ചരിത്രം സൃഷ്ടിച്ചുകൊണ്ട് ഫാദര്‍.ജോണ്‍സണ്‍ മുത്തപ്പന്‍ നടന്നുപോയി

ചരിത്രം സൃഷ്ടിച്ചുകൊണ്ട് ഫാദര്‍.ജോണ്‍സണ്‍ മുത്തപ്പന്‍ നടന്നുപോയി

 

യേശുദാസ് വില്യം
നോട്ടിക്കല്‍ ടൈംസ് കേരള.

ഫാദര്‍ ജോണ്‍സണ്‍ മുത്തപ്പന്‍ ഇനിയില്ലന്ന വാര്‍ത്ത കേട്ടപ്പോള്‍ കുറച്ചുനേരത്തെ ശൂന്യതയായിരുന്നു മനസ്സില്‍. ഈ ചെറുപ്പക്കാരന്‍ നമ്മളിലേക്ക് എന്തിനുവന്നു..എന്തിനു പോയി എന്നെല്ലാമുള്ള ചിന്തകള്‍ മനസ്സിലൂടെ ഇരമ്പി വന്നു.കോവിഡ്മഹാമാരി നാടാകെ ഭീതി പടര്‍ത്തി നിന്ന ഒരുച്ചനേരത്ത് പൊഴിയൂരില്‍നിന്ന് ബൈക്കോടിച്ച് നഗരത്തിലെ ഓഫീസ് മുറിയില്‍ വിയര്‍പ്പോടെ കയറിവന്ന ചെറുപ്പക്കാരന്‍.ബാല്യം മുതലുള്ള ജീവിതകഥ നിസ്സംഗ്ഗമായി പറഞ്ഞതിന്റെ അത്ഭുതവും നടുക്കവും പ്രതീക്ഷയുമൊന്നും ഇപ്പോഴും വിട്ടൊഴിയുന്നില്ല..

തൊട്ടടുത്ത ദിവസം പൗരോഹിത്യ ജീവിതത്തിലേക്ക് കടക്കുവാന്‍ നിയുക്തനായ ചെറുപ്പക്കാരന്‍ പറഞ്ഞ വാക്കുകള്‍ പിന്നെയും മുഴക്കത്തോടെ കേള്‍ക്കുന്നു..ജാതിക്കും മതത്തിനും അതീതമായി ക്രസ്തീയസേവനം ചെയ്യണം…ഒരുവീട്ടില്‍ നിന്നും രണ്ടുപേര്‍ ഒന്നിച്ചു വൈദീകരാവുന്നതായിരുന്നു ഇവരെ കാണുവാന്‍ താല്പര്യമുണര്‍ത്തിയത്. വന്നത് ഫാദര്‍ ജോണ്‍സന്‍ മാത്രം.. കടപ്പുറത്തു കളിച്ചുവളര്‍ന്നബാല്യവും, നിരാലംബര്‍ക്കും, അനാഥര്‍ക്കും പഠിച്ചുവളരാന്‍ ആശ്രയമാവുന്ന ശ്രീചിത്രാ പുവര്‍ ഹോമിലെ കൗമാര ജീവിതവും പങ്കുവെച്ചപ്പോള്‍ ഒന്നുറപ്പിച്ചു പൗരോഹിത്യജീവിതത്തിന്റെ പത്മരാഗപ്പടവുകളില്‍ ഈ ചെറുപ്പക്കാരന്‍ കനത്ത മെതിയടിപ്പാടുകള്‍ സൃഷ്ടിക്കുമെന്ന്.. ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് ഫാദര്‍.ജോണ്‍സണ്‍ വിടവാങ്ങുന്നെതെന്നു വിശ്വസിക്കണം. തിരുവള്‍ത്താരയിലെ സേവനവും ലഘുപ്രസംഗങ്ങളും കേട്ടവര്‍ സാക്ഷ്യപ്പെടുത്തുന്നത് ഇതുതന്നെയാണ്.

ശ്രീ ചീത്രാഹോമിലെ ജീവിതത്തില്‍ നന്‍മയും തിന്‍മയും അനുഭവിച്ചുവളര്‍ന്നു. അവിടെ നിന്നാണ് ജീവിതം പഠിച്ചത്, വിശപ്പ് നല്ലതുപോലെയറിഞ്ഞും, ചിലപ്പോഴൊക്കെ സംതൃപ്തമായി കഴിച്ചും കഴിഞ്ഞു കൂടിയ കാലം. പന്തുകളിയിലെ പ്രാവിണ്യം രാകിമിനുക്കാന്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പൊരിവെയില്‍ കാത്തുനിന്നു അവസരംകിട്ടാതെ വന്നപ്പോഴും ജോണ്‍സന്‍ ആരോടും പരിഭവിച്ചില്ല.മിഡ്ഫീല്‍ഡിലെ കുതിരശക്തിയുള്ള ചെറുപ്പക്കാരനെ ഗുസ്തി പഠിക്കാന്‍ തെരഞ്ഞടുത്തപ്പോഴും സ്നേഹപൂര്‍വ്വം വഴങ്ങി ക്യാമ്പിലേക്ക് പോയി.കോഴിക്കോട്ടുള്ള ക്യാമ്പില്‍ നിന്നും അവഗണനയില്‍ പുറത്താക്കപ്പെട്ടപ്പോഴും ജോണ്‍സണ്‍ പരിഭവിച്ചില്ല.വീണ്ടും ശ്രീചിത്രയില്‍ വന്ന് സ്വയം ആര്‍ജ്ജിച്ച കരുത്തില്‍ സംസ്ഥാന ഗുസ്തി ചാംമ്പ്യന്‍ പട്ടം നേടിയെടുത്ത ലക്ഷ്യബോധമാണ് സേവനരംഗത്ത് ക്രസ്തീയപാത സ്വീകരിക്കുവാന്‍ ചെറുപ്പക്കാരനെ ഒരുക്കിയത്. തൊട്ടടുത്തുള്ള പാളയം പള്ളിയിലേക്കുള്ള നിരന്തരമായ യാത്രകളും,മതബോധനങ്ങളും പിന്നീട് വൈദീക പഠനത്തിലേക്ക് വഴിയൊരുക്കി.എന്റെ പിന്നാലെ വരു നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാമെന്ന ക്രസ്തീയ വചനം ജോണ്‍സന്റെ ജീവിതത്തില്‍ അന്വര്‍ത്ഥമായി.

ഫാ ജോൺസൻറെ പൗരോഹിത്യ സ്വീകാരണത്തിന് ജീവനാദം നൽകിയ ഫീച്ചർ

മീന്‍പിടിക്കാനും വീട്ടിലെ ദാരിദ്ര്യമകറ്റാനും കടലില്‍ പോകാന്‍ സര്‍വാത്മനാ സന്നദ്ധനായെങ്കിലും അപ്പന്‍ മുത്തപ്പന്‍ അനുവദിച്ചിരുന്നില്ല. കടലിന്റെ മണവും കാറ്റും അവിടുള്ളവര്‍ക്കായി സേവനം ചെയ്യണവുമെന്ന തീവ്രമായ ആഗ്രഹം ജോണ്‍സനുണ്ടായിരുന്നു. അതുകൊണ്ടു തന്നെയായിരുന്നിരിക്കണം സുസപാക്യം പിതാവിന് ഏറെ പ്രിയപ്പെട്ടവനായിരുന്നു ഫാ.ജോണ്‍സണ്‍ വൈദീകസേവനത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ കത്തീഡ്രല്‍ ചര്‍ച്ചില്‍ സഹവികാരിയായി ഫാ.ജോണ്‍സണ്‍ വന്നു. കഴിഞ്ഞദിവസം സന്ധ്യകഴിഞ്ഞ നേരത്ത് ദീപാലംകൃതമായ പാളയം കത്തീഡ്രല്‍ ചര്‍ച്ചിന്റെ തിരുമുറ്റത്ത് ഫാ.നീക്ളോസിനോട് ചേര്‍ന്ന് നിന്ന് സംസാരിച്ചുകൊണ്ടു പള്ളിയുടെ പിന്നിലേക്ക് പോകുന്ന യുവ വൈദികന്റെ പിന്നില്‍ നിന്നുള്ള ദൃശ്യം ഈ വാര്‍ത്ത കേട്ടപ്പോള്‍ തെളിഞ്ഞു വന്നു.. പരസ്പരം കണ്ടില്ല.. അത് അവസാനത്തെ കാഴ്ചാണന്ന് അറിഞ്ഞിരുന്നില്ല….


Tags assigned to this article:
gusthi championjohnson muthapanyoung priest

Related Articles

മൂലമ്പള്ളി പിഴല പാലത്തിനുവേണ്ടി കളക്ടറേറ്റ് മാർച്ച്

എറണാകുളം:പിഴല ദ്വീപുനിവാസികളുടെ മൗലികാവകാശമായ മൂലമ്പിള്ളി-പിഴല പാലം എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ‘പിഴല കരമുട്ടിക്കല്‍ സമര’ സമിതി സമിതിയുടെ നേതൃത്വത്തിൽ പിഴല മൂലമ്പള്ളി നിവാസികൾ കലക്ടറുടെ ക്യാമ്പ്

പച്ചമീന്‍ നഞ്ചില്‍ മുങ്ങുമ്പോള്‍

ട്രോളിംഗ് നിരോധന കാലത്ത് കേരളത്തിലെ മീന്‍ചന്തകളില്‍ കൊള്ളലാഭത്തിന്റെ ചാകരക്കൊയ്ത്തിന് മറ്റു തീരങ്ങളില്‍ നിന്ന് ടണ്‍കണക്കിന് മീനും ചെമ്മീനും എത്തിക്കുന്നവര്‍ ഭക്ഷ്യസുരക്ഷയുടെയും ഗുണനിലവാര മാനദണ്ഡങ്ങളുടെയും അടിസ്ഥാന പ്രമാണങ്ങള്‍ കാറ്റില്‍

മോണ്‍. ജെന്‍സന്‍ പുത്തന്‍വീട്ടില്‍ കോഴിക്കോട് രൂപത വികാരി ജനറല്‍

കോഴിക്കോട്: കോഴിക്കോട് രൂപതയുടെ പുതിയ വികാരി ജനറലായി മോണ്‍. ജെന്‍സന്‍ പുത്തന്‍വീട്ടിലിനെ ഏപ്രില്‍ 15ന് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ നിയമിച്ചു. 2014 മുതല്‍ മംഗലാപുരം മേജര്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*