനത്തില്‍ പ്രവേശിച്ച് ശിശു വിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുമ്പിട്ട് ആരാധിക്കുകയും ചെയ്തു. നിക് ഷേപപാത്രങ്ങള്‍ തുറന്ന് പൊന്നും കുന്തുരുക്കവും മീറയും കാഴ്ചയര്‍പ്പിച്ചു. ഹേറോദേസിന്റെ അടു ത്തേക്കു മടങ്ങിപ്പോകരുതെന്ന് സ്വപ്നത്തില്‍ മുന്നറി യിപ്പു ലഭിച്ചതനുസരിച്ച് അവര്‍ മറ്റൊരു വഴിയേ സ്വദേശത്തേക്കു പോയി.
കര്‍ത്താവിന്റെ സുവിശേഷം.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

വിസ്മയമായി പടുകൂറ്റന്‍ ആകാശവിളക്ക്

മട്ടാഞ്ചേരി: വിസ്മയമായി പടുകൂറ്റന്‍ ആകാശവിളക്ക്. മട്ടാഞ്ചേരിയിലെ ചരിത്രപ്രസിദ്ധമായ കൂനന്‍കുരിശ് പള്ളി സ്ഥിതി ചെയ്യു ജീവമാത ഇടവക ദേവാലയത്തിലാണ് ദൈവപുത്രന്റെ വരവ് സൂചിപ്പിക്കുന്ന നക്ഷത്രം ഒരുക്കിയിരിക്കുന്നത്. 52 അടി

മനുഷ്യന്റെ കടന്നുകയറ്റങ്ങള്‍ തീരപരിസ്ഥിതിയെ തകിടം മറിച്ചു: തീരശോഷണത്തെക്കുറിച്ച് ശില്പശാല

എറണാകുളം: ദയാരഹിതമായി മനുഷ്യന്‍ പ്രകൃതിക്കുമേല്‍ നടത്തിയ കടന്നുകയറ്റത്തിന്റെ പ്രതിഫലനങ്ങള്‍ കേരളത്തിന്റെ തീരപരിസ്ഥിതിയെ തകിടംമറിച്ചതായി തീരശോഷണം: പ്രതിരോധവും ബദല്‍ സാധ്യതകളും എന്ന വിഷയത്തില്‍ കുസാറ്റ് മറൈന്‍ സയന്‍സ് ഓഡിറ്റോറിയത്തില്‍

വയോജനങ്ങള്‍ വഴിയാധാരമാകുമ്പോള്‍

ഒരു പ്രമുഖ ദിനപത്രത്തില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത: മൂത്തമകന്റെ വീട്ടിലെ അടുക്കളയോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയ വൃദ്ധയെ പൊലീസും നാട്ടുകാരും ചേര്‍ന്ന് മോചിപ്പിച്ചു.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*