EWS വിഷയത്തിൽ പിന്നോക്ക സമുദായങ്ങളുടെ ആശങ്കൾ പരിഹരിക്കുവാൻ കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ ഒപ്പുശേഖരണം.

EWS വിഷയത്തിൽ പിന്നോക്ക സമുദായങ്ങളുടെ ആശങ്കൾ പരിഹരിക്കുവാൻ കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ ഒപ്പുശേഖരണം.

EWS വിഷയത്തിൽ പിന്നോക്ക സമുദായങ്ങളുടെ ആശങ്കൾ പരിഹരിക്കുവാൻ കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ ഒപ്പുശേഖരണം.

 

മുന്നോക്കസംവരണം നടപ്പിലാക്കിയതിലെ അശാസ്ത്രീയതമൂലം

ഇപ്പോൾ കേരളത്തിൽ സംഭവിച്ചിരിക്കുന്ന സംവരണ അട്ടിമറിക്കെതിരെ കെ.സി.വൈ.എം കൊച്ചി രൂപതയുടെ നേതൃത്വത്തിൽ സിഗ്നേച്ചർ ക്യാമ്പയിൻ ആരംഭിച്ചു.

 

കേരളത്തിൽ ആകമാനം 27% മാത്രമുള്ള മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാർക്കു വേണ്ടി നിലവിൽ അശാസ്ത്രീയമായി നൽകിയിട്ടുള്ള സംവരണം സർക്കാർ പുനഃ പരിശോധിക്കണമെന്നുംദളിത് – പിന്നോക്ക സമുദായത്തിൽ പെട്ടവർക്ക് അർഹമായ നീതി നടപ്പാക്കണമെന്നും സിഗ്നേച്ചർ ക്യാമ്പയിനിലൂടെ ആവശ്യപ്പെടുന്നു. KRLCC സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ സിഗ്നേച്ചർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. പിന്നോക്ക വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തിയത് ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യം വെച്ചുകൊണ്ടല്ല എന്നും, അത് ഈ വിഭാഗങ്ങൾക്ക് അധികാര, ഉദ്ദ്യോഗസ്ഥ മേഖലകളിൽ പ്രാതിനിധ്യം ഉറപ്പാക്കുവാനാണെന്നും യോഗത്തിന് അദ്ധ്യക്ഷത വഹിച്ച രൂപത പ്രസിഡന്റ് ജോസ് പള്ളിപ്പാടൻ പറഞ്ഞു.

 

കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന ജനറൽ സെക്രട്ടറി ആൻറണി ആൻസിൽ, രൂപത ജനറൽ സെക്രട്ടറി കാസി പൂപ്പന എന്നിവർ സംസാരിച്ചു.


Related Articles

അള്‍ത്താര ശുശ്രുഷകര്‍ സമര്‍പ്പിതരെ ആദരിച്ചു

കോഴിക്കോട്: അള്‍ത്താര ബാലിക ബാലകരുടെ നേതൃത്വത്തില്‍ കോഴിക്കോട് സിറ്റി സെന്റ് ജോസഫ് ദേവാലയത്തില്‍ സമര്‍പ്പിത ദിനാചരണം നടത്തി. വൈദികരെയും സന്യസ്ഥരെയും സമര്‍പ്പിച്ച് അര്‍പ്പിച്ച ദിവ്യബലിക്ക് മോണ്‍. വിന്‍സെന്റ്

വൈദീക കൂട്ടായ്മയിൽ വീണ്ടും പുണ്യം പരക്കുന്നു..

  തിരദേശത്തിന് സഹായവുമായി വൈദീക കൂട്ടായ്മ. തീരദേശ മേഖലയിൽ ജനങ്ങൾ കടലാക്രമണത്താലും വെള്ളപൊക്കത്താലും വലയുന്ന അവസരത്തിലാണ് തങ്ങളുടെ തുച്ചമായ വരുമാനത്തിൽ ഒരു പങ്ക് ഈ വൈദീകർ മാറ്റിവെക്കുന്നത്.

വത്തിക്കാനില്‍ ക്രിസ്തുമസ് പാതിരാ കുര്‍ബാന വൈകിട്ട് 7.30 തുടങ്ങും

വത്തിക്കാന്‍ :ഫ്രാന്‍സിസ് പാപ്പ നയിക്കുന്ന ഇത്തവണത്തെ ക്രിസ്തുമസ് പാതിരാകുര്‍ബാന രണ്ട് മണിക്കൂര്‍ നേരത്തെ തുടങ്ങും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 7.30 ആയിരിക്കും പാതിരാകുര്‍ബാന. ഇറ്റലിയിലെ കോവിഡ് പ്രോട്ടോകോളിന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*