കുറ്റമല്ല നന്മ കണ്ടെത്താം: തപസ്സുകാലം അഞ്ചാം ഞായര്‍

കുറ്റമല്ല നന്മ കണ്ടെത്താം: തപസ്സുകാലം അഞ്ചാം ഞായര്‍

റവ. ഫാ. മിഥിൻ കാളിപറമ്പിൽ

തപസ്സുകാലം അഞ്ചാം ഞായർ
വിചിന്തനം :- കുറ്റമല്ല നന്മ കണ്ടെത്താം (യോഹ 8:1-11)

തപസുകാലത്തിലെ അഞ്ചാമത്തെ ഞായറാഴ്ചയായ ഇന്ന് തിരുസഭ നല്‍കുന്ന സുവിശേഷഭാഗം വിശുദ്ധ യോഹന്നാന്‍ എഴുതിയ സുവിശേഷം എട്ടാം അധ്യായം ഒന്നു മുതല്‍ പതിനൊന്നു വരെയുള്ള വാക്യങ്ങളാണ്. യേശുവിനെ പരീക്ഷിച്ച് കുറ്റമാരോപിക്കുന്നതിനുവേണ്ടി വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട ഒരു സ്ത്രീയെ യേശുവിന്റെ അടുക്കല്‍ നിയമജ്ഞരും ഫരിസേയരും കൊണ്ടുവരുന്നതും യേശു അവരെ വളരെ കൂളായി പരാജയപ്പെടുത്തുന്നതുമാണ് നാം വായിക്കുന്നത്. അവരുടെ ചോദ്യമിതാണ് ഗുരോ ഈ സ്ത്രീ വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടവളാണ് ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്നാണ് മോശ നിയമത്തില്‍ കല്പിച്ചിരിക്കുന്നത്. നീ എന്തു പറയുന്നു നമ്മളോടാണ് ഈ ചോദ്യമെങ്കില്‍ നിയമമതല്ലേ അങ്ങനെ തന്നെയാവട്ടെ കാര്യങ്ങള്‍. കല്ലുവേണമെങ്കില്‍ ഞാന്‍ തരാം എന്നു മറുപടി പറഞ്ഞേനേ. എന്നാല്‍ ഈശോ പെട്ടെന്നൊന്നും മറുപടി പറഞ്ഞില്ല. അവരെ ഒട്ടും ഗൗനിക്കാതെ അവര്‍ക്ക് ദേഷ്യം വരത്തക്കരീതിയില്‍ അവിടെ നിലത്തെഴുതിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ സുവിശേഷമനുസരിച്ച് അവര്‍ ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരിക്കുന്നു. ഒരാളെ ചൊറിഞ്ഞു ചൊറിഞ്ഞു മറുപടി പറയിപ്പിച്ചേ അടങ്ങു എന്ന സ്ഥിതിയിലെത്തുമ്പോള്‍ മാത്രമാണ് ഈശോ നിങ്ങളില്‍ പാപമില്ലാത്തവന്‍ ആദ്യം അവളെ കല്ലെറിടട്ടെ എന്ന ക്ലാസിക്കല്‍ മറുപടി പറയുന്നത്. പിന്നെ രംഗം പതുക്കെപ്പതുക്കെ ശാന്തമായി. ഇനി മേലില്‍ പാപം ചെയ്യരുത് എന്ന മുന്നറിയിപ്പോടുകൂടി ഈശോ ആ സ്ത്രീയെ വിടുന്നു.

നാലുപേര്‍ ഒരു സ്ഥലത്തു കൂടി നില്‍ക്കുമ്പോള്‍ ഒരാളുടെ കുറ്റമെടുത്തിട്ടാല്‍ അത് നല്ലതുപോലെ ക്ലിക്കാകും. അതിന് നല്ല വോട്ടു കിട്ടും. എല്ലാവരും അത് ഏറ്റുപിടിക്കും. ഇവിടെയാണ് ഈശോയുടെ മനോഭാവം വ്യത്യസ്തമാകുന്നത്. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെക്കുറിച്ച് നിയമത്തില്‍ പറഞ്ഞിരിക്കുന്നത്  കൊല്ലാനാണെന്നും നീ എന്തു പറയുന്നുവെന്നും ആവര്‍ത്തിച്ച് ചോദിച്ചുകൊണ്ടിരുന്നിട്ടും ഈശോയുടെ വായില്‍ നിന്ന് കുറ്റപ്പെടുത്തലിന്റെ ഒരു വാക്കുപോലും ആ സ്ത്രീയ്‌ക്കെതിരെ ഉയരുന്നില്ല. മറിച്ച് സ്വയം പരിശോധിച്ച് തന്നില്‍ത്തന്നെ തെറ്റുകളും കുറ്റങ്ങളും ഉണ്ട് എന്ന് സ്വയം മനസിലാക്കുവാനുള്ള ഒരു ആഹ്വാനമാണ് ഒരു കുഞ്ഞുവാചകത്തിലൂടെ ഈശോ ചെയ്യുന്നത്.
പണ്ട് ഒരു ഡീക്കന്‍ പറഞ്ഞതിപ്രകാരമാണ് നീ ഒരാളിന്റെ തെറ്റിന്റെ കുറ്റങ്ങളുടെ നേരെ ആക്രോശത്തിന്റെ കൈവിരല്‍ മറ്റുള്ളവരോടൊപ്പം ചൂണ്ടുമ്പോള്‍ നിന്റെ വിരലിലുള്ള അഴുക്ക് നീ കാണാതെ പോകരുത്. നമ്മുടെ കൈവിരലിലും അഴുക്കുണ്ട് മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍ അത്രയ്ക്കങ്ങ് തിടുക്കം വേണ്ട. ഈശോ ജനക്കൂട്ടത്തിന്റെ ആക്രോശത്തിനൊപ്പം ആസ്ത്രീയെ കുറ്റം വിധിക്കാത്തതുപോലെ, എല്ലാവരും ചുറ്റിലും ഒരാളെ കുറ്റം പറയുമ്പോഴും നമ്മളെക്കൊണ്ട് കുറ്റം പറയിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും മറ്റുള്ളവരെ വിധിക്കാതെ ഈശോ ചെയ്തതുപോലെ അവരെ ശ്രദ്ധിക്കാതെ ശാന്തമായി നമ്മുടെ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി ചെയ്യുവാന്‍ ശ്രമിക്കാം. സാധിക്കുമെങ്കില്‍ അങ്ങനെയുള്ള അവസരങ്ങളില്‍ അവരെക്കുറിച്ചു കുറ്റം പറയുന്നുവോ അയാളെപ്പറ്റിയുള്ള നന്മ നമുക്ക് പറയാന്‍ ശ്രമിക്കാം. ഓര്‍ക്കണം ജീവിതത്തില്‍ വീഴാത്തവരില്ല. മാലിന്യത്തിന്റെ പാപത്തിന്റെ കറപുരളാത്തവരില്ല. അതിനാല്‍ ആരെയും വിധിക്കാതിരിക്കാം.

ഒന്നാം വായന
ഏശയ്യാ പ്രവാചകന്റെ പുസ്തകത്തില്‍നിന്ന് (43 : 16-21)

(ഞാന്‍ പുതിയ കാര്യങ്ങള്‍ ചെയ്യുന്നു എന്റെ ജനത്തിനു ഞാന്‍ ജലം നല്‍കും)

കര്‍ത്താവ് അരുളിച്ചെയ്യുന്നു: സമുദ്രത്തില്‍ വഴി വെട്ടുന്നവനും, പെരുവെള്ളത്തില്‍ പാതയൊരുക്കു ന്നവനും, രഥം, കുതിര, സൈന്യം, പടയാളികള്‍ എന്നിവ കൊണ്ടുവരുന്നവനുമായ കര്‍ത്താവ് അരുളിച്ചെ യ്യുന്നു: എഴുന്നേല്‍ക്കാനാവാതെ ഇതാ അവര്‍ കിട ക്കുന്നു. അവര്‍ പടുതിരിപോലെ അണഞ്ഞുപോകും. കഴിഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുകയോ പരിഗ ണിക്കുകയോ വേണ്ടാ. ഇതാ, ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു. അതു മുളയെടുക്കുന്നതു നിങ്ങള്‍ അറിയുന്നില്ലേ? ഞാന്‍ വിജനദേശത്ത് ഒരു പാതയും മരുഭൂമിയില്‍ നദികളും ഉണ്ടാക്കും. വന്യമൃഗങ്ങളും കുറുനരികളും ഒട്ടകപ്പക്ഷികളും എന്നെ ബഹുമാ നിക്കും; എന്നെ സ്തുതിച്ചു പ്രകീര്‍ത്തിക്കാന്‍ ഞാന്‍ സൃഷ്ടിച്ചു തിരഞ്ഞെടുത്ത ജനത്തിന് ദാഹജലം നല്‍ കാന്‍ മരുഭൂമിയില്‍ ജലവും വിജനദേശത്തു നദികളും ഞാന്‍ ഒഴുക്കി.
കര്‍ത്താവിന്റെ വചനം.

പ്രതിവചനസങ്കീര്‍ത്തനം
(126 : 1-2ab, 2cd-3, 4-5)

കര്‍ത്താവ് ഞങ്ങള്‍ക്കുവേണ്ടി വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു; ഞങ്ങള്‍ സന്തോഷിക്കുന്നു.

കര്‍ത്താവു പ്രവാസികളെ സീയോനിലേക്കു തിരിച്ചു കൊണ്ടുവന്നപ്പോള്‍ അത് ഒരു സ്വപ്നമായിത്തോന്നി. അന്നു ഞങ്ങള്‍ പൊട്ടിച്ചിരിച്ചു; ഞങ്ങളുടെ നാവ് ആനന്ദാരവം മുഴക്കി.
കര്‍ത്താവ് ഞങ്ങള്‍ക്കുവേണ്ടി ……
കര്‍ത്താവ് അവരുടെയിടയില്‍ വന്‍കാര്യങ്ങള്‍ ചെയ് തിരിക്കുന്നു എന്ന് ജനതകളുടെയിടയില്‍ പ്രഘോ ഷിക്കപ്പെട്ടു. കര്‍ത്താവു ഞങ്ങള്‍ക്കുവേണ്ടി വന്‍ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു; ഞങ്ങള്‍ സന്തോഷി ക്കുന്നു.
കര്‍ത്താവ് ഞങ്ങള്‍ക്കുവേണ്ടി ……
നെഗെബിലെ ജലപ്രവാഹങ്ങളെയെന്നപോലെ കര്‍ ത്താവേ, ഞങ്ങളുടെ ഐശ്വര്യം പുനഃസ്ഥാപിക്ക ണമേ! കണ്ണീരോടെ വിതയ്ക്കുന്നവര്‍ ആനന്ദഘോഷ ത്തോടെ കൊയ്യട്ടെ! വിത്തു ചുമന്നുകൊണ്ടു വിലാ പത്തോടെ വിതയ്ക്കാന്‍ പോകുന്നവന്‍ കറ്റ ചുമന്നു കൊണ്ട് ആഹ്‌ളാദത്തോടെ വീട്ടിലേക്കു മടങ്ങും.
കര്‍ത്താവ് ഞങ്ങള്‍ക്കുവേണ്ടി ……

രണ്ടാം വായന
വി. പൗലോസ് അപ്പസ്‌തോലന്‍ ഫിലിപ്പിയര്‍ക്ക് എഴുതിയ ലേഖനത്തില്‍നിന്ന് (3 : 8-14)

(യേശുക്രിസ്തുവിനെപ്രതി ഞാന്‍ സകലവും നഷ്ടപ്പെടുത്തി)

സഹോദരരേ, എന്റെ കര്‍ത്താവായ യേശുക്രിസ്തു വിനെപ്പറ്റിയുള്ള ജ്ഞാനം കൂടുതല്‍ വിലയുള്ളതാ കയാല്‍, സര്‍വവും നഷ്ടമായിത്തന്നെ ഞാന്‍ പരിഗ ണിക്കുന്നു. അവനെ പ്രതി ഞാന്‍ സകലവും നഷ്ട പ്പെടുത്തുകയും ഉച്ഛിഷ്ടംപോലെ കരുതുകയു മാണ്. ഇത് ക്രിസ്തുവിനെ നേടുന്നതിനും അവനോടു കൂടെ ഒന്നായി കാണപ്പെടുന്നതിനും വേണ്ടിയത്രേ. എനിക്കു നിയമത്തില്‍നിന്നു ലഭിക്കുന്ന നീതിയല്ല ഉള്ളത്; പിന്നെയോ ക്രിസ്തുവിലുള്ള വിശ്വാസം വഴി ലഭിക്കുന്ന നീതിയാണ്. അതായത്, വിശ്വാസത്തെ ആസ്പദമാക്കി ദൈവത്തില്‍നിന്നുള്ള നീതി. അത്, അവനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തി യെയും ഞാന്‍ അറിയുന്നതിനും അവന്റെ സഹന ത്തില്‍ പങ്കുചേരുന്നതിനും അവന്റെ മരണത്തോടു താദാത്മ്യപ്പെടുന്നതിനും വേണ്ടിയാണ്. അങ്ങനെ മരി ച്ചവരില്‍നിന്നുള്ള ഉയിര്‍പ്പ് പ്രാപിക്കാമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. ഇത് എനിക്കു കിട്ടിക്കഴിഞ്ഞെന്നോ, ഞാന്‍ പരിപൂര്‍ണനായെന്നോ അര്‍ഥമില്ല. ഇതു സ്വന്ത മാക്കാന്‍വേണ്ടി ഞാന്‍ തീവ്രമായി പരിശ്രമിക്കുക യാണ്; യേശുക്രിസ്തു എന്നെ സ്വന്തമാക്കിയിരി ക്കുന്നു. സഹോദരരേ, ഞാന്‍ തന്നെ ഇനിയും ഇതു സ്വന്തമാക്കിയെന്നു കരുതുന്നില്ല. എന്നാല്‍, ഒരു കാര്യം ഞാന്‍ ചെയ്യുന്നു. എന്റെ പിന്നിലുള്ളവയെ വിസ് മരിച്ചിട്ട്, മുമ്പിലുള്ളവയെ ലക്ഷ്യമാക്കി ഞാന്‍ മുന്നേ റുന്നു. യേശുക്രിസ്തുവിലൂടെ ഉന്നതത്തിലേക്കുള്ള ദൈവത്തിന്റെ വിളിയാകുന്ന സമ്മാനത്തിനുവേണ്ടി ഞാന്‍ ലക്ഷ്യത്തിലേക്കു പ്രയാണം ചെയ്യുന്നു.
കര്‍ത്താവിന്റെ വചനം.

സുവിശേഷത്തിനു മുമ്പ് ചൊല്ലാവുന്ന വാക്യം

കര്‍ത്താവായ യേശുക്രിസ്തുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്കു സ്തുതി. (Joel. 2 : 12 – 13) കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇപ്പോഴെങ്കിലും നിങ്ങള്‍ പൂര്‍ണ ഹൃദയത്തോടെ എന്റെ അടുക്കലേക്ക് തിരി ച്ചുവരുവിന്‍. എന്തെന്നാല്‍, ഞാന്‍ ഉദാരമതിയും കാരു ണ്യവാനുമാണ്. കര്‍ത്താവായ യേശുക്രിസ്തുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്കു സ്തുതി.

സുവിശേഷം

യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തില്‍നിന്നുള്ള വായന (8: 1-11)

(നിങ്ങളില്‍ പാപമില്ലാത്തവന്‍, ആദ്യം അവളെ കല്ലെറിയട്ടെ)

അക്കാലത്ത്, യേശു ഒലിവുമലയിലേക്കു പോയി. അതിരാവിലെ അവന്‍ വീണ്ടും ദേവാലയത്തിലേക്കു വന്നു. ജനങ്ങളെല്ലാം അവന്റെ അടുക്കലെത്തി. അവന്‍ ഇരുന്ന് അവരെ പഠിപ്പിച്ചു. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട ഒരു സ്ത്രീയെ നിയമജ്ഞരും ഫരിസേ യരുംകൂടെ അവന്റെ അടുക്കല്‍ കൊണ്ടുവന്ന് നടുവില്‍ നിര്‍ത്തി. അവര്‍ അവനോടു പറഞ്ഞു: ഗുരോ, ഈ സ്ത്രീ വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടവ ളാണ്. ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്നാണ് മോശ നിയമത്തില്‍ കല്‍പിച്ചിരിക്കുന്നത്. നീ എന്തു പറയുന്നു? ഇത്, അവനില്‍ കുറ്റമാരോപിക്കാന്‍വേണ്ടി അവനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചതാണ്. യേശു വാകട്ടെ, കുനിഞ്ഞ് വിരല്‍കൊണ്ടു നിലത്ത് എഴുതി ക്കൊണ്ടിരുന്നു. അവര്‍ ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടി രുന്നതിനാല്‍ അവന്‍ നിവര്‍ന്ന് അവരോടു പറഞ്ഞു: നിങ്ങളില്‍ പാപം ഇല്ലാത്തവന്‍ ആദ്യം അവളെ കല്ലെ റിയട്ടെ. അവന്‍ വീണ്ടും കുനിഞ്ഞ് നിലത്ത് എഴുതി ക്കൊണ്ടിരുന്നു. എന്നാല്‍, ഇതുകേട്ടപ്പോള്‍ മുതിര്‍ ന്നവര്‍ തുടങ്ങി ഓരോരുത്തരായി സ്ഥലം വിട്ടു. ഒടു വില്‍ യേശുവും നടുവില്‍ നിന്നിരുന്ന ആ സ്ത്രീയും മാത്രം ശേഷിച്ചു. യേശു നിവര്‍ന്ന് അവളോടു ചോദിച്ചു: സ്ത്രീയേ, അവര്‍ എവിടെ? ആരും നിന്നെ വിധി ച്ചില്ലേ? അവള്‍ പറഞ്ഞു: ഇല്ല, കര്‍ത്താവേ! യേശു പറഞ്ഞു: ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‌ക്കൊ ള്ളുക. ഇനിമേല്‍ പാപം ചെയ്യരുത്.
കര്‍ത്താവിന്റെ സുവിശേഷം.

Click to join Jeevanaadam Whatsapp ചെയ്യുക

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുകRelated Articles

തപസ്സുകാലം നാലാം ഞായര്‍

Daily Readings First Reading:   2 Chronicles 36:14-17, 19-23 Responsorial Psalm:    Psalms 137:1-2, 3, 4-5, 6 Second Reading Ephesians 2:4-10

ഡല്‍ഹി സ്തംഭിപ്പിച്ച് കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ച്.

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രതിഷേധം 43 ാം ദിവസവും പിന്നിടുമ്പോള്‍ റിപ്പബ്ലിക്ക്് ദിനത്തില്‍ നടത്തുമെന്നറിയിച്ച ട്രാക്ടര്‍ റാലിക്ക് മുന്നോടിയായുള്ള ട്രാക്ടര്‍ റാലി നടന്നു.സിങ്കു,തിക്രി,ഗാസിപൂര്‍ എന്നീ അതിര്‍ത്ഥികളിലാണ്

പ്രളയക്കെടുതിക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള സർക്കാർ ഉത്തരവിറങ്ങി

പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ- രണ്ടു ദിവസത്തിലധികം വെള്ളം കെട്ടിനിന്ന പുരയിടങ്ങളിലെ കുടുംബങ്ങൾക്ക് പതിനായിരം രൂപ നഷ്ടപരിഹാരം ലഭിക്കും. പൂർണമായും തകർന്ന പൂർണമായും വാസയോഗ്യമല്ലാത്ത വീടുകൾക്ക് നാലു ലക്ഷം രൂപ.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*