ഫാ. സെബാസ്റ്റ്യന്‍ ജക്കോബി ഒഎസ്‌ജെ കെസിഎംഎസ് പ്രസിഡന്റ്

ഫാ. സെബാസ്റ്റ്യന്‍ ജക്കോബി ഒഎസ്‌ജെ കെസിഎംഎസ് പ്രസിഡന്റ്

കൊച്ചി: കേരള കോണ്‍ഫറന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സിന്റെ (കെസിഎംഎസ്) പ്രസിഡന്റായി ഫാ. സെബാസ്റ്റ്യന്‍ ജക്കോബിയെ തിരഞ്ഞെടുത്തു. ഒബ്‌ളേറ്റ്‌സ് ഓഫ് സെന്റ് ജോസഫ് സഭയുടെ ഇന്ത്യയിലെ സെന്റ് തോമസ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യാലാണ് ഫാ. ജക്കോബി. ഫാ. സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍ വി.സി കാലാവധി പൂര്‍ത്തിയാക്കിയതിനെത്തുര്‍ന്നാണു തിരഞ്ഞെടുപ്പു നടന്നത്. സിസ്റ്റര്‍ വിമല സിഎംസിയെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: ഫാ. തോമസ് മരോട്ടിപ്പറമ്പില്‍ ഒസിഡി, ഫാ. ജോസ് മരിയദാസ് ഒഐസി, ഫാ. ബെന്നി നല്‍ക്കര സിഎംഐ, സിസ്റ്റര്‍ ജാന്‍സി ഓക്കാം. പുതിയ ഭാരവാഹികളുടെ സേവന കാലാവധി മൂന്നു വര്‍ഷമാണ്.
1986 ഒക്ടോബര്‍ അഞ്ചിന് റോമില്‍ പൗരോഹിത്യം സ്വീകരിച്ച ഫാ. ജക്കോബി റോമിലെ ഉര്‍ബന്‍ സര്‍വകലാശാലയില്‍ നിന്ന് ബൈബിള്‍ വിജ്ഞാനീയത്തില്‍ ലൈസന്‍ഷ്യേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. കളമശേരി സെന്റ് ജോസഫ് മൈനര്‍ സെമിനാരിയില്‍ പ്രാഥമിക വൈദിക പരിശീലനത്തിനുശേഷം ആലുവ കാര്‍മല്‍ഗിരി പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്ന് തത്വശാസ്ത്രത്തിലും ബിരുദം നേടി. കോട്ടപ്പുറം രൂപത വികാരി ജനറല്‍, അല്മായ കമ്മീഷന്‍ ഡയറക്ടര്‍, മിനിസ്ട്രി കോര്‍ഡിനേറ്റര്‍. റോമില്‍ ഒഎസ്‌ജെ സഭയുടെ വികാരി ജനറല്‍, റോമില്‍ ഒഎസ്‌ജെ ഇന്റര്‍നാഷണല്‍ സ്റ്റഡി ഹൗസ് പ്രീഫെക്ട്, റോമിലെ ഒഎസ്‌ജെ ഇന്റര്‍ നാഷണല്‍ സ്പിരിച്ചാലിറ്റി സെന്റര്‍ പ്രസിഡന്റ്, റോമില്‍ ഒഎസ്‌ജെ ജനറല്‍ ഹൗസിന്റെ സുപ്പീരിയര്‍, കെആര്‍എല്‍സിബിസി വിഎസ്‌സിആര്‍ കമ്മീഷന്‍ സെക്രട്ടറി, കെസിബിസി വൊക്കേഷന്‍ കമ്മീഷന്‍ ജോയിന്റ് സെക്രട്ടറി, കോട്ടപ്പുറം രൂപത ആലോചന സമിതി അംഗം, രൂപതയിലെ സന്ന്യസ്തര്‍ക്കുള്ള എപ്പിസ്‌കോപ്പല്‍ വികാരി, കൊടുങ്ങല്ലൂരില്‍ ഒഎസ്‌ജെ മൈനര്‍ സെമിനാരി റെക്ടര്‍, ആലുവയില്‍ ഒഎസ്‌ജെ സഭയുടെ മേജര്‍ സെമിനാരി റെക്ടര്‍, ഒഎസ്‌ജെ സഭയുടെ ഇന്ത്യയിലെ സുപ്പീരിയര്‍ ഡെലഗേറ്റ്, കൊടുങ്ങല്ലൂര്‍ സെന്റ് തോമസ് പള്ളി വികാരി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.
കോട്ടപ്പുറം രൂപത മതിലകം സെന്റ് ജോസഫ് ഇടവക പരേതനായ ജോസഫ് ജക്കോബിയുടെയും ക്ലാര ജക്കോബിയുടെയും മകനാണ്.


Tags assigned to this article:
jeevanaadamjeevanaadamonlinekcmssebastiab jacoby

Related Articles

കെസിവൈഎമ്മിന്റെ പതാക ഗിന്നസ് ബുക്കിലേക്ക്

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ കെസി വൈഎം ഉണ്ടന്‍കോട് ഫൊറോന സമിതിയുടെ നേതൃത്വത്തില്‍ നാന്നൂറോളം യുവജനങ്ങളുടെ പങ്കാളിത്തത്തോടു കൂടി ഒരു കിലോമീറ്റര്‍ നീളവും 10 അടി വീതിയുമുള്ള

തിളക്കമേറിയ ഒരു ക്രിക്കറ്റ് യുഗത്തിനു കൂടി തിരശീല

ഇന്ത്യയുടെ ഇടംകയ്യന്‍ സ്റ്റൈലീഷ് ബാറ്റ്‌സ്മാന്‍ യുവി എന്ന യുവരാജ് സിംഗ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 2011 ലോകകപ്പിലെ ഹീറോ ആയിരുന്ന യുവരാജ് ഇംഗ്ലണ്ടില്‍ 2019ലെ ലോകകപ്പ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*