പരീക്ഷണങ്ങൾ: തപസ്സുകാലം ഒന്നാം ഞായർ

പരീക്ഷണങ്ങൾ: തപസ്സുകാലം ഒന്നാം ഞായർ

തപസ്സുകാലം ഒന്നാം ഞായർ
വിചിന്തനം :- പരീക്ഷണങ്ങൾ (ലൂക്ക 4:1-13)

തന്‍റെ ജീവിതത്തിലേക്ക് കടന്നുവന്ന പൈശാചികമായ പ്രലോഭനങ്ങളെ വചനത്തിന്റെ ശക്തിയാൽ യേശു അതിജീവിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷ ഭാഗം. അവന് അഭിമുഖീകരിക്കേണ്ടിവന്ന മൂന്ന് പ്രലോഭനങ്ങൾ മനുഷ്യകുലത്തിന് എക്കാലവും സംഭവിക്കാവുന്ന പ്രലോഭനങ്ങളാണ്. എന്താണ് പ്രലോഭനങ്ങൾ? ബന്ധങ്ങളുടെ ആഴമായ തലത്തിൽ നമ്മൾ എടുക്കുന്ന തീരുമാനങ്ങളുടെ തകിടം മറിച്ചിലുകളാണത്.

ആദ്യ പരീക്ഷണം:- “ഈ കല്ലിനോട് അപ്പമാകാൻ കൽപ്പിക്കുക” (v.3). കല്ലോ അതോ അപ്പമോ? ചോയ്സ് രണ്ടേ ഉള്ളൂ. പക്ഷേ അവൻ മൂന്നാമത്തെ വഴി വെട്ടിത്തെളിക്കുകയാണ്. കല്ലും അപ്പവും കൊണ്ടുമാത്രമല്ല മനുഷ്യൻ ജീവിക്കുന്നത്, അതിനേക്കാൾ വലിയ കാര്യങ്ങൾക്ക് വേണ്ടിയാണ് അവൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അപ്പം അവശ്യ ഘടകം തന്നെയാണ്. പക്ഷേ അതിനേക്കാൾ ആവശ്യമുള്ള മറ്റു പലതുമുണ്ട്. സഹജീവികൾ, സ്നേഹ വികാരങ്ങൾ, ബന്ധങ്ങൾ, നമ്മിൽ കുടികൊള്ളുന്ന നിത്യത, ഇവയെല്ലാം കല്ലിനെക്കാളും അപ്പത്തിനേക്കാളും പ്രാധാന്യമർഹിക്കുന്നതാണ്. സ്വർഗ്ഗത്തിനോടുള്ള വിശപ്പായിരിക്കണം നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കേണ്ടത്. അതുകൊണ്ടാണ് യേശു പറയുന്നത് അപ്പംകൊണ്ടു മാത്രമല്ല മനുഷ്യൻ ജീവിക്കുന്നതെന്ന്. മനുഷ്യന് ദൈവത്തിന്റെ നാവിൽ നിന്നും ഉതിരുന്ന വചനങ്ങളും വേണം. കാരണം ആ വചനത്തിൽ നിന്നാണ് പ്രകാശം ഉണ്ടായത്. ഈ ഭൂതലവും അതിന്റെ സൗന്ദര്യവും നമ്മൾ ശ്വസിക്കുന്ന വായുവും ദൈവവചനത്തിൽ നിന്നും രൂപപ്പെട്ടതാണ്. ശരീരത്തിന്റെ തൃഷ്ണകളിലും നമ്മുടേതായ പൊങ്ങച്ചത്തിന്റെ കൽകൂടാരങ്ങളിലും ഒതുങ്ങി നിൽക്കേണ്ടവരല്ല നമ്മൾ.

രണ്ടാമത്തെ പരീക്ഷണം:- “നീ എന്നെ ആരാധിച്ചാൽ ഇവയെല്ലാം നിന്റെതാകും” (v.7). പ്രലോഭകനെ അനുഗമിക്കാനുള്ള ക്ഷണമാണിത്. അവന്റെ ലോജിക് സ്വീകരിച്ച് ബാഹ്യമായ പലതും സ്വന്തമാക്കാനുള്ള ക്ഷണം. പ്രലോഭകൻ ഒരു ഉടമ്പടി അല്ലെങ്കിൽ ഒരു കച്ചവടം നടത്താൻ ശ്രമിക്കുന്നു. അവൻ ഉദ്ദേശിക്കുന്നത് നീ നിന്നെ പൂർണമായി എനിക്ക് നൽകുക അപ്പോൾ ഞാൻ നിനക്ക് സ്ഥാനമാനങ്ങൾ നൽകാമെന്നതാണ്. കച്ചവടത്തിനേക്കാൾ ഉപരി അടിമത്തത്തിന്റെ തലം ഇവിടെ അടങ്ങിയിട്ടുണ്ട്. ഇത് ദൈവത്തിൽനിന്നും വിപരീതമായ തലമാണ്. ദൈവ-മനുഷ്യ ബന്ധത്തിൽ കച്ചവടത്തിന് സ്ഥാനമില്ല. പക്ഷെ പ്രലോഭകന്റെ ബന്ധത്തിന്റെ അടിത്തറ കച്ചവടം മാത്രമാണ്. എത്രയോപേർ സ്ഥാനമാനങ്ങൾ ആഗ്രഹിച്ച് ഈ പ്രലോഭനത്തിൽ അകപ്പെട്ടിട്ടുണ്ട്! ആത്മാവിനെ നാശത്തിലേക്ക് നയിക്കുന്ന പ്രലോഭനമാണിത്. വ്യക്തമായ ദൈവീക ബോധവും ആത്മീയ ശക്തിയും ഉള്ളവർക്ക് മാത്രമേ ഈ പ്രലോഭനത്തെ അതിജീവിക്കാൻ സാധിക്കു.

മൂന്നാമത്തെ പരീക്ഷണം:- “നീ താഴേക്കു ചാടുക. നിന്നെ സംരക്ഷിക്കാൻ ദൈവം ദൂതന്മാരോടു കല്പിക്കും” (v.10). ഇത് ദൈവത്തിനോടുള്ള വെല്ലുവിളിയാണ്. ദൈവത്തിനോട് സ്വന്തം കാര്യത്തിനു വേണ്ടി അത്ഭുതം പ്രവർത്തിക്കാൻ ആവശ്യപ്പെടുകയാണ്. ഈ പ്രലോഭനം വിശ്വാസത്തിന്റെ ആഴമായ തലം എന്ന പ്രതീതി ഉളവാക്കുന്നുണ്ടെങ്കിലും, ദൈവത്തിലുള്ള വിശ്വാസം മുതലെടുത്ത് സ്വന്തം കാരിക്കേച്ചർ വരയ്ക്കാനുള്ള ശ്രമമാണിത്. ദൈവത്തെയല്ല, മറിച്ച് ദൈവത്തിന്റെ അനുഗ്രഹങ്ങളെ മാത്രം അന്വേഷിക്കുന്ന ഒരു വിചാരം. ദാനം വേണം ദായകനെ വേണ്ട. ദൈവത്തെ ഒരു ദാസനായി കാണുന്ന മനോഭാവമാണിത്. എന്റെ ആവശ്യത്തിന് അവൻ മാലാഖമാരെ അയച്ചുതരണം. ഇനി അഥവാ മാലാഖമാർക്ക് പകരം വല്ല രോഗമോ വേദനയോ മരണമോ വന്നാലോ അപ്പോൾ നമ്മൾ ചോദിക്കും ദൈവം എന്തേ ഇടപെടാത്തതെന്ന്. എവിടെ സംരക്ഷിക്കുമെന്ന് പറഞ്ഞ മാലാഖമാർ? ഓർക്കുക, ദൈവം മാലാഖമാരെ അയക്കുന്നുണ്ട്. നല്ല മനുഷ്യരുടെ രൂപത്തിൽ. നമ്മുടെ ആഗ്രഹങ്ങൾ സഫലമാകുന്നതിന് വേണ്ടിയല്ല, നമുക്കു പോലും അറിയാൻ സാധിക്കാത്ത ദൈവികസ്വപ്നങ്ങൾ നമ്മിൽ പൂവണിയുന്നതിനു വേണ്ടി.

ഈ മൂന്നു പരീക്ഷണങ്ങളിൽ പ്രധാനമായും അടങ്ങിയിരിക്കുന്ന ഒരു കാര്യം മനുഷ്യനുമായി കച്ചവട സാധ്യത തിരയുന്ന പ്രലോഭകന്റെ ചിത്രമാണ്. ‘ഞാൻ നിനക്ക് തരാം, നീ എനിക്കു തരിക’ എന്നതാണ് ഈ പരീക്ഷണങ്ങളുടെ പിന്നിലുള്ള ലോജിക്. ഇത് ദൈവത്തിന്റെ യുക്തി അല്ല. ഇത് ദൈവത്തിൽ നിന്നും തീർത്തും വിപരീതമാണ്. എന്തുകൊണ്ടെന്നാൽ ദൈവം സ്നേഹമാണ്. സ്നേഹത്തിൽ വാണിജ്യമില്ല. അവിടെയുള്ളത് ശൂന്യവൽക്കരണം മാത്രമാണ്.
പ്രലോഭകന്റെ യുക്തി ഇങ്ങനെയാണ്: ‘നിനക്ക് മനുഷ്യരെ സ്വന്തമാക്കാൻ ആഗ്രഹമുണ്ടോ എങ്കിൽ അവർക്ക് അപ്പവും സ്ഥാനമാനങ്ങളും നൽകുക, അവർ നിന്നെ അനുഗമിച്ചു കൊള്ളും’. പക്ഷേ യേശുവിന്റെ യുക്തി തീർത്തും വിപരീതമാണ്. അവൻ ആരെയും സ്വന്തമാക്കുകയോ പിടിച്ചെടുക്കുകയോ ചെയ്യുന്നില്ല. ദൈവത്തിന് ഭക്തരായ അടിമകളെയല്ല വേണ്ടത്. മറിച്ച് സ്വാതന്ത്ര്യം അനുഭവിക്കുന്ന, സ്നേഹിക്കുന്ന, ഉദാരമതികളായ മക്കളെയാണ്.

ഒന്നാം വായന
നിയമാവര്‍ത്തന പുസ്തകത്തില്‍നിന്ന് (26 : 410)

(തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ വിശ്വാസപ്രഖ്യാപനം)

മോശ ജനങ്ങളോടു പറഞ്ഞു: പുരോഹിതന്‍ ആ കുട്ട നിന്റെ കൈയില്‍നിന്നു വാങ്ങി നിന്റെ ദൈവമായ കര്‍ത്താവിന്റെ ബലിപീഠത്തിനു മുന്‍പില്‍ വയ്ക്കട്ടെ. പിന്നീട് നിന്റെ ദൈവമായ കര്‍ത്താവിന്റെ സന്നിധി യില്‍ നീ ഇങ്ങനെ പറയണം: അലയുന്ന ഒരു അരമായ നായിരുന്നു എന്റെ പിതാവ്. ചുരുക്കം പേരോടുകൂടെ അവന്‍ ഈജിപ്തില്‍ചെന്ന് അവിടെ പരദേശിയായി പാര്‍ത്തു. അവിടെ അവന്‍ മഹത്തും ശക്തവും അസംഖ്യ വുമായ ഒരു ജനമായി വളര്‍ന്നു. എന്നാല്‍, ഈജിപ്തു കാര്‍ ഞങ്ങളോടു ക്രൂരമായി പെരുമാറുകയും ഞങ്ങളെ മര്‍ദിക്കുകയും ഞങ്ങളെക്കൊണ്ട് അടിമവേല എടുപ്പി ക്കുകയും ചെയ്തു. അപ്പോള്‍, ഞങ്ങള്‍ ഞങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിനോടു നില വിളിച്ചപേക്ഷിച്ചു; അവിടുന്നു ഞങ്ങളുടെ നിലവിളി കേട്ടു. ഞങ്ങളനുഭവിക്കുന്ന നിന്ദയും ക്ലേശവും മര്‍ദ നവും അവിടുന്നു കണ്ടു. ശക്തമായ കരം നീട്ടി, ഭീതി ജനകമായ അടയാളങ്ങളും അദ്ഭുതങ്ങളും പ്രവര്‍ ത്തിച്ച്, കര്‍ത്താവു ഞങ്ങളെ ഈജിപ്തില്‍നിന്നു മോചി പ്പിച്ചു. ഇവിടേക്കു കൂട്ടിക്കൊണ്ടുവന്ന്, തേനും പാലും ഒഴുകുന്ന ഈ ദേശം ഞങ്ങള്‍ക്കു തരുകയും ചെയ്തു. ആകയാല്‍, കര്‍ത്താവേ, ഇതാ അവിടുന്ന് എനിക്കു തന്നിട്ടുള്ള നിലത്തിന്റെ ആദ്യഫലം ഞാനിപ്പോള്‍ കൊണ്ടുവന്നിരിക്കുന്നു. അനന്തരം, കുട്ട നിന്റെ ദൈവ മായ കര്‍ത്താവിന്റെ സന്നിധിയില്‍വച്ച് അവിടുത്തെ ആരാധിക്കണം.
കര്‍ത്താവിന്റെ വചനം.

പ്രതിവചനസങ്കീര്‍ത്തനം

(91 : 12, 1011, 1213, 1415)
കര്‍ത്താവേ, കഷ്ടതയില്‍ അങ്ങ് എന്നോടുകൂടെ ഉണ്ടായിരിക്കണമേ.

അത്യുന്നതന്റെ സംരക്ഷണത്തില്‍ വസിക്കുന്നവനും, സര്‍വശക്തന്റെ തണലില്‍ കഴിയുന്നവനും, കര്‍ത്താ വിനോട് എന്റെ സങ്കേതവും എന്റെ കോട്ടയും ഞാന്‍ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയും.
കര്‍ത്താവേ, കഷ്ടതയില്‍ ……
നിനക്ക് ഒരു തിന്‍മയും ഭവിക്കുകയില്ല; ഒരനര്‍ഥവും നിന്റെ കൂടാരത്തെ സമീപിക്കുകയില്ല. നിന്റെ വഴി കളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്നു തന്റെ ദൂതന്‍മാരോടു കല്‍പിക്കും.
കര്‍ത്താവേ, കഷ്ടതയില്‍ ……
നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും. സിംഹത്തിന്റെയും അണ ലിയുടെയും മേല്‍ നീ ചവിട്ടി നടക്കും; യുവസിംഹ ത്തെയും സര്‍പ്പത്തെയും നീ ചവിട്ടി മെതിക്കും.
കര്‍ത്താവേ, കഷ്ടതയില്‍ ……
അവന്‍ സ്‌നേഹത്തില്‍ എന്നോട് ഒട്ടിനില്‍ക്കുന്നതിനാല്‍ ഞാന്‍ അവനെ രക്ഷിക്കും; അവന്‍ എന്റെ നാമം അറിയുന്നതുകൊണ്ട് ഞാന്‍ അവനെ സംരക്ഷിക്കും. അവന്‍ എന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഞാന്‍ ഉത്ത രമരുളും; അവന്റെ കഷ്ടതയില്‍ ഞാന്‍ അവനോടു ചേര്‍ന്നുനില്‍ക്കും; ഞാന്‍ അവനെ മോചിപ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യും.
കര്‍ത്താവേ, കഷ്ടതയില്‍ ……

രണ്ടാം വായന
വി. പൗലോസ് അപ്പസ്‌തോലന്‍ റോമാക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍നിന്ന് (10 : 813)

(ക്രിസ്തുവില്‍ വിശ്വസിക്കുന്നവന്റെ വിശ്വാസപ്രഖ്യാപനം)

പ്രിയപ്പെട്ടവരെ, വിശുദ്ധഗ്രന്ഥം, എന്താണു പറയുന്നത്? വചനം നിനക്കു സമീപസ്ഥമാണ്. നിന്റെ അധര ത്തിലും നിന്റെ ഹൃദയത്തിലും അതുണ്ട് – ഞങ്ങള്‍ പ്രസംഗിക്കുന്ന വിശ്വാസത്തിന്റെ വചനം തന്നെ. ആക യാല്‍, യേശു കര്‍ത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപ്രാപിക്കും. എന്തുകൊണ്ടെന്നാല്‍, മനുഷ്യന്‍ ഹൃദയംകൊണ്ട് വിശ്വസിക്കുകയും തന്‍മൂലം നീതീകരിക്കപ്പെടുകയും ചെയ്യുന്നു. അവന്‍ അധരം കൊണ്ട് ഏറ്റുപറയുകയും തന്‍മൂലം രക്ഷപ്രാപിക്കു കയും ചെയ്യുന്നു. അവനില്‍ വിശ്വസിക്കുന്ന ഒരു വനും ലജ്ജിക്കേണ്ടി വരുകയില്ല എന്നാണല്ലോ വിശുദ്ധ ഗ്രന്ഥം പറയുന്നത്. യഹൂദനും ഗ്രീക്കുകാരനും തമ്മില്‍ വ്യത്യാസമില്ല. ഒരുവന്‍ തന്നെയാണ് എല്ലാവരുടെയും കര്‍ത്താവ്. തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരു ടെയും മേല്‍ അവിടുന്നു തന്റെ സമ്പത്തു വര്‍ഷി ക്കുന്നു. എന്തെന്നാല്‍, കര്‍ത്താവിന്റെ നാമം വിളിച്ച പേക്ഷിക്കുന്ന എല്ലാവരും രക്ഷ പ്രാപിക്കും.
കര്‍ത്താവിന്റെ വചനം.

സുവിശേഷത്തിനു മുമ്പ് ചൊല്ലാവുന്ന വാക്യം
കര്‍ത്താവായ യേശുക്രിസ്തുവേ, അനന്ത മഹിമയുടെ രാജാവേ, അങ്ങേയ്ക്കു സ്തുതി. (ങ.േ 4 : 4യ) മനുഷ്യന്‍ അപ്പം കൊണ്ടു മാത്രമല്ല, ദൈവത്തിന്റെ നാവില്‍നിന്നു പുറപ്പെടുന്ന ഒരോ വാക്കുകൊണ്ടുമാണ് ജീവിക്കുന്നത്. കര്‍ത്താവായ യേശുക്രിസ്തുവേ, അനന്ത മഹിമയുടെ രാജാവേ, അങ്ങേയ്ക്കു സ്തുതി.

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തില്‍നിന്നുള്ള വായന (4: 113)

(യേശുവിനെ പരിശുദ്ധാത്മാവ് മരുഭൂമിയിലേയ്ക്ക് ആനയിക്കുകയും അവിടെവച്ച് അവന്‍ പിശാചിനാല്‍ പരീക്ഷിക്കപ്പെടുകയും ചെയ്തു)

അക്കാലത്ത് യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി ജോര്‍ദാനില്‍ നിന്നു മടങ്ങി. ആത്മാവ് അവനെ മരു ഭൂമിയിലേക്കു നയിച്ചു. അവന്‍ പിശാചിനാല്‍ പരീക്ഷി ക്കപ്പെട്ട് നാല്‍പതു ദിവസം അവിടെ കഴിഞ്ഞു കൂടി. ആദിവസങ്ങളില്‍ അവന്‍ ഒന്നും ഭക്ഷിച്ചില്ല. അവസാനം അവനു വിശന്നു. അപ്പോള്‍ പിശാച് അവനോടു പറഞ്ഞു: നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ലിനോട് അപ്പമാ കാന്‍ കല്‍പിക്കുക. യേശു അവനോടു പറഞ്ഞു: അപ്പംകൊണ്ടു മാത്രമല്ല, മനുഷ്യന്‍ ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു. പിന്നെ, പിശാച് അവനെ ഒരു ഉയര്‍ന്ന സ്ഥലത്തേക്കു കൊണ്ടു പോയി, ഭൂമിയിലെ സകല രാജ്യങ്ങളും ക്ഷണനേരം കൊണ്ട് അവനു കാണിച്ചു കൊടുത്തു. പിശാച് അവനോട് പറഞ്ഞു: ഇവയുടെമേല്‍ എല്ലാ അധികാരവും മഹത്വവും നിനക്കു ഞാന്‍ തരാം. ഇതെല്ലാം എനിക്കു നല്‍കപ്പെട്ടിരിക്കു ന്നു. എനിക്ക് ഇഷ്ടമുള്ളവര്‍ക്കു ഞാന്‍ ഇതു കൊടു ക്കുന്നു. നീ എന്നെ ആരാധിച്ചാല്‍ ഇവയെല്ലാം നിന്‍േറ താകും. യേശു മറുപടി പറഞ്ഞു: നിന്റെ ദൈവമായ കര്‍ത്താവിനെ നീ ആരാധിക്കണം; അവനെ മാത്രമേ പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു. അനന്തരം പിശാച് അവനെ ജറുസലെമിലേക്കു കൊണ്ടുപോയി, ദേവാലയഗോപുരത്തിന്റെ ശൃംഗത്തില്‍ നിര്‍ത്തി ക്കൊണ്ട് പറഞ്ഞു: നീ ദൈവപുത്രനാണെങ്കില്‍ ഇവിടെ നിന്നു താഴേക്കു ചാടുക. നിന്നെ സംരക്ഷിക്കാന്‍ അവന്‍ ദൂതന്‍മാരോടു കല്‍പിക്കുമെന്നും നിന്റെ കാല്‍ കല്ലില്‍ തട്ടാതെ അവര്‍ നിന്നെ കൈകളില്‍ താങ്ങിക്കൊള്ളുമെന്നും എഴുതപ്പെട്ടിട്ടുണ്ടല്ലോ. യേശു പറഞ്ഞു: നിന്റെ ദൈവമായ കര്‍ത്താവിനെ പരീക്ഷി ക്കരുത് എന്നും പറയപ്പെട്ടിരിക്കുന്നു. അപ്പോള്‍ പിശാച് പ്രലോഭനങ്ങള്‍ എല്ലാം അവസാനിപ്പിച്ച്, നിശ്ചിതകാല ത്തേക്ക് അവനെ വിട്ടുപോയി.
കര്‍ത്താവിന്റെ സുവിശേഷം.

Click to join Jeevanaadam Whatsapp ചെയ്യുക

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുകRelated Articles

എയര്‍ ഇന്ത്യ ആഭ്യന്തര സര്‍വീസുകള്‍ക്കുള്ള ബുക്കിങ് മേയ് നാലുമുതല്‍ പുനഃരാരംഭിക്കും

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ കാലാവധി പൂര്‍ത്തിയാക്കിയശേഷം മേയ് നാലുമുതല്‍ ആഭ്യന്തര ബുക്കിങ്ങുകള്‍ ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ. അന്താരാഷ്ട്ര സര്‍വീസുകള്‍ ജൂണ്‍ ഒന്നുമുതല്‍ ആരംഭിക്കുമെന്നും എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റില്‍ പറയുന്നു.

തോറ്റവരെയും അന്വേഷിക്കണം

വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയാകുന്ന പരീക്ഷണ കാലഘട്ടം തല്ക്കാലം കഴിഞ്ഞു. ഫലപ്രഖ്യാപനങ്ങള്‍ വന്നു കഴിഞ്ഞു. കേരളാ സിലബസ് ഐസിഎസ്ഇ, സിബിഎസ്ഇ, എസ്എസ്‌സി, പ്ലസ് ടു ഫലങ്ങള്‍ വന്നുകഴിഞ്ഞു. ഉത്തന്നതവിജയം കൈവരിച്ച

ചെല്ലാനത്ത് ശക്തമായ കടൽ കയറ്റം, ജനം തെരുവിലേക്ക്. നാളെ കൊച്ചി തീര ഹർത്താൽ

ശക്തമായ മഴ തുടങ്ങിയതോടെ ചെല്ലാനം വീണ്ടും ദുരിതത്തിൽ. ഇരച്ചു കയറുന്ന കടൽ വെള്ളംകൊണ്ട് വീടും റോഡുമെല്ലാം നിറയുന്നു. ജനങ്ങളെല്ലാം തെരുവിലാണ്. കടൽ കയറുമ്പോൾ ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*